Aksharathalukal

മാംഗല്യം തന്തുനാനേന -3

ഭാഗം  മൂന്ന് 

ഇതേ സമയം സദ്യ നടക്കുന്ന ഹാളിന്റെ പിന്നാമ്പുറത്ത്.

"എടീ ശോഭേ, നുമ്മ നിക്കണോ അതോ പോണോന്ന് ആ ഗോപലേട്ടനോടൊന്ന് ചോദിച്ചേരെ."

"അതെന്താടീ ഉഷേ നീയങ്ങനെ പറേണത്, നുമ്മ വെളമ്പാൻ വന്നതല്ലേ, വേളമ്പീട്ട് പോണെയല്ലേ അയിന്റൊരു മര്യാദ."

"വെളമ്പാനെക്കൊണ്ട് ആരിരിക്കണെടീ ഇവിടെ, ചെറുക്കൻ കൂട്ടരൊക്കെ എപ്പഴേ പോയി."

"അത് നേരാടീ സിന്ധു, അവരൊക്കെ അപ്പഴേ സ്ഥലം വിട്ട്."

"അല്ല ഗോപലേട്ടാ, ഇങ്ങള് എന്തരെലും പറയ്."

"ഞാനെന്ത്  പറയാനാണ് പെണ്ണുങ്ങളെ, നുമ്മക്ക് കൊറച്ചൂടെ നോക്കാം, അവര് വല്ല ചെക്കനേം തപ്പിയെടുത്ത് കല്യാണം നടത്തിയാലോ?"

"പിന്നെപ്പിന്നേ, ഇമ്മിണി കിട്ടും, ഗർഭോള്ള പെണ്ണിന് ഇപ്പോക്കിട്ടും ചെക്കനെ."

മേരിച്ചേടത്തി  നീട്ടിത്തുപ്പി.

"എന്നാലും ആ പെങ്കൊച്ചിന്റെ ഒരു ധൈര്യവേ, ആരാന്റെ കൊച്ചിനേം വയറ്റിലിട്ടോണ്ട്,  എന്തൊരു പെണ്ണപ്പാ..."

സുഹ്‌റത്ത ആശ്ചര്യപ്പെട്ടു.

"അതിപ്പോ ഒരബദ്ധം ആരുക്കും പറ്റുമേ..."

അങ്ങനെ അഭിപ്രായങ്ങൾ പലതും വന്നു. അതിനിടയിൽ ആരോ പറഞ്ഞു ചെറുക്കനെ കിട്ടിയെന്ന്. എല്ലാരും അങ്ങോട്ട് വച്ചുപിടിച്ചു.

കാല് വയ്യാത്ത സുഹ്‌റത്തയും അവരുടെ പിന്നാലെപ്പാഞ്ഞു.

" നിക്കിനെടീ പെണ്ണുങ്ങളെ, ഞാനുമൊന്നു കാണട്ടെ, പെണ്ണിനോപ്പം കൊച്ചിനേം ഫ്രീ കിട്ടിയ ആ ഭാഗ്യവാനെ..."

അധികം പേരൊന്നുമില്ല അവിടെ. ഇരട്ടകളായ മഞ്ജുവിന്റെയും രഞ്ജുവിന്റെയും അനിയൻ സഞ്ജുവും അവന്റെ അടുത്ത കൂട്ടുകാരുമുണ്ട്. മഞ്ജു, രഞ്ജു, സഞ്ജുമാരുടെ അച്ഛൻ സഹദേവനും സുമിത്രയും അവരുടെ ഏറ്റവുമടുത്ത ബന്ധുക്കളും അയൽക്കാരും മഹിയുടെ സുഹൃത്തുക്കളും അടക്കം മുപ്പതിൽ താഴെ പേരെയുള്ളൂ. പിന്നെ വിളമ്പുകാരും വയ്പ്പുകാരും.

വേദിയിൽ തല താഴ്ത്തിയിരിക്കുന്ന മഹിയുടെ അരികിലേക്ക് രഞ്ജുവും സുമിത്രയും കൂടി മഞ്ജുവിനെ കൊണ്ടുവന്നിരുത്തി. മഹി മുഖമുയർത്തി ദയനീയമായി രഞ്ജുവിനെ നോക്കി. ' എന്നെയിതിൽ നിന്നൊന്നൂരിത്താ' എന്ന് അവന്റെ കണ്ണുകൾ അവളോട് പറഞ്ഞു. കണ്ണുകൾ കൊണ്ടു തന്നെ അവൾ അവനെ ആശ്വസിപ്പിച്ചു.

മഞ്ജു ആകെ അവശയായിരുന്നു. ചുറ്റും എന്തൊക്കെയോ നടക്കുന്നുവെന്നല്ലാതെ, അതൊന്നും അവളെ ബാധിക്കുന്നില്ലായിരുന്നു.

വയ്ക്കുരവകളുടെ അകമ്പടിയോടെ മുഹൂർത്തമവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വിറയ്ക്കുന്ന കൈകളാൽ മഹി മഞ്ജുവിന്റെ കഴുത്തിൽ താലി ചാർത്തി. മോതിരം മാറലും പുടവ കൊടുപ്പും വലത്തു വയ്പും കഴിഞ്ഞു. പേരിന് പാലും പഴവും കൊടുത്ത്  അവരെ ഭക്ഷണം കഴിക്കാൻ കൊണ്ടുപോയി. ഒറ്റപ്പന്തിയിൽ എല്ലാരുടെയും ഊണും കഴിഞ്ഞു.

നൂറോളം ഭിക്ഷക്കാർക്കും മൃഷ്ടാന്നം കൊടുത്തശേഷം ബാക്കി വന്ന ഭക്ഷണം  അടുത്തുള്ള അനാഥാലയങ്ങളിലേക്കെത്തിച്ചു.

ചടങ്ങു കഴിഞ്ഞതും മഹി കൂട്ടുകാരോടൊപ്പം മുങ്ങി.

മഞ്ജുവും വീട്ടുകാരും മടങ്ങുകയും ചെയ്തു.

മഹിയും കൂട്ടുകാരും പിന്നെപ്പൊങ്ങിയത് ടൗണിലെ ബാറിലായിരുന്നു. ആദ്യമെത്തിയത് മഹിയും രാഹുലുമായിരുന്നു. പിറകെ കൊല്ലാൻ കൊണ്ടുപോകുന്ന കോഴിയെക്കണക്കെ, മഞ്ജുവിനെ പന്തലിലുപേക്ഷിച്ചുപോയ വിനുവിനെയും തൂക്കിയെടുത്തു റഷീദും റോണിയും അവിടെയെത്തിച്ചു.

മഹി സാധാരണ ബിയർ മാത്രമേ കഴിക്കാറുള്ളൂ. പക്ഷെ ഇന്നവൻ ആ പതിവ് തെറ്റിക്കാൻ ശ്രമിച്ചുവെങ്കിലും കൂട്ടുകാർ സമ്മതിച്ചില്ല.

തനിക്കെതിരെയുള്ള സീറ്റിൽ തല കുമ്പിട്ടിരിക്കുന്ന വിനുവിനെ നോക്കിയിരിക്കുമ്പോൾ മഹിയ്ക്ക് ദേഷ്യമാണോ സങ്കടമാണോ എന്നു സ്വയം 
വിവേചിച്ചറിയാൻ സാധിച്ചിരുന്നില്ല. രാവിലെ മുതൽ നടന്ന സംഭവങ്ങളായിരുന്നു അവന്റെ മനസ്സിൽ.

രാഹുലാണ് സംസാരം തുടങ്ങിയത്. അവൻ വിനുവിനെ ഇരുന്നയിരുപ്പിൽ ആകെയൊന്നു പിടിച്ചുലച്ചിട്ട് പറഞ്ഞു:

"നിന്റെ സൗന്ദര്യം കാണാനല്ല ഞങ്ങൾ നിന്നെയിവിടെ കൊണ്ടുവന്നത്, മര്യാദയ്ക്ക് പറഞ്ഞോ, എന്താ നിന്റെ ഉദ്ദേശം? "

തുടരും...


....🖊️കൃതി 

മാംഗല്യം തന്തുനാനേന -4

മാംഗല്യം തന്തുനാനേന -4

4.6
1989

ഭാഗം നാല്അതു കേട്ട് മഹിയുടെ നേരേ മുഖമുയർത്തിയ വിനുവിന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു അവൻ. വിനു മഹിക്ക്നേരേ ഇരു കൈകളും കൂപ്പി.അതുകണ്ട് കലിയോടെ റോണി പറഞ്ഞു:"ഡാ, മറ്റേടത്തെ നാടകം കളിക്കാനല്ല നിന്നെയിവിടെ കൊണ്ടുവന്നത്, നീ കാര്യം പറ, എന്താ നിന്റെ ഉദ്ദേശം? മഹി അപ്പോൾ വേണ്ടപോലെ ചെയ്തതുകൊണ്ട് മാത്രമാണ് മഞ്ജുവിപ്പോ ജീവിച്ചിരിക്കുന്നത്. പെൺപിള്ളേരെ വയറ്റിലൊണ്ടാക്കി കൊല്ലാനാണോടെ നീയൊക്കെ... "കരച്ചിൽ പോലെ വിനു പറഞ്ഞു:"സത്യമായിട്ടും മഞ്ജുവിനെ മനപ്പൂർവം ഞാനങ്ങനെ ഉപേക്ഷിച്ചതല്ല. അവൾ ഗർഭിണിയാണെന്ന് ഒരു സൂചനയും എനിക്കോ