Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 91

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 91

എന്നാൽ ഈ സമയം ശ്രീഹരി ശ്രീക്കുട്ടിയെ നോക്കി കാണുകയായിരുന്നു. അവളുടെ മുഖത്തെ ഇപ്പോഴുള്ള ഭാവം, സന്തോഷം, അഭിമാനം, ജയിക്കും എന്ന് ഉള്ള വിശ്വാസം... എല്ലാം അത്ഭുതത്തോടെയും സന്തോഷത്തോടെയും ആണ് ശ്രീഹരി നോക്കി കണ്ടിരുന്നത്.

ശ്രീക്കുട്ടിക്ക് സ്വാഹയിലുള്ള വിശ്വാസം ഒരു പരിധി വരെ അറിയാം ആയിരുന്നു എങ്കിലും അതിൻറെ തീവ്രതയും ആഴവും ഇത്രയും വലുതാകുമെന്ന് അവൻ ഒരിക്കലും ഓർത്തു പോലുമില്ല എന്നതാണ് സത്യം.

അങ്ങനെ സ്വാഹയേയും അഗ്നിയെയും മനസ്സിൽ കൊണ്ടു നടക്കുന്ന, സ്നേഹിക്കുന്ന അവരുടെ ബന്ധുക്കൾ എല്ലാവരും മനസ്സുരുകി പ്രാർത്ഥിക്കുകയായിരുന്നു.

എന്തും സംഭവിക്കാവുന്ന, ഒന്നും predict ചെയ്യാൻ സാധിക്കാത്ത ഒരു അവസ്ഥയിലൂടെ ആണ് അവർ രണ്ടുപേരും കടന്നു പോകേണ്ടത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

എന്നാൽ ഈ സമയം മുഴുവനും സ്വാഹ ഒന്നും പറയാതെ ചെറു ചിരിയോടെ എല്ലാവരെയും നോക്കിക്കൊണ്ട് സ്റ്റേജിൽ നിൽക്കുകയായിരുന്നു. അവളുടെ മനസ്സ് എത്രത്തോളം ടെൻഷനിൽ ആണ് എന്ന കാര്യം അഗ്നിക്കും ശാരദക്കും വളരെ നന്നായി തന്നെ അറിയാം.

അവളുടെ വിജയം...

അതു തന്നെയായിരുന്നു മൂന്നു പേരുടെയും മനസ്സിൽ ഉണ്ടായിരുന്നത്. പക്ഷേ... മൂന്നു പേരുടെയും ലക്ഷ്യം ഒന്നാണെന്ന് അറിയാത്ത ഒരാൾ മാത്രമേ ആ മൂന്നു പേരിൽ ഉണ്ടായിരുന്നത്...

അത് വേറെ ആരും ആയിരുന്നില്ല, നമ്മുടെ അഗ്നി തന്നെയായിരുന്നു.

കാരണം മറ്റൊന്നുമല്ല. ദേവ് ഗ്രൂപ്പുമായി സ്വാഹ നില നിർത്തി കൊണ്ടു വരുന്ന ബന്ധം, അതിനെപ്പറ്റി ഒരു ഐഡിയയും ദേവി പീഠത്തിലെ ആർക്കും ഉണ്ടായിരുന്നില്ല.

സ്റ്റേജിൽ നിന്നും സ്വാഹ നോക്കിയത് മാർട്ടിനെയാണ്. അവൻറെ മുഖത്ത് ഉള്ള പ്രസരിപ്പും സന്തോഷവും ഒരു പരിധി വരെ എന്തു കൊണ്ടാണ് എന്ന് അവൾക്ക് നന്നായി തന്നെ അറിയാമായിരുന്നു.

സ്വാഹ മാർട്ടിനെ നോക്കി ചിരിച്ചു.

ഈ സമയം അഗ്നി ആരെയും ശ്രദ്ധിക്കാതെ ഇനി എന്താണ് നടക്കാൻ പോകുന്നത് എന്ന് ആലോചിച്ചു നിൽക്കുക തന്നെയായിരുന്നു.

അവർ അറുപേർ അങ്ങനെ നിൽക്കുന്ന സമയത്ത് ഹോസ്റ്റ് വീണ്ടും സംസാരിച്ചു തുടങ്ങി.

“എല്ലാവർക്കും വീണ്ടും നമസ്കാരം and congratulations to the winners.
ഇപ്പോൾ ആദ്യത്തെ റൗണ്ട് കഴിഞ്ഞു. ആ റൗണ്ടിൽ win ആയിരിക്കുന്ന ഈ ആറു പേർക്കും ഇനി അടുത്ത റൗണ്ടിലേക്ക് കടക്കുന്നതിനു മുൻപ് നമുക്ക് കുറച്ച് എന്റർടൈൻമെന്റ് കൂടി ആവശ്യമാണ്.

അതുകൊണ്ട് നമ്മുടെ സംഘാടകർ ഒരുക്കിയിരിക്കുന്ന ഒരു ഫാഷൻ ഷോ ഇപ്പോൾ ഇവിടെ നടക്കുന്നതാണ്.”

അവർ തുടർന്നു പറഞ്ഞു.

“India is a country with great diversity. The Fashion in this country is of international exposure. With the hands of outstanding fashion designers, the elegant fashion shows are a platform to showcase their creativity. The next generation trends and the upcoming fashion taste of the society are presented in those platforms. The dresses that you see there today, might be on your body in the coming year.”

{ ഇന്ത്യ വലിയ വൈവിധ്യങ്ങളുള്ള രാജ്യമാണ്. ഈ രാജ്യത്തെ ഫാഷൻ അന്തർദേശീയ എക്സ്പോഷർ ആണ്. മികച്ച ഫാഷൻ ഡിസൈനർമാരുടെ കൈകളാൽ, ഗംഭീരമായ ഫാഷൻ ഷോകൾ അവരുടെ സർഗ്ഗാത്മകത പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ്. അടുത്ത തലമുറയുടെ ട്രെൻഡുകളും സമൂഹത്തിന്റെ വരാനിരിക്കുന്ന ഫാഷൻ അഭിരുചികളും ആ പ്ലാറ്റ്‌ഫോമുകളിൽ അവതരിപ്പിക്കുന്നു. ഇന്ന് നിങ്ങൾ അവിടെ കാണുന്ന വസ്ത്രങ്ങൾ വരും വർഷത്തിൽ നിങ്ങളുടെ ശരീരത്തിൽ വന്നേക്കാം.}

“ഇന്നത്തെ ഈവനിംഗ്, കണ്ണുകൾക്ക് കുളിർമ നൽകാൻ 2 ഫാഷൻ ഷോ ആണ് നമ്മൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. അതിൽ ആദ്യത്തെ ഷോ ആണ് ഇപ്പോൾ നടക്കാൻ പോകുന്നത്.

Lakme Fashion show.

ഈ show യെ പറ്റി ഞാൻ അധികമൊന്നും പറയേണ്ട കാര്യമില്ല എന്ന് അറിയാമെങ്കിലും ഒരു ചെറിയ ഇൻട്രൊഡക്ഷൻ നൽകുന്നു എന്ന് മാത്രം.”

“Lakmé Fashion show is jointly organized by Lakmé and Reliance Pvt. Ltd. It is a premier fashion show in India. This platform holds the credit for launching the careers of many famous fashion designers. Popular Bollywood celebrities like Priyanka Chopra, Deepika Padukone, Kareena Kapoor, Jacqueline Fernandez have been some of the major show-stoppers of this event.”

{ ലാക്‌മെയും റിലയൻസ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് ലാക്‌മെ ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ ഒരു പ്രധാന ഫാഷൻ ഷോയാണിത്. നിരവധി പ്രശസ്ത ഫാഷൻ ഡിസൈനർമാരുടെ കരിയർ ആരംഭിക്കുന്നതിനുള്ള ക്രെഡിറ്റ് ഈ പ്ലാറ്റ്‌ഫോമിന് ഉണ്ട്. പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, കരീന കപൂർ, ജാക്വലിൻ ഫെർണാണ്ടസ് തുടങ്ങിയ ജനപ്രിയ ബോളിവുഡ് സെലിബ്രിറ്റികൾ ഈ പരിപാടിയുടെ പ്രധാന ഷോ-സ്റ്റോപ്പർമാരിൽ ചിലരാണ്.}

“അപ്പോൾ നമ്മുടെ കണ്ണുകൾക്ക് കുളിർമ നൽകാൻ, ഒരു നല്ല മെമ്മറബിൾ ആയ സായം സന്ധ്യ എല്ലാവർക്കും നേർന്നു കൊണ്ട് എല്ലാവരെയും ഈ ഫാഷൻ ഷോയിലേക്ക് ഞാൻ ക്ഷണിക്കുന്നു.

ഈ show നടക്കുന്നതിനു മുൻപ് നമ്മുടെ ആറു പാർട്ടിസിപ്പൻസും അവരുടെ സീറ്റുകളിൽ പോയി ഇരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.”

ഹോസ്റ്റ് പറഞ്ഞത് കേട്ട് അവർ ആറു പേരും താഴെ അവർക്ക് പറഞ്ഞു വെച്ചിരുന്ന സ്ഥലത്ത് പോയി ഇരുന്നു.

എല്ലാവരും സ്റ്റേജിലേക്ക് നോക്കിക്കൊണ്ടിരിക്കുന്ന സമയത്ത് സ്റ്റേജിന്റെ ബാക്ക് സൈഡിലുള്ള വലിയ എൽഇഡി സ്ക്രീനിൽ ഇങ്ങനെ എഴുതി കാണിച്ചു.

Lakme Fashion show 2022.

പിന്നെ ലൈറ്റുകൾ എല്ലാം ഷോക്ക് വേണ്ടി ക്രമീകരിച്ചു സാവധാനം ഷോ സ്റ്റാർട്ട് ചെയ്തു. 

മോഡലുകൾ ഓരോരുത്തരായി വേദിയിലേക്ക് നടന്നു വരുന്ന കാഴ്ചയാണ് പിന്നെ അവിടെ കണ്ടത്.

ആദ്യത്തെ റൗണ്ട് casual റൗണ്ട് ആയിരുന്നു. ഏകദേശം 15 ഓളം മോഡലുകൾ വേദിയിൽ വന്നിരുന്നു. അവർ മൂന്നു റൗണ്ടുകൾ നടന്ന് അവരുടെ ഷോ അവസാനിപ്പിച്ചു.

ഏകദേശം 10 15 മിനിറ്റുകൾക്ക് ശേഷം അടുത്ത ഷോ റൗണ്ട് തുടങ്ങി. ലൈറ്റിംഗ് സെറ്റിംഗ്സ് എല്ലാം മാറ്റിയ ശേഷമാണ് അടുത്ത റൗണ്ട് തുടങ്ങിയത്.

രണ്ടാമത്തെ റൗണ്ട് ഫോർമൽ റൗണ്ട് ആയിരുന്നു. . ഏകദേശം 12 ഓളം മോഡലുകൾ വേദിയിൽ വന്നിരുന്നു. അവരും മൂന്നു റൗണ്ട് കഴിച്ച് സ്റ്റേജ് വിട്ടു പോയി. 

അടുത്ത റൗണ്ട് വെസ്റ്റേൺ റൗണ്ട് ആയിരുന്നു. അതിനു വേണ്ടി സ്റ്റേജ് എല്ലാം സെറ്റ് ആയതോടെ മോഡലുകൾ ഓരോരുത്തരായി റാമ്പിൽ വോക്ക് ചെയ്യാൻ തുടങ്ങി. ഏകദേശം 20 ഓളം മോഡലുകൾ ഉണ്ടായിരുന്നു ഇപ്രാവശ്യം മിക്സ് മോഡലുകൾ ആയിരുന്നു റാമ്പിൽ വന്നത്. അതുകൊണ്ട് തന്നെ ലാസ്റ്റ് റൗണ്ടിൽ അവർ പേയർ ആയും വരാൻ തുടങ്ങി. ഓഡിയൻസ് എല്ലാവരും സ്റ്റേജിൽ തന്നെ ശ്രദ്ധ പതിപ്പിച്ച ഇരിക്കുകയായിരുന്നു.

അങ്ങനെ മൂന്നാമത്തെ റൗണ്ടും കഴിഞ്ഞ് അടുത്ത റൗണ്ടിലേക്ക് കടക്കുന്ന സമയത്ത് അഗ്നി സ്വാഹയെ നോക്കി. പുറമേ നിന്ന് നോക്കിയാൽ സ്വാഹ ഷോ എൻജോയ് ചെയ്യുന്നു എന്ന് തന്നെയാണ് തോന്നുക.  എന്നാൽ അവളുടെ മനസ്സ് പിടയുന്നത് അവന് അറിയാനുണ്ടായിരുന്നു.

സ്വാഹ അങ്ങനെ തന്നെ ഇരിക്കുന്നതിന് കാരണം ഇടയ്ക്കിടയ്ക്ക് ക്യാമറ അവരുടെ മുഖത്തേക്കും വരുന്നത് അവൾ അറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ തൻറെ മനസ്സിൽ നടക്കുന്ന സംഘർഷം ഒന്നും പുറത്തു കാണിക്കാതിരിക്കാൻ അവൾ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു പരിധി വരെ അവൾ അതിൽ വിജയിക്കുകയും ചെയ്തിരുന്നു.

ഇനി നാലാമത്തെയും അവസാനത്തെയുമായ റൗണ്ടിലേക്ക് കടക്കുന്നതിനു മുൻപ് കുറച്ചു സമയം കൂടുതൽ തന്നെ ആവശ്യമായത് കൊണ്ട് തന്നെ ഹോസ്റ്റ് അവർക്ക് മുൻപിൽ വന്ന് സംസാരിക്കാൻ തുടങ്ങി.

“ഇനി അടുത്ത റൗണ്ട് ഇന്ത്യൻ ഫാഷൻ ഡ്രസ്സ് റൗണ്ടാണ്. അതിൻറെ ലൈറ്റിങ് എല്ലാം പുറകിൽ നടക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് കാണാവുന്നതാണ്.

ഈ സമയം ഞാൻ second റൗണ്ടിനെ പറ്റി നന്നായി തന്നെ എക്സ്പ്ലൈൻ ചെയ്യാം എന്ന് വിചാരിക്കുകയാണ്.”

ഹോസ്റ്റ് സംസാരിക്കുന്നത് വളരെ ശ്രദ്ധയോടെ സ്വാഹ കേൾക്കുകയായിരുന്നു.

“അടുത്ത റൗണ്ടിൽ 6 പാർട്ടിസിപ്പൻസ് സബ്മിറ്റ് ചെയ്തിരിക്കുന്ന ചെക്ക് ലിസ്റ്റും, ഡോക്യുമെന്റ്സും നമ്മുടെ ജഡ്ജിങ് പാനൽ വെരിഫൈ ചെയ്തു. അതിന് അവർ നൽകിയിരിക്കുന്ന നമ്പറുകളാണ് ഇനി നമ്മൾ കാണാൻ പോകുന്നത്.
അതിൻറെ ബേസ് ആയി, അതിൽ നിന്നും നാലു പേരെ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കുന്നതാണ്.

അതായത് ആറു പേരിൽ രണ്ടു പേർ എലിമിനേറ്റ് ആകും.

പത്തു പോയിന്റിലാണ് എല്ലാവർക്കും മാർക്ക് ഇട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫിഫ്റ്റി പെർസെന്റ് മാർക്ക് ലഭിക്കാത്തവർ ഉണ്ടെങ്കിൽ അങ്ങനെ തന്നെ അവർ എലിമിനേറ്റ് ആകും.
ജഡ്ജിങ് പാനലിന്റെ തീരുമാനം ആയിരിക്കും അന്തിമ തീരുമാനം.”

ഹോസ്റ്റ് ഇത്രയും പറയുമ്പോഴേക്കും നാലാമത്തെതും അവസാനത്തേതുമായ റൗണ്ട് തുടങ്ങാൻ മോഡലുകൾ റെഡിയായിരുന്നു.

അതുകൊണ്ടു തന്നെ അവരെ റാമ്പിലേക്ക് ക്ഷണിച്ചു കൊണ്ട് ഹോസ്റ്റ് സ്റ്റേജ് വിട്ടു പോയി.

ഹോസ്റ്റ് പറഞ്ഞതു കേട്ട് സ്വാഹ അൽപം ടെൻഷനിൽ തന്നെയായിരുന്നു. എന്നിരുന്നാലും ഇപ്പോൾ ADG ഗ്രൂപ്പിൻറെ മുഴുവൻ ഷെയറും തൻറെ പേരിൽ ആക്കി സബ്മിറ്റ് ചെയ്തത് കൊണ്ട് തന്നെ ഭയം കുറവായിരുന്നു.

തനിക്ക് ബാക്കപ്പിനായി വളരെയധികം കാര്യങ്ങൾ ചെയ്തു വച്ചിട്ടുണ്ട് എങ്കിലും അതെല്ലാം ഡോക്യുമെന്റ്സിൽ ഉൾപ്പെടുത്തിയിട്ടില്ല. അരവിന്ദനെ ജയിലിൽ ചെന്ന് കണ്ട് കാര്യങ്ങൾ മുന്നോട്ടു നീക്കിയ തൻറെ ഈ നീക്കം വളരെ പ്രധാനപ്പെട്ടതായിരുന്നു എന്ന് സ്വാഹ ഈ നിമിഷം മനസ്സിലാക്കി.

അങ്ങനെ ഓരോന്നാലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് നാലാമത്തെ റൗണ്ടിന് വേണ്ടി മോഡലുകൾ റാമ്പിൽ വന്നു തുടങ്ങിയത്.

അങ്ങനെ നാലാമത്തേതും അവസാനത്തേതുമായ ഇന്ത്യൻ ഫാഷൻ ഡ്രസ്സ് റൗണ്ട് തുടങ്ങി. ഇതിൽ ഏകദേശം 30 ഓളം മോഡലുകൾ പാർട്ടിസിപ്പേറ്റ് ചെയ്തിരുന്നു.

അങ്ങനെ അവരുടെ റാംമ്പ് വോക്ക് കഴിഞ്ഞതിനു ശേഷം എല്ലാവർക്കും നന്ദി പറഞ്ഞു Lakme Fashion Show ഷോയുടെ മെയിൻ പേഴ്സൺ റാമ്പിൽ നിന്നും ഇറങ്ങി.

അതിനു ശേഷം ഹോസ്റ്റ് പിന്നെയും സ്റ്റേജിലേക്ക് വന്നു.

എല്ലാവരുടെയും എന്റർടൈമെന്റ് മൂഡ് ഒന്ന് മാറ്റി കാര്യത്തിലേക്ക് കടക്കാൻ പോവുകയാണ് എന്ന് സൂചിപ്പിച്ചു കൊണ്ട് അവർ തുടർന്നു.

“അപ്പോൾ ഇനി നമ്മുടെ സെക്കൻഡ് റൗണ്ടിലേക്ക് കടക്കുകയാണ്. അതിനു വേണ്ടി നമ്മുടെ ആറ് പാർട്ടിസിപ്പൻസും സ്റ്റേജിലേക്ക് കടന്നു വരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.”

അതും പറഞ്ഞു അവർ തന്നെ ഓരോരുത്തരെയായി സ്റ്റേജിലേക്ക് വിളിച്ചു. അങ്ങനെ ആറു പേരും സ്റ്റേജിൽ നിരന്നു നിന്നു. അവരുടെ ആറു പേരുടെയും ഫോട്ടോയും പേരും എൽഇഡിയിൽ തെളിഞ്ഞു നിന്നിരുന്നു.

“ഇനി നമുക്ക് എൽഇഡിയിൽ അവരുടെ പോയിൻറ് വരുന്നത് എത്രയാണെന്ന് ശ്രദ്ധിക്കാം.”

ഹോസ്റ്റ് അത് പറഞ്ഞതും പിടയ്ക്കുന്ന ഹൃദയത്തോടെ ആറു പേരും LED screen നോക്കി നിന്നു.

അവർ ആറു പേർ മാത്രമല്ല ആ ഫംഗ്ഷൻ അറ്റൻഡ് ചെയ്യുന്ന ഏവരും LED screen നിൽ തന്നെ അവരുടെ കണ്ണുകൾ പതിപ്പിച്ച് pin drop സൈലൻസിൽ ആകാംക്ഷയോടെ നോക്കി നിൽക്കുകയായിരുന്നു.

സെക്കൻഡുകൾ കടന്നു പോയിക്കൊണ്ടിരുന്നു. ഓരോ സെക്കൻഡും യുഗങ്ങൾ ആയിട്ടായിരുന്നു സ്വാഹയ്ക്കും അഗ്നിക്കും തോന്നിയത്.

അഗ്നി ഓർക്കുകയായിരുന്നു. ഇത്രയും വർഷങ്ങൾ താൻ ഇതേ ഫംഗ്ഷൻ അറ്റൻഡ് ചെയ്തു പോയിട്ടുള്ളതാണ്. എന്നാൽ ഇന്നേ വരെ ഇത്രയും ടെൻഷൻ ഉണ്ടായിട്ടില്ല എന്ന് അവൻ അതിശയത്തോടെ മനസ്സിലാക്കി.

തനിക്ക് വിജയിക്കണമെന്ന് എപ്പോഴും ആഗ്രഹം ഉണ്ടെങ്കിലും അതിനു വേണ്ടതെല്ലാം ചെയ്ത ശേഷം ഫംഗ്ഷൻ വളരെ കൂൾ ആയി അറ്റൻഡ് ചെയ്യുകയായിരുന്നു പതിവ്.

തനിക്ക് കഴിഞ്ഞ അഞ്ചു വർഷമായി മാർട്ടിൻ മാത്രമായിരുന്നു പറയത്തക്കതായി ഒരു എതിരാളി ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അവനെ എങ്ങനെ നേരിടാം എന്നതിൽ ആയിരുന്നു തൻറെ മുഴുവൻ കോൺസെൻട്രേഷനും.

എന്നാൽ ഈ വർഷത്തെ തൻറെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും എല്ലാം സ്വാഹയെ ചുറ്റിപ്പറ്റിയാണ്. അതു തന്നെയാണ് തന്നെ ഇതു പോലെ ടെൻഷനിൽ എത്തിച്ചിരിക്കുന്നത് എന്ന് അവൻ മനസ്സിലാക്കുകയായിരുന്നു.

തനിക്ക് ഇത്രയും ടെൻഷൻ ഉണ്ടെങ്കിൽ സ്വാഹയുടെ അവസ്ഥ എന്തായിരിക്കും എന്ന് അവന് ഊഹിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.

എന്നാൽ ഈ സമയം ഓഡിയൻസിന്റെ ഇടയിലിരുന്നു കൊണ്ട് 3 അച്ഛന്മാരും അമ്മമാരും ആങ്ങളമാരും പെങ്ങൾമാരും എന്നു വേണ്ട അഗ്നിയെയും സ്വാഹയേയും സ്നേഹിക്കുന്ന ഓരോരുത്തരും ടെൻഷനോടെ, പ്രാർത്ഥനയോടെ കൈകൾ കുപ്പി ഇരിക്കുകയായിരുന്നു.

ഒരാൾ ഒഴിച്ച്. അത് വേറെ ആരുമായിരുന്നില്ല ശ്രീക്കുട്ടി തന്നെയായിരുന്നു.

അവൾക്ക് ഒട്ടും ഭയമില്ലായിരുന്നു. സ്വാഹ ജയിക്കുമെന്ന് അത്രയും ഉറപ്പുണ്ടായിരുന്നു.

കാരണം മറ്റൊന്നുമല്ല... അവളെ കാത്ത് പരിപാലിക്കുന്നത് അവളുടെ കുടുംബം തന്നെയാണ് എന്നുള്ള ഉറപ്പായിരുന്നു. അച്ഛച്ഛനും, അച്ഛനും, അമ്മയും, അച്ഛമ്മയും അവൾക്കൊപ്പം എന്നുമുണ്ടാകും എന്ന് ഉറപ്പുണ്ടായിരുന്നു ശ്രീക്കുട്ടിക്ക്.

കൂടാതെ ഇത്രയും വലിയ കുടുംബം അവൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതും അവൾക്ക് അറിയാമായിരുന്നു.

ഇതിനെല്ലാം അപ്പുറം സ്വാഹ 100 ശതമാനവും ശരിയാണ്. ശരിക്ക് വേണ്ടിയാണ് സ്വാഹ ഫൈറ്റ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ വിജയം അവളെ തേടിയെത്തുമെന്ന് ശ്രീക്കുട്ടിക്ക് ഉറപ്പായിരുന്നു.

ഈ സമയം എല്ലാം മാർട്ടിൻ സ്വാഹയെ തന്നെ നോക്കിക്കാണുകയായിരുന്നു. അവൻ അവളിലേക്ക് ലയിച്ചിരിക്കുന്നത് കണ്ട് ഫ്രെഡിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. അവൻ തൻറെ ദേഷ്യം മാർട്ടിനെ അറിയിക്കുകയും ചെയ്തു. എന്നാൽ മാർട്ടിൻ അതൊന്നും കാര്യമാക്കിയില്ല എന്നതാണ് സത്യം. അവൻ സ്വാഹയുടെ വിജയം മാത്രമാണ് മുന്നിൽ കണ്ടത്. അഗ്നിയെ പോലും അവൻ മറന്നു പോയിരിക്കുന്നു.
 



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 92

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 92

4.9
9334

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 92 അഗ്നിയെയും സ്വാഹയേയും ശാരദയെയും കൂടാതെ മൂന്നു പേർ കൂടി സ്റ്റേജിൽ ഇനി എന്താവും എന്ന് ആലോചിച്ചു നിൽക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും ടെൻഷനും ആകാംക്ഷയും എല്ലാം നിലനിൽക്കുമ്പോൾ തന്നെ എൽഇഡി സ്ക്രീനിൽ ഓരോരുത്തരുടെയും പേരിനു താഴെ അവരവരുടെ സ്കോർ വരാൻ തുടങ്ങി. അഗ്നിയുടെ പേരിനു താഴെ സ്കോർ വന്നിരിക്കുന്നത് 9. അടുത്ത പേര് വന്നത് മൂന്നു പേരിൽ രണ്ടു പേരുടേതായിരുന്നു. അവരുടെ സ്കോർ 8. അങ്ങനെ ആദ്യത്തെ മൂന്നു പൊസിഷനും കഴിഞ്ഞതോടെ എല്ലാവരുടെയും ടെൻഷൻ വർദ്ധിച്ചു. കാരണം ഒന്നു മാത്രമാണ്. ഏഴു പോയിന്റോടെ ഒന്നുകിൽ നാലാം സ്ഥാനത്ത് എത്തണം. അ