Aksharathalukal

വില്ലന്റെ പ്രണയം 66♥️

പച്ച ഇറച്ചി എരിയുന്ന മണം സമറിന്റെ കത്തുന്ന മൂക്കിലേക്ക് എത്തി………………

അവൻ വേദനയാൽ കണ്ണടച്ചു………………..

ഇരുട്ട്………………………

ഇരുട്ട് തന്നെ………………..

സമർ കണ്ണുകൾ തുറന്നു…………………

ഫാൻ കറങ്ങുന്നു………………..

അവന്റെ കാഴ്ച കുറച്ചുനേരം അതിൽ തന്നെ തങ്ങി നിന്നു………………..

അതിന് ശേഷം സമർ തന്റെ സ്വന്തം മുഖത്തേക്ക് തന്നെ കണ്ണോടിച്ചു…………………….

പഴയപോലെ തന്റെ കവിളും മൂക്കും എല്ലാം അവിടെയുണ്ട്…………………..

സമർ എണീറ്റു……………

സ്വപ്നം……………..

അത് തീർത്ത ഞെട്ടൽ സമറിൽ ഉണ്ടായിരുന്നെങ്കിലും അവന്റെ ശരീരത്തിലോ കണ്ണിലോ അത് പ്രകടമായില്ല……………….

പക്ഷെ മനസ്സിൽ…………..ആ സ്വപ്‌നം നല്ല പോലെ ആഘാതം വരുത്തിയിരുന്നു………………

സമർ ആ കട്ടിലിൽ ഇരുന്നു……………ചിന്തിച്ചുകൊണ്ടിരുന്നു……………..

സ്വപ്‌നങ്ങൾ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പോലെ തോന്നി സമറിന്………………

പക്ഷെ അതിന് ഒരു മറുമരുന്ന് സമറിന് മുന്നിൽ ഇല്ലായിരുന്നു…………..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️



ഒരു വലിയ ഗോപുരം…………………

പഴയ പെരുമ വിളിച്ചോതുന്ന ഗോപുരം…………….

ആ ഗോപുരത്തിന്റെ മുൻ കോലായിൽ ഒരാൾ ചാരുകസേരയിൽ കിടക്കുന്നു…………………

അയാളുടെ ഇടവും വലവുമായി രണ്ടുപേർ……………..ആയുധധാരികൾ………………..

ഗോപുരത്തിന് വെളിയിലായി കുറേ പേർ നോക്കി നിൽക്കുന്നുണ്ട്………….പക്ഷെ ആ ഗോപുരത്തിലേക്കല്ല നോട്ടം………………..

ഗോപുരത്തിന്റെ മുന്നിലായി ഒരു അങ്കക്കളം………………എവിടേക്കാണ് എല്ലാവരുടെയും ശ്രദ്ധ………………

ചെമ്മണ്ണ് നിലമായി ഉള്ള അങ്കക്കളം……………..അതിന് ചുറ്റും വേലി കെട്ടിയിട്ടുണ്ട് മരത്തടികളാൽ………………….
ദൃശ്യം നമുക്ക് അങ്കക്കളത്തിലേക്ക് തിരിക്കാം………………..

കുറേ ആളുകൾ ആ അങ്കക്കളത്തിൽ വൃത്തത്തിൽ നിൽക്കുന്നു……………….

എല്ലാവരും കളരി അഭ്യസികൾ…………….അവരുടെ അതേ വേഷവിധാനം………………..ഓരോരുത്തരുടെയും കയ്യിൽ \"സിലമ്പ്\"....
 (നീണ്ടവടി………..പാണ്ടിപ്പടയിൽ ഈ റഫറൻസ് ഉണ്ട്…………..തമിഴന്മാരുടെ പാരമ്പര്യ ആയോധനകലകളിൽ ഒന്നാണ് സിലമ്പാട്ടം……………)…………

അവരുടെ എല്ലാം നടുവിൽ ഒരുത്തൻ…………………

ഈ ആളുകൾ എല്ലാം അവനെ വലം വെച്ച് നിൽക്കുകയാണ്………………….അയാളുടെ കയ്യിലും ഒരു സിലമ്പ് ഉണ്ട്……………

…മറ്റുള്ളവരുടെ അതേ വേഷവിധാനം തന്നെ……………………

ശ്രദ്ധ അയാളിലേക്ക്…………….

കരുത്തുറ്റ ശരീരം…………….നീണ്ട മുടികൾ…………..താടിയില്ല…………. നല്ല കട്ടി മീശ………………

അയാളുടെ നെഞ്ചിൽ എന്തോ പച്ചകുത്തിയിരിക്കുന്നു………………….

ഒരു പേര്………….അതാണവന്റെ നെഞ്ചിൽ പച്ചകുത്തിയിട്ടുള്ളത്……………. ആ വിരിഞ്ഞ മാറിടത്തിലേക്ക് ശ്രദ്ധ നീണ്ടു……………..

ജിലാൻ………………….

അതാണ് എഴുതിയിരിക്കുന്നത്…………….അല്ല പച്ചകുത്തിയിരിക്കുന്നത്………………….

ശ്രദ്ധ അയാളുടെ നെഞ്ചിൽ നിന്ന് തിരിഞ്ഞു…………….അയാളുടെ മുഖത്തേക്ക്……………….


ജിലാന്റെ മുഖത്തേക്ക്……………

ദേഷ്യം നിറഞ്ഞ മുഖം…………..എന്നാൽ അത് പൊട്ടി ഒഴുകുന്നുമില്ല……………

എന്നാൽ ആ കണ്ണുകൾ തീക്ഷണതയോടെ ജ്വലിച്ചു…………….ആ കണ്ണുകൾ തന്റെ ചുറ്റും ഉള്ള ഓരോ ഒരുവനെയും വിലയിരുത്തി കൊണ്ടിരുന്നു……………………

മറ്റുള്ളവർ അവനെ പേടിയോടെ എന്നാൽ ആക്രമിക്കാനുള്ള മനോഭാവത്തോടെ നോക്കി നിന്നു………………

പെട്ടെന്ന് ചാരുകസേരയിലുള്ള ആൾ എണീറ്റിരുന്നു………………..

അയാളുടെ മുഖത്തു വെട്ടേറ്റ പാടുകൾ ഉണ്ടായിരുന്നു……………പേടിപ്പെടുത്തുന്ന മുഖം………………….

അയാൾ ബീഡി എടുത്തു……………ചുണ്ടിൽ വെച്ചു………………..

അയാളുടെ വശത്ത് നിന്നിരുന്ന ആൾ ബീഡി കത്തിച്ചു കൊടുത്തു……………….

അയാൾ ശ്വാസം ഒന്ന് ഉള്ളിലേക്ക് വലിച്ചു പുറത്തേക്ക് വിട്ടു……………………

ബീഡിയുടെ പുക ഗോപുരവും കടന്ന് പുറത്തേക്കെത്തി……………….

പുറത്ത് നിന്ന ആളുകൾ ഭയത്തോടെ അയാളെ നോക്കി………………

അങ്കക്കളത്തിൽ നിന്നവർ ചെവി കൂർപ്പിച്ചു നിന്നു………………….

ഒന്നുകൂടെ ബീഡി ഉള്ളിലേക്ക് വലിച്ചു പുറത്തേക്ക് പുക ഊതിയതിന് ശേഷം അയാൾ അങ്കക്കളത്തിലേക്ക് നോക്കി…………………

ബീഡി ചുണ്ടിൽ നിന്നെടുത്ത് ഇടതുകയ്യിൽ പിടിച്ച് ആ ചെറുകസേരയുടെ കയ്യിൽ പിടിച്ചു അങ്കക്കളത്തിലേക്ക് അയാൾ നോക്കി………………….

“ആരംഭം……………..”……………അയാൾ പറഞ്ഞു…………………

അത് കേട്ടതും അങ്കകളത്തിലുള്ളവർ സിലമ്പുമായി ജിലാന് ചുറ്റും ചലിക്കാൻ തുടങ്ങി…………………ജിലാനെ ആക്രമിക്കാൻ അവർ ഓരോ ചുവടും വെച്ചു എന്നാൽ ഭയത്തോടെ എന്ന് മാത്രം………………….

ജിലാൻ മറ്റുള്ളവരുടെ ചേഷ്ടകൾ കണ്ടു പുഞ്ചിരിച്ചു………………….

അവർ എല്ലാവരും ജിലാന്റെ കയ്യിലെ സിലമ്പിലേക്ക് പേടിയോടെ നോക്കി………………..

അവരുടെ നോട്ടം ജിലാൻ കണ്ടു…………….ജിലാൻ അത് കണ്ടു ചിരിച്ചു……………….

ജിലാൻ പെട്ടെന്ന് ഒന്ന് മുന്നോട്ട് വന്നു…………….അത് കണ്ടു പേടിച്ചു ജിലാന്റെ മുന്നിലുള്ളവർ എല്ലാം പിന്നിലോട്ട് മാറി……………….

ജിലാൻ അവരെ നോക്കി ചിരിച്ചു……………….

ജിലാൻ കയ്യിലെ സിലമ്പ് പൊക്കി കാണിച്ചതിന് ശേഷം അത് കറക്കാൻ തുടങ്ങി…………………….മറ്റുള്ളവർ ജിലാൻ സിലമ്പ് കറക്കുന്നത് പേടിയോടെ നോക്കി………………….

ജിലാൻ എല്ലാവരെയും നോക്കി സിലമ്പ് കറക്കി……………മറ്റുള്ളവരുടെ മുഖത്തുള്ള പേടി ജിലാൻ ശരിക്കും ആസ്വദിച്ചു………………….

ജിലാൻ സിലമ്പ് കറക്കൽ നിർത്തി……………..സിലമ്പ് ഇരുകൈയാലും പിടിച്ചു………………..

ജിലാൻ പെട്ടെന്ന് ആ സിലമ്പ് അവന്റെ തുടയിൽ വെച്ചു അടിച്ചു പൊട്ടിച്ചു………………..

സിലമ്പ് ഇരുകഷ്ണമായി……………………ജിലാൻ അത് ദൂരേക്ക് എറിഞ്ഞു………………..

ചാരുകസേരയിൽ ഇരുന്ന ആളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു………………..

ജിലാൻ തന്റെ കാലുകൾ ആ ചെമ്മണ്ണിൽ ഉരച്ചു………………..മറ്റുള്ളവരെ നോക്കി ഒരു പൈശാചികമായ ചിരി ചിരിച്ചതിന് ശേഷം അവരോട് വരാൻ ആവശ്യപ്പെട്ടു…………………….

മറ്റുള്ളവർ അവന് നേരെ പാഞ്ഞടുത്തു…………….ജിലാൻ അവന്റെ മുന്നിലുള്ളവരുടെ നേരെ ഓടിയെടുത്തു……………………

അവന്റെ നേരെ വന്ന മൂന്നുപേരും ജിലാന് നേരെ സിലമ്പ് വീശി………………………

അവരിൽ ഒരുവന്റെ സിലമ്പ് ഇടത്തെ കയ്യാൽ തട്ടി മാറ്റിയതിനു ശേഷം മറ്റൊരുത്തന്റെ സിലമ്പിന്റെ വീശലിൽ നിന്ന് ഒഴിഞ്ഞുമാറി ബാക്കിയുള്ളവന്റെ നേരെ ജിലാൻ ചെന്നു…………..

അവൻ ജിലാന് നേരെ സിലമ്പ് വീശിയെങ്കിലും അതിന് മുന്നേ തന്നെ ജിലാന്റെ കൈ അവന്റെ കഴുത്തിൽ പതിച്ചിരുന്നു……………….

ജിലാൻ അവന്റെ കഴുത്തിൽ പിടിച്ചു തന്നെ പൊക്കിയെടുത്ത് മണ്ണിലേക്ക് അടിച്ചിട്ടു………………….

അവൻ അവിടെ തന്നെ കിടന്നു…………..എണീക്കാൻ പോലും കഴിയാതെ………………അവനിലെ ആകെ ചലനം അവന്റെ നെഞ്ചിൽ ശ്വാസം വിടുന്നതിന്റെ ഉയർച്ചയും താഴ്ചയും മാത്രമായിരുന്നു…………………….

ജിലാൻ അവനെ നോക്കിയ ശേഷം തിരിഞ്ഞു ബാക്കിയുള്ളവരെ നോക്കി……………….

അവർ ഭയത്തോടെ അവനെ നോക്കി………………..

അപ്പോഴേക്കും ഒരുത്തൻ ജിലാന്റെ ഇടതുവശത്ത് നിന്ന് അവന്റെ തലയ്ക്ക് നേരെ സിലമ്പ് വീശി……………….

ആ സിലമ്പ് ജിലാന്റെ തലയിൽ തൊടുന്നതിന് മുന്നേ സിലമ്പ് ജിലാന്റെ കയ്യിൽ ഒതുങ്ങി……………….

സിലമ്പ് വീശിയവൻ സിലമ്പ് വലിച്ചെടുക്കാൻ നോക്കി പക്ഷെ അത് ജിലാന്റെ കയ്യിൽ നിന്ന് മോചിതമായില്ല………………..ജിലാൻ അവനെ ഒരു ചിരിയോടെ നോക്കിയ ശേഷം സിലമ്പ് ഒറ്റ വലി………………

സിലമ്പ് പിടിച്ചവൻ ജിലാന് നേരെ വന്നതും ജിലാൻ അവന്റെ മുഖമടക്കി കുത്തി………………അവൻ വെട്ടിയിട്ട വാഴ പോലെ നിലത്തേക്ക് വീണു………………………

മറ്റുള്ളവർ ശ്വാസമടക്കി ഈ കാഴ്ച കണ്ടു……………..

അവർ വീണ്ടും ജിലാന് നേരെ ഓടിയടുത്തു…………..

ഇത്തവണ ജിലാൻ അവരുടെ നേരെ ഓടിയില്ല…………..പകരം അവരുടെ വരവ് ആസ്വദിച്ചു നിന്നു…………………

ആദ്യം വന്നവൻ ജിലാന് നേരെ സിലമ്പ് വീശി……………….ജിലാൻ സിലമ്പ് നോക്കി ഒരടി……………….

ജിലാന് നേരെ വന്ന സിലമ്പ് ഒടിഞ്ഞുപോയി………….. ..ജിലാൻ അവന്റെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി………………അവൻ പറന്ന് പിന്നിൽ വന്നവരുടെ മേലിൽ വീണു……………….
മൂന്നാല് പേർ അവന്റെ വീഴ്ചയോടൊപ്പം മണ്ണ് കണ്ടു……………………..

വീണുകിടന്നവരുടെ മുകളിലൂടെ ചാടി പിന്നിൽ വന്നവർ ജിലാന് നേരെ കുതിച്ചു………………

ആദ്യം വന്നവൻ ജിലാന് നേരെ വീശിയ സിലമ്പിൽ നിന്ന് ഒഴിഞ്ഞുമാറി ജിലാൻ ധ്രുതഗതിയിൽ ജിലാൻ അവന്റെ പിന്നിലെത്തി………………….എന്നിട്ട് അവന്റെ അവന്റെ വയറിൽ പിന്നിൽ നിന്നും പിണഞ്ഞു പിടിച്ചിട്ട് പൊക്കിയെടുത്തു പിന്നിലേക്ക് എറിഞ്ഞു……………..

അവൻ വായുവിൽ കറങ്ങി പിന്നിൽ വന്നവർക്ക് നേരെ വീണു……………
…ബാക്കിയുള്ളവർ എല്ലാവരും അവന്റെ ശരീരവും ഏറ്റുവാങ്ങി ഭൂമിയിലേക്ക് പതിച്ചു………………

നേരത്തെ വീണവന്മാരിൽ ഒരുവൻ ജിലാന് നേരെ പാഞ്ഞടുത്തു………………..

അവൻ ജിലാന് നേരെ ചാടി സിലമ്പ് കൊണ്ട് അടിക്കാൻ നോക്കി……………..

അവൻ വീശിയ സിലമ്പ് തന്റെ കക്ഷത്തിൽ തടഞ്ഞു നിർത്തി ജിലാൻ അവനെ വായുവിൽ തന്നെ ഉയർത്തി എഴുന്നേറ്റ് നോക്കാൻ ശ്രമിച്ചവർക്ക് നേരെ എറിഞ്ഞു…………….

അവരുടെ കാര്യം അതോടെ തീരുമാനമായി…………………

ജിലാൻ അവരെ നോക്കി നിന്നു………………

പെട്ടെന്ന് പിന്നിൽ നിന്ന് ഒരുത്തൻ സിലമ്പ് കൊണ്ട് ജിലാന്റെ പുറത്തു അടിച്ചു……………….

ആ അടി ജിലാൻ ഏറ്റുവാങ്ങിയെങ്കിലും അവന്റെ ശരീരം ഒരു തുള്ളി പോലും അനങ്ങിയില്ല…………………

അവൻ അനങ്ങാതെ നിൽക്കുന്നത് കണ്ട് അടിച്ചവൻ പേടിയിൽ പരിഭ്രമിച്ചു നിന്നു………………..

അവന്റെ ഭയം കൂട്ടാനായി ജിലാൻ അവന് നേരെ തിരിഞ്ഞു……………….

അവൻ പേടിയാൽ വിറച്ചു………………….

അവൻ എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുന്നേ ജിലാന്റെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞു……………….

അവൻ നേരെ മണ്ണിലേക്ക് മൂക്ക് കുത്തി വീണു…………….അവനിൽ ഒരു തുള്ളി അനക്കം പോലും പിന്നെ കണ്ടില്ല………………..

ബാക്കിയുള്ളവരാരും എണീക്കാനും ഭയപ്പെട്ട് കിടന്നു………………..

ജിലാൻ അവരെ എല്ലാം നോക്കി………………..
“ജിലാൻ………………”……………….പെട്ടെന്ന് പിന്നിൽ നിന്ന് ഒരു വിളി ജിലാൻ കേട്ടു…………………

ജിലാൻ പിന്നിലേക്ക് നോക്കി………………..അവനറിയുന്ന ഒരാൾ അവനെ നോക്കി നിൽക്കുന്നു……………..

പക്ഷെ അവൻ വിളിക്കാൻ കാരണം……….?

പെട്ടെന്ന് അവൻ നിന്ന ഇടത്തിൽ നിന്ന് മാറി…………….അവന്റെ പിന്നിൽ വേറെ ഒരാൾ………………

അവനെ കണ്ട് ജിലാന്റെ കണ്ണുകൾ തീക്ഷ്ണമായി……………..ഒരു അസാധാരണ പുഞ്ചിരി ജിലാനിൽ നിറഞ്ഞു നിന്ന്………………..

അവൻ ജിലാന്റെ അടുത്തേക്ക് വന്നു……………….

രണ്ടുപേരും പരസ്പരം നോക്കി…………………കുറച്ചുനേരം അങ്ങനെ നിന്നു………………..

പെട്ടെന്ന് രണ്ടുപേരിലും ഒരു ചിരി വന്നു………………..

“ജിലാൻ……………….”……………അവൻ വിളിച്ചു…………..

“ആത്രേയാ………………”……………ജിലാനും തിരികെ വിളിച്ചു………………….

ആത്രേയാ ജിലാനെ വന്ന് കെട്ടിപ്പിടിച്ചു……………ജിലാൻ തിരികെയും………………….


☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️



“ഹ്മ്……………ശരി എന്നാൽ……………….”…………………അജയൻ ഫോൺ വെച്ചു…………………

അജയന്റെ മുഖത്ത് ഭയം ഉണ്ടായിരുന്നു……………..വിചാരിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു……………………

അജയൻ ഉള്ളിലേക്ക് നടന്നു………………

അജയന്റെ മനസ്സിൽ പലതും ഓടിക്കൊണ്ടിരുന്നു……………..

ഒന്നിലും നിലയുറക്കാൻ പറ്റാത്ത അവസ്ഥ………………മനസ്സിന്റെ കടിഞ്ഞാൺ ഭയത്താൽ എപ്പോഴേ നഷ്ടപ്പെട്ടതാണ്……………..

ഇപ്പൊ അത് വളരെ വളരെ ദൂരത്തേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു…………………..

ഭയം…………….അത് മനുഷ്യനെ എങ്ങനെ മാറ്റും എന്ന് അജയന് മനസ്സിലായി……………………

എല്ലാം വിട്ട് എവിടേക്കെങ്കിലും ഓടി പോയാലോ എന്ന് പോലും അജയന് തോന്നി………………ഭയം നൽകിയ തിരിച്ചറിവ്……………..

പക്ഷെ താൻ എത്ര ദൂരത്തേക്ക് ഓടാൻ ശ്രമിച്ചാലും സമർ അവനെ വേട്ടയാടാൻ കരുതിയിട്ടുണ്ട് എന്നുണ്ടെങ്കിൽ അവൻ തന്നെ തേടി വരിക തന്നെ ചെയ്യും……………….വേട്ടയാടും……………….കൊന്ന് കൊല വിളിക്കും……………….

തനിക്ക് ഒരു രക്ഷയും ഇല്ലെന്ന് അജയന് മനസ്സിലായി തുടങ്ങി…………………

അജയൻ വീടും കഴിഞ്ഞു പിന്നിലെ തെങ്ങിൻ തോട്ടത്തിലൂടെ നടന്നു…………….

ദൂരെ തോട്ടത്തിൽ കസേരയിൽ ഇരിക്കുന്ന വാസിക്കിനെ അജയൻ കണ്ടു……………………

അജയൻ അങ്ങോട്ടേക്ക് നടന്നു………………

അവൻ നടന്നു ചെല്ലുന്നതിന്റെ ഒച്ച കേട്ട് വാസിക്ക് തിരിഞ്ഞു നോക്കി………………

അജയന്റെ മുഖഭാവം കണ്ട് അരുതാത്തത് എന്തോ നടന്നിട്ടുണ്ടെന്ന് വാസിക്കിന് മനസ്സിലായി…………………

“എന്തുപറ്റി……………..”……………അജയൻ അടുത്തെത്തിയതും വാസിക്ക് ചോദിച്ചു……………..

“സുബ്ബയ്യയും…………………”…………….അജയൻ വാക്കുകൾ പൂർത്തിയാക്കിയില്ല……………………

വാസിക്കിന് കാര്യം മനസ്സിലായി……………….

ഭയത്താൽ അവർ രണ്ടുപേരും മിണ്ടാതെ ഇരുന്നു…………………

“അപ്പൊ ഇനി ഒരാൾ കൂടെ……………അത് കഴിഞ്ഞാൽ…………..”…………………വാസിക്ക് പേടിയോടെ പറഞ്ഞു………………..

ആ വാക്കുകൾ മുഴുവനായി വാസിക്ക് പറഞ്ഞില്ലെങ്കിലും അജയന് വാസിക്ക് എന്താണ് പറഞ്ഞത് എന്ന് മനസ്സിലായി…………………….

പിന്നെയും നിശബ്ദത………………

“മാർക്കസ്…………….”……………..നിശബ്ദതയ്‌ക്കൊടുവിൽ ഒരു ചോദ്യം പോലെ അജയൻ ചോദിച്ചു………………

വാസിക്ക് ചിന്തയിലാണ്ടു………………

“ആളുകളെ വിടണം……………”………….വാസിക്ക് പറഞ്ഞു…………..

“പക്ഷെ അയ്യാ പറഞ്ഞത്……………….”…………..അജയൻ പറഞ്ഞു………………

“സമറിനെ എതിരിടാനല്ല………….. കാര്യങ്ങൾ അറിയാൻ……………അവനെ അറിയാൻ……………”……………വാസിക്ക് പറഞ്ഞു……………….

അജയനും അത് ശരിയാണെന്ന് തോന്നി…………………

“ഹ്മ്…………..”………….അജയൻ മൂളി…………….

അവർ തിരികെ നിശ്ശബ്ദതയിലേക്ക് നടന്നു കയറി………………ഭയം തീർത്ത നിശ്ശബ്ദതയിലേക്ക്…………………

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️


ചുവന്ന ഭൂമിയെ പച്ചപുതപ്പിച്ചു കിടത്തിയിരിക്കുന്ന നെൽവയലുകൾ…………………..

അവയ്ക്കിടയിൽ തലയുയർത്തി നിൽക്കുന്ന കേരവൃക്ഷങ്ങൾ…………………..

ഭൂമിയുടെ നിറം നെൽവയലുകൾ പച്ച പിടിപ്പിച്ചതിന്റെ ഖേദത്തോടെ എനിക്കും ഒരു നാൾ വരും എന്ന രീതിയിൽ ഭൂമിയുടെ യഥാർത്ഥ നിറത്തെ കാണിച്ചു തരുന്ന വരമ്പുകളും ചെറിയ മൺപാതകളും……………………..

ഞാൻ ഒന്നും ചെയ്തില്ലേ എന്ന രീതിയിൽ പാറി നടക്കുന്ന കിളികൾ……………….

സമർ ഈ കാഴ്ചകൾ എല്ലാം നോക്കിയിരുന്നു………………..

ഉച്ച സമയത്ത് ഭക്ഷണത്തിന് ശേഷം എല്ലാവരും മയങ്ങാൻ കിടന്ന ഇടവേളയിൽ തന്റെ ജനലിലൂടെ പിന്നിലുള്ള പ്രകൃതി സൗന്ദര്യം ആവോളം നുകരുകയായിരുന്നു സമർ……………………

അവൻ പുറത്തേക്ക് തന്നെ ശ്രദ്ധ ചെലുത്തി……………..

ഭൂമി പ്രകൃതിയുടെ മെയ്ക്കപ്പിൽ വളരെ മനോഹരിയായി സമറിന് കാണപ്പെട്ടു………………..

പാടങ്ങൾക്ക് നടുവിലുള്ള ചെറിയ പുരകളും കണ്ണ് കിട്ടാതിരിക്കാൻ വെച്ചിരിക്കുന്ന ബൊമ്മകളിലും ഒക്കെ സമർ നോക്കിയിരുന്നു……………….

പെട്ടെന്ന് ആകാശത്ത് പറന്നുല്ലസിക്കുന്ന കിളികൾ ചൂടിന്റെ ആധിക്യത്താൽ തണുപ്പ് തേടി മരങ്ങളിലേക്ക് പിൻവാങ്ങി………………….

ആ കാഴ്ച സമറിൽ എന്തോ പോറലുണ്ടാക്കി……………… എന്തോ പറഞ്ഞറിയിക്കാനാവാത്ത സങ്കടം അവനിലേക്ക് ഇരമ്പിയെത്തി……………………

അവയെ പോലെ തന്നെ അല്ലെ താൻ………………തണൽ തേടിയുള്ള യാത്ര……………….അത് തന്നെ ഇവിടെ വരെ എത്തിച്ചു…………………..

പക്ഷെ ഇനി ഈ തണലത്ത്‌ വിശ്രമിക്കാൻ തനിക്ക് സാധ്യമല്ല………………..

തണൽ വെടിഞ്ഞ് ചൂടിനെ എതിരേൽക്കേണ്ട സമയം ആയി……………………

ആ ചൂടിൽ വെന്തുരുകാൻ സമയമായി………………

പെട്ടെന്ന് വാതിൽ തുറന്ന് ലക്ഷ്മിയമ്മ ഉള്ളിലേക്ക് കയറി വന്നു……………….

സമർ പെട്ടെന്ന് എണീറ്റു…………………..

ലക്ഷ്മിയമ്മയുടെ മുഖം ദേഷ്യത്താൽ നിറഞ്ഞിരുന്നു……………….



തുടരും....... ♥️



(ബാക്കി നാളെ ഇടാം..... ഇന്ന് തീരെ വയ്യ 🙂🙃)

വില്ലന്റെ പ്രണയം 67♥️

വില്ലന്റെ പ്രണയം 67♥️

4.5
11499

പെട്ടെന്ന് വാതിൽ തുറന്ന് ലക്ഷ്മിയമ്മ ഉള്ളിലേക്ക് കയറി വന്നു……………….സമർ പെട്ടെന്ന് എണീറ്റു…………………..ലക്ഷ്മിയമ്മയുടെ മുഖം ദേഷ്യത്താൽ നിറഞ്ഞിരുന്നു……………….“നീ എന്തിനാ ചെട്ടിയാരുടെ ആളുകളെ തല്ലിയത്………………..”…………….ദേഷ്യത്തോടെ ലക്ഷ്മിയമ്മ സമറിനോട് ചോദിച്ചു…………………സമർ ഒന്നും മറുപടി പറഞ്ഞില്ല………………..“നീ എന്തിനാ ചെട്ടിയാരുടെ അനന്തിരവൻ രാജേന്ദ്രനെയും ആളുകളെയും തല്ലിയത്…………………”…………….ലക്ഷ്മിയമ്മ പിന്നെയും ദേഷ്യത്താൽ ചോദിച്ചു…………………..അതിനും സമറിന് മറുപടി ഉണ്ടായില്ല………………“നീ എന്തുകരുതിയാണ് ഇതൊക്കെ ചെയ്യുന്നത് എനിക്കറിയില്ല……………..പക്ഷെ നിനക്കൊരിക്കല