സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 94
So, guys... hope you all are ready for it... I am very curious to know about what question is going to get a greater number of votes...”
{അതിനാൽ, സുഹൃത്തുക്കളേ... നിങ്ങൾ എല്ലാവരും അതിന് തയ്യാറാണെന്ന് പ്രതീക്ഷിക്കുന്നു... ഏത് ചോദ്യമാണ് കൂടുതൽ വോട്ടുകൾ ലഭിക്കാൻ പോകുന്നതെന്നറിയാൻ എനിക്ക് വളരെ ആകാംക്ഷയുണ്ട്...”}
\"Let us start our first step… There will be 5 topics on the screen. You can select one topic from the list. As per your selection, the question comes to the participants.
Your topics come on your tab screen right away. And yes, time starts now.\"
{ നമുക്ക് നമ്മുടെ ആദ്യ ഘട്ടം ആരംഭിക്കാം... സ്ക്രീനിൽ 5 വിഷയങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് വിഷയം തിരഞ്ഞെടുക്കാം. നിങ്ങളുടെ തിരഞ്ഞെടുപ്പ് അനുസരിച്ച്, പങ്കെടുക്കുന്നവർക്ക് ചോദ്യം വരുന്നു.
നിങ്ങളുടെ വിഷയങ്ങൾ ഉടൻ തന്നെ നിങ്ങളുടെ ടാബ് സ്ക്രീനിൽ വരും. അതെ, സമയം ഇപ്പോൾ ആരംഭിക്കുന്നു.}
ഹോസ്റ്റ് പറഞ്ഞതനുസരിച്ച് ഓഡിയൻസ് എല്ലാവരും സ്ക്രീനിൽ തന്നെ നോക്കിയിരിക്കുകയായിരുന്നു.
Current affairs
Statutory Liquidity
Economy & Banking
General Knowledge
Corporate Social Responsibility
അവർക്കു മുൻപിൽ തെളിഞ്ഞ ടോപ്പിക്ക്സ് കണ്ടു എല്ലാവരും ഏതു വേണമെന്ന് ആശയ കുഴപ്പത്തിൽ ആയിരുന്നു എന്ന് തന്നെ അവരുടെ മുഖത്തു നിന്നും മനസ്സിലാക്കാവുന്നതാണ്.
അങ്ങനെ അവസാന നിമിഷങ്ങളിലേക്കുള്ള കൗണ്ട് ഡൗൺ സ്റ്റാർട്ട് ആയി. ഹോസ്റ്റ് മൈക്കിലൂടെ കൗണ്ടിംഗ് സ്റ്റാർട്ട് ചെയ്തു. 10, 9, 8.... 2,1,0.
അവർ സീറോ പറഞ്ഞതും ടാബ് സ്ക്രീനിന്റെയും പ്രവർത്തനം നിലച്ചു പോയി.
എല്ലാവരും ഒരു നെടുവീർപ്പോടെ പരസ്പരം നോക്കി അത്രമാത്രം.
ഇനി എന്ത് എന്ന് ആർക്കും ഒരു പിടിയും ഇല്ലാത്ത ഒരു സിറ്റുവേഷൻ ആണ് ഇപ്പോൾ ഇവിടെ ഉള്ളത്.
Participants സിന് ആർക്കും തന്നെ ഏതെല്ലാമാണ് ടോപ്പിക്സ് എന്ന് അറിയില്ലായിരുന്നു. അവരുടെ നാലുപേരുടെയും മുഖത്ത് ആ ടെൻഷൻ കാണാമായിരുന്നു.
അവരെപ്പോലെ തന്നെ ടെൻഷനടിച്ചിരിക്കുന്ന ഒരു കൂട്ടം ആളുകൾ... മാർട്ടിനടക്കം എല്ലാവരും അവരെ തന്നെ നോക്കിയിരിക്കുക ആണ്.
\"നമുക്ക് ഡയറക്ട് ആയി ടോപിക്സിലേക്ക് കടക്കാം. നമ്മുടെ പാർട്ടിസിപ്പൻസിന് അറിയാൻ വേണ്ടി ആദ്യം തന്നെ നമുക്ക് ഏതൊക്കെ ടോപിക്സ് ആണ് ഉണ്ടായിരുന്നത് എന്ന് കാണാം.”
ഹോസ്റ്റ് പറഞ്ഞു നിർത്തിയതും കോമ്പറ്റീഷൻ വേണ്ടി തിരഞ്ഞെടുത്ത അഞ്ചു ടോപിക്സ് വൺ ബൈ വൺ ആയി സ്ക്രീനിൽ തെളിഞ്ഞു തുടങ്ങി.
ഓരോ ടോപ്പിക്ക് കാണുമ്പോഴും അഗ്നിയുടെയും സ്വാഹയുടെയും കണ്ണുകൾ തിളങ്ങുന്നത് ആരും ശ്രദ്ധിച്ചില്ല.
CA - Current affairs (20%)
SL - Statutory Liquidity (13%)
E & B - Economy & Banking (12%)
GK - General Knowledge (16%)
CSR - Corporate Social Responsibility (39%)
അവസാനം ഓരോ ടോപ്പിക്കിന് നേരെയും ഓഡിയൻസ് നൽകിയ വോട്ടിംഗ് നമ്പേഴ്സും രേഖപ്പെടുത്താൻ തുടങ്ങി.
എല്ലാത്തിനും അവസാനം സ്ക്രീനിൽ തന്നെ നോക്കി നിൽക്കുന്ന സ്വാഹ ശ്രീക്കുട്ടിക്ക് കണ്ണിന് ഉന്മേഷം നൽകുന്ന ഒരു കാഴ്ച തന്നെയായിരുന്നു.
കാരണം മറ്റൊന്നുമല്ല, സിഎസ് ആർ സെലക്ട് ആയപ്പോൾ തന്നെ ഏകദേശം കാര്യങ്ങൾ ശ്രീക്കുട്ടിക്ക് മനസ്സിലായിരുന്നു. ഇനി കാര്യങ്ങൾ മുന്നോട്ടു പോകുന്നത് കാണാൻ തന്നെ കാത്തിരിക്കുകയായിരുന്നു അവൾ.
എല്ലാവരും ശ്രദ്ധയോടെ സ്ക്രീനിൽ നോക്കിയിരിക്കുമ്പോഴാണ് ഹോസ്റ്റിന്റെ ശബ്ദം മൈക്കിലൂടെ എല്ലാവരുടെയും കാതുകളിലെത്തിയത്.
“ഇപ്പോൾ സ്ക്രീനിൽ നോക്കിയാൽ എല്ലാവർക്കും മനസ്സിലാകും ഏത് ടോപ്പിക്കാണ് ഇന്നത്തെ നമ്മുടെ ഫൈനൽ പാർട്ടിസിപ്പൻസിനോട് നമ്മുടെ ഓഡിയൻസിന് ചോദിക്കാനുള്ളത് എന്ന്. എന്നിരുന്നാലും ഒരു കോമ്പറ്റീഷൻ എന്ന നിലയിൽ അത് എന്താണെന്ന് പറയേണ്ടത് എന്റെ ചുമതലയാണ്. അതുകണ്ടു തന്നെ ആ കർത്തവ്യം ഞാൻ നിറവേറ്റുകയാണ്.
Our topic for this evening selected by our lovely audience is CSR.
എന്താണ് CSR എന്ന് ബിസിനസ് മേഖലയിലുള്ള നിങ്ങൾക്ക്, ഞാൻ പറഞ്ഞു തരേണ്ട ഒരു ആവശ്യവുമില്ല. എങ്കിലും ഒരു ചെറിയ ഇൻട്രൊഡക്ഷൻ ഈ ടോപ്പിക്കിനെ പറ്റി ഞാൻ പറയുകയാണ്.
\"CSR is mandatory for the companies covered under section 135 to comply with the CSR provisions in India. Companies are required to spend a minimum of 2% of their net profit over the preceding three years as CSR.\"
{സെക്ഷൻ 135-ന്റെ കീഴിൽ വരുന്ന കമ്പനികൾക്ക് ഇന്ത്യയിലെ സിഎസ്ആർ വ്യവസ്ഥകൾ പാലിക്കുന്നതിന് സിഎസ്ആർ നിർബന്ധമാണ്. കമ്പനികൾ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ അവരുടെ അറ്റാദായത്തിന്റെ കുറഞ്ഞത് 2% CSR ആയി ചെലവഴിക്കേണ്ടതുണ്ട്.}
\"The Indian government has asked companies having any amount in their unspent corporate social responsibility accounts to set up a CSR committee. To this effect, the government has amended rules governing corporate social responsibility (CSR), according to an official notification issued by the Ministry of Corporate Affairs.\"
{ ചിലവഴിക്കാത്ത കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി അക്കൗണ്ടുകളിൽ എന്തെങ്കിലും തുക ഉള്ള കമ്പനികളോട് ഒരു CSR കമ്മിറ്റി രൂപീകരിക്കാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി, കോർപ്പറേറ്റ് കാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനമനുസരിച്ച്, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) നിയന്ത്രിക്കുന്ന നിയമങ്ങൾ സർക്കാർ ഭേദഗതി ചെയ്തിട്ടുണ്ട്.}
\"Under the Companies Act, 2013, certain classes of profitable companies are required to spend at least 2 percent of their average net profit of the preceding three financial years.\"
{ കമ്പനി നിയമം, 2013 പ്രകാരം, ലാഭകരമായ കമ്പനികളുടെ ചില വിഭാഗങ്ങൾ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ ശരാശരി അറ്റാദായത്തിന്റെ 2 ശതമാനമെങ്കിലും ചെലവഴിക്കേണ്ടതുണ്ട്.}
\"അപ്പോൾ ബിസിനസ് മേഖലയിൽ CSR എന്ന ഈ വാക്കിന് എത്രത്തോളം വിലയുണ്ട് എന്ന് നമുക്കെല്ലാവർക്കും മനസ്സിലായി.
ഇനി എന്ത് ക്വസ്റ്റ്യനാണ് CSR എന്ന ടോപ്പിക്കിൽ നമ്മുടെ ജഡ്ജിങ് പാനൽ സെലക്റ്റ് ചെയ്ത് വെച്ചിരിക്കുന്നത് എന്ന് അറിയാൻ വേണ്ടി നമുക്ക് സ്ക്രീനിലേക്ക് നോക്കാം.
അതിനു മുൻപ് എല്ലാ പാർട്ടിസിപ്പൻസിനും അവർക്ക് ഈ റൗണ്ടിൽ ആവശ്യമായ പ്രോപ്പർട്ടിസ് നൽകുന്നതിനായി സംഘാടകരോട് അഭ്യർത്ഥിക്കുന്നു.”
ഏകദേശം പത്തു മിനിറ്റോളം അതിനു വേണ്ടി അവർ ചിലവഴിച്ചു. അഞ്ചു പേരെയും സ്റ്റേജിൽ അഞ്ചിടത്തായി നിർത്തി. അവർക്ക് എല്ലാവർക്കും ഒരു ടേബിളും അതിൽ ഒരു പെന്നും പേപ്പറും ഉണ്ടായിരുന്നു. അത് ടേബിൽ അവർക്ക് എഴുതാൻ പാകത്തിന് സജ്ജമാക്കി സംഘാടകർ സ്റ്റേജിൽ നിന്നും താഴേക്ക് പോയി.
ഹോസ്റ്റ് സംഘാടകർക്ക് നന്ദി പറഞ്ഞു കൊണ്ട് സ്ക്രീനിലേക്ക് ശ്രദ്ധിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു.
എല്ലാവരും അങ്ങനെ ആകാംക്ഷയോടെ സ്ക്രീനിൽ നോക്കിയിരിക്കുമ്പോൾ സ്ക്രീനിൽ ക്വസ്റ്റ്യൻ തെളിഞ്ഞു വന്നു.
What is the profit percentage of your company decided for this year to spend through CSR for the public?
{പൊതുജനങ്ങൾക്കായി CSR വഴി ചെലവഴിക്കാൻ നിങ്ങളുടെ കമ്പനിയുടെ ഈ വർഷം തീരുമാനിച്ച ലാഭ ശതമാനം എത്ര?}
സ്ക്രീനിൽ വന്ന ചോദ്യം കണ്ട് മാർട്ടിന്റെ ഹൃദയം പുറത്തേക്ക് ചാടിയില്ല എന്നു മാത്രം പറയാം. ഇപ്പോൾ മാർട്ടിന് ഏകദേശം മനസ്സിലായി എന്തു കൊണ്ടാണ് തൻറെ മനസ്സിൽ അല്പസമയത്തിനു മുൻപ് തൊട്ട് ഒരു വല്ലാത്ത നെഗറ്റീവ് ഫീലിംഗ് വരാൻ കാരണമെന്ന്. ശ്വാസം പിടിച്ച് ഇരിക്കുകയാണ് മാർട്ടിൻ. എന്താണ് സ്വാഹ ഇതിനു വേണ്ടി ചെയ്യാൻ പോകുന്നത് എന്ന ആദിയും പേടിയും എല്ലാം കൂടി അവൻ സ്വാഹയെ നോക്കിയിരിക്കുകയായിരുന്നു.
എന്നാൽ ഈ സമയം Abhay യുടെ കണ്ണുകൾ സൂര്യനെ പോലെ തെളിയാൻ തുടങ്ങി. അവിടെയും കാര്യങ്ങൾ കത്തിത്തുടങ്ങിയിരുന്നു. കാര്യങ്ങൾ ഏതു ദിശയിലേക്കാണ് പോകുന്നത് എന്ന് അവനും ഏകദേശം മനസ്സിലായിത്തുടങ്ങി.
എല്ലാവർക്കും അവർ കൊടുത്ത പെന്നും പേപ്പറും ഉപയോഗിച്ച് സ്ക്രീനിൽ കാണുന്ന ക്വസ്റ്റ്യന് ആൻസർ എഴുതാൻ കൊടുത്തിരുന്നത് പത്തു മിനിറ്റ് സമയമാണ്.
എങ്കിലും രണ്ടു മിനിറ്റിനുള്ളിൽ സ്വാഹയും,
ഏകദേശം അഞ്ചു മിനിറ്റിനു ശേഷം അഗ്നിയും,
എട്ട് മിനിറ്റോളം എടുത്ത് ബാക്കി രണ്ടു പേരും എഴുതാൻ ഉള്ളത് എഴുതി തീർത്തു.
എങ്കിലും രണ്ടു മിനിറ്റ് കൂടി അവർക്ക് നൽകി 10 നിമിഷങ്ങൾ കഴിഞ്ഞ ശേഷം മാത്രമാണ് സ്ക്രീനിൽ നിന്നും ക്വസ്റ്റ്യൻ പോയത് തന്നെ.
എല്ലാവരും അക്ഷമയോടെ കാത്തിരിക്കുന്ന സമയം ഹോസ്റ്റ് പിന്നെയും പറഞ്ഞു.
“ഇപ്പോൾ ഇവിടെ ഓഡിയൻസ് ഡിസൈഡ് ചെയ്ത CSR എന്ന ടോപ്പിക്കൽ നമ്മുടെ ജഡ്ജിങ് പാനൽ ഡിസൈഡ് ചെയ്ത ക്വസ്റ്റ്യന് നമ്മുടെ നാലു പാർട്ടിസിപ്പൻസും ആൻസർ നൽകി കഴിഞ്ഞു.
നമുക്ക് ഇനി ഇവർ എന്തൊക്കെയാണ് പേപ്പറിൽ എഴുതിയിരിക്കുന്നത്, അല്ലെങ്കിൽ എത്ര പെർസെന്റജ് ആണ് ഇവർ ഈ ഇപ്രാവശ്യത്തെ ഫൈനാൻഷ്യൽ ഇയറിൽ പബ്ലിക്കിനു വേണ്ടി CSR ൽ കൂടി spend ചെയ്യാൻ വെച്ചിരിക്കുന്ന പ്രോഫിറ്റ് പെർസെന്റജ് എന്നു അറിയാം.
ഇപ്പോഴത്തെ അവസ്ഥയിൽ നമ്മുടെ ടോപ്പ് റാങ്കിൽ നിൽക്കുന്ന അഗ്നിദേവ വർമ്മ എന്ന പാർട്ടിസിപ്പന്റിന്റെ ആൻസർ തന്നെ നമുക്ക് ആദ്യമായി കാണാം.
Please show your answer to the screen Mr. Verma.”
ഹോസ്റ്റ് പറഞ്ഞത് കേട്ട് അഗ്നി താൻ എഴുതിയ പേപ്പർ സ്ക്രീനിനു മുകളിൽ പ്രോജക്ട് ചെയ്തു. എല്ലാവരും സ്ക്രീനിൽ ആകാംക്ഷയോടെ നോക്കിയിരുന്നപ്പോൾ
Agni is ready to spend 25% of their companies profit through CSR.
പ്രോഫിറ്റ്ൻറെ 25% സിഎസ്ആറിൽ കൂടി നൽകാനാണ് അഗ്നി തീരുമാനിച്ചിരിക്കുന്നത്.
അതുകണ്ട് ഓഡിയൻസ് എല്ലാവരും കൈകൊട്ടി അവരുടെ സന്തോഷം അറിയിച്ചു.
ഹോസ്റ്റ് പിന്നെയും പറഞ്ഞു.
\"This will be really a huge amount from Agni Dev Verma\'s side.
With this, I am pretty sure this competition is impulsive now. And at this movement, I can surely say that only 3 people in this auditorium almost know who the winner is.
That is none other than our remaining 3 participants in this evening.
{അഗ്നി ദേവ് വർമ്മയുടെ ഭാഗത്ത് നിന്ന് ഇത് ശരിക്കും ഒരു വലിയ തുകയാണ്. ഇതോടെ ഈ മത്സരം ഇപ്പോൾ ആവേശഭരിതമാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പ്രസ്ഥാനത്തിൽ എനിക്ക് തീർച്ചയായും പറയാൻ കഴിയും, ഈ ഓഡിറ്റോറിയത്തിലെ മൂന്ന് പേർക്ക് മാത്രമേ വിജയി ആരാണെന്ന് ഏകദേശം അറിയൂ? അത് മറ്റാരുമല്ല, ഞങ്ങളുടെ ബാക്കിയുള്ള 3 പങ്കാളികൾ മാത്രം.}
ഹോസ്റ്റ് പറഞ്ഞത് വളരെ ശരിയാണ്.
കാരണം. അഗ്നി 25% എഴുതിയപ്പോൾ അവർ മൂന്നുപേരും അതിൽ കൂടുതലാണോ കുറവാണോ എഴുതിയത് എന്ന് അവർക്കറിയാം. അതുകൊണ്ടു തന്നെ ഒരു പരിധി വരെ അവർക്ക് മൂന്നു പേർക്കും അറിയാം അവരിൽ ആരാണ് വിന്നർ എന്ന കാര്യം.
മാത്രമല്ല 25% ഓഫ് പ്രോഫിറ്റ് സിഎസ്ആറിനു വേണ്ടി മാത്രം മാറ്റി വയ്ക്കാൻ എല്ലാ കമ്പനിക്കും സാധിച്ചു എന്നു വരില്ല. അതുകൊണ്ടു തന്നെ എല്ലാവരും അഗ്നിയുടെ വിജയം ഏകദേശം ഉറപ്പിച്ചിരുന്നു.
മഹാദേവന്റെയും കൂട്ടരുടെയും മനസ്സിൽ ചെറിയ വിഷമം ഉണ്ടായി എന്നതാണ് സത്യം. He is my son....but why?
അഗ്നി എല്ലാം അറിഞ്ഞു കൊണ്ട് പോലും എന്തു കൊണ്ട് സ്വാഹക്ക് വേണ്ടി ഒട്ടും വിട്ടു വീഴ്ച ചെയ്തില്ല എന്ന് അവർ മനസ്സിൽ അറിയാതെ ചോദിച്ചു പോയ ഒരു ചോദ്യമാണ്.
ശാരദയും മനസ്സിൽ ആലോചിച്ചു. സ്വന്തം ഭാര്യയുടെ എല്ലാ അവസ്ഥകളും അറിഞ്ഞിട്ടും അഗ്നി ഇത്രയും വലിയ ഒരു നമ്പർ എന്തു കൊണ്ടാണ് എഴുതിയത് എന്ന്.
എന്നാൽ ശാന്തതയോടെ ഇരിക്കുന്ന ശ്രീക്കുട്ടിയോട് ശ്രീഹരി തന്റെ സംശയം ചോദിച്ചു.
ശ്രീഹരിയുടെ ചോദ്യം കേട്ട് ശ്രീക്കുട്ടി പുഞ്ചിരിയോടെ പറഞ്ഞു.
“അഗ്നി ഏട്ടൻ ഒരു വിധത്തിലും സ്വാഹക്ക് വേണ്ടി അറിഞ്ഞു കൊണ്ട് കോമ്പറ്റീഷനിൽ താഴ്ന്നു കൊടുക്കില്ല എന്ന കാര്യം എന്തു കൊണ്ട് ഏട്ടൻ മറന്നു പോകുന്നു.
കോമ്പറ്റീഷൻ സത്യസന്ധതയോടെ തന്നെ അവർ ഇരുവരും ചെയ്തു തീർക്കും.
പിന്നെ ഏട്ടൻ എന്തു കൊണ്ടാണ് ഇത്രയും വലിയ നമ്പർ നൽകിയത് എന്നതിന് വേറെ ഒരു കാരണം കൂടി ഉണ്ട്. അത് ഒരു സേഫ്റ്റിക്ക് വേണ്ടിയാണ് ഏട്ടാ. എന്തു തന്നെയായാലും ഈ അവാർഡ് ദേവി പീഠത്തിൽ തന്നെ എത്തിച്ചേരണം എന്നത് രണ്ടുപേരുടെയും ആഗ്രഹമാണ്.
One more thing, now whoever write any number I can say who will be the winner tonight...\"
ശ്രീക്കുട്ടി അത്രയും മാത്രം പറഞ്ഞ് പുഞ്ചിരിയോടെ സ്വാഹയേയും അഗ്നിയെയും നോക്കിക്കൊണ്ടിരുന്നു.
ശ്രീക്കുട്ടി ശ്രീഹരിയോട് പറയുന്നത് നമ്മുടെ നാല് ചേച്ചിമാരും കേട്ടിരുന്നു. അവർ നാലുപേരും വായും പൊളിച്ച് അവളെ നോക്കിയിരിക്കുകയായിരുന്നു.
“ഇതൊക്കെ കാണുമ്പോൾ... സ്വയം കിണറ്റിൽ ചാടാൻ തോന്നുന്നുണ്ട് അല്ലേ? “
ലില്ലി പറയാൻ പോയപ്പോൾ ബാക്കി മൂന്നുപേരും കൂടി ചോദിച്ചു.
അതുകേട്ട് അവൾ മെല്ലെ തലയാട്ടി.
മൂന്നുപേരും ഒരുപോലെ പറഞ്ഞു.
“ഞങ്ങൾക്കും അതുതന്നെയാണ് തോന്നുന്നത്.”