Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 95

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 95

ഇതേസമയം ഹോസ്റ്റ് പിന്നെയും സംസാരിക്കാൻ തുടങ്ങി.

“എന്തൊക്കെയായാലും Mr. Agni dev Verma പറഞ്ഞിരിക്കുന്ന 25% മുകളിൽ ആണോ അതോ താഴെയാണോ ബാക്കി മൂന്നു പേർ എഴുതിയിരിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്. അതുകൊണ്ടു തന്നെ നമുക്ക് next participant നെ അവർ എഴുതിയിരിക്കുന്ന ഭാഗം പ്രസന്റ് ചെയ്യാൻ ക്ഷണിക്കാം.”

അങ്ങനെ രണ്ടാമത്തെ participant തൻറെ കയ്യിൽ ഇരിക്കുന്ന പേപ്പർ പ്രോജക്റ്ററിന് മുൻപിൽ പ്രസന്റ് ചെയ്തു.

15% of profit to CSR for this financial year

എന്നാണ് അതിൽ ഉണ്ടായിരുന്നത്.

അതുകണ്ട് ഹോസ്റ്റ് പറഞ്ഞു.

“ഇതും ഒട്ടും കുറവല്ലാത്ത ഒരു തുക തന്നെയാണ് എന്നിരുന്നാലും അഗ്നി സാർ ഓൾ റെഡി 25% പറഞ്ഞതു കൊണ്ട് മാത്രം നമുക്ക് അടുത്ത ആൾ എന്താണ് എഴുതിയിരിക്കുന്നത് എന്ന് വേഗം തന്നെ നോക്കാം.”

അങ്ങനെ മൂന്നാമത്തെ പാർട്ടിസിപ്പെൻഡും തൻറെ കയ്യിലുള്ള പേപ്പർ പ്രോജക്റ്ററിന് മുൻപിൽ പ്രസന്റ് ചെയ്തു.

17% of our company’s profit to CSR for this year

എന്നാണ് അതിൽ ഉണ്ടായിരുന്നത്. ഇതു കൂടി കണ്ടതോടെ എല്ലാവർക്കും ഒരു കാര്യം ഇപ്പോൾ മനസ്സിലായി.

ഇനിയുള്ള ഫൈറ്റ് നടക്കാൻ പോകുന്നത്

അഗ്നിദേവ വർമ്മ വേഴ്സസ് സ്വാഹ.

ഇങ്ങനെ ഒരു കോമ്പിനേഷൻ തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചു കൊണ്ടിരുന്നതും, ആഗ്രഹിച്ചു കൊണ്ടിരുന്നതും. അത് എല്ലാവരുടെ മുഖത്തും ഈ സമയം കാണാവുന്നതാണ്.

മാർട്ടിൻ വല്ലാത്ത അസ്വസ്ഥതയോടെ സ്റ്റേജിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്. ഇങ്ങനെ ഒരു സിറ്റുവേഷൻ അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.

സ്വാഹ എന്തൊക്കെ ചെയ്താലും പറഞ്ഞാലും ഫൈനലിൽ അഗ്നിയെ നേരിടേണ്ടി വരുമെന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല. മാത്രമല്ല അഗ്നിക്കൊരു വെല്ലുവിളി ആയിരിക്കും സ്വാഹ എന്ന് മാത്രമേ തുടക്കം മുതൽ മാർട്ടിൻ കരുതിയിരുന്നുള്ളൂ.

എന്നാൽ സ്വാഹ തൻറെ സ്വയം പരിശ്രമം കൊണ്ട് ഇത്രത്തോളം എത്തുമെന്ന് അവൻ ഒരിക്കലും കരുതിയില്ല.

പിന്നെ ജയിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത സ്വാഹ ഇനി എന്തു ചെയ്യും എന്നുള്ളതാണ് അവൻറെ മനസ്സിലെ വല്ലാത്ത ഭയം.

അവൾ എന്തു ചെയ്താലും റിസ്ക് മുഴുവനും തൻറെ മേലാണ് എന്ന് സത്യം അറിയാവുന്നതു കൊണ്ടു തന്നെ അവന് അവിടെ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു.

മാർട്ടിന്റെ ഈ അവസ്ഥയെല്ലാം നോക്കിക്കാണുകയായിരുന്നു അഗ്നി. കാരണം മറ്റൊന്നുമല്ല, മാർട്ടിൻ ആലോചിക്കുന്നത് പോലെ തന്നെ ഇനി എന്തുണ്ടാകും എന്ന് ഒരു ഏകദേശം രൂപം അഗ്നിക്കും ഉണ്ടായിരുന്നു.

എന്നാൽ ഇതൊന്നും മനസ്സിലാകാതെയോ, അല്ലെങ്കിൽ തലയിൽ കൂടി പോകാത്തതു കൊണ്ടോ അഗ്നിയുടെയും സ്വാഹയുടെയും ബന്ധുക്കൾ എല്ലാവരും ടെൻഷനടിച്ച് അവരെ തന്നെ നോക്കിയിരിക്കുകയായിരുന്നു.

ഫ്രെഡി ഇനി എന്ത് സംഭവിക്കും എന്ന് ഒരു ഊഹവുമില്ലാതെ മാർട്ടിനെ തന്നെ നോക്കിയിരിക്കുന്നുണ്ട്.

ശ്രീക്കുട്ടിയും അഭയേട്ടനും മാത്രം ഒരു കുലുക്കവും ഇല്ല.

അരുൺ എന്തു ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ അടുത്തിരിക്കുന്ന ശ്രീഹരിയെ തോണ്ടി വിളിക്കാൻ തുടങ്ങി.

ടെൻഷനിൽ ഇരിക്കുന്ന ശ്രീഹരി

“എന്ത് പറ്റി എൻറെ അരുണേട്ടാ...”

എന്ന് കുറച്ച് ദേഷ്യത്തിൽ തന്നെ ചോദിച്ചു.
അതുകേട്ട് അരുൺ പറഞ്ഞു.

“എടാ ശ്രീ, ശ്രീക്കുട്ടിയോട് ഒന്ന് ചോദിക്കെടാ സ്വാഹ എത്രയാണ് എഴുതിയിരിക്കുന്നത് എന്ന്? എനിക്ക് ടെൻഷൻ സഹിക്കാൻ പറ്റുന്നില്ല. അതുകൊണ്ടാണ് ചോദിക്കാൻ പറയുന്നത്.”

അതുകേട്ട് ശ്രീഹരി പറഞ്ഞു.

“ഏട്ടൻ ഒന്നു മിണ്ടാതിരിക്കു. അവൾ എന്തൊക്കെയായാലും ഒന്നും പറയില്ല. കുറച്ചു മുൻപ് ഞാൻ ഒന്ന് ചോദിച്ചതിന് അവൾ നൽകിയ മറുപടി കേട്ടിട്ട് എൻറെ തലയിലെ കിളികളെല്ലാം പറന്നു പോയതാണ്. ഇനി തലയിൽ ബാക്കി കിളികൾ ഒന്നുമില്ല പറത്തി വിടാൻ അതു കൊണ്ട് അല്പ സമയം ക്ഷമയോടെ കാത്തിരിക്കു. ഏട്ടൻ കേട്ടിട്ടില്ലേ ക്ഷമ ആട്ടിൻ സൂപ്പിൻറെ ഫലം നൽകുമെന്ന്.”

അപ്പോൾ അരുൺ അവനെ നോക്കി പറഞ്ഞു.

“മനുഷ്യൻ ടെൻഷനടിച്ച് വിശന്ന് ഊപ്പാട് പിടിച്ച് ഇരിക്കുമ്പോഴാണ് അവൻ ആട്ടിൻ സൂപ്പിനെ പറ്റി പറയുന്നത്. എടാ ശ്രീ, എനിക്ക് വിശപ്പ് സഹിക്കുന്നില്ലടാ... നമുക്ക് പുറത്തു പോയി എന്തെങ്കിലും കഴിച്ചാലോ?”

അതുകേട്ട് അരുണിന് അപ്പുറത്തിരുന്ന Amen പറഞ്ഞു.

“ദേ അരുണേട്ടാ... ഏട്ടൻ ആണെന്ന് ഒന്നും ഞാൻ ഇപ്പോൾ നോക്കില്ല. ഒന്നു വെച്ച് അങ്ങ് തരും. മിണ്ടാതിരുന്നോണം അവിടെ.”

അതുകേട്ട് അടുത്തിരിക്കുന്ന ശ്രീഹരിയും അരുണിനെ ഒരു വല്ലാത്ത നോട്ടത്തോടെ നോക്കിയ ശേഷം സ്റ്റേജിലേക്ക് തന്നെ ശ്രദ്ധ വെച്ച് ഇരുന്നു. പിന്നെ വളരെ മെല്ലെ സ്വയം പറഞ്ഞു.

“അച്ഛൻ വെറുതെയല്ല കടിഞ്ഞൂൽ പൊട്ടൻ എന്ന് വിളിക്കുന്നത്.”

എന്നാൽ ശ്രീഹരി പറഞ്ഞത് അരുൺ നന്നായി തന്നെ കേട്ടു.

അരുൺ അവന് മറുപടിയും നൽകി.

“നിങ്ങൾക്കൊന്നും എന്നെ മനസ്സിലാകില്ല. ഒന്നുമില്ലെങ്കിലും ഞാനൊരു ഡോക്ടറല്ലേടാ... എന്നിട്ടും നീ എന്നെ ഇങ്ങനെ പറഞ്ഞല്ലോ? അച്ഛനെ പറഞ്ഞാൽ മതി. അച്ഛനാണ് എല്ലാത്തിനും കാരണം.”

അരുൺ അങ്ങനെ പറഞ്ഞപ്പോൾ അമൻ പറഞ്ഞു.

“അത് ശരിയാണ് അച്ഛനെ പറഞ്ഞാൽ മതി. എൻറെ ഏട്ടാ... ഇവിടെ നിന്ന് ഇതെല്ലാം കഴിഞ്ഞ് നമുക്ക് നന്നായി ഭക്ഷണം ഒക്കെ കഴിച്ചു തന്നെ വീട്ടിൽ പോകാം. അതുവരെ ഒന്നും മിണ്ടാതിരിക്കു.”

“അല്ലെങ്കിലും എനിക്ക് വിശന്നാൽ ഭക്ഷണം വാങ്ങി കഴിക്കാൻ എനിക്കറിയാം. അതിനൊന്നും നിൻറെ ഒരു ഒത്താശിയും ആവശ്യമില്ല.

ഇതെല്ലാം കഴിഞ്ഞ് ഞാനും എൻറെ കാന്താരിയും കൂടി നല്ല ഭക്ഷണം ഒക്കെ കഴിച്ചിട്ട് മാത്രമേ വീട്ടിലേക്കു ഞങ്ങൾ രണ്ടുപേരും വരുകയുള്ളൂ.”

അതും പറഞ്ഞ് മുഖവും വീർപ്പിച്ച് അരുൺ സ്റ്റേജിലേക്ക് നോക്കി ഇരുന്നു.

മൂന്ന് അച്ഛന്മാരും അമ്മമാരും മനമുരുകി പ്രാർത്ഥിക്കുകയാണ് തൻറെ മകൾക്ക് വേണ്ടി.

എന്നാൽ ഈ സമയം അച്ചു എല്ലാവരോടുമായി പറഞ്ഞു.

“എന്തൊക്കെയായാലും അഗ്നി ജയിച്ചാലും സ്വാഹ ജയിച്ചാലും നമുക്ക് ഒരു പോലെയാണ്. പിന്നെ ഈ ടെൻഷൻ എന്തിനാണ് എന്ന് മാത്രമാണ് എനിക്ക് മനസ്സിലാകാത്തത്?”

അപ്പോൾ ദച്ചു പറഞ്ഞു.

“എന്തൊക്കെ പറഞ്ഞാലും സ്വാഹ ജയിക്കണമെന്ന് തന്നെയാണ് എൻറെ മനസ്സിലുള്ളത്. കാര്യം അഗ്നി നമ്മുടെ അനിയൻ ഒക്കെ തന്നെയാണ്. എന്നിരുന്നാലും ഈ പുരുഷ ആധിപത്യം ഒന്ന് മാറ്റാൻ ഇത് ഒരു നല്ല തുടക്കം ആയിരിക്കണം.

ഇപ്പോൾ തന്നെ കണ്ടില്ലേ ഈ അവാർഡിൻറെ പേര് തന്നെ Best Businessman award എന്ന് അല്ലേ? അതിന് ഒരു മാറ്റം വരണമെന്ന് നിങ്ങൾക്കും ആഗ്രഹമില്ലേ?

മാത്രമല്ല ഒന്നുമില്ലായ്മയിൽ നിന്നും കഠിനമായ സ്വയ പ്രയത്നം കൊണ്ട് ഇവിടെ വരെ എത്തിയ സ്വാഹ അവസാന നിമിഷം തോൽക്കുന്നത് ഒട്ടും ശരിയായി തോന്നുന്നില്ല. അങ്ങനെയൊന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും ആഗ്രഹമില്ല.”

അവരുടെ സംസാരം കേട്ട് ഇരുന്ന ശ്രീക്കുട്ടി പറഞ്ഞു.

“എന്തൊക്കെ ആയാലും ഇന്ന് ഇവിടെ ചേച്ചിമാരുടെ ആഗ്രഹം തന്നെ നടക്കും. അത് നടത്താൻ സ്വാഹക്ക് ഒരു ബുദ്ധിമുട്ടും ഇനി ഇല്ല. എന്റെ സ്വാഹ മരണമാസ്സാണ്. ഞാനിത് മുന്നേ പറഞ്ഞതല്ലേ? പിന്നെ എന്തിനാണ് ഇങ്ങനെ ഒരു സംസാരം തന്നെ ഇപ്പോൾ. ഒരു ആവശ്യവും ഇല്ലാത്ത കാര്യമാണ് ഇതെല്ലാം.

Don\'t worry ചേച്ചിമാരെ... സ്വാഹ നിങ്ങളുടെ ആഗ്രഹം നടത്തി തന്നെ ദേവി പീഠത്തിൽ വലതു കാൽ വച്ചു കയറും.

ദേവി പീഠത്തിന്റെ ലക്ഷ്മിയായി, അഗ്നിദേവ വർമ്മയുടെ ദേവിയായി…\"

ശ്രീക്കുട്ടിയുടെ ആ സംസാരം അവിടെയുള്ള എല്ലാവരുടെയും മനസ്സ് ഒന്നു തണുക്കാൻ കാരണമായി എന്ന് തന്നെ പറയാം.

അങ്ങനെ എല്ലാവരും അവരവരുടെ മനസ്സിലുള്ളത് പരസ്പരം സംസാരിച്ചും ടെൻഷൻ പറഞ്ഞു കൊണ്ടും സമയം മുന്നോട്ടു പോവുകയായിരുന്നു.

ഈ സമയമാണ് എല്ലാവരും ഹോസ്റ്റ് സംസാരിക്കാൻ തുടങ്ങിയത് ശ്രദ്ധിച്ചത്. അവർ പറഞ്ഞു.

“ഇനിയും എല്ലാവരെയും ടെൻഷൻ അടിപ്പിക്കാതെ സ്വാഹ എന്ന നമ്മുടെ  നാലാമത്തെയും അവസാനത്തെയും ആയ participant എന്താണ് എഴുതിയിരിക്കുന്നത് എന്ന് നമുക്ക് കാണേണ്ട സമയം ആയി.

അതിനു മുൻപ് എനിക്ക് നിങ്ങളോട് ഒരു കാര്യം ചോദിക്കാനുണ്ട്. ഇവിടെയുള്ള ആർക്കെങ്കിലും ഒരു guess വർക്ക് നടത്താൻ ആഗ്രഹമുണ്ടോ?

എത്ര പെർസെന്റജ് ആണ് സ്വാഹ പേപ്പറിൽ എഴുതിയിരിക്കുന്നത് എന്നതാണ് guess ചെയ്യേണ്ടത്. ആർക്കു വേണമെങ്കിലും guess ചെയ്യാം.”

അവർ അങ്ങനെ പറഞ്ഞപ്പോൾ ജഡ്ജ് മാരിൽ നിന്ന് ഒരു റിക്വസ്റ്റ് വന്നു.

“ഞങ്ങൾക്ക് അറിയേണ്ടത് അഗ്നി പറയണം സ്വാഹ എത്രയാണ് പേപ്പറിൽ എഴുതിയിരിക്കുന്നത് എന്ന്? അങ്ങനെ ആകുമ്പോൾ ഈ കോമ്പറ്റീഷൻ കുറച്ചു കൂടി കൊഴുപ്പ് കൂടും. എന്തു തോന്നുന്നു?”

ജഡ്ജ് മാരുടെ റിക്വസ്റ്റ് ഒരു നല്ല പോയിന്റ് ആയി തന്നെയാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടു തന്നെ നമുക്ക് അഗ്നിസാറിനോട് ചോദിക്കാം എന്ന് ഹോസ്റ്റ് പറഞ്ഞപ്പോൾ എല്ലാവരും സമ്മതിച്ചു.     
     
ഇതെല്ലാം കണ്ട് അരുൺ ദേഷ്യത്തോടെ പല്ലു കടിച്ച് പറഞ്ഞു.

“ഇവർക്ക് അത് അങ്ങ് പറഞ്ഞു തീർത്താൽ പോരെ? എനിക്കാണെങ്കിൽ വിശന്നിട്ട് വയ്യ? അരങ്ങ് കൊഴുപ്പിക്കാൻ ഇതെന്താ വല്ല ഡാൻസ് മത്സരം ആണോ?”

“എൻറെ ഏട്ടാ ഒന്നു മിണ്ടാതിരിക്ക്.”

Amen ക്ഷമ നശിച്ച പോലെ അരുണിനോട് പറഞ്ഞു.

എന്നാൽ ഈ സമയം അഗ്നിയുടെയും സ്വാഹയുടെയും മുഖത്ത് നിറഞ്ഞ ചിരി തന്നെയായിരുന്നു കാണാൻ സാധിച്ചത്.

സ്വാഹയ്ക്കും ആഗ്രഹം ഉണ്ടായിരുന്നു അഗ്നി എന്തായിരിക്കും പറയാൻ പോകുന്നത് എന്ന് അറിയാൻ. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അഗ്നി പറഞ്ഞു.

“എന്തായാലും എല്ലാവരും പറഞ്ഞ പോലെ guess ചെയ്യാൻ ഞാൻ തയ്യാറാണ്. പക്ഷേ... ഞാൻ ഒരു പേപ്പറിൽ എഴുതാം എന്താണ് എൻറെ മനസ്സിലുള്ളത് എന്ന്. സ്വാഹ പ്രൊജക്റ്റ് ചെയ്യുന്ന സമയം ഞാൻ എഴുതിയ പേപ്പർ കൂടി പ്രൊജക്റ്റ് ചെയ്താൽ എല്ലാവർക്കും മനസ്സിലാവും എന്താണ് ഞാൻ പറയാൻ ഉദ്ദേശിച്ച നമ്പർ എന്ന്.”

“Agni sir is building up more thrilling situation. Then let us do that way only.

ഒരു പേപ്പറും പെന്നും എത്രയും പെട്ടെന്ന് Agni സാറിന് നൽകാൻ അഭ്യർത്ഥിക്കുന്നു.”

“അതിൻറെ ആവശ്യമൊന്നുമില്ല എല്ലാം ഇവിടെ എൻറെ ടേബിളിൽ തന്നെയുണ്ട്.”

Agni ചെറു പുഞ്ചിരിയോടെ പറഞ്ഞു.

അതിനു ശേഷം എല്ലാവരെയും ഒന്നു നോക്കി. സ്വാഹയെ നോക്കിയ ശേഷം അവൻ തൻറെ മുന്നിലുള്ള പേപ്പറിൽ അവന്റെ മനസ്സിലുള്ള നമ്പർ അവൻ എഴുതി.

ഇപ്പോൾ നടക്കുന്നതെല്ലാം ഇടിക്കുന്ന ഹൃദയ വേദനയോടെ നോക്കിയിരിക്കുന്ന ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. അത് വേറെ ആരുമായിരുന്നില്ല മാർട്ടിൻ തന്നെയായിരുന്നു.

എല്ലാം കൈ വിട്ടു പോകുമോ എന്ന ഭയം അവന്റെ മുഖത്ത് വല്ലാതെ നിറഞ്ഞു നിന്നിരുന്നു.

അതു കഴിഞ്ഞ് ആ പേപ്പർ നാലാക്കി മടക്കി ഹോസ്റ്റിന്റെ കയ്യിൽ നൽകി. അവർ അതും കൊണ്ട് പ്രോജക്ട് ചെയ്യുന്ന സ്ക്രീനിനു മുന്നിൽ ചെന്നു നിന്നു.

ഒപ്പം സ്വതസിദ്ധ മായ പുഞ്ചിരിയോടെ സ്വാഹയും അവർക്ക് അടുത്തായി ചെന്നു നിന്നു. പിന്നെ താൻ എഴുതിയ പേപ്പർ സ്ക്രീനിനു മുന്നിൽ കാണിച്ചു.

സ്ക്രീനിൽ തെളിഞ്ഞ നമ്പർ കണ്ട് ആ ഓഡിറ്റോറിയത്തിൽ ഒരു പിന്നു വീണാൽ പോലും കേൾക്കാൻ പാകത്തിനുള്ള നിശബ്ദതയാണ് ഉണ്ടായത്.

എല്ലാവരും വണ്ടർ അടിച്ചു പോയി എന്നു തന്നെ പറയാം. ആർക്കും വിശ്വസിക്കാൻ പറ്റാത്ത ഒരു നമ്പർ ആയിരുന്നു അതിൽ ഉണ്ടായിരുന്നത് എന്ന് ഇനി ഞാൻ പറയേണ്ടതില്ലല്ലോ?

100% of the profit of the ADG Group of Company will go to CSR not only this year... coming years also.

അതിൽ എഴുതിയിരിക്കുന്ന ഓരോ വാക്കുകളും കണ്ട് ഒടിയൻസിൻറെ കണ്ണ് തള്ളിപ്പോയി എന്നു തന്നെ പറയാം.

അല്പ നേരത്തെ നിശബ്ദതയ്ക്കു ശേഷം എല്ലാവരും പരസ്പരം സംസാരിക്കാൻ തുടങ്ങി.

പിന്നെ കാണുന്നത് ആ ഓഡിറ്റോറിയത്തിൽ വന്ന ഓരോ ആൾക്കാരും ആരും പറയാതെ തന്നെ എഴുന്നേറ്റു നിന്ന് സ്റ്റാൻഡിങ് ovation തന്നെ നടത്തി.

അപ്പോഴും സ്വാഹയുടെ മുഖത്ത് ആ പുഞ്ചിരി തന്നെയായിരുന്നു നിറഞ്ഞു നിന്നിരുന്നത്.

ഏകദേശം അഞ്ചുമിനിറ്റോളം എല്ലാവരും അവൾക്കു വേണ്ടി സ്റ്റാൻഡിങ് ovation നടത്തി.

പറന്നു പോയ കിളികളിൽ ഒന്നു രണ്ടെണ്ണത്തിനെ പിടിച്ച് കൂട്ടിലിട്ട നമ്മുടെ ഹോസ്റ്റ് പിന്നെയും മൈക്ക് കൈകളിൽ എടുത്ത് സംസാരിക്കാൻ തുടങ്ങി.

“എനിക്ക് ഇനി പറയാൻ വാക്കുകൾ ഒന്നുമില്ല എങ്കിലും ഇവിടെ സംസാരിക്കേണ്ടത് എൻറെ ജോലിയുടെ ഭാഗമായതു കൊണ്ട് മാത്രം ഞാൻ സംസാരിക്കുകയാണ്.

ആരാണ് വിന്നർ എന്ന് ഞാൻ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. എങ്കിലും ഒരു കാര്യം ബാക്കിയുണ്ട്.”

അവൾ തന്റെ കയ്യിലുള്ള പേപ്പർ പൊന്തിച്ചു പിടിച്ച് എല്ലാവരോടും പറഞ്ഞു.

“ഇതിൽ അഗ്നി സാർ എന്താണ് എഴുതിയിരിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്”

എന്നും പറഞ്ഞ് അവർ ആ പേപ്പർ സ്ക്രീനിൽ കാണിച്ചു.

“100%.”

എന്നു മാത്രമാണ് അതിൽ എഴുതിയിരിക്കുന്നത്.

അതു കൂടി കണ്ടതോടെ എഴുന്നേറ്റ് നിന്ന എല്ലാവരും അഗ്നിക്കു വേണ്ടിയും ഒരു ക്ലാപ്പ് ചെയ്തു.

സ്വാഹ സന്തോഷം കൊണ്ട് അഗ്നിയെ മനസ്സു നിറഞ്ഞ് ഒന്നു നോക്കി.

പിന്നെ രണ്ടുപേരുടെയും നോട്ടം പോയത് മാർട്ടിനിൽ തന്നെയായിരുന്നു.

എല്ലാം കൈ വിട്ടു പോയ രീതിയിൽ മാർട്ടിൻ സീറ്റിൽ ഇരിക്കുന്നുണ്ട്. നോട്ടം സ്വാഹയിൽ തന്നെയായിരുന്നു. അവിടെ കാര്യങ്ങൾ ഏകദേശം കത്തിത്തുടങ്ങിയിരുന്നു.

മാർട്ടിൻ മാത്രമല്ല ഫ്രെഡിയും ആലോചിക്കുകയായിരുന്നു.

എന്തുകൊണ്ടാണ് സ്വാഹ ഇങ്ങനെ ഒരു തീരുമാനം എടുത്തത്?

100% profit നൽകാൻ അവൾ തീരുമാനിച്ചാൽ പോലും എന്തിന് ഇനി വരുന്ന കാലങ്ങളിൽ കൂടി അത് തുടർന്നു കൊണ്ടു പോകും എന്ന് പറയാൻ കാരണം?

എന്താണ് ഇതു കൊണ്ട് അവൾ ഉദ്ദേശിക്കുന്നത്?
 



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 95

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 95

4.9
10247

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 95 ഇതേസമയം ഹോസ്റ്റ് പിന്നെയും സംസാരിക്കാൻ തുടങ്ങി. “എന്തൊക്കെയായാലും Mr. Agni dev Verma പറഞ്ഞിരിക്കുന്ന 25% മുകളിൽ ആണോ അതോ താഴെയാണോ ബാക്കി മൂന്നു പേർ എഴുതിയിരിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്. അതുകൊണ്ടു തന്നെ നമുക്ക് next participant നെ അവർ എഴുതിയിരിക്കുന്ന ഭാഗം പ്രസന്റ് ചെയ്യാൻ ക്ഷണിക്കാം.” അങ്ങനെ രണ്ടാമത്തെ participant തൻറെ കയ്യിൽ ഇരിക്കുന്ന പേപ്പർ പ്രോജക്റ്ററിന് മുൻപിൽ പ്രസന്റ് ചെയ്തു. 15% of profit to CSR for this financial year എന്നാണ് അതിൽ ഉണ്ടായിരുന്നത്. അതുകണ്ട് ഹോസ്റ്റ് പറഞ്ഞു. “ഇതും ഒട്ടും കുറവല്ലാത്ത ഒരു തുക തന്നെയാണ് എന്നിരുന്നാലും അഗ്നി സാർ ഓൾ റെഡി 25% പറഞ്ഞതു കൊണ്ട്