മാംഗല്യം തന്തുനാനേന -1
ഭാഗം ഒന്ന്
\"മഹിയേട്ടൻ ഇപ്പോൾ, ഈ പന്തലിൽ മഞ്ജുവിന്റെ കഴുത്തിൽ താലി കെട്ടണം.\"
പറഞ്ഞു തീരും മുൻപേ മഹിയുടെ വലതുകൈ രഞ്ജുവിന്റെ കഴുത്തിലമർന്നു. രണ്ടു കൈകൊണ്ടും മഹിയുടെ കൈ വിടുവിക്കാൻ ശ്രമിക്കുന്നതിനിടയിൽ മഹി ഇടതു കൈകൊണ്ട് അവളെ വട്ടം പിടിച്ചു തന്നോട് ചേർത്തുകൊണ്ട് അവളുടെ കഴുത്തിലെ പിടിവിട്ടു. അവൾ കുതറി മാറി നിന്നു കിതച്ചു. പിന്നെ മഹിയുടെ നേരേ കണ്ണുരുട്ടി.
\"ഏടി ഉണ്ടക്കണ്ണീ, നീയെന്താ എന്നോട് പറഞ്ഞതെന്ന് നിശ്ചയമുണ്ടൊ?\"
\"നല്ല നിശ്ചയമുണ്ടായിട്ടു തന്നെയാണ് പറഞ്ഞത്. അല്ലാതെയിത് തമാശ പറയാൻ പറ്റിയ നേരമാണെന്ന് മഹിയേട്ടന് തോന്നിയോ?\"
കണ്ണൊക്കെ ചുവന്നു കലങ്ങി വിതുമ്പിക്കൊണ്ടാണ് അവളത് പറഞ്ഞു നിർത്തിയത്.
\"രഞ്ജു, മോളേ...\"
\"വേണ്ട, മഹിയേട്ടൻ എന്നോടൊന്നും പറയണ്ട. എന്നോട് ഇത്രയ്ക്കും സ്നേഹമേയുള്ളൂ എന്ന് എനിക്കിന്ന് മനസ്സിലായി.\"
\"നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടും നീയെന്റെ സ്വന്തമായതു കൊണ്ടുമാണ് മോളേ ഞാൻ... \"
അവനെ മുഴുവൻ പറയാൻ സമ്മതിക്കാതെ അവൾ അവന്റെ വാ പൊത്തിക്കൊണ്ട് പറഞ്ഞു.
\"ഇന്നീ വിവാഹം നടന്നില്ലെങ്കിൽ നാളെ സൂര്യോദയം കാണാൻ ഞങ്ങൾ അഞ്ചുപേരും ഉണ്ടാവില്ല. അതുകൊണ്ട് മഹിയേട്ടന് നഷ്ടമൊന്നുമില്ലല്ലോ, മഹിയേട്ടൻ പൊയ് ക്കോളൂ
നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ തന്റെ മുന്നിൽ നിൽക്കുന്ന അവളെ എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്നവനറിയില്ലായിരുന്നു.
\"രഞ്ജു, നിന്റെ മഞ്ജുവിന്റെ കഴുത്തിൽ താലി കെട്ടി, അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ അച്ഛൻ ഞാനാണെന്ന് ഈ നാട്ടുകാരുടെ മുന്നിൽ ഞാൻ സമ്മതിക്കണം എന്നല്ലേ നീയെന്നോട് പറയുന്നത്. അങ്ങനെയെന്നോട് പറയാൻ നിനക്ക് തോന്നിയല്ലോ. അതിനും മാത്രം ഞാൻ എന്തു തെറ്റാടീ ചെയ്തത്, നിന്നെ ജീവനെപ്പോലെ സ്നേഹിച്ചതോ? പിന്നെ ഈ ജന്മം നമുക്കൊന്നിക്കാൻ പറ്റുമെന്ന് നീ കരുതുന്നുണ്ടോ?\"
അവന്റെ ദേഷ്യം ഒന്നടങ്ങിയെന്ന് കണ്ടപ്പോൾ അവൾ കണ്ണ് തുടച്ച് അവനടുത്തേയ്ക്ക് ചെന്നു.
\"മഹിയേട്ടൻ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. മഹിയേട്ടനല്ല ആ കുഞ്ഞിന്റെ അച്ഛനെന്ന് മഞ്ജുവിന്നറിയില്ലേ, എനിക്കറിയില്ലേ, മഹിയേട്ടനറിയില്ലേ, അവളെ കെട്ടാതെ ഇട്ടിട്ടു പോയ ആ പൊട്ടൻചങ്കരൻ വിനുവേട്ടനും അറിയാലോ, പിന്നെന്താ?\"
\"അതുകൊണ്ട്?\"
\"തല്ക്കാലം ഇന്നീ കല്യാണം നടക്കാൻ വേണ്ടി മാത്രം ഒരു നാടകം, അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ. അതു കഴിഞ്ഞു നമുക്കെല്ലാരേം പറഞ്ഞു മനസ്സിലാക്കാമല്ലോ, വിനുവേട്ടൻ ഇപ്പോൾ പേടിച്ചിട്ടാണ്... ഏട്ടൻ അവളെ കെട്ടിക്കോളും.\"
\"കെട്ടും കെട്ടും, നോക്കിയിരുന്നോ, അവന്റെ കൊച്ചാണ് അവളുടെ വയറ്റിലെന്ന് അവനറിയാം, എന്നിട്ടും ആ എസ് ഐ ചേട്ടന്റെ വാക്ക് കേട്ട് മുണ്ടിൽ മൂത്രമൊഴിച്ചു അവളെ കെട്ടാതെ ഉപേക്ഷിച്ചു പോയവൻ ഇനി വരാനോ, നിനക്ക് പ്രാന്താണ്. നിന്റെ പ്രാന്തിന് കൂട്ടു നിൽക്കാൻ എന്നെക്കിട്ടില്ല.\"
\"വേണ്ട, ഏട്ടൻ പൊയ്ക്കോളാൻ പറഞ്ഞല്ലോ, എനിക്കറിയാം എന്താ ചെയ്യേണ്ടേ എന്ന്.\"
\"എന്ത്, എന്തു ചെയ്യാൻ പോണു നീ?\"
\"അതു മഹിയേട്ടൻ നാളെ പത്രത്തിൽ കണ്ടാൽ മതി. \'വിവാഹം മുടങ്ങി, വധുവടക്കം അഞ്ചു പേരടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്തു.\' എന്നു കാണുമ്പോൾ റീത്തുമായി വന്നാൽ മതി.\"
അവൾ മൂക്ക് പിഴിഞ്ഞു.
\"എന്റെ രഞ്ജു, അവൻ അവളെക്കെട്ടുമെന്ന് നിനക്കുറപ്പുണ്ടെങ്കിൽപ്പിന്നെ എന്തിനാണ് ഈ നാടകമൊക്കെ? കുറച്ചു ദിവസം കാത്തിരുന്നാൽ പോരേ?\"
\"മഹിയേട്ടനറിയില്ലേ, അച്ഛമ്മ പറഞ്ഞിട്ടുള്ളത്? ഞങ്ങളിൽ ഒരാളുടെ വിവാഹം കഴിഞ്ഞാലേ കഴിയാത്ത ആളുടെ പേരിൽ തറവാട് എഴുതി വയ്ക്കൂ എന്ന്. മഞ്ജുവിന്റെ വിവാഹം കഴിഞ്ഞാലേ തറവാട് എന്റെ പേരിൽ കിട്ടൂ. അല്ലെങ്കിൽ ഞങ്ങൾ അവിടെ നിന്നും പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരും.\"
\"എങ്കിൽ ഞാൻ നിന്നെ കെട്ടാം... തറവാട് അവളുടെ പേരിൽ കൊടുത്തോട്ടെ, അതുപോരെ?\"
\"അതൊന്നും നടപ്പില്ല മഹിയേട്ടാ.\"
\"അതെന്താ?\"
\"എന്റെ പേരിലാണ് വീടു പണിയാനുള്ള ലോൺ എടുത്തിട്ടുള്ളത്. അച്ഛൻ അന്നു തന്നെ വീട് എന്റെ പേരിലാക്കി, അച്ഛമ്മയറിയാതെ വേറെന്തൊക്കെയോ പറഞ്ഞ് അച്ഛമ്മയുടെ വിരലടയാളം പതിപ്പിച്ചു. എന്നിട്ടാണ് ലോൺ എടുത്തത്. അപ്പോഴത്തെ നിവൃത്തികേടുകൊണ്ട് ചെയ്തുപോയതാണ്. ഇന്നീ കല്യാണം നടന്നില്ലെങ്കിൽ മരിക്കുകയല്ലാതെ ഞങ്ങൾക്ക് വേറെ മാർഗ്ഗമില്ല. അച്ഛനുമമ്മയ്ക്കും എനിക്കും വക്കീൽ മാമനും മാത്രമേ ഇതൊക്കെ അറിയൂ. മഹിയേട്ടനോടല്ലാതവേറെ ആരോടു പറയും ഞാനിതൊക്കെ?പുറത്തറിഞ്ഞാൽ ആകെ പ്രശ്നമാവും. ഏട്ടന് മാത്രമേ ഞങ്ങളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കൂ.\"
അവൾ കൈകൂപ്പിക്കൊണ്ട് അവന്റെ കാൽക്കലിരുന്നു.
\"രഞ്ജു, എഴുന്നേൽക്ക്, നീ പറഞ്ഞ പോലൊക്കെ നടക്കുമോ, അവൻ ആ പൊട്ടൻ ചതിക്കുമോ?\"
\"അതൊക്കെ ഞാനേറ്റു. ഏട്ടൻ വെറുതെ ഒന്നു നിന്നു തന്നാൽ മാത്രം മതി.\"
\"രഞ്ജു... \"
\"ഒന്നുമില്ല മഹിയേട്ടാ, ഞാൻ എല്ലാരോടും പറയട്ടെ?\"
രഞ്ജു സന്തോഷത്തോടെ ഓടിപ്പോയി.
തുടരും....
....🖊️കൃതി
മാംഗല്യം തന്തുനാനേന -2
ഭാഗം 2മഹി തലയ്ക്ക് കൈ വച്ച് അവിടെക്കണ്ട ചെയറിലിരുന്നു."ഡാ... നിനക്ക് വട്ടാണോ?"അങ്ങോട്ട് കടന്നു വന്നുകൊണ്ട് പരവശനായ മഹിയെ നോക്കി അവന്റെ ഉറ്റ കൂട്ടുകാരനായ റഷീദ് ചോദിച്ചു.തലയുയർത്തി നോക്കി മഹി ചോദിച്ചു:"എന്ത്?" "എന്തെന്നോ? കൊള്ളാം, ഞാനെല്ലാം കേട്ടു.""അവരെല്ലാം കൂടി ചാവുമെന്ന് പറയുമ്പോൾ ഞാൻ പിന്നെ എന്തുചെയ്യും, നീ തന്നെ പറ.""സംഭവമൊക്കെ ശരി തന്നെ, പക്ഷെ അവസാനം ആ പേടിത്തൊണ്ടൻ കാല് മാറിയാൽ തള്ളേം കൊച്ചും നിന്റെ തലയ്ക്കിരിക്കും.""ഏയ്, അതിനു രഞ്ജു സമ്മതിക്കില്ല, അവർക്കെല്ലാർക്കും കാര്യം അറിയാല്ലോ...""അവളുടെ അച്ഛമ്മേ നിനക്കറിയാലോ...""ടാ, പേടിപ്പിക്കല്ലേ..."നിന്റെ കുടു