Aksharathalukal

മാംഗല്യം തന്തുനാനേന -2

ഭാഗം 2


മഹി തലയ്ക്ക് കൈ വച്ച് അവിടെക്കണ്ട ചെയറിലിരുന്നു.

"ഡാ... നിനക്ക് വട്ടാണോ?"

അങ്ങോട്ട് കടന്നു വന്നുകൊണ്ട് പരവശനായ മഹിയെ നോക്കി അവന്റെ ഉറ്റ കൂട്ടുകാരനായ റഷീദ് ചോദിച്ചു.

തലയുയർത്തി നോക്കി മഹി ചോദിച്ചു:

"എന്ത്?" 

"എന്തെന്നോ? കൊള്ളാം, ഞാനെല്ലാം കേട്ടു."

"അവരെല്ലാം കൂടി ചാവുമെന്ന് പറയുമ്പോൾ ഞാൻ പിന്നെ എന്തുചെയ്യും, നീ തന്നെ പറ."

"സംഭവമൊക്കെ ശരി തന്നെ, പക്ഷെ അവസാനം ആ പേടിത്തൊണ്ടൻ കാല് മാറിയാൽ തള്ളേം കൊച്ചും നിന്റെ തലയ്ക്കിരിക്കും."

"ഏയ്‌, അതിനു രഞ്ജു സമ്മതിക്കില്ല, അവർക്കെല്ലാർക്കും കാര്യം അറിയാല്ലോ..."

"അവളുടെ അച്ഛമ്മേ നിനക്കറിയാലോ..."

"ടാ, പേടിപ്പിക്കല്ലേ..."

നിന്റെ കുടുംബത്തുമില്ലേ തെക്കോട്ട് കാലും നീട്ടി ഒരെണ്ണം. രണ്ടും കൂടി ഇത് കുളമാക്കാതിരുന്നാൽ നീ രക്ഷപ്പെടും, അല്ലെങ്കിൽ നിന്റെ കാര്യം കട്ടപ്പൊക. പോരാത്തതിന് മറ്റവനും ലാൻഡ് ചെയ്തിട്ടുണ്ട്."

"മാറ്റവനോ, ഏത് മറ്റവൻ?"

"അപ്പൊ നീയൊന്നുമറിഞ്ഞില്ലേ, അവടെ അമ്മാവന്റെ മോൻ ആ കാമദേവൻ കല്യാണം പ്രമാണിച്ച് ഇറങ്ങിയിട്ടുണ്ട്. ഇനി പോണില്ല എന്നൊക്കെ ഷാനുന്റെ കടയിലുരുന്നു വീമ്പു പറയുന്നത് കേട്ടു, ബിസിനസ്സ് തുടങ്ങുന്നു പോലും, സ്വർണ്ണക്കച്ചോടം."

റഷീദ് അതു പറഞ്ഞു തീർന്നതും സഞ്ജുവും കൂട്ടുകാരും ആർപ്പു വിളിയോടെ അങ്ങോട്ട്‌ കടന്നു വന്നു. മഹിയ്ക്ക് ധരിക്കാനുള്ള വരന്റെ വേഷവുമായാണ് അവർ വന്നത്.
അവർക്ക് പുറകിൽ മഹിയുടെ മറ്റു കൂട്ടുകാരായ രാഹുലും റോണിയുമെത്തി. സഞ്ജുവും കൂട്ടുകാരും കൂടി മഹിയെ ഒരുക്കി വിവാഹവേദിയിലേയ്ക്ക് കൊണ്ടുപോയി.

കൂട്ടുകാർ വിഷണ്ണരായി നോക്കിനിന്നു. റോണി പറഞ്ഞു:

"എന്തൊക്കെയാ ഇവിടെ നടക്കുന്നത്?"

"നിനക്കറിയുന്നതൊക്കെയെ ഞങ്ങൾക്കുമറിയൂ." രാഹുൽ പറഞ്ഞു.

"ഡാ, റഷീദെ, നിന്നോടവൻ വല്ലതും പറഞ്ഞോ?"

"പറഞ്ഞൊന്നുമില്ല, അവൻ രഞ്ജുവുമായി സംസാരിക്കുന്നത് ചിലതൊക്കെ ഞാൻ കേട്ടു."

"എന്ത്?" അവരിരുവരും ഒപ്പം ചോദിച്ചു.

"മഹിയും രഞ്ജുവും സംസാരിക്കുന്നതിന്റെ അവസാനം മാത്രമേ ഞാൻ കേട്ടുള്ളൂ, അതിൽ നിന്ന് എനിക്കു മനസ്സിലായത് തല്ക്കാലം ഒരു അഡ്ജസ്റ്റ്മെന്റ് എന്നു പറഞ്ഞാണ് അവൾ അവനെക്കൊണ്ട് ഇത് സമ്മതിപ്പിച്ചിരിക്കുന്നത്. എന്താകുമോ എന്തോ, ദൈവത്തിനറിയാം."

"എന്തായാലും വാ, നമുക്ക് പോയി നോക്കാം." അവർ വേദിയിലേക്ക് നടന്നു.

തുടരും...

....🖊️കൃതി 



മാംഗല്യം തന്തുനാനേന -3

മാംഗല്യം തന്തുനാനേന -3

4.5
1781

ഭാഗം  മൂന്ന് ഇതേ സമയം സദ്യ നടക്കുന്ന ഹാളിന്റെ പിന്നാമ്പുറത്ത്."എടീ ശോഭേ, നുമ്മ നിക്കണോ അതോ പോണോന്ന് ആ ഗോപലേട്ടനോടൊന്ന് ചോദിച്ചേരെ.""അതെന്താടീ ഉഷേ നീയങ്ങനെ പറേണത്, നുമ്മ വെളമ്പാൻ വന്നതല്ലേ, വേളമ്പീട്ട് പോണെയല്ലേ അയിന്റൊരു മര്യാദ.""വെളമ്പാനെക്കൊണ്ട് ആരിരിക്കണെടീ ഇവിടെ, ചെറുക്കൻ കൂട്ടരൊക്കെ എപ്പഴേ പോയി.""അത് നേരാടീ സിന്ധു, അവരൊക്കെ അപ്പഴേ സ്ഥലം വിട്ട്.""അല്ല ഗോപലേട്ടാ, ഇങ്ങള് എന്തരെലും പറയ്.""ഞാനെന്ത്  പറയാനാണ് പെണ്ണുങ്ങളെ, നുമ്മക്ക് കൊറച്ചൂടെ നോക്കാം, അവര് വല്ല ചെക്കനേം തപ്പിയെടുത്ത് കല്യാണം നടത്തിയാലോ?""പിന്നെപ്പിന്നേ, ഇമ്മിണി കിട്ടും, ഗർഭോള്ള പെണ്