Aksharathalukal

ചതുരംഗം



തറയിൽ മുട്ടു കുത്തി ഇരുന്നു...മുടികൾ കോർത്തു പിടിച്ചു വലിച്ചു.. കണ്ണുകൾ അടച്ചു ഇരുന്നു. പെട്ടന്ന് എന്തോ ഓർമ വന്നത് പോലെ അവൻ പെട്ടന്ന് എഴുനേറ്റ്, അച്ഛന്റെ റൂമിലേക്കു ചെന്നു.....

അവന്റെ അച്ഛന്റെ പാർവതിയുടെ ഫോട്ടോ നോക്കി നിലകയായിരുന്നു.. അവൻ പതിയെ അച്ഛന്റെ അരികിലേക്ക് ചെന്ന് ചുമലിൽ കൈ വെച്ചു.. നിറ കണ്ണകളാലെ അവന്റെ അച്ഛൻ അവനെ തിരിഞ്ഞു നോക്കി.. അത് കണ്ടതും അവന്റെ ഉള്ള് പിടഞ്ഞു.. അച്ഛനോട് ചോദിക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ചിന്തിച്ചു.. പിന്നെ സത്യം അറിയാതെ അവൻ ഭ്രാന്ത് പിടിക്കും എന്ന് അറിയാവുന്നത് കൊണ്ട് അവൻ ചോദിച്ചു..


\"അച്ഛാ കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്...\"

അവൻ പറയുന്നത് കേട്ട് അയാൾ നെറ്റി ചുളിച്ചു അവനെ നോക്കി..

അച്ഛൻ വാ..
അവൻ അച്ഛനെയും വിളിച്ചു ബാൽകാണിയിലേക്ക് പോയി..

കുറച്ചു നേരം അവർക്കിടയിൽ മൗനം തളം കെട്ടി...


\"എന്താ ടാ എന്താ കാര്യം..\"
മൗനത്തെ ഇല്ലാതാക്കി അച്ഛൻ തന്നെ ചോദിച്ചു...


അതിന് മറുപടിയായി അവൻ ആ ലെറ്റർ നീട്ടി.. അദ്ദേഹം അത് വാങ്ങി, വായിക്കാൻ തുടങ്ങി.. അദ്ദേഹത്തിന്റെ മുഖത്ത് പല ഭാവങ്ങളും മിന്നി മറഞ്ഞു.. അതൊക്കെ രുദ് കണ്ണുകൾ കൊണ്ട് ഒപ്പി എടുക്കുനുണ്ടായിരുന്നു.....


\"എന്താ അച്ഛാ ഞാൻ ചെയ്ത പാപം..\"

പെട്ടന്നുള്ള അവന്റെ ചോദ്യത്തിന് അയാൾ വിറച്ചു...


\"എന്ത്‌.. എന്ത്‌ പാപം.. നീ ഒന്നും ചെറുത്തിട്ടില്ല.. ഇത് എഴുയതിയിരിക്കുന്നത് ഒന്നും സത്യമല്ല... അയാൾ പേപ്പർ ചുരുട്ടി കൊണ്ട് പറഞ്ഞു...

\"സത്യം അല്ലങ്കിൽ അച്ഛന് എന്തിനാണ് ഭയക്കുന്നത്.. മിഴികൾ മാറ്റാതെ അയാളെതന്നെ നോക്കി കൊണ്ട് രുദ് പറഞ്ഞു...


\"ആര്.. ആര് ഭയന്നു.. നീ എന്താ എന്നെ ചോദ്യം ചെയ്യുകയാണോ?. ഉള്ളിലെ പതർച്ച മറച്ചു വെച്ച് അയാൾ പറഞ്ഞു...


എന്ന അയാളുടെ ഇടറിയ ശബ്ദത്തിൽ തന്നെ അച്ഛൻ എന്തക്കയോ മറച്ചു വെക്കുന്നതായി രുദിൻ തോന്നി..

\"അച്ഛാ ഞാൻ.. അവൻ പറയാൻ വന്നതും അയാൾ കൈ ഉയർത്തി തടഞ്ഞു..

\"വേണ്ട രുദ്, എനിക്ക് അറിയാത്ത കാര്യത്തെ പറ്റി എനിക്ക് ഒന്നും പറയാൻ ഇല്ല..\"അതും പറഞ്ഞു അയാൾ പെട്ടന്ന് റൂമിലേക്ക് പോയി ഡോർ ക്ലോസ് ചെയ്തു....


അച്ഛൻ അറിയാവുന്നത് പറഞ്ഞാൽ മാത്രമേ തന്റെ കുടുംബത്തെ വേട്ടയാടുന്നവനിലേക്ക് എത്താൻ പറ്റുകയുള്ളു, അച്ഛൻ എന്ത്‌ കൊണ്ടാണ് ഒന്നും പറയാതിരിക്കുന്നത്
ചിന്തകൾ അവനെ ഭ്രാന്ത് എടുക്കുന്നത് പോലെ തോന്നി.. അവൻ മുഷ്‌ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞടിച്ചു...കുറച്ചു സമയം അവിടെ തന്നെ നിന്നു..
മനസ്സ് ഒന്ന് ശാന്തമാക്കിയതിന് ശേഷം അവൻ ദേച്ചുവിന്റെ റൂമിലേക്ക് പോയി...

ചുവരിലുള്ള ദേവിന്റെ ഫോട്ടോ നോക്കി ഒരു മരവിച്ച അവസ്ഥയിൽ ഇരിക്കുന്ന ദേച്ചുവിനെ കണ്ടു അവന്റെ ഉള്ളൊന്ന് പിടഞ്ഞു.....


\"എന്റെ ദേച്ചുവിന്റെ അവസ്ഥയ്ക്ക് കാരണം ഞാനാണോ, അമ്മ നമ്മളെ വിട്ടു പോകാൻ ഞാനാണോ കാരണം ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉയർന്നു കൊണ്ടിരുന്നു. അവന്റെ കണ്ണുകളിൽ നനവ് പടർന്നു...
ബെഡിൽ ഉറങ്ങി കിടക്കുന്ന ആരുവിന്റെ നിഷ്കളങ്ക നിറഞ്ഞ മുഖം കണ്ടതും അവന്റെ ഉള്ളുൽ നോവ് പടർന്നു കൊണ്ടിരുന്നു... എല്ലാറ്റിനും കാരണം നീയാണ് എന്ന ഉള്ളിൽ നിന്ന് ആരോ പറയുന്നത് പോലെ അവൻ തോന്നി... ശ്വാസം മുട്ടുന്നത് പോലെ അവൻ ഫീൽ ചെയ്യാൻ തുടങ്ങി.. അവൻ പെട്ടന്ന് തന്നെ റൂമിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി..


ഇതേ സമയം പാർവതിയുടെ ഫോട്ടോയിൽ നോക്കി നിൽക്കുകയാണ്, അശോക് വർമ 

\"അവന്റെ ചോദ്യത്തിന് എന്താണ് പാർവതി ഞാൻ ഉത്തരം നൽകേണ്ടത്... എല്ലാം അറിഞ്ഞാൽ അവൻ എങ്ങനെ പ്രതികരിക്കും, അവന്റെ ജീവിതത്തിന് വേണ്ടിയാണ് നമ്മൾ ഇത് ചെയ്തത് എന്ന് അറിഞ്ഞാൽ അവൻ നമ്മളെ വെറുക്കില്ലേ, അവൻ അറിയാതെ ചെയ്ത പാപത്തെക്കാൾ വലുതല്ലേ നമ്മൾ ചെയ്തത്.. അവന്റെ വെറുപ്പ് താങ്ങാൻ നിനക്ക് ആവില്ലെന്ന് എനിക്ക് അറിയാം... ഞാൻ പറഞ്ഞു അവൻ ഒരിക്കലും ഒന്നും അറിയില്ല... നമ്മളാണ് ഇത് ചെയ്തത് എന്ന് നിനക്കും എനിക്കും രാഘവനും മാത്രമല്ലാതെ പിന്നെ ആർക്കും അറിയില്ല.. അറിഞ്ഞാലും അവർക്ക് വേണ്ടി പകരം ചോദിക്കാൻ മാത്രം അവർക്ക് ആരും ഇല്ല....എല്ലാം രുദിന്റ വെറും തോന്നൽ മാത്രമാണ്...

ഇന്ന് ഞാൻ നീറുകയാണ് പാർവതി, മനസമാധാനം എന്തെന്ന് അറിഞ്ഞിട്ട് കാലങ്ങൾ ആയി.. എപ്പോഴും താങ്ങായ നീ കൂടെ പോയപ്പോൾ ഞാൻ ശരിക്കും തോറ്റു പോയി പാർവതി..

അയാൾ അവിടെ നിന്ന് പൊട്ടി പൊട്ടി കരഞ്ഞു.....

---


ചതുരംഗം

ചതുരംഗം

4.5
2122

രുദ് നേരെ പോയത് അവൻ ഇടക്ക് കൂടരുള്ള വില്ലയിൽ ആയിരുന്നു..അവൻ അവിടെ എത്തുമ്പോയേക്കും അവിടെ സിദ്ധുവും വിനുവും എത്തിയിരുന്നു.രുദ് എല്ലാ കാര്യവും അവരോട് പറഞ്ഞു... അവർ അവനെ ആശ്വസിപ്പിച്ചെങ്കിലും അതൊന്നും അവന്റെ മനസ്സിനെ തണുപ്പിക്കാൻ പറ്റിയില്ല.. അവസാനം അവൻ മദ്യത്തിൽ തന്നെ അഭയം കണ്ടു... ഓവർ ആയി കുടിച്ചു കൊണ്ടിരിക്കുന്ന അവനെ വിനുവും സിദ്ധുവും തടഞ്ഞു വെങ്കിലും ഫലം കണ്ടില്ല......അവസാനം കുടിച്ചു ബോധം കേട്ട് അവനെ രണ്ടാളും താങ്ങി ബെഡിൽ കിടത്തി.. സമയം കടന്നുപോയി... വിനു യാത്ര പറഞ്ഞു ഇറങ്ങി.. സിദ്ധു അവിടെ തന്നെ നിന്നു......ബോധം കേട്ട് മഴങ്ങുന്ന രുദ് വീണ്ടും ആ കുഞ്ഞു മാലാഖയ