Aksharathalukal

ചതുരംഗം



രുദ് നേരെ പോയത് അവൻ ഇടക്ക് കൂടരുള്ള വില്ലയിൽ ആയിരുന്നു..

അവൻ അവിടെ എത്തുമ്പോയേക്കും അവിടെ സിദ്ധുവും വിനുവും എത്തിയിരുന്നു.


രുദ് എല്ലാ കാര്യവും അവരോട് പറഞ്ഞു... അവർ അവനെ ആശ്വസിപ്പിച്ചെങ്കിലും അതൊന്നും അവന്റെ മനസ്സിനെ തണുപ്പിക്കാൻ പറ്റിയില്ല.. അവസാനം അവൻ മദ്യത്തിൽ തന്നെ അഭയം കണ്ടു... ഓവർ ആയി കുടിച്ചു കൊണ്ടിരിക്കുന്ന അവനെ വിനുവും സിദ്ധുവും തടഞ്ഞു വെങ്കിലും ഫലം കണ്ടില്ല...
...

അവസാനം കുടിച്ചു ബോധം കേട്ട് അവനെ രണ്ടാളും താങ്ങി ബെഡിൽ കിടത്തി.. സമയം കടന്നുപോയി... വിനു യാത്ര പറഞ്ഞു ഇറങ്ങി.. സിദ്ധു അവിടെ തന്നെ നിന്നു......


ബോധം കേട്ട് മഴങ്ങുന്ന രുദ് വീണ്ടും ആ കുഞ്ഞു മാലാഖയെ സ്വപ്നം കണ്ടു ഞെട്ടി ഉണർന്നു.....


അവന്റെ അലർച്ച കേട്ട് സിദ്ധുവും എഴുനേറ്റ്...


\"ടാ എന്ത്‌ പറ്റി...\"



\"ടാ സിദ്ധു പിന്നേയും ആ കുഞ്ഞു സ്വപ്നത്തിൽ വന്നു...രക്ഷികണേ എന്ന് ആ കുഞ്ഞിന്റെ കണ്ണുകൾ പറയുന്നു... ആ കുഞ്ഞും എന്റെ ജീവിതമുമായി എന്തോ ബന്ധം ഉണ്ട്.. എനിക്ക് ഉറപ്പാണ്...


\"രുദ് നീ എന്തൊക്കെയാണ് പറയുന്നത്....എല്ലാം നിന്റെ വെറും തോന്നലുകൾ ആണ്...\".


\"അല്ല സിദ്ധു... ഇത് വെറും തോന്നൽ അല്ല... ആ കുഞ്ഞും ഈ കേസുമായി എന്തോ ബന്ധമുണ്ട്.. എനിക്ക് ഉറപ്പാണ്.. ആ കുഞ്ഞിനെ എങ്ങെനെയെങ്കിലും കണ്ടു പിടിക്കണം...


\"എങ്ങനെ?...\"

അതിനൊക്കെ വഴിയുണ്ട്...



...........
സിദ്ധു രാവിലെ ചായയുമായി രുദിന്റെ അരികിലേക്ക് ചെല്ലുമ്പോൾ അവൻ കാര്യമായി എന്തോ വരയ്ക്കുകയായിരുന്നു....


സിദ്ധു അവൻ ചായ നീട്ടി.. അവൻ അത് വാങ്ങി ടേബിൾ വെച്ച് സിദ്ധുവിനു നേരെ ഒരു പേപ്പർ നീട്ടി
സിദ്ധു പേപ്പറും രുദിനെയും മാറി മാറി നോക്കി

\"ഇത്..?


\"ഈ കുഞ്ഞു മാലാഖയാണ് എന്റെ ഉറക്കം കളയാറുള്ളത്.. അറിയണം ഞാനും ഈ കുഞ്ഞും തമ്മിലുള്ള ബന്ധം.. മതി


\"മം എല്ലാം ശരിയാവും.. 


\"എല്ലാം ശരിയായാലും നഷ്‌ടപ്പെട്ടത് ഒന്നും തിരിച്ചു കിട്ടില്ലല്ലോ സിദ്ധു... ഇടറിയ ശബ്ദത്തിൽ രുദ് പറഞ്ഞതും സിദ്ധു തോളിൽ തട്ടി ആശ്വസിപ്പിച്ചു...

.......






അശോക് വർമ ഒന്നും തുറന്നു പറയാത്തത് കൊണ്ട് അവനിൽ ദേഷ്യവും സങ്കടവും ഒരുപോലെ ഉണ്ടായിരുന്നു.. അത് കൊണ്ട് തന്നെ അച്ഛനോട് അവൻ മൗനത്തിൽ ആയിരുന്നു... അവന്റെ അകൽച്ച അശോക് വർമയെ കൂടുതൽ സങ്കടപ്പെടുത്തി...... അതിന്റ ഇടയിൽ അച്ഛൻ അവനെ കാണാൻ
ചെന്നിരുന്നു..


\"നീയും എന്റെ മകളും സ്നേഹത്തിൽ ആണെന്ന് അവൾ പറഞ്ഞു അറിഞ്ഞു... അവളുടെ ഇഷ്‌ടമാണ് രുദ് എനിക്ക് എന്നും പ്രിയപ്പെട്ടത്.... നിന്നെ എന്റെ മരുമകൻ ആകാൻ എനിക്ക് തയ്യാറാണ്.. പക്ഷെ നിന്റെ കുടുംബത്തിൽ നടക്കുന്ന കൊലപാതങ്ങൾ എന്നെ അതിൽ നിന്ന് വിലക്കുന്നു... എന്റെ ഭാര്യ മരിച്ചതിനു ശേഷം വേറെ കല്യാണം പോലും കഴിക്കാതെ ജീവിച്ചത് അവൾക്ക് വേണ്ടി മാത്രമാണ്... അയാൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു നിർത്തി...


എന്താണ് പറഞ്ഞു വരുന്നത് എന്ന് അവൻ പറയാതെ തന്നെ മനസ്സിലായി.. അവന്റെ നെഞ്ചിൽ മുള്ള് കുത്തി ഇറക്കുന്ന വേദന തോന്നി..

\"Sir, അച്ചുവിന് മോശമായത് ഒന്നും ഞാൻ ചെയ്യില്ല.. ഇത് ഞാനും ആലോചിച്ചതാണ്.. Sir പേടിക്കേണ്ട ഞാൻ തന്നെ അവളോട് പറയാം എല്ലാം മറക്കാൻ... ഇത് പറയുമ്പോൾ അവൻ ശബ്ദം ഇടരാതിരിക്കാൻ ശ്രമിച്ചു....

ഇത് കേട്ടതും അയാളുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു... അവന്റെ ഷോൾഡറിൽ തട്ടി നല്ലതേ വരൂ എന്ന് ആശ്വസിപ്പിച്ചു...

.................
രുദ് വിളിച്ചത് അനുസരിച്ചു ബീച്ചിൽ വെയിറ്റ് ചെയ്ക്കയാണ് അച്ചു... ഒരുപാട് നാളുകൾക്കു ശേഷം അവൻ വിളിച്ചത് കൊണ്ട് അവൾ ഭയങ്കര ഹാപ്പി ആയിരുന്നു......

കുറച്ചു സമയങ്ങൾക്ക് ശേഷം അവനും അവിടെ എത്തി...
അവനെ കണ്ടതും അവളുടെ സന്തോഷം കൊണ്ട് കണ്ണുകൾ വിടർന്നു......

രുദ് അവൾ സ്നേഹത്തോടെ വിളിച്ചു...

\"അച്ചു, നമുക്ക് എല്ലാം ഇവിടെ വെച്ച് അവസാനിപ്പിക്കാം... നിന്നെയും എന്റെ കൂടെ കൂട്ടി നാശത്തിലേക്ക് തള്ളി വിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല..... നീ അച്ഛൻ പറയുന്നത് കേൾക്കണം... ഇത് നമ്മുടെ അവസാന കൂട്ടികഴ്ചയാണ്...\"
അവൻ പറഞ്ഞു നിർത്തിയതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...
\"രുദ് അവൾ തേങ്ങാലോടെ വിളിച്ചു..

\"ഒന്നും പറയണ്ട അച്ചു.. ഞാൻ എല്ലാം തീരുമാനിച്ചു... ചതിച്ചു എന്ന് ഒരിക്കലും കരുതരുത്. എല്ലാം നിന്റെ നല്ലതിന് വേണ്ടിയാണ്... ശപിക്കരുത്.. അത്രയും പറഞ്ഞു അവൻ അവിടെന്ന് നടന്നകന്നു..

\"രുദ്, രുദ് അവൾ കരഞ്ഞു കൊണ്ട് പിറകിൽ നിന്ന് വിളിച്ചു...
നെഞ്ചു പിടയുന്ന വേദനയിലും അവൻ തിരിഞ്ഞു നോക്കാതെ അവൻ നടന്നു..

...................
രുദിൻ എല്ലാരും നഷ്‌ടപ്പെട്ട് ഭ്രാന്തനെ പോലെ ആയി..അവൻ നീറി, നീറി ഉരുകുന്നത് അവനിൽ സന്തോഷം നിറച്ചു... അവന്റെ കണ്ണുനീർ കണ്ടു അവൻ ആസ്വദിച്ചു. ഒപ്പം രുദിൻ അടുത്ത വേദന നൽകാൻ അവൻ തയ്യാറെടുത്തു...







സിറ്റിയിൽ പതിവിലും ഇന്ന് തിരക്ക് കുറവായിരുന്നു..വളരെ ശാന്തമായ ദിവസം മഴ ചെറുതായി പെയ്യുന്നുണ്ട്... ബിസിനെസ്സ് മെൻ അശോക് വർമ കാറിൽ ഓഫീസിന്റ മുന്നിൽ വന്നിറങ്ങി, ബാഗ് എടുത്തു കോട്ട് ശരിയാക്കി ഓഫീസിലേക്ക് നടന്നതും പെട്ടന്ന് ബൈക്കിൽ വന്ന അജ്ഞാതൻ അയാളുടെ ബാഗിൽ കടന്നുപിടിച്ചു...എന്നാൽ അയാൾ ബെഗ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല..അയാളും ബെഗിൽ ശക്തിയായി പിടിച്ചു അത്രയും ഇമ്പോര്ടന്റ്റ്‌ ആയ ഫയൽ ആയിരുന്നു അതിൽ... ബൈക്കിൽ വന്ന അജ്ഞാതൻഅയാളെയും വലിച്ചയച്ചു ബൈക്ക് നിർത്താതെ പൊയ്‌കൊണ്ടിരുന്നു.. .വിവരമറിഞ്ഞ ഓഫീസിലുള്ള ചില സ്റ്റാഫും സെക്യൂരിറ്റി ഗാർഡും ബൈക്കിന്റെ പിറകെ പോയി..അപ്പോൾ തന്നെ അവൻ പോലീസിനെ ഇൻഫോം ചെയ്തു.. കുറച്ചു ദൂരം പിന്നീട്ടതും ബൈക്ക് മറിഞ്ഞു ഇരുവരും മറിഞ്ഞു വീണു....


അവരുട പിറകെ വന്ന സെക്യൂരിറ്റി ഗാർഡും സ്റ്റാഫുംഅവരുടെ അടുത്ത് എത്തിയത് കണ്ട് 
 അജ്ഞാതൻ പെട്ടന്ന് എഴുനേറ്റ് ബൈക്ക് എടുത്തു പോയി....പിറകെ വന്നവർ റോഡിൽ കിടക്കുന്ന അശോക് വർമ്മയുടെ അരികിൽ എത്തുന്നതിനു ഒരു സെക്കൻഡ് മുന്നേ ഒരു വണ്ടി അവരുടെ കുറുകെ വന്നു.. അശോക് വർമ്മയും കൊണ്ട് പോയി............


.....................................................
രുദ് ഓഫീസിൽ നിന്ന് മെയിൽ ചെക് ചെയുമ്പോഴാണ് അവൻ കാൾ വന്നത്...
മറുതലയിൽ നിന്ന് പറയുന്നത് കേട്ട് അവൻ അലറി..

\"നോഊഊഊ \"

\"എത്രയും പെട്ടന്ന് ആ ഭാഗത്തുള്ള എല്ലാ cctv യും ചെക് ചെയ്യണം... സൂര്യൻ അസ്‌തമിക്കുന്നതിന് മുന്നേ എനിക്ക് അച്ഛനെ ഒരു പോറലും ഇല്ലാതെ കിട്ടിയിരിക്കണം...അതും പറഞ്ഞു അവൻ ഫോൺ വെച്ചു...കണ്ണുകൾ അടച്ചു കൈകൾ കൊണ്ട് മുടി കോർത്തു പിടിച്ചു..

\"ആരായിരിക്കും, എന്തിനായിരിക്കും.. ഇല്ല അച്ഛൻ ഒന്നും സംഭവിക്കില്ല... എനിയും ഒരു നഷ്ടം കൂടെ താങ്ങാൻ എനിക്ക് ആവില്ല... അതിന് മുന്നേ ഇതിന് പിന്നിലുള്ളവരെ ഞാൻ തീർത്തിരിക്കും... അവൻ മനസ്സിൽ ഓരോന്ന് കണക്ക് കൂട്ടി ജീപ്പ് എടുത്തു കുതിച്ചു...
വൈകാതെ രുദും, മറ്റു പോലിസ് സംഘവും സംഭവം നടന്ന സ്ഥലത്തെത്തി.. അന്വേഷണം ആരംഭിച്ചു...
ബിസിനെസ്സ് മെൻ അശോക് വർമ്മയുടെ മിസ്സിംഗ്‌ ന്യൂസ്‌ നിമിഷം നേരം കൊണ്ട് കാട്ട് തീ പോലെ പരന്നു....
അശോക് വർമ്മയുടെ കൈയിലുള്ള ബെഗ് തട്ടിപ്പറിക്കാൻ നോക്കിയത്ത് കൊണ്ട് അശോക് വർമ്മയുടെ ബിസിനെസ്സ് എനിമക്കളെയായിരുന്നു പോലീസിനും രുദ്നും സംശയം..... അപ്പോൾ തന്നെ ആ വഴിക്ക് അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല....സമയം കടന്നുപോയി......



....................................................................
അശോക് വർമയെ അജ്ഞാതൻആക്രമിക്കുന്നത് cctv യിലൂടെ കാണുക്കയായിരുന്നു രുദ്.. അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്ത്ത്ത്..

\"ഹലൊ ഇമ്രാൻ പറ ആ വണ്ടിയെ കുറച്ചു എന്തേലും വിവരം കിട്ടിയോ... ഫോൺ എടുത്ത ഉടനെ അവൻ ചോദിച്ചു.......


എന്നാൽ മറുതലയിൽ നിന്ന് പറഞ്ഞത് കേട്ട് അവന്റെ തലയിൽ മിന്നൽ പാളി...

---


ചതുരംഗം

ചതുരംഗം

4.8
1653

സിറ്റിക്ക് അടുത്തുള്ള കുറ്റി കാട്ടിൽ നിന്ന് അശോക് വർമ്മയുടെ ബോഡി കണ്ടെത്തിയിരിക്കുന്നു... എല്ലാ ന്യൂസ്സ് ചാനലിലും ഈ വാർത്തയായിരുന്നു നിറഞ്ഞു നിന്നത്.രുദ് ഓഫീസിലുള്ള എല്ലാ സാദനങ്ങളും വലിച്ചു വാരി എറിഞ്ഞു.. തറയിൽ മുട്ടു കുത്തി ഇരുന്നു അലറി കരഞ്ഞു...\"ഞാൻ നിന്നിൽ എത്തിയ നിമിഷം നമ്മളിൽ ഒരാൾ മാത്രമേ ഉണ്ടാവു..രുദ് സ്വയം പറഞ്ഞു കൊണ്ടിരിക്കുന്നു..............അശോക് വർമ്മയുടെ ബോഡി പോസ്റ്റ്‌ മാർട്ടം ചെയ്തതിന് ശേഷം ആചാരപ്രകാരം തന്നെ ചടങ്ങുകൾ നടത്തി...രുദ് എല്ലാം കൊണ്ടും തളർന്നു... ഒന്നിലും ആശ്വാസം കണ്ടുപിടിക്കാൻ അവൻ പറ്റിയില്ല.. ദേച്ചുവിനെ അവൻ തറവാട്ടിലേക്ക് മാറ്റി...