Aksharathalukal

നൂപുരധ്വനി 🎼🎼 (32)

\"ചക്കീ!!\"

മുറിയിലേക്ക് കയറി വരുന്ന ചിന്നുവിനെ കണ്ട് ചുണ്ട് വിതുമ്പി...കരച്ചിലിൽ തേങ്ങിക്കൊണ്ട് കൈ നീട്ടി വിളിച്ചു ബാലു..അമ്മയ്ക്ക് വേണ്ടി കരഞ്ഞു വാശി പിടിക്കുന്ന മകൻ പ്രതീക്ഷിക്കാത്ത നേരത്ത് അമ്മയെ കണ്ട ഭാവമായിരുന്നു അപ്പോഴവന്....അവന്റെ മുഖമൊക്കെ ആകെ ചുവന്നു വീങ്ങിയിരുന്നു....ചിന്നു ആ കാഴ്ച സഹിക്കാനാകാതെ മുഖം പൊത്തി പൊട്ടിക്കരഞ്ഞു കൊണ്ട് തിരിഞ്ഞു നിന്നു....

ബാലു വല്ലാതെയൊന്ന് പിടഞ്ഞു... കയ്യിലെ ക്യാനുല വലിച്ചൂരിയെറിഞ്ഞവൻ ബെഡ്‌ഡിൽ നിന്നും ഇറങ്ങിയോടി... അവൾക്കടുത്തേക്ക്... തടയാൻ ശ്രമിച്ച നഴ്സുമാർക്കൊന്നും അവനെ തടയാൻ ബലം പോരായിരുന്നു....

ഓടിച്ചെന്നവൻ ചിന്നുവിനെ പിറകിൽ നിന്നും ഇറുകെ പുണർന്നു... അവളുടെ പുറം അവന്റെ കണ്ണീര് കൊണ്ട് നനഞ്ഞു കുതിർന്നു.... അവൾ അവൻ ചുറ്റിപ്പിടിച്ച കൈകളിൽ മുറുകെ പിടിച്ചു... കരയുന്നതിനിടയിലും അവനവളുടെ കവിളിലും മുടിയിലുമൊക്കെ ഉമ്മ വയ്ക്കുന്നുണ്ടായിരുന്നു... നഴ്സുമാർ പോലും കണ്ണീരോടെയാണ് ആ കാഴ്ച നോക്കി നിന്നത്....

പെട്ടെന്നാണ് തന്നെ ചുറ്റിയിരിക്കുന്ന അവന്റെ കൈകളിലൊന്നിൽ നിന്നും രക്‌തമൊഴുകുന്നത് അവൾ കണ്ടത്... ഒന്ന് ഞെട്ടി കണ്ണുകൾ തുടച്ചവൾ അവനെ തന്നിൽ നിന്നുമടർത്തി മാറ്റി തിരിഞ്ഞു നിന്നു.. അവന്റെ കൈ പിടിച്ചു നോക്കിയതും അവൾക്ക് മനസ്സിലായി..‌ ക്യാനുല വലിച്ചൂരിയത് കൊണ്ടാണ് രക്തം വന്നതെന്ന്... അവൾ നഴ്സുമാരിലൊരാളെ നോക്കി... അവരൊന്ന് തല കുലുക്കി...

\"എന്താ ബാലുവേട്ടാ ഇത്‌.. നോക്ക് കൈ പൊട്ടീലേ .. ഞാൻ പറഞ്ഞിട്ടില്ലേ കുറുമ്പ് കാട്ടിയാ ഉവ്വാവ് വരൂന്ന്...\"
അവൾ ഷോൾ കൊണ്ട് അവന്റെ നനഞ്ഞു കുതിർന്ന മുഖം തുടച്ചു കൊടുത്തു..

അവനൊന്ന് ചിരിച്ചു... അത്രയും നിഷ്കളങ്കമായ ചിരി.. ചിന്നുവാ ചിരിയിലേക്ക് കണ്ണിമ ചിമ്മാതെ നോക്കി നിന്നു പോയി....
\"ഇവര് എന്നെ പിടിച്ചു വച്ചേക്കുവായിരുന്നു... ചക്കീനെ കാണാൻ സമ്മതിച്ചില്ല.. അതല്ലേ ഞാൻ കുറുമ്പ് കാട്ടിയേ.. സാരല്യ.. ഉവ്വാവ് വന്നാലും എനിക്ക് എന്റെ ചക്കീനെ കിട്ടീലോ...ഇപ്പൊ എനിക്ക് സന്തോഷാ..\"

അവൻ പിന്നെയും ചിരിച്ചു... പൊട്ടി വരുന്ന സങ്കടം ചിന്നു കടിച്ചിറക്കി...
\" വാ... ഇവിടിരിക്ക്... വാ...\"
അവൾ അവനെ പിടിച്ചു ബെഡ്‌ഡിലിരുത്തി.. പിന്നെ നഴ്സിനെ കണ്ണ് കാട്ടി...അവർ ക്യാനുല ഘടിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്തു..

ചിന്നു അവനോട് വീട്ടിലെന്നത് പോലെ ഓരോന്ന് പറഞ്ഞും ചെയ്തും അവന്റെ ശ്രദ്ധ തിരിച്ചു വിട്ടു.. ആ നേരം കൊണ്ട് നഴ്സുമാർ അവന്റെ കൈ വൃത്തിയാക്കി മരുന്ന് വച്ച് മറ്റേ കയ്യിലേക്ക് ക്യാനുല ഘടിപ്പിച്ചു...

ചിന്നു തന്നെ അവനെ ബെഡ്‌ഡിലേക്ക് പതിയെ കിടത്തി.. പിന്നെ അടുത്തിരുന്ന് അവന് ഏറ്റവും ഇഷ്ടമുള്ള പാട്ട് പാടിയും കഥകൾ പറഞ്ഞും അവനെ സന്തോഷിപ്പിച്ചു കൊണ്ടിരുന്നു...അത്‌ കണ്ട് സമാധാനത്തോടെ നഴ്സുമാർ പുറത്തേക്ക് പോയി..കുറേ കഴിഞ്ഞതും അവൻ ഉറക്കം പിടിച്ചു ....

ചിന്നു അവന്റെ ശിരസിൽ മെല്ലെ തഴുകിക്കൊണ്ട് അവനെ തന്നെ നോക്കിയിരുന്നു... അവളിൽ ഒരു തരം നിർവികാരത നിറഞ്ഞു നിന്നെങ്കിലും കണ്ണുകൾ ഒഴുകിക്കൊണ്ടേയിരുന്നു....

അവൾ പതിയെ ഉയർന്ന് അവന്റെ നെറ്റിയിൽ മൃദുവായി ഒരു ചുംബനം നൽകി...വാത്സല്യത്തോടെ... പ്രണയത്തോടെ... വിരഹത്തോടെ....

\"നമ്മൾ പിരിയുകയാണ് ബാലുവേട്ടാ..എന്നേക്കുമായി...
കഴിയില്ലെനിക്ക്.. ഈ മുഖം കാണാതെ.. ഈ ചിരി കാണാതെ ഒരു നിമിഷം പോലും ജീവിക്കാൻ സാധിക്കില്ലെനിക്ക്....മരിച്ചു പോവും ഞാൻ...\"
പതിയെ അവനോടായി പറഞ്ഞു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു....

\"പക്ഷേ വേണ്ട... ഈ ശാപം പിടിച്ചവളെക്കൊണ്ട് ഇനിയുമെന്റെ ബാലുവേട്ടൻ സങ്കടപ്പെടാൻ പാടില്ല... വേദന തിന്നാൻ പാടില്ല... ഞാനും നമ്മുടെ പ്രണയവും ബാലുവേട്ടൻ മറന്നാലേ ബാലുവേട്ടനൊരു നല്ല ജീവിതമുണ്ടാകൂ..സന്തോഷവും ഐശ്വര്യവും കൂടെ കൊണ്ടുവരുന്ന നല്ലൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് എന്റെ ബാലുവേട്ടൻ സന്തോഷമായിട്ട് ജീവിക്കണം...\"
കണ്ണീരിനിടയിലും ചിന്നു ചിരിച്ചു...

\"ഈ ജന്മം എന്റെ ബാലുവേട്ടൻ മാത്രമാകും ഈ രുദ്രയുടെ ഹൃദയത്തിനും മനസ്സിനും അവകാശി...ബാലുവേട്ടൻ എനിക്ക് തന്ന പ്രണയം നിറഞ്ഞ മനോഹര നിമിഷങ്ങൾ മാത്രം മതി ഈ രുദ്രയ്ക്ക് ജീവിക്കാൻ..ജീവൻ പോകും വരെ ആ ഓർമ്മകൾ മതിയെനിക്ക്...\"
കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ട് അവൾ അവന്റെ കവിളിലൂടെ മെല്ലെ തലോടി... ഉറക്കത്തിലും അതറിഞ്ഞത് പോലെ അവനൊന്ന് പുഞ്ചിരിച്ചു....

\"നാളെ തമ്മിൽ പിരിയും വരെ ഞാനുണ്ടാകും എന്റെ ബാലുവേട്ടനൊപ്പം... സർജറിക്ക് വേണ്ടി ബാലുവേട്ടൻ കിടക്കുമ്പോൾ പ്രാർഥനയോടെ ഞാനുണ്ടാകും പുറത്ത്... പൂർണ ആരോഗ്യത്തോടെ ജീവന് മേലുള്ള ആപത്തൊക്കെ ഒഴിഞ്ഞ് ബാലുവേട്ടൻ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്നറിയും വരെ ഞാനുണ്ടാകും ഈ ഹോസ്പിറ്റലിൽ...

അതിന് ശേഷം ഞാൻ പോകും... ബാലുവേട്ടന് അടുത്ത് നിന്ന്... ഈ നാട്ടിൽ നിന്ന്... ഒരിക്കലുമീ രുദ്ര ബാലുവേട്ടനെ തേടി വരില്ല...ഇനിയൊരിക്കൽ കൂടി ഈ മുന്നിൽ വന്നു നിൽക്കേണ്ടി വന്നാൽ എനിക്കെന്നെ നിയന്ത്രിക്കാൻ കഴിയില്ല ബാലുവേട്ടാ.. ഒന്നുകിൽ ബാലുവേട്ടനിലേക്ക് ഞാൻ ഒന്നുമോർക്കാതെ അടുത്തു പോകും.. അതുമല്ലെങ്കിൽ ജീവനൊടുക്കും... അത്‌ കൊണ്ട് ഒരിക്കലും ഒരിക്കലും ഈ രുദ്രയെ ബാലുവേട്ടൻ ഓർക്കരുത്.. ഒരിക്കലും തേടി വരരുത്...\"

അവളുടെ കണ്ണുകൾ നിർത്താതെ പെയ്തു കൊണ്ടിരുന്നു....ഒരു നിമിഷം പോലും അവളുടെ കണ്ണുകൾ അവനിൽ നിന്നും മാറ്റപ്പെട്ടില്ല... നോക്കി നോക്കിയിരിക്കെ കഴിഞ്ഞ് പോയതോരോന്നും അവൾക്കുള്ളിൽ തിരമാല കണക്കെ അലയടിച്ചുയർന്നു...

അവളെഴുന്നേറ്റ് മുറിയിലെ സോഫയിൽ പോയി ഇരുന്നു...ഹൃദയം പറിച്ചെറിയുന്ന വേദനയോടെയവൾ കാൽമുട്ടിൽ മുഖം പൂഴ്ത്തി അലറി വിളിച്ചു കരഞ്ഞു...ആ ഏങ്ങലടികൾ കേൾക്കാൻ ആരുമുണ്ടായിരുന്നില്ല....

അവൾ തീർത്തും തനിച്ചായി പോയിരുന്നു...
ഏകയായി പോയിരുന്നു.....

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

\"എന്താ അമ്മേ ഇങ്ങനൊക്കെ.. എന്റെ.. എന്റെ ബാലു..അവനൊരു പാവമല്ലേ.. ഇപ്പഴല്ലേ.. ഇപ്പഴല്ലേ അവനൊന്ന് സന്തോഷിച്ചു തുടങ്ങിയത്..ജീവിച്ചു തുടങ്ങിയത്...അപ്പോഴേക്കും... അവനെന്തിനാ ഇങ്ങനൊരു വിധി... ആ.. ആ പാവം ചിന്നു.. അവളെന്തു തെറ്റാ ചെയ്തത്... എന്തിനാ എല്ലാരും കൂടി അതിനെയിങ്ങനെ ശിക്ഷിക്കുന്നത്...

പറ്റണില്ല അമ്മേ.. എനിക്ക് സഹിക്കാൻ പറ്റണില്ല... ആ.. ആ സ്ത്രീ ചിന്നുവിനെ അവനിൽ നിന്നകറ്റാൻ നോക്കാ.. എന്നിട്ട്.. എന്നിട്ട്.. അവൾ സമ്മതിച്ചു... അവൾ പൊക്കോളാന്ന് സമ്മതിച്ചു.. എന്നോടും.. എന്നോടുമിനി കാണരുതെന്ന്.. എന്റെ.. എന്റെ ബാലുവിനെ ഞാൻ കാണരുതെന്ന് കല്പിക്ക്യാ അവര്.. ഞാൻ.. ഞാനും അത്‌ അനുസരിക്കണോ... എന്റെ.. ബാലു.. ബാലുവിനെ കാണാതെ.. ഞാനെങ്ങനെയാ അമ്മേ.... അമ്മ പറ.. ഞാൻ.. ഞാനെന്താ ചെയ്യണ്ടേ.. \"

അമ്മയുടെ മടിയിൽ കിടന്ന് ആർത്തു വിളിച്ചു കരയുകയാണ് രാഹുൽ...ലതിക നിറകണ്ണുകളോടെ മകന്റെ മുടിയിൽ തഴുകിക്കൊണ്ട് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവന്റെ വേദനയുടെ ആഴം എത്രയാണെന്ന് ആ അമ്മയ്ക്ക് മനസ്സിലാവുന്നുണ്ടായിരുന്നു....

\"മോനേ..ചിന്നു ചെയ്തതാണ് ശരി..\"
ലതിക പെട്ടെന്ന് പറഞ്ഞത് കേട്ട് ഞെട്ടി കണ്ണുകൾ തുടച്ചു കൊണ്ട് രാഹുൽ എഴുന്നേറ്റിരുന്നു... അമ്മയെ നോക്കിയ അവന്റെ കണ്ണിൽ അതിശയമായിരുന്നു...

\"അമ്മേ!!\"
അവന്റെ വിളിയിലും അതേ അതിശയമായിരുന്നു...

\"അതേ മോനേ...കൈ വിട്ടു പോയ മകനെ തിരിച്ചു പിടിക്കാനുള്ള അതിമോഹം കൊണ്ട് സ്വാർത്ഥയായി പോയതാണാ അമ്മ...അവർ പറഞ്ഞ ഒരു കാര്യം സത്യവുമാണ്... പ്രണയവും സൗഹൃദവുമൊന്നും പറഞ്ഞ് പഠിപ്പിക്കാനാകില്ല..അത്‌ ഉള്ളിൽ തന്നെ നിറയേണ്ടതാണ്..\"

\"പക്ഷെ അമ്മേ..\"
അവന് എന്ത് പറയണമെന്ന് അറിയാതായി...

\"മോനേ.. സർജറി കഴിഞ്ഞ് ഉണരുന്ന ബാലുവിന്റെ ഓർമ്മകൾ ഒരു വെള്ളക്കടലാസ് പോലെയാണെങ്കിൽ അതിൽ പുതുതായി എഴുതി ചേർക്കേണ്ടി വരും പലതും... അങ്ങനെ എഴുതപ്പെടേണ്ട ഒന്നല്ല നിന്റെ സൗഹൃദവും ചിന്നുവിന്റെ പ്രണയവും...തൽക്കാലം ചിന്നു ചെയ്തത് പോലെ അവനെ സ്വതന്ത്രനാക്കി വിട്...അവന്റെ അമ്മയ്ക്ക് അവരാഗ്രഹിക്കും പോലെ മകനെ തിരിച്ചു പിടിക്കാനൊരു അവസരം കൊടുക്ക്...

അതിന്റെ ഫലം എന്താകുമെന്നത് കാലം തെളിയിക്കട്ടെ... ചിലപ്പോൾ നിങ്ങളെ രണ്ട് പേരെയും പൂർണമായും മറന്ന് മറ്റൊരു ജീവിതത്തിലേക്ക് പോയാൽ അവന് കൂടുതൽ സന്തോഷം കിട്ടിയാലോ...അങ്ങനെ ചിന്തിക്ക്...

ഇനി മറിച്ച് അവന്റെ ഉള്ളിലെവിടെയെങ്കിലും നിങ്ങളോട് രണ്ട് പേരോടുമോ അല്ലെങ്കിൽ ആരെങ്കിലും ഒരാളോടോ തോന്നിയ വികാരങ്ങളുടെ ഒരു ചെറിയ തീപ്പൊരിയെങ്കിലും ഉണ്ടെങ്കിൽ...എന്നെങ്കിലും അത്‌ തിരിച്ചറിഞ്ഞാൽ...അവനത് കണ്ടില്ലെന്ന് വയ്ക്കില്ല.. നിന്നെയോ ചിന്നുവിനെയോ അവൻ തേടിയെത്തിയിരിക്കും...

നിന്റെയും ചിന്നുവിന്റെയും സ്നേഹം സത്യമായത് കൊണ്ട് അത്‌ സംഭവിച്ചു കൂടായ്കയില്ല... അവനെ ഉപേക്ഷിക്കുമ്പോഴും ആ ഒരു പ്രതീക്ഷയിൽ നിങ്ങൾക്ക് രണ്ട് പേർക്കും ജീവിക്കാം.... \"

അമ്മ പറയുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടെങ്കിലും രാഹുലിന് അത്‌ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല...പെട്ടെന്നാണ് അവനൊരു കാര്യം ഓർത്തത്...

\"അമ്മേ.. ബാലുവിനെ അന്ന് കൊല്ലാൻ ശ്രമിച്ചവർ വീണ്ടും വന്നാലോ.. ഇത്രയും നാൾ അവൻ ജീവിക്കുമോ ഇല്ലയോ എന്ന് അറിയാത്തത് കൊണ്ടാകും അവർ അടങ്ങിയിരുന്നത്.. ഇനിയിപ്പോ അവർ വീണ്ടും അവനെ കൊല്ലാൻ ശ്രമിച്ചാലോ... \"
രാഹുലിന്റെ ശബ്ദത്തിൽ ഭയം കലർന്നു...

\"മ്മ്.. നീയൊരു കാര്യം ചെയ്യ്.. ബാലുവിന്റെ അച്ഛനോട് കാര്യം പറയ്‌.. എന്തായാലും അവർ അവനെ ഈ നാട്ടിൽ നിന്നും കൊണ്ട് പോവാന്നല്ലേ പറഞ്ഞത്..അത്‌ കൊണ്ട് അദ്ദേഹം ശ്രദ്ധിച്ചോളും ബാലുവിന്റെ കാര്യം..\"

\"മ്മ് \"
പതിയെ തല കുലുക്കിയപ്പോഴും രാഹുലിന്റെ മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു...പെട്ടെന്നെന്തോ ഓർത്ത് അവൻ അമ്മയെ നോക്കി...

\"അമ്മേ.. ഞാനൊന്ന് കുളിച്ചിട്ട് വരാം.. എന്നിട്ട് ഹോസ്പിറ്റലിലേക്ക് പോട്ടെ..ചിന്നു ഇത്‌ വരെ ജലപാനം ചെയ്തിട്ടില്ല...കരച്ചില് തന്നെയായിരുന്നു..അതിനെ കൊണ്ട് പോയി വല്ലതും കഴിപ്പിക്കട്ടെ..അല്ലെങ്കിൽ അവളെയും അവിടെ അഡ്മിറ്റ് ചെയ്യേണ്ടി വരും...\"
അവൻ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു 

\"ശരി.. നീ പോയി കുളിച്ചിട്ട് വാ..ഞാൻ ചായ എടുത്ത് വയ്ക്കാം...\"
പറഞ്ഞിട്ട് ലതിക അടുക്കളയിലേക്ക് നടന്നു.. രാഹുൽ ബാത്‌റൂമിലേക്കും..

പത്തു മിനിറ്റിനുള്ളിൽ കുളിച്ചിറങ്ങി റെഡിയായി അവൻ ലതിക കൊടുത്ത ചായയും കുടിച്ച് ഹോസ്പിറ്റലിലേക്ക് പോയി...

ബൈക്ക് ഓടിക്കുമ്പോഴും രാഹുലിന്റെ മനസ്സാകെ തന്റെ ബാലുവിനും അവന്റെ രുദ്രയ്ക്കും ചുറ്റും പ്രദക്ഷിണം ചെയ്തു കൊണ്ടിരുന്നു....

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼



നൂപുരധ്വനി 🎼🎼 (33)

നൂപുരധ്വനി 🎼🎼 (33)

4.6
9610

തൊഴു കയ്യോടെ...നിറ കണ്ണുകളോടെ...ശ്രീ കോവിലിനു മുൻപിൽ നിൽക്കുകയാണവൾ....ബാലുവിന്റെ രുദ്ര...മനസ്സ് നിറയെ തന്റെ പ്രാണൻ തന്നെയായവന്റെ ദീർഘായുസ്സിന് വേണ്ടിയുള്ള മനംനൊന്ത പ്രാർത്ഥന മാത്രമാണ്...മുന്നിൽ നിറവിളക്കുകൾക്ക് നടുവിൽ ചിരി തൂകി നിൽക്കുന്ന തന്റെ ഭഗവാനെ കണ്ട് പക്ഷേ അവൾക്കുള്ളിൽ പരിഭവവും ഉണ്ടായിരുന്നു എള്ളോളം...മൗനമായി തന്റെ പരിഭവം മുഴുവൻ ആ പ്രപഞ്ചശക്തിക്കു മുൻപിലൊഴുക്കി വിട്ട് കണ്ണുകളടയ്ക്കുമ്പോൾ പക്ഷേ അവൾക്കുള്ളിൽ ഒരേയൊരു മുഖമേ ഉണ്ടായിരുന്നുള്ളൂ... ഒരിക്കലും തന്റേതാകാത്ത.. എന്നോ മനസ്സാലെ സ്വന്തമാക്കിക്കഴിഞ്ഞ പ്രിയപ്പെട്ടവന്റെ മുഖം...അതേ ഭഗവാന് മു