❤️ദേവാഗ്നി ഭാഗം 31❤️
\"ഹ്മ്മ്... എന്തായാലും അഗ്നിയുടെ തീരുമാനം
ചോദിക്കണം..അവന്റെ തീരുമാനം അറിഞ്ഞാലേ നമ്മൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുള്ളൂ....\" മനു
ഇതുപറഞ്ഞ് അവസാനിപ്പിച്ചതും മനുവിന്റെ ഫോൺ റിങ് ചെയ്യലും ഒരുമിച്ചു ആയി... ഫോൺ ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും മൂവരും ഞെട്ടി.....
തുടർന്ന് വായിക്കുക....
അഗ്നിയുടെ കോൾ കണ്ടതും മനു കോൾ അറ്റൻഡ് ചെയ്ത് സംസാരിക്കാൻ തുടങ്ങി...
\"ഹലോ.. മനു..\"
\"ഹലോ അഗ്നി..\"
\"നീയും സിദ്ധുവും അല്ലുവും കൂടി ഇപ്പോ തന്നെ ദത്തൻ അങ്കിളിന്റെ അടുത്തേക്ക്
ചെല്ലണം.. നിങ്ങളുടെ മൂവരുടെയും സാമിപ്യം അവിടെയാണ് ആവശ്യം...\"
\"അഗ്നി..നീ എവിടെയാ... നീ ഒറ്റക്ക് അല്ലേ.. ഞാൻ നിന്റെ അരികിലേക്ക് വരാം...\"
\"വേണ്ടടാ... എന്റെകൂടെ രഞ്ജിയേട്ടൻ ഉണ്ട്...ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു സ്ഥലം വരെ പോകാനുണ്ട്.. അവിടേക്ക് പോയിട്ടേ ഞങ്ങൾ വരുള്ളൂ.. അതുകൊണ്ട് നീ ഞാൻ പറഞ്ഞത് കേട്ട മതി..\" ഇത് പറഞ്ഞ് മനുവിന്റെ മറുപടി കേൾക്കാൻ നിൽക്കാതെ
അഗ്നി കോൾ കട്ട് ആക്കി...
അഗ്നിയുടെ കോൾ കട്ടായതും എന്തോ ആലോചനയിൽ ആയിരുന്നു മനു..ആലോചനയിൽ നിന്നും വന്നതും
തന്നെ നോക്കി നിൽക്കുന്ന സിദ്ധുവിനും
അല്ലുവിനും ദയനീയമായ നോട്ടം നൽകി...
\"എന്താടാ.. അവൻ പറഞ്ഞത്..\" സിദ്ധു
\"എന്താ മനു...\" അല്ലു
\"നമ്മളോട് ഗൗതത്തിന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ചെല്ലാൻ പറഞ്ഞു... \" മനു
\"നമ്മളോട് എന്താ അവരുടെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞത്...\" അല്ലു
\"അറിയില്ല.. നമ്മളുടെ സാമിപ്യം അവർക്കാണ് അവശ്യമെന്ന് പറഞ്ഞു...\"മനു
\"സിദ്ധു, നീ എന്താ മിണ്ടാതെ നിൽക്കുന്നത്..\"അല്ലു
\"മനു നീ പറഞ്ഞത് സത്യമായിക്കില്ല... ഗൗതത്തിന് സംഭവിച്ചത് മറ്റൊന്ന് ആണെന്ന് മനസ് പറയുന്നു... നിങ്ങൾ അഗ്നി പറഞ്ഞത് ഒന്നുകൂടി ആലോചിച്ചു നോക്ക്... എന്റെ ഊഹം ശരിയാണെങ്കിൽ ഗൗതം ഇന്നീ ലോകത്ത് ഉണ്ടാവില്ല...\" സിദ്ധു
\"അഗ്നി അവനെ കൊന്ന് ജയിലിൽ പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ... അവനെ കാത്തിരിക്കുന്ന അവന്റെ ദേവ..അവളെ വേദനിപ്പിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...\" മനു
\"സിദ്ധു.. പറഞ്ഞതിൽ കാര്യമുണ്ട്.. അവൻ എന്തിന് നമ്മളുടെ സാമിപ്യം അവർക്ക്
അവശ്യമാണെന്ന് പറഞ്ഞു.. അപ്പോ അതിന്റെ അർത്ഥം എന്തെന്ന് നിനക്ക് അറിയുമോ ...\" അല്ലു
\"അഗ്നി അല്ലാതെ മറ്റാരെങ്കിലും ഗൗതത്തെ
ഇല്ലാതെയാക്കാൻ അഗ്നിയുടെ കൂടെ ഉണ്ടെങ്കിലോ...\" അല്ലു
\"നമ്മൾക്ക് ഇതേ പറ്റി പിന്നെ സംസാരിക്കാം.. ഇപ്പോ നമ്മൾക്ക് ദത്തൻ സാറിന്റെ അടുത്തേക്ക് പോകാം.. ബാക്കിയൊക്കെ അവിടെ നിന്നും വന്നശേഷം പറയാം നമ്മൾക്ക്...\" അല്ലു
\"ഹ്മ്മ്.\" മനുവും സിദ്ധുവും ഒരേ സ്വരത്തിൽ മൂളി...
മൂവരും തങ്ങളുടെ വണ്ടിയിൽ ദത്തന്റെ അടുത്തേക്ക് യാത്രയായി..
ഇതേസമയം ആശുപത്രിയിൽ തന്റെ മുന്നിൽ ഇരിക്കുന്ന തന്റെ മകനെ നോക്കിയിരിക്കുകയായിരുന്നു....
\"മോനെ...\" എന്ന് വിളിച്ചതും ഗനു ഒരു പൊട്ടികരച്ചിലോടെ ആ അച്ഛന്റെ മാറിൽ ചേർന്ന് പൊട്ടി കരഞ്ഞു...
\"അച്ഛാ... നമ്മളുടെ... ഗൗതം... എങ്ങനെയാ.. ഇത്രയുമധികം തരം താഴ്ന്നത്...അവനെന്താ ഒരിക്കലും നമ്മളെ പറ്റി ചിന്തിക്കാതെ പോയത്...അവനെ പൊന്നുപോലെ എടുത്തുകൊണ്ടു നടന്നത് അല്ലേ ഗഗൻ.. എന്നിട്ടും എന്തിനാ ഗൗതം അവനെ ഇല്ലാതെയാക്കാൻ ശ്രമിച്ചത്..\"
\"മോനെ.. നമ്മൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരിക്കും നമ്മളുടെ ജീവിതത്തിൽ സംഭവിക്കുക..\"
\"അച്ഛാ.. എനിക്കിപ്പോളും ഗൗതം ഗഗനെ കൊല്ലാൻ തയാർ എടുക്കുമെന്ന് അറിയില്ലായിരുന്നു.\"
\"ചിലർ അങ്ങനെയാ പാൽ കൊടുത്ത കൈക്ക് തന്നെ തിരിച്ചുകൊത്തും... അതിപ്പോ ആര് ആണെങ്കിലും.ഗൗതത്തിന്റെ കാര്യത്തിലും സംഭവിച്ചത് അത് തന്നെയാ... നീ നിന്റെ അമ്മയുടെ മുഖം ശ്രദ്ധിച്ചോ...ആ അമ്മ മനസിൽ ഏറ്റവുമധികം കുറ്റപ്പെടുത്തുന്നത് എന്നെ ആയിരിക്കും...ഒരിക്കലും അവനെ ഇവിടെ എന്റെ അമ്മയുടെ [ദത്തന്റെ അമ്മ ] കൂടെ നിർത്താൻ പാടില്ലായിരുന്നു...പലപ്പോളും അവൾ ഗൗതത്തെ നാട്ടിൽ നിന്നും കൊണ്ടുവരാം എന്ന് പറഞ്ഞപ്പോളും സമ്മതിക്കാതെ ഇരുന്നത് ഞാനാണ്..അവനെ തങ്ങളുടെ അടുത്തേക്ക് കൊണ്ടുവരാത്തതിൽ ഒരുപാട് എന്നോട് ദേഷ്യപ്പെട്ടിരുന്നു അവൾ..അവളുടെ ദേഷ്യം കാണാൻ വയ്യാതെ വന്നപ്പോളാണ് ഞാൻ ദേഷ്യത്തിന്റെ മുഖമൂടി ധരിച്ചത്...
എന്റെ ദേഷ്യം കാണുമ്പോൾ അവളുടെ ദേഷ്യം കുറയുമെന്നാണ് ഞാൻ കരുതിയത്... പക്ഷേ അവൾ തകർന്നു പോകുമെന്ന് ഞാൻ കരുതിയില്ല.. എന്നോട് ദേഷ്യപ്പെട്ട് സംസാരിച്ച പെണ്ണിൽ നിന്നും ഏറെ മാറി അവൾ.. എപ്പോളും എന്നോടുള്ള പരിഭവം ഗൗതത്തിന്റെ ഫോട്ടോയിൽ നോക്കിയാണ് പറയാറ്.. കാരണം അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ഗൗതം ആണ്...അവന്റെ നാട്ടിലെ ജീവിതസ്റ്റൈൽ എനിക്ക് എന്തോ അവളോട് പറയാൻ തോന്നിയില്ല... അതാ അവൾ അവളിൽ നിന്നും അകന്ന് മാറിയത്...\"
\"അച്ഛനു ഇപ്പോ കുറ്റബോധം തോന്നുന്നുണ്ടല്ലേ..\"
ഗനു ഇത് ചോദിക്കലും മനുവും അല്ലുവും സിദ്ധുവും എത്തിയതും ഒരുമിച്ചായി...തന്റെ മുന്നിൽ ഇരിക്കുന്ന ദത്തനെയും ഊർമിളയും ആണ്.. മനു ദത്തന്റെ അടുത്ത്
ചെന്ന് ഇരുന്നു..തന്റെ അരികിൽ ഇരിക്കുന്ന മനുവിനെ കണ്ടതും ദത്തൻ ഒന്നും മിണ്ടാതെ അവനെ തന്നോട് ചേർത്തി ഇരുത്തിയതും മനു മനസിലാക്കി ദത്തന്റെ മനസ് അറിഞ്ഞപോലെ അവന്റെ ദത്തന്റെ കൈയിൽ മുറുകെ പിടിച്ചു...
ഇതേസമയം.....
ഒരു ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിൽ നിന്നും ധാരാളം പരിക്കുകളുമായി ഒരുവനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി...തൊട്ട് പിന്നാലെ രഞ്ജിയും ഉണ്ടായിരുന്നു...
അവനെ പരിക്കുളോടെ കൊണ്ടുപോകുന്നത് കണ്ടതും അവളുടെ
മുഖത്ത് എന്തോ നേടിയതിന്റെ പുഞ്ചിരി ഉണ്ടായി....
\"നീ പറഞ്ഞതുപോലെ ഞാനെല്ലാ രീതിയിലും അവനെ വേദനിപ്പിച്ചു... എന്തായാലും അവൻ എണീക്കാൻ വർഷങ്ങൾ എടുക്കും...നിന്നോട് ചെയ്തതിന് നമ്മൾ തക്ക ശിക്ഷ കൊടുത്തു... ഇനി അവൻ വീണ്ടും
എണീറ്റാലും നമ്മളോട് പ്രതികാരം ചെയ്യാൻ വരില്ല...\"
\"ഹ്മ്മ്..\"
\" ഇനി നീ പഴയത് ഒന്നും ചിന്തിച്ചു
ജീവിക്കരുത്... നിന്റെ ഏട്ടന്മാരുടെ സ്ഥാനത്ത് ഞാനും മനുവും രഞ്ജിയും
സിദ്ധുവും ഉണ്ടാകും...നിനക്ക് താമസിക്കാൻ ഞാനൊരു ഇടം ഒരുക്കിയിട്ടുണ്ട്....നമ്മൾ ഇപ്പോ പോകുന്നത് അങ്ങോട്ടേക്ക് ആണ്... \"
ഈ യാത്ര തന്റെ ജീവിതം തന്നെ മാറ്റിമറിക്കും എന്ന് അവൾ അറിഞ്ഞില്ല...
എന്നാൽ അഗ്നിയുടെ മനസിൽ തന്റെ സഹോദരിയുടെ സന്തോഷങ്ങൾ തിരിച്ചു കിട്ടണം എന്ന പ്രതീക്ഷ മാത്രമാണ് ഉണ്ടായിരുന്നത്...
തുടരും.............
❤️ദേവാഗ്നി ഭാഗം 32❤️
അഗ്നിയുടെ കാർ ചെന്ന് നിന്നത് ഒരു ഇരുനില കെട്ടിടത്തിന്റെ മുന്നിലാണ്... കാർ നിർത്തിയിട്ടും ഇറങ്ങാതെ ഇരിക്കുന്നവളെ കണ്ടതും അഗ്നി അവളെ ഒന്ന് നോക്കിയശേഷം കാറിൽ നിന്നും ഇറങ്ങിയതും അകത്തു നിന്നും പ്രിയ അവന്റെ അടുത്തേക്ക് വന്നു.. അഗ്നിയോട് എന്തോ സംസാരിച്ചു അകത്തേക്ക് കേറാൻ നിൽക്കുമ്പോളാണ് കാറിൽ ഇരിക്കുന്നവളെ കണ്ടത്...\"ഇതാരാ.. അഗ്നി.\" പ്രിയ കാറിലേക്ക് വിരൽ ചൂണ്ടികൊണ്ട് ചോദിച്ചു...\"ഇവൾ.. എന്റെ പെങ്ങൾ.. ഞങ്ങളുടെ മാളു... കൃത്യമായി പറഞ്ഞാൽ എന്റെ ശത്രു പ്രവീണിന്റെ ഒരേയൊരു പെങ്ങൾ മാളവിക എന്ന മാളു....\"\"ഇവളെന്താ ഇവിടെ. ഇവളെ ഇവളുടെ വീട്ടുകാർ തിരക്കില്ലേ...\" പ്രിയ ആകുലതയോടെ