Aksharathalukal

❣️ എന്റെ മാത്രം ശ്രീ ❣️ ✴️6✴️


Part  6 




അലോക് അത്രയും പറഞ്ഞിറങ്ങാൻ തുടങ്ങുന്നതിനു മുൻപ് 
ശ്രീയെ ഒന്ന് തിരിഞ്ഞു നോക്കി കാരണം അവൾ ഇവിടെ എങ്ങും ആയിരുന്നില്ല പുറത്തേക്ക് തന്നെ ദൃഷ്ടി ഉറപ്പിച്ചങ്ങനെ ഇരിക്കുക ആയിരുന്നു, അതവനിൽ ഒരു നോവുണർത്തി......



                   ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️



( തുടർന്ന്  വായിക്കുക )




"  ആരായിരിക്കും  ഈ  ശിവ   " -- കൃതി


" നാളെ വരുമെന്നല്ലേ അലോക് ചേട്ടൻ പറഞ്ഞത്  വരട്ടെ അപ്പൊ അറിയാലോ " -- സിദ്ധു


" അയാൾടെ മുറി ആണ് ഇതെങ്കിൽ    അയാളൊരു     സിസ്റ്റമാറ്റിക്   ലൈഫ് ആയിരിക്കും കണ്ടിന്യൂ ചെയ്യ്തു പോകുന്നെ  എല്ലായിടവും നല്ല വൃത്തി, പെയിന്റിംഗിനോട് നല്ല ഇഷ്ടം ഉണ്ടെന്ന് തോന്നുന്നു   "  ചുമരിൽ തൂക്കിയ  ചില പെയിന്റിംങ്ങിലേക്ക്  നോക്കി കൊണ്ട് ശ്രീ പറഞ്ഞു....


" അയാള് വരുമ്പോ നമ്മളെ ഗെറ്റ് ഔട്ട്‌ അടിക്കാതിരുന്ന മതിയായിരുന്നു  " -- കൃതി.



" നമ്മൾ ഒരുപാട് നാള് താമസിക്കാൻ    അല്ലല്ലോ  കൃതി വന്നത് സത്യം എല്ലാം അറിഞ്ഞു കഴിഞ്ഞ് ഞാൻ പോകും ആർക്കും പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റാത്ത ഒരു സ്ഥലത്ത്  ആരൊക്കയോ ആയി ആർക്കും ശല്ല്യം ആകാതെ, എന്നെ കൊണ്ടാവും പോലെ ആരെയെങ്കിലും സഹായിച്ച് അങ്ങനെ ഒക്കെ അങ്ങ് പോകാംന്ന് വിചാരിക്കുന്നു അത്ര തന്നെ "

  അവസാനത്തെ വാക്കുകളിൽ എവിടെയോ കയിപ്പുനിറഞ്ഞ പുഞ്ചിരിയിൽ അലിഞ്ഞില്ലാതെ ആയി അവൾ


 

" അപ്പൊ ഞങ്ങളോ??? " --- സിദ്ധു


   അവന്റെ  ചോദ്യം  കേട്ടതും, അവന്റെ അരികിലായി ചേർന്നിരുന്നിട്ട്  എന്നും ചെയ്യാറുള്ളത് പോലെ അവന്റെ തലയിൽ  മെല്ലെ തലോടിക്കൊണ്ട്,



" സിദ്ധു "


" മ്മ് "


 " നീ കുറച്ചുകൂടി വലുതാവുമ്പോ നിനക്ക് ഒരു ജീവിതം ആവും കുടുമ്പം ഒക്കെ, അപ്പൊ ചിലപ്പോഴെങ്കിലും നിനക്ക്  ഞാൻ ഒരു ശല്ല്യമായി തോന്നും, അതിന് മുൻപേ ഞാൻ പോകുന്നതായിരിക്കും നല്ലത്, അതിന് മുൻപ് എനിക്കെന്റെ രാജകുമാരനെ കണ്ടുപിടിക്കണ്ടേ എന്നിട്ട്  അങ്ങേരെയും കെട്ടി അങ്ങ് പറക്കണം "


   അവൾ തമാശയായി പറഞ്ഞതും കൃതി ഇടയ്ക്ക് കയറി,


" നിന്നെ കെട്ടുന്ന രാജകുമാരനെ പറ്റി   ആണെങ്കിൽ എനിക്ക് ,
     ആലോചിക്കാനെ   വയ്യ    ആൾടെ ഒരു  വിധിയെ "


" അതെന്താടി അങ്ങേരെ ഞാൻ തിന്നോ "


" തിന്നാതിരുന്ന മതിയാരുന്നു "


    കൃതിയുടെ  സംസാരം കേട്ടതും ചുണ്ട് കൂർപ്പിച്ച്  ശ്രീ അവളെ നോക്കി,,,,



"    രാജകുമാരൻ ഒക്കെ അവിടെ നിൽക്കട്ടെ, എന്റെ  ശ്രീ  നീ  എവിടെ ആയാലും  ഞാനും അവിടെ കാണും നീ ഇല്ലാതെ എനിക്ക് പറ്റില്ലെടി ,  "


" എനിക്കും "  -- സിദ്ധു



" എനിക്കും " -- കൃതി



   
" എന്നാ എനിക്കും " ശ്രീയും ഏറ്റ് പിടിച്ചു,,,,


    അന്ന്  മുഴുവനും രണ്ടുപേരും ശ്രീയെ ചുറ്റിപറ്റി തന്നെ നടന്നു 
ഉറങ്ങാറായപ്പോഴും അവരൊരുമിച്ചു തന്നെ,,,,

              💠💠💠💠💠💠💠💠💠💠💠💠💠💠💠💠



ഇതേ സമയം.......





മുബൈ   നഗരത്തിലെ ഒരു ചേരിപ്രദേശം, അവിടെ ഒരു ഗോഡൗണിൽ ആരുടെയോ നിർത്താതെ ഉള്ള അലർച്ച ഒഴിച്ചാൽ ആരുടേയും അനക്കം ഉണ്ടായിരുന്നില്ല, അത്രയും നിശബ്ദത നിറഞ്ഞ   അവിടെ അവന്റെ    അലർച്ച  ഉച്ചസ്ഥായിൽ പ്രധിധ്വനിച്ചുകൊണ്ടേ  ഇരുന്നു....


" രക്ഷി...  ക്കണേ........  , ആരെങ്കിലും  ഉണ്ടോ ഇവിടെ "   അവന്റെ   ശബ്‌ദം  ആ  ഗോഡൗണിൽ  മാത്രം മുഴങ്ങി കേട്ടു, ശരീരം മുഴുവനും രക്തത്തിൽ കുളിച്ചനിന്ന അവൻ ജീവന് വേണ്ടി  ശ്രമിച്ചുകൊണ്ടേ ഇരുന്നു, ചുറ്റും ഇരുട്ടല്ലാതെ മറ്റൊന്നും അവന് കാണാൻ സാധിച്ചില്ല,,,


കുറച്ച് സമയത്തിന് ശേഷം ഒരു ബ്ലാക്ക് സ്കോർപിയോ ഗോഡൗണിന്റെ മുൻവാതിലുകൾ തകർത്തിട്ട് അകത്തേക്ക് പാഞ്ഞു വന്നു  അവയുടെ  ലൈറ്റ് അവന്റെ കണ്ണിലേക്ക് തീഷ്ണമായി അടിച്ചു, കണ്ണ്  മുറുക്കെ അടച്ച്  അവൻ നിന്നു ശബ്ദിക്കാൻ   നന്നേ ഭയപ്പെട്ടു കാരണം മരണം അവന് ഉറപ്പായിരുന്നു.....



കാറിൽ നിന്നും ഇറങ്ങുന്നവനെ കണ്ടതും  ഉള്ള ജീവൻ പോകും പോലെ  അവന്റെ കണ്ണുകൾ അടഞ്ഞു, കറുത്ത ഷർട്ടും, കറുത്ത കരയുള്ള മുണ്ടും കഴുത്തിൽ രുദ്രാക്ഷ മാലയും നെറ്റിയിൽ  കറുത്ത ചന്ദനം ഗോപിആയി  തൊട്ടിട്ടുണ്ട് തോളിലായി കറുത്ത വേഷ്ടിയും, ഭയപ്പെടുത്തുന്ന കത്തുന്ന കണ്ണുകളുമായുള്ള അവന്റെ നോട്ടവും  എല്ലാം അയാളെ കൂടുതൽ ഭയത്തിലാഴ്ത്തി....



" ശിവ .....    എന്നെ......ഒന്നും  ചെയ്യരുത്  ഞാൻ ഇവിടം വിട്ട് എങ്ങോട്ടെങ്കിലും....... പൊയ്ക്കോളാം.......പ്ലീസ് ഒരു പ്രാവിശ്യം കൂടി  എന്നെ..... വെറുതെ  വീട് " 

   ജീവന് വേണ്ടി  അവൻ അപേക്ഷിച്ചു കൊണ്ടേ ഇരുന്നു എന്നാൽ ശിവയിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല,,,


"തെറ്റ്........  സംഭവിച്ചു ,....ചെയ്യാൻ പാടില്ലാത്തതായിരുന്നു പറ്റിപ്പോയി ക്ഷമിക്കെടാ  നമ്മൾ സുഹൃത്തുക്കൾ അല്ലായിരുന്നോ, ഒരു..... പ്രാവിശ്യത്തേക്ക് എന്നോട് ക്ഷമിക്കൂ പ്ലീസ് "


" ഹാ  ഹാ  ഒരു പ്രാവിശ്യം കൂടിയോ തെറ്റിദ്ധാരണ ആയിരിക്കും എന്ന് കരുതി ആണ് ആദ്യത്തെ പ്രാവിശ്യം നീ എന്റെ കയ്യിൽ നിന്നും രക്ഷപെട്ടത് പക്ഷെ  ഈ പ്രാവിശ്യം നിന്നെ ഞാൻ  ജീവിക്കാൻ അനുവദിക്കില്ല "  

    പിന്നീട്   അപേക്ഷിക്കാനോ   യാചിക്കാനോ സമയം കൊടുക്കാതെ കയ്യിൽ കരുതിയ കത്തിയാൽ അവന്റെ ശരീരം മുഴുവനും  വരഞ്ഞു ശേഷം ശരീരം വലിഞ്ഞുനിൽക്കും വണ്ണം കെട്ടിതൂക്കി,


" നീ പെട്ടെന്ന് മരിക്കില്ല ചെയ്ത തെറ്റ് മനസിലാക്കി സ്വയം പഴിക്കാൻ നിൽക്കുമ്പോഴേക്കും രക്തം വാർന്നു നീ തീർന്നോളും, മരിച്ചാൽ മതിയാരുന്നു എന്ന് തോന്നും "


   അത്രയും മാത്രം പറഞ്ഞ് ശിവ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും



" നീ  ഇത്രേ ഉള്ളോ അപ്പൊ  നമ്മൾ ,  നിനക്കെന്നോടെങ്ങനെ ചെയ്യാൻ തോന്നി നമ്മൾ.... "



" മതി   നമ്മൾ  എന്നൊന്ന് ഇനി നിന്റെ വായിൽ നിന്ന് വീഴരുത് നിന്നെ ഞാൻ പണ്ടേ മനസ്സിലാക്കേണ്ടതായിരുന്നു, അതെന്റെ തെറ്റ്, ആ തെറ്റ് ഇനി ഞാൻ ആവർത്തിക്കില്ല "




" ശി... വ  ചില.... പ്പോ   എന്നെ കൊ.....ല്ലാൻ    നിന....ക്ക്  പറ്റിയേക്കും   പ....ക്ഷെ  ഞാൻ മാത്രം അല്ല....ല്ലോ   ഇങ്ങനെ അപ്പൊ നീ എന്ത് ചെയ്യും എല്ലാവരെയും  തേടി  പിടിച്ചു        കൊല്ലുമോ നിന്നെക്കാൾ ശക്തമായ ഒരാളുടെ മുന്നിൽ നീ എന്തയാലും മുട്ട് കുത്തും, "


" ശക്തമായ ഒരു എതിരാളി  എനിക്ക് നേരെ!!! വരട്ടെ ഞാൻ വെയ്റ്റിംഗ് ആണ് ആ എതിരാളിക്കായി "

   തോളിൽ കിടന്ന വേഷ്ടി എടുത്ത്  ഒന്ന് കുടഞ്ഞ് വീണ്ടും തോളിലേക്കിട്ടിട്ട് മുണ്ടും മടക്കി കുത്തി അവൻ  കാറിന്റെ അരികിലേക്ക് നടന്നു.....



" ശിവ .....    ശിവ  "

   വേദന നിറഞ്ഞ അവന്റെ ശബ്‌ദം ശിവയുടെ  കാതുകളിൽ  നിയന്ത്രണമില്ലാതെ  അലയടിച്ചുകൊണ്ടേ ഇരുന്നു,.....

   



  
രണ്ട് ദിവസങ്ങൾക്ക് ശേഷം.......


 രണ്ട്  ദിവസത്തിനുശേഷം ആ  നഗരത്തെ സന്തോഷിപ്പിക്കുന്ന ഒരു വാർത്ത വന്നു കുറച്ചുനാളുകൾക്ക് മുൻപ്  സ്കൂൾ വിദ്യാർത്ഥിനിയെ  ക്രൂരമായി റേപ്പ് ചെയ്ത് കൊന്ന കൊലയാളിയുടെ മൃത്ദേഹം  ഒറ്റപെട്ട  ഒരു ഗോഡൗണിൽ നിന്നും  കണ്ടെടുത്തു, ശരീരം നന്നേ  വൃണപെട്ടിരുന്നു......




" ശിവ !!!!   നിന്റെ ഫ്ലൈറ്റിനുള്ള സമയം ആയി  "  --  ചന്ദ്രു


" മ്മ്മ്  "


" ഇനി എന്നാ ഇങ്ങോട്ട്  "  ശിവ പോകുന്നതിൽ നീരസം കലർത്തി ചന്ദ്രു ചോദിച്ചു 


" അതിവിടുത്തെ ചെയ്തികൾ പോലെ ഇരിക്കും ചന്ദ്രു, കൂട്ടത്തിൽ ഒരുത്തനെ ഞാൻ പറഞ്ഞയച്ചത്  പോലെ, "


എന്തായാലും    കുറച്ച് നാളത്തേക്കില്ല  ഞാൻ എന്റെ ഭാമമ്മയുടെ കൂടെ അടിച്ചിപൊളിക്കാൻ  പോകുവാണ് "


" ഓ അങ്ങനെ, അമ്മയോടെന്റെ അന്വഷണം പറയണം " 



"  ഓക്കേ ടാ  "



   ചന്ദ്രുവിനോട് യാത്ര പറഞ്ഞവൻ അവിടെ നിന്നും ഇറങ്ങി അവന്റെ  മാത്രം ലോകമായിടത്തേക്ക്...... ✴️✴️✴️




  
    ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️





തുടരും.....




കഥ  എങ്ങനെ ഉണ്ടെന്ന് പറയണേ ട്ടൊ, 








      

❣️ എന്റെ മാത്രം ശ്രീ ❣️ ✴️7✴️

❣️ എന്റെ മാത്രം ശ്രീ ❣️ ✴️7✴️

5
1013

Part   7  ✨️ശിവ !!!! നിന്റെ ഫ്ലൈറ്റിനുള്ള സമയം ആയി " -- ചന്ദ്രു" മ്മ്മ് "" ഇനി എന്നാ ഇങ്ങോട്ട് " ശിവ പോകുന്നതിൽ നീരസം കലർത്തി ചന്ദ്രു ചോദിച്ചു " അതിവിടുത്തെ ചെയ്തികൾ പോലെ ഇരിക്കും ചന്ദ്രു, കൂട്ടത്തിൽ ഒരുത്തനെ ഞാൻ പറഞ്ഞയച്ചത് പോലെ, "എന്തായാലും കുറച്ച് നാളത്തേക്കില്ല ഞാൻ എന്റെ ഭാമമ്മയുടെ കൂടെ അടിച്ചിപൊളിക്കാൻ പോകുവാണ് "" ഓ അങ്ങനെ, അമ്മയോടെന്റെ അന്വഷണം പറയണം " " ഓക്കേ ടാ "   ചന്ദ്രുവിനോട് യാത്ര പറഞ്ഞവൻ അവിടെ നിന്നും ഇറങ്ങി അവന്റെ മാത്രം ലോകമായിടത്തേക്ക്...... ✴️✴️✴️          ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️( തുടർന്ന്   വായിക്കുക ✨️ )ശ്രീ   രാവില