ഇരുട്ട്...............
ഇരുട്ട് തന്നെ……………
ഇരുളിൻ മറപറ്റി സമർ നടന്നു……………..
ഓരോ ചുവടും ശ്രദ്ധയോടെ………………..
അന്ധകാരമെന്ന ഭയത്തെ അവൻ എന്നെ മറികടന്നതിനാൽ അവനിൽ ഭയമില്ലായിരുന്നു………………..
പക്ഷെ ഇരുട്ടിലെ ശത്രുവിന് വെളിച്ചത്തിന്റെ തെളിഞ്ഞ മുഖമില്ല…………………
അവൻ പതിയെ സ്റ്റെപ്പുകൾ ഇറങ്ങി……………..
സ്റ്റെപ്പുകളിലെ ഇലകൾ അവന്റെ കാലിൽ ഇക്കിളിയാക്കി…………….
ചിവീടുകളുടെ ശബ്ദം മാത്രം അവിടെ തെളിഞ്ഞുകേട്ടു………………..
അവന്റെ ഓരോ കാൽ ചുവടും അവനിൽ മുഴങ്ങികേട്ടു………………അവന്റെ ഓരോ ചലനവും ആ ചിവീടുകളുടെ ശബ്ദത്തിന് ഇടയിൽ അവന് വ്യക്തമായി കേട്ടു………………….
പെട്ടെന്ന് ഒരു ശബ്ദം…………………
അല്ല........ എന്തോ ഒന്നിച്ചു ചൊല്ലുന്നു……………..
ഒരു മന്ത്രം പോലെ…………….ഒരു സംഗീതം പോലെ………………
സമർ സ്റ്റെപ്പുകൾ ഇറങ്ങികൊണ്ടേയിരുന്നു………………….
അവൻ മുന്നോട്ട് ചലിക്കുന്തോറും ആ ശബ്ദം കൂടുതൽ ഉച്ചത്തിൽ അവനരികിലേക്ക് എത്തി……………….
“ഓം നമ ശിവായ……………
ഓം നമ ശിവായ……………
ഓം നമ ശിവായ…………….”………….
ആ വാക്കുകൾ സമറിലേക്കെത്തി…………………
കുറേ ആളുകൾ ഒന്നിച്ചു ചൊല്ലുന്ന ശബ്ദമാണ് സമറിൽ എത്തിയത്………………
അവൻ അവസാന പടവുകളിലേക്ക് എത്തി……………….അപ്പോഴേക്കും അവന് മുന്നിൽ ഒരു തീ വെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന ആ ആലിൻ ചുവട് അനാവൃതമായി………………
തീ എവിടെയാ കത്തുന്നത് എന്ന് കാണാൻ സാധിച്ചില്ലെങ്കിലും ആ തീയിന്റെ വെളിച്ചത്തിൽ ആ ആൽമരം മുഴുവൻ കാണാമായിരുന്നു………………….ചുവന്ന ശോഭയിൽ കുളിച്ചു നിൽക്കുന്ന ആൽമരം അവനിൽ സന്തോഷം മാത്രം നൽകിയില്ല…………………
അവൻ മുന്നോട്ട് തന്നെ നടന്നു……………..
പെട്ടെന്ന് തന്റെ കഴുത്തിന് പിന്നിൽ ആരോ ഉണ്ടെന്ന് സമറിന് തോന്നി……………..
ആരോ എന്നെ പിന്നിൽ നിന്ന് നോക്കുന്ന പോലെ………………..
സമർ പെട്ടെന്ന് തിരിഞ്ഞുനോക്കി………………
ഇരുട്ട്……………….
ഇരുട്ട് മാത്രം………….
സമർ കൈകൊണ്ട് ആ ഇരുട്ടിലേക്ക് വീശി നോക്കി……………..
ആരുമില്ല……………….
ആരുടേയും ശരീരത്തിൽ അവന്റെ കൈകൾ പതിച്ചതുമില്ല……………….
സമർ തിരിഞ്ഞു ആലിൻ ചുവടിന് നേരെ നടക്കാൻ ആരംഭിച്ചു………………….
സമർ അവസാനത്തെ സ്റ്റപ്പും ഇറങ്ങി………………
പക്ഷെ അവിടുത്തെ കാഴ്ച അവനെ അമ്പരപ്പിച്ചു………………
കാരണം അവിടെ ഒരാൾ പോലും ഇല്ലായിരുന്നു……………………..
പിന്നെ എവിടെ നിന്നാണ് താൻ ആ മന്ത്രം കൂട്ടത്തോടെ ചൊല്ലുന്നത് കേൾക്കുന്നത്………………..
ആ സന്യാസികൾ എല്ലാം എവിടെ……….?
ഞാൻ തേടിവന്ന ആ അഘോരി എവിടെ………?
സമറിൽ പിന്നെയും ചോദ്യങ്ങൾ ഉയർന്നു……………..
അവിടെ ഒരു തീകുണ്ഡം കത്തുന്നുണ്ടായിരുന്നു………………സമർ അതിന് അടുത്തേക്ക് നടന്നു………………….
അവന്റെ ഓരോ ചുവടുകളും മണ്ണിൽ ചെറിയ താഴ്ച സൃഷ്ടിച്ചു…………….
ആ താഴ്ചയുണ്ടാക്കിയ ശബ്ദം അവന്റെ ചെവിയിൽ കേട്ടു ഓരോ ചുവടിലും………………….
അവൻ തീ ലക്ഷ്യമാക്കി നടന്നു…………………
പെട്ടെന്ന് തന്റെ വലത്തേ ഭാഗത്ത് ഒരാൾ നിൽക്കുന്നത് പോലെ സമറിന് അനുഭവപ്പെട്ടു……………….
സമർ വലത്തേക്ക് തിരിഞ്ഞപ്പോഴേക്കും ആ അഘോരി സമറിന്റെ കണ്ണിന് മുന്നിൽ വന്നു നിന്നു………………..
സമർ ഒന്ന് കണ്ണടച്ച് തുറന്നു………………..
അഘോരി അപ്രത്യക്ഷനായി……………..സമറിന്റെ അടുത്ത് ആരുമില്ല……………….
സമറിന് ആകെ സംശയമായി…………………..
പക്ഷെ അതൊന്നും അവനിൽ ഭയത്തിന്റെ ലാഞ്ജന സൃഷ്ടിച്ചില്ല………………
അവൻ ചുറ്റും നോക്കി…………….ആരെയും കാണുന്നില്ല……………
ആ ആൽമരവും ആ തീകുണ്ഡവും മാത്രം…………….
പെട്ടെന്ന് ശക്തമായ കാറ്റ് വീശാൻ തുടങ്ങി……………..
ആ കാറ്റിൽ തീകുണ്ഡം ആളിക്കത്തി……………..
ആൽമരം ആടിയുലഞ്ഞു……………അതിന്റെ ചില്ലകൾ ഉലഞ്ഞ് ശബ്ദമുണ്ടാക്കി……………….
അതോടൊപ്പം ഒരു പൊട്ടിച്ചിരി സമർ കേട്ടു…………….
പക്ഷെ ആ ചിരിയുടെ ഉടമസ്ഥനെ മാത്രം എത്ര നോക്കിയിട്ടും സമറിന് കണ്ടെത്താൻ സാധിച്ചില്ല……………….
സമർ ചുറ്റും നോക്കി………………ആ കാറ്റ് അവന്റെ ഷർട്ടിനെ വലിക്കുന്നത് മാത്രമേ അവൻ കണ്ടുള്ളൂ………………
കാറ്റ് അതിശക്തമായി വീശാൻ തുടങ്ങി……………..
കാറ്റിന്റെ ശക്തിയിൽ ആൽമരത്തിലെ ഇലകളെല്ലാം പറന്ന് സമറിന്റെ മുഖത്തേക്ക് വന്നു…………………
അതുപോലെ തന്നെ പൊടിപടലം ഒരു കൊടുങ്കാറ്റ് പോലെ വീശാൻ തുടങ്ങി………………
സമർ അവന്റെ മുഖത്തേക്ക് വരുന്ന പൊടിപടലങ്ങളെയും ഇലകളെയും കമ്പുകളെയും എല്ലാം തന്റെ കൈകൾ കൊണ്ട് തടുത്തു………………………
അവിടുത്തെ അന്തരീക്ഷം വളരെ ഭയാനകമായി മാറിയിട്ടും പലതും അവനെ പേടിപ്പിക്കാൻ ശ്രമിച്ചിട്ടും സമറിൽ ഒരു കുലുക്കം പോലും വന്നില്ല…………………..
അതൊന്നും സമറിനെ ഭയപ്പെടുത്താൻ പോന്നത് ആയിരുന്നില്ല……………….
മന്ത്രങ്ങൾ ചൊല്ലുന്നതിന്റെ ശബ്ദം വർധിച്ചു……………
സമർ അതെവിടുന്നാ ചൊല്ലുന്നത് എന്നറിയാതെ അവൻ ചുറ്റും നോക്കി………………….
പെട്ടെന്ന് ആ മന്ത്രങ്ങൾക്കിടയിലൂടെ ആരോ ശംഖ് ഊതാൻ തുടങ്ങി………………….ആ ശബ്ദം അവിടമാകെ അലയടിച്ചു…………………
ആ മന്ത്രങ്ങളുടെ സംഗീതത്തിന് ആ ശംഖിന്റെ ശബ്ദം മാധുര്യമേകി………………..
സമർ ചുറ്റും നോക്കി……………..പക്ഷെ അവിടെ ആരുമില്ല…………….
തീകുണ്ഡത്തിന് പിന്നിലും ആൽമരത്തിന് ചുറ്റും സമർ നടന്നു നോക്കി………………പക്ഷെ ഒന്നും കാണാൻ കഴിഞ്ഞില്ല……………
പോരാത്തതിന് ആ ശബ്ദങ്ങൾ നിലച്ചതുമില്ല……………..
സമർ എന്താ നടക്കുന്നത് എന്നറിയാതെ വിദൂരതയിൽ നോക്കി നിന്നു…………………
“മരണഭയം ഇല്ലാത്തവൻ……………..”……………
പെട്ടെന്ന് ആരോ തന്റെ അടുത്ത് എവിടെയോ നിന്ന് ആരോ പറയുന്ന വാക്കുകൾ സമർ കേട്ടു……………….
വളരെ കട്ടികൂടിയ ശബ്ദം…………..
അതിലെ വാക്കുകൾ എല്ലാം തന്റെ ചെവിയിൽ തറച്ചു കയറുന്നത് പോലെ സമറിന് തോന്നി……………
അയാൾ പെട്ടെന്ന് പൊട്ടിച്ചിരിച്ചു………………….
“മരണഭയം ഇല്ലാത്തവൻ……………..”………
…ഇത്തവണ ഒരു പുച്ഛത്തോടെ ആ വാക്കുകൾ അയാൾ പറഞ്ഞു……………………
സമർ അത് കേട്ട് നിന്നു…………… മറുപടി ഒന്നും പറയാതെ……………….
“നിന്റെ ഗോത്രത്തിൽ വളർന്ന നിന്റെ സ്ഥാനം അലങ്കരിച്ച ഒരുവനും മരണഭയം ഇല്ലായിരുന്നു……………….നീ അവരിൽ നിന്നൊന്നും വ്യത്യസ്തനല്ല…………….. സാധാരണക്കാരൻ മാത്രം…………..”…………….വീണ്ടും ഒരു പുച്ഛത്തോടെ അയാൾ പറഞ്ഞു……………..
“നീ ഭയക്കും……….നീ പേടിച്ചു വിറക്കും………….അലമുറയിട്ട് കരയും പഴയത് പോലെ……………….”………………ഇത്തവണ അയാളുടെ വാക്കുകൾ സമറിൽ ചലനം സൃഷ്ടിച്ചു………………
“നീ നിന്റേതാണ് എന്ന് കരുതുന്നതെല്ലാം നീ നോക്കി നിൽക്കെ നഷ്ടപ്പെടും…………….അല്ലാ…………….നീ എന്തിനെയാണോ ഭയക്കാത്തത്…………..അവരെ സ്നേഹിക്കും…………….കാമിക്കും…………………”……………….ഒരു പുച്ഛത്തോടെയുള്ള ചിരിയോടെ അയാൾ പറഞ്ഞു……………………
സമറിൽ തീക്കനലുകൾ എരിയാൻ തുടങ്ങി…………………..
“അന്ന് നീ മരണത്തെ ഭയപ്പെടില്ല………….പകരം സ്നേഹിക്കും ആഗ്രഹിക്കും നേടാൻ വേണ്ടി ശ്രമിക്കും………………….”………………..അയാൾ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു…………………..
സമർ അതുകേട്ട് നിന്നു……………പറയുന്നത് ഏത് ദിക്കിൽ നിന്നറിയാതെ……………………….
അയാൾ അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി……………….സമറിനെ കളിയാക്കിയെന്ന പോലെ…………………..
സമറിൽ ദേഷ്യം ആളികത്താൻ തുടങ്ങിയിരുന്നു………………..പക്ഷെ ആ ദേഷ്യം തീർക്കാൻ പറയുന്ന ആളെ കാണാനാകാതെ സമർ വിഷമിച്ചു……………….
പെട്ടെന്ന് അവന്റെ മുന്നിലെ ആൽമരത്തിന് ചുറ്റുമുള്ള കാട്ടിൽ ആ ആൽത്തറയ്ക്ക് ചുറ്റും വൃത്തത്തിൽ തീകുണ്ഡങ്ങൾ തെളിയാൻ തുടങ്ങി…………………
ആ തീകുണ്ഡങ്ങൾക്ക് പിന്നിൽ സമർ മുൻപ് വന്നപ്പോൾ കണ്ട സന്യാസിമാരെല്ലാം സമറിനെ നോക്കി നിൽക്കുന്നത് സമർ കണ്ടു…………………
അവരുടെ ചുണ്ടുകൾ ചലിക്കുന്നുണ്ടായിരുന്നു……………..ആ മന്ത്രങ്ങൾ അവരുടെ ചുണ്ടിൽ നിന്നാണ് ഉത്ഭവിച്ചത്………………….
അവർ സമറിനെ നോക്കി മന്ത്രം ചൊല്ലിക്കൊണ്ടിരുന്നു…………………
സമർ ചുറ്റും നോക്കി……………
…എല്ലായിടത്തും ഒരേ കാഴ്ച……………….
തീകുണ്ഡങ്ങൾക്ക് പിന്നിൽ തന്നെ തുറിച്ചു നോക്കിക്കൊണ്ട് മന്ത്രങ്ങൾ ഉരുവിടുന്ന സന്യാസിമാർ…………………..
സമർ പെട്ടെന്ന് അഘോരിയെ തേടി……………..അവന്റെ കണ്ണുകൾ ചുറ്റും പാഞ്ഞു……………….പക്ഷെ അവർക്കിടയിൽ നിന്ന് സമറിന് ആ അഘോരിയെ കാണാൻ സാധിച്ചില്ല………………….
പെട്ടെന്ന് സമറിന്റെ ഉള്ളറിഞ്ഞെന്ന പോലെ ആ ആൽചുവടിൽ നേരത്തെ കത്തി നിന്നിരുന്ന തീകുണ്ഡം ആളിക്കത്തി…………………..
സമർ അങ്ങോട്ടേക്ക് നോക്കി………………..ആ തീകുണ്ഡത്തിൽ ധ്യാനത്തിലിരിക്കുന്ന അഘോരിയെ സമർ കണ്ടു………………….
സമർ അത്ഭുതപ്പെട്ടു…………….ഇത് എങ്ങനെ…………..അവൻ അമ്പരന്നു………………
സമർ തീകുണ്ഡത്തിൽ ഇരിക്കുന്ന അഘോരിയെ നോക്കി…………….
വൈകുന്നേരം കണ്ട അതേ പോലെ തന്നെ അഘോരിയുടെ ഇരിപ്പ്……………….കണ്ണുകൾ അടഞ്ഞിരിക്കുവാണ്………………അഘോരി ധ്യാനത്തിൽ ആണെന്ന് സമറിന് തോന്നി………………..
തന്റെ കാഴ്ചയെ വലിപ്പിച്ച തന്റെ ശ്രദ്ധയെ തിരിപ്പിച്ച അഘോരി അതാ തന്റെ മുൻപിൽ ധ്യാനത്തിൽ ഇരിക്കുന്നു……………അതും തീയിൽ………………..
താൻ എന്ത് തേടിവന്നോ തന്റെ ചോദ്യങ്ങൾക്ക് ആർക്ക് ഉത്തരം നൽകാൻ സാധിക്കും എന്ന് കരുതിയോ അയാൾ തന്റെ മുൻപിൽ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ…………………..
സമർ അഘോരിയുടെ അടുത്തേക്ക് തന്നെ നോക്കി…………….അഘോരിയുടെ കണ്ണുകളിലേക്ക് സമർ കണ്ണിമയ്ക്കാതെ നോക്കി നിന്നു……………..
പെട്ടെന്ന് അഘോരി കണ്ണ് തുറന്നു……………..അയാളുടെ കണ്ണിൽ നിന്ന് തീനാളങ്ങൾ പുറത്തേക്ക് ചാടി………………….
അത് സമറിന് നേരെ പാഞ്ഞു ചെന്നു……………….
സമർ ഓടാൻ ശ്രമിച്ചില്ല……………..ആ തീനാളങ്ങൾ സമറിന് മേൽ കത്തിപ്പിടിച്ചു………………
സമർ കൈകൾ കൊണ്ട് ആ തീ കെടുത്താൻ നോക്കി…………….പക്ഷെ ആ തീ കെട്ടില്ല…………………….
സമറിന്റെ ശരീരം വെന്ത് ഉരുകാൻ തുടങ്ങി………………സമർ വേദനയാൽ ഞരങ്ങി…………………..
“ഇതല്ല നീ കാത്തിരിക്കുന്ന മരണം സമർ……………….”………….ആ അഘോരി സമറിനോട് സംസാരിക്കാൻ ആരംഭിച്ചു………………….
“നിന്റെ മരണം ഇതിനേക്കാൾ പൈശാചികമാണ്………….കൊടൂരമാണ്…………….അതിന് മുന്നിൽ ഈ വേദന എത്രയോ ചെറുതാണ്………………..”……………….അഘോരി പറഞ്ഞു………………….
സമറിന്റെ കയ്യിലെയും കാലിലെയും തൊലി ആ തീയിൽ ഉരുകി ഒലിക്കാൻ തുടങ്ങി………………സമർ വേദനയിൽ പുളഞ്ഞു…………………..
“ആസ്വദിക്ക്………………നിന്റെ മരണത്തിലേക്കുള്ള യാത്ര ആസ്വദിക്ക്…………………”……………..അഘോരി പറഞ്ഞു………………..
അത് പറഞ്ഞു കഴിഞ്ഞതും സമറിന്റെ മുഖത്തും തീ ആളിപിടിക്കാൻ തുടങ്ങി………………………
തന്റെ കവിളിലും മൂക്കിലും ഒക്കെ തീ കത്തി പിടിക്കുന്നത് സമർ കണ്ടു………………….അവന്റെ മുഖം ആകെ തീയിൽ ഉരുകി………………
പച്ച ഇറച്ചി എരിയുന്ന മണം സമറിന്റെ കത്തുന്ന മൂക്കിലേക്ക് എത്തി………………
അവൻ വേദനയാൽ കണ്ണടച്ചു………………..
ഇരുട്ട്………………………☠️
തുടരും...... ♥️
(ഇതൊരു ചെറിയ പാർട്ട് ആണ്.. അറിയാം.. ഇന്ന് തന്നെ രണ്ട് പാർട്ടുകൾ കൂടി ഇടാൻ ആണ് plan.. അത് subscription ൽ ആരിക്കും... കാരണങ്ങൾ ഉള്ളതുകൊണ്ടാണെന്ന് കൂട്ടിക്കോ... ♥️♥️)