Aksharathalukal

❣️ എന്റെ മാത്രം ശ്രീ ❣️ ✴️5✴️




Part  5 ✨️







"ശ്രീ  നമുക്കയാളെ  വിശ്വസിക്കാമോ കണ്ടാൽ കുറച്ച് ലുക്ക്‌ ഒക്കെ ഉണ്ട് ചുള്ളനാണ് എന്നാലും സാഹചര്യം മോശമായതുകൊണ്ട്  ചോദിക്കാണ് ആ മുന്നിൽ പോകുന്ന സാധനത്തിനെ  വിശ്വസിക്കാമോ "



    ആകൃതി  കുറെ സമയമായി മനസ്സിൽ കരുതിയത് ശ്രീയോട് പറഞ്ഞു....



" അറിയില്ല  ഡീീ  എന്റെ  ഫുൾ ഡീറ്റെയിൽസ് പുള്ളിക്കറിയാം നീയും കണ്ടതല്ലേ  എന്തെങ്കിലും നമുക്കനിയോജ്യമായി  കാണാതിരിക്കില്ല "  വണ്ടി  ഓടിച്ചുകൊണ്ടു തന്നെ അവൾ മറുപടി പറഞ്ഞു,,,



""ശരി  ആവും  ശ്രീയുടെ അമ്മയുടെ പേരും  ആയാൾ പറഞ്ഞല്ലോ   അപ്പൊ  നമ്മൾ പോകുന്നത്   ശരിയായ ആളുടെ ഒപ്പം തന്നെ ആണ് ""   - സിദ്ധു,



     സിദ്ധു പറഞ്ഞതിനോട് കൃതിയും യോജിച്ചു മറ്റൊരു തരത്തിൽ  സംശയിക്കാനായി ഒന്നും തന്നെ   അയാളിൽ ഉണ്ടായിരുന്നില്ല...,



"അല്ലെങ്കിൽ തന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ  നിങ്ങൾ എന്തിനാ പേടിക്കുന്നെ ഞാൻ ഇല്ലേ അതോണ്ട് ചേച്ചിമാര് പേടിക്കണ്ട ട്ടോ "


    സിദ്ധു  കൃതിയുടെ  തോളിൽ തട്ടികൊണ്ട്  തമാശയായി പറഞ്ഞതും


""" അയ്യാ """"  ( കൃതി, ശ്രീ )


" എന്തെ !!! "



"ഹേയ് ഒന്നും ഇല്ല വല്ല്യ ധൈര്യശാലി  ആണെന്ന് പറയുക ആയിരുന്നു  , ഇവനുള്ള  കാര്യം നമ്മൾ ഓർത്തതെ  ഇല്ല അല്ലെ ശ്രീ കഷ്ടായി പോയി "   

     കൃതി  പറയുന്നത്  കേട്ടതും  സിദ്ധു അവടെ തലയ്കിട്ടൊന്നു കൊടുത്തു പിന്നെ അടിയായി പിടി ആയി അവസാനം  ശ്രീ  ഇടപെട്ട് രണ്ടുപേരെയും  രണ്ടറ്റത്തായി മാറ്റി ഇരുത്തി എങ്കിലും വാ രണ്ടിന്റെയും അടങ്ങി  ഇരിക്കില്ലല്ലോ  ഒന്നും രണ്ടും പറഞ്ഞ് വീണ്ടും അടി വെച്ചു  അവസാനം ക്ഷീണിചപ്പോ  രണ്ടുപേരും അടങ്ങി   രണ്ടറ്റതായി  മാറി ഇരുന്നു, ഇതിലൊന്നും ഇടപെടാൻ ശ്രീ  പോയില്ല കാരണം  അവളുടെ മനസ്സിലെല്ലാം അലോക് പറഞ്ഞ  വാക്കുകളായിരുന്നു,

    """   എന്നെ വളർത്തി  നല്ല നിലയിൽ എത്തിച്ചത് ഭാമമ്മ ആണ്  അതായത്  ശ്രീയുടെ യഥാർത്ഥ അമ്മ, ആ കടപ്പാട് എന്നും എനിക്കുണ്ടാവും """"




" എന്നെ  ആയിരുന്നില്ലേ  അമ്മ   വളർത്തേണ്ടിയിരുന്നത്   എനിക്കല്ലേ  അമ്മ  വാത്സല്യം  തരേണ്ടത്   "   ---(  ശ്രീ ആത്മ )


     ഓർമ്മകൾ പലതും മനസ്സിലേക്ക് വന്നതും  അലോകിനെ കൂടുതൽ വെറുക്കുന്ന ഒരു മനോഭാവം അവളിൽ ഉണ്ടായി,




   സന്ധ്യ  മയങ്ങറായപ്പോഴേക്കും  അലോകിന്റെ കാർ അത്യാവശ്യം വലിയ  ഒരു തറവാട്ടിലേക്ക്  വന്നു  നിന്നു  പുറകെ ശ്രീയുടെ കാറും  , എട്ട് കെട്ട് തറവാട് പോലെ നല്ല പഴക്കം തോന്നിക്കുന്ന  തറവാടായിരുന്നു ചുറ്റും വിസ്ത്രിതമായ മുറ്റം  പലതരം മരങ്ങൾ, പലതരം  പക്ഷികളുടെ ശബ്‌ദം , സന്ധ്യമയങ്ങിയത് കൊണ്ടാവാം മങ്ങിയ ഇരുട്ടിൽ  തറവാടിന്റെ ഭംഗിക്ക്   മാറ്റ്   കൂട്ടി  



  
"  വൗ        എന്ത് ഭംഗിയാ കാണാൻ അല്ലെ  " - സിദ്ധു


"  തന്നെടാ  ഇതുപോലൊന്നു എന്റെ  ഇരുപത്തിമൂന്നു വയസ്സിനിടയ്ക്ക്  ഞാൻ  കണ്ടിട്ടില്ല    it's really beautiful " 



    കൃതിയുടെയും  സിദ്ധുവിന്റെയും ഏകദേശം  റിലെ ഒക്കെ അടിച്ചു  പോയി  കാരണം  അത്രയും മനോഹരം ആയിരുന്നു ആ വീട് , 

    അലോക് കാറിൽ നിന്നും ഇറങ്ങിയതും ശ്രീയുടെ അടുത്തേക്ക് നടന്നടുത്തു   എന്നിട്ട്   അകത്തേക്ക് കയറാം എന്ന് പറഞ്ഞു, അവർ അകത്തേക്ക് കയറാൻ തുടങ്ങിയതും ഒരു സ്ത്രീ അകത്തു നിന്നും പുറത്തേക്കു നടന്നു വന്നു കോട്ടൺ ടൈപ്പ്  വെളുത്ത നിറമുള്ള  സാരി ആയിരുന്നു ധരിച്ചത്, കഴുത്തിൽ  രുദ്രാക്ഷം എന്ന് തോന്നിക്കുന്ന  ഒരു മാല, നെറ്റിയിൽ പൊട്ടു പോലെ ചാർത്തിയ ചന്ദനം അത്ര മാത്രം, എന്നിരുന്നാലും  ചൈധന്ന്യം  തുളുമ്പുന്ന മുഖം, ചുണ്ടിൽ അവരെ കണ്ടതിലുള്ള നിറഞ്ഞ പുഞ്ചിരിയും...


   ശ്രീയുടെ   നെഞ്ചോന്ന് വിങ്ങി വയറ്റിൽ തീ ആളുമ്പോലെ ഒരു അനുഭവം



" ശ്രീ ഇതാണ് ഭാമമ്മ  "   അലോക് അത്ര മാത്രം പറഞ്ഞു പിന്നെ മൗനം ആയിരുന്നു , ഇനി അവന്റെ വാക്കുകളുടെ ആവശ്യം ഇല്ലെന്നു തോന്നി....


 
""""""മോളെ!!!! """"" ,  ശ്രീയുടെ അടുത്തേക്കായി വന്നുനിന്നുകൊണ്ട്  രണ്ട് കവിളിലും കൈതലം ചേർത്തുകൊണ്ടവർ വിളിച്ചു,  കണ്ണുകൾ  നിറഞ്ഞൊഴുകുക ആയിരുന്നു , ഒന്നും സംസാരിക്കാൻ കഴിയാതെ വാക്കുകൾക്ക് വിലങ്ങുതടിയായി   കരച്ചിൽ വഴിമാറിയിരുന്നു...



  ഭാമമ്മ  കൂടുതൽ തന്നിലേക്ക് ശ്രീയെ അടിപ്പിക്കാൻ ശ്രമിച്ചതിനു  മുന്നേ തന്നെ സ്വയം നിയന്ത്രിച്ചവൾ പിന്നിലേക്ക് വലിഞ്ഞു......




ഇതേ  സമയം   സിദ്ധുന്റെ  ഫോണിലേക്ക് പ്രധാപ് ചന്ദ്രൻ എന്ന ശ്രീയുടെയും സിദ്ധുവിന്റെയും അച്ഛൻ വിളിച്ചു,,,,,,



" ശ്രീ  അച്ഛൻ വിളിക്കുന്നു എടുക്കണോ ?? " അച്ഛന്റെ കാൾ കണ്ടപ്പോൾ തന്നെ സിദ്ധുവിന് മുട്ടുവിറയ്ക്കാൻ തുടങ്ങി കാരണം, സിദ്ധു ഇപ്പൊ വീട്ടിൽ ഇല്ലെന്നറിഞ്ഞാൽ അയാൾക്കിവിടെ എത്താൻ അധികം താമസം ഉണ്ടാവില്ല, സിദ്ധുന് പിന്നെ നരകം ആയിരിക്കും ,



" സിദ്ധു  ഫോണിന്റെ  ലൊക്കേഷൻ  ഓഫ്‌ ആക്ക്  അച്ഛനിവിടെ വന്നാൽ എല്ലാം തീർന്നു , " ശ്രീ ആവലാതിയോടെ പറഞ്ഞതും അലോക് ഇടപെട്ടു



" ഹേയ് അച്ഛൻ ഇവിടെ വരില്ല ശ്രീ, കാരണം ഈ സ്ഥലം അയാൾക്ക്‌ ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്, ഇവിടെ അയാൾക്ക്‌ വരാൻ ആഗ്രഹം ഉണ്ടെങ്കിൽ തന്നെ പത്തു തവണ എങ്കിലും അയാൾ ആലോചിക്കാതിരിർക്കില്ല "


   അലോക്   പറയുന്നത്   കേട്ടതും  ശ്രീ ഒന്നും മനസിലാവാതെ അലോകിനെ  നോക്കി , അലോക് ഭാമമ്മയെ തന്നെ വിഷമത്തോടെ നോക്കി നിൽക്കുക ആയിരുന്നു,,



" മക്കള്  മാര് ഒരുപാട് ദൂരം സഞ്ചരിച്ചു വന്നതല്ലേ പോയി വിശ്രമിക്കു ,  അലോക് നീ മക്കൾക്കുള്ള റൂമൊക്കെ കാണിച്ചു കൊടുക്ക്‌ "


   അത്ര മാത്രം പറഞ്ഞ് അവർ അകത്തേക്ക് കയറാൻ നിന്നതും, ശ്രീ എന്തോ ധാർഷ്ട്യത്തോടെ പറയാൻ നിന്നതും അലോക് തടഞ്ഞു,,,  അവൾ എന്തായിരിക്കും പറയാൻ പോകുന്നെന്ന് അവനറിയാമായിരുന്നു, അമ്മയോടുള്ള ദേഷ്യം ഇപ്പോഴും അവളുടെ മുഖത്ത് സ്ഭുരിക്കുന്നുണ്ടായിരുന്നു....



" സമയം  ഉണ്ട്  ശ്രീ,  ഞാൻ  പറഞ്ഞല്ലോ  നിനക്കെന്തും അമ്മയോട് പറയാം  ദേഷ്യപെടാം പക്ഷെ അതെല്ലാം നടന്നതെന്താണെന്ന് നീ മനസ്സിലാക്കിയതിന് ശേഷം, കാരണം അമ്മ അത്ര നല്ല കണ്ടിഷനിൽ അല്ല, നിന്റെ ഭാഗത്തുനിന്ന് പെട്ടെന്ന്  ഒരു  നെഗറ്റീവ് ബിഹേവിയർ ഉണ്ടായാൽ അതമ്മയ്ക്ക് താങ്ങാൻ സാധിക്കില്ല , അതോണ്ട് പ്ലീസ് ശ്രീ നീ ഒന്ന് മനസ്സിലാക്ക്..... " 




  "  ശ്രീ   നീ ഇപ്പൊ ഒന്ന് റിലാക്സ് ആവ് സത്യം എന്താന്ന് നമുക്കും അറിയില്ലല്ലോ " 


       കൃതി  അവളെ  സമാധാനിപ്പിച്ചതും  ശ്രീ അതിനോട് യോജിച്ചു, അവൾ അമ്മയോടൊന്നും എതിർത്തു പറയില്ല എന്ന്   അലോകിന് വാക്ക് കൊടുത്തു.....,
ശേഷം അവൻ അവർക്ക് കിടക്കാനുള്ള റൂം കാണിച്ചു കൊടുത്തു, ആ തറവാട്ടിലെ ഏറ്റവും  മുകളിലെ നിലയിലെ റൂം ആയിരുന്നു അവർക്ക്, അതിന്റെ ജനാലയിലൂടെ ആ തറവാട്ടിലെ കുളവും കടവും പറമ്പും എല്ലാം വ്യക്തമായി  കാണാമായിരുന്നു,.....



   കുളിച്ചു ഫ്രഷ് ആയി അവർ  കിടക്കാൻ  തുടങ്ങിയതും റൂമിലേക്ക്‌ അലോക് വന്നു,,,,



"  റൂം  ഒക്കെ ഇഷ്ടായോ??  "



" പിന്നെ സെറ്റ് റൂം ആണ് ചേട്ടാ എനിക്കൊരുപാടിഷ്ടായി "
- സിദ്ധു  


   പിള്ള മനസ്സിൽ കള്ളം ഇല്ലല്ലോ അവൻ ഉള്ളത് ഉള്ളതുപോലെ അങ്ങ് പറഞ്ഞു,,,



"ഈൗ റൂം  ശിവയുടെയാ  അവനാ ഇങ്ങനെ ഒക്കെ വൃത്തിആയി സൂക്ഷിക്കുന്നത്, ആൾക്ക് വൃത്തി കുറച്ച് കൂടുതലാ "


" ശിവയോ അതാരാ "  -- കൃതി


"അതൊക്കെ വലിയ കഥ   ആണ് സമയം കിട്ടുമ്പോ പറയാം ഇപ്പൊ  നിങ്ങൾ ഉറങ്ങിക്കോ  ക്ഷീണിച്ചിരിക്കല്ലേ, ......   ഹാ  പിന്നെ  ഈ ശിവ നാളെ വരുന്നുണ്ട് അപ്പൊ പരിചയപ്പെടാം "


" അപ്പൊ ഈ റൂമൊ അയാൾക്ക് കിടക്കണ്ടേ "-- കൃതി



" ഹേയ് അത് ഞാൻ നോക്കിക്കോളാം നിങ്ങൾ സമാധാനായി ഇരിക്ക് "


   അലോക് അത്രയും പറഞ്ഞിറങ്ങാൻ തുടങ്ങുന്നതിനു മുൻപ് 
ശ്രീയെ ഒന്ന് തിരിഞ്ഞു നോക്കി കാരണം അവൾ ഇവിടെ എങ്ങും ആയിരുന്നില്ല പുറത്തേക്ക് തന്നെ ദൃഷ്ടി ഉറപ്പിച്ചങ്ങനെ ഇരിക്കുക ആയിരുന്നു, അതവനിൽ ഒരു നോവുണർത്തി......





        ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️



         ശിവ ആണ് ട്ടൊ നമ്മുടെ കഥയിലെ  നായകൻ, നായികയെ പിന്നെ നമുക്കറിയാലോ നമ്മുടെ ശ്രീ,  അപ്പൊ കഥ എങ്ങനെ ഉണ്ടെന്ന് വായിച്ചിട്ട് ഒരു അഭിപ്രായം പറയണേ ട്ടൊ.❣️




തുടരും......





❣️ എന്റെ മാത്രം ശ്രീ ❣️ ✴️6✴️

❣️ എന്റെ മാത്രം ശ്രീ ❣️ ✴️6✴️

5
1046

Part  6 അലോക് അത്രയും പറഞ്ഞിറങ്ങാൻ തുടങ്ങുന്നതിനു മുൻപ് ശ്രീയെ ഒന്ന് തിരിഞ്ഞു നോക്കി കാരണം അവൾ ഇവിടെ എങ്ങും ആയിരുന്നില്ല പുറത്തേക്ക് തന്നെ ദൃഷ്ടി ഉറപ്പിച്ചങ്ങനെ ഇരിക്കുക ആയിരുന്നു, അതവനിൽ ഒരു നോവുണർത്തി......                   ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️( തുടർന്ന്  വായിക്കുക )"  ആരായിരിക്കും  ഈ  ശിവ   " -- കൃതി" നാളെ വരുമെന്നല്ലേ അലോക് ചേട്ടൻ പറഞ്ഞത്  വരട്ടെ അപ്പൊ അറിയാലോ " -- സിദ്ധു" അയാൾടെ മുറി ആണ് ഇതെങ്കിൽ    അയാളൊരു     സിസ്റ്റമാറ്റിക്   ലൈഫ് ആയിരിക്കും കണ്ടിന്യൂ ചെയ്യ്തു പോകുന്നെ  എല്ലായിടവും നല്ല വൃത്തി, പെയിന്റിംഗിനോട