Aksharathalukal

❤️ദേവാഗ്നി ഭാഗം 32❤️

അഗ്നിയുടെ കാർ ചെന്ന് നിന്നത് ഒരു ഇരുനില കെട്ടിടത്തിന്റെ മുന്നിലാണ്... കാർ നിർത്തിയിട്ടും ഇറങ്ങാതെ ഇരിക്കുന്നവളെ കണ്ടതും അഗ്നി അവളെ ഒന്ന് നോക്കിയശേഷം കാറിൽ നിന്നും ഇറങ്ങിയതും അകത്തു നിന്നും പ്രിയ അവന്റെ അടുത്തേക്ക് വന്നു.. അഗ്നിയോട് എന്തോ സംസാരിച്ചു അകത്തേക്ക് കേറാൻ നിൽക്കുമ്പോളാണ് കാറിൽ ഇരിക്കുന്നവളെ കണ്ടത്...

\"ഇതാരാ.. അഗ്നി.\" പ്രിയ കാറിലേക്ക് വിരൽ ചൂണ്ടികൊണ്ട് ചോദിച്ചു...

\"ഇവൾ.. എന്റെ പെങ്ങൾ.. ഞങ്ങളുടെ മാളു... കൃത്യമായി പറഞ്ഞാൽ എന്റെ ശത്രു പ്രവീണിന്റെ ഒരേയൊരു പെങ്ങൾ മാളവിക എന്ന മാളു....\"

\"ഇവളെന്താ ഇവിടെ. ഇവളെ ഇവളുടെ വീട്ടുകാർ തിരക്കില്ലേ...\" പ്രിയ ആകുലതയോടെ തിരക്കി...

പ്രിയയുടെ ചോദ്യം കേട്ട് മാളുവിന്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും പ്രിയയോട് പറഞ്ഞതും പ്രിയയുടെ നെഞ്ചം വിങ്ങിയെങ്കിലും അവളുടെ മനസിലെ വേദന പുറത്തു കാണിക്കാതെ അവൾ മാളു ഇറങ്ങാൻ വേണ്ടി കാറിന്റെ ഡോർ തുറന്ന് കൊടുത്തുവെങ്കിലും കാറിൽ നിന്നും ഇറങ്ങാതെ ഇരിക്കുന്ന മാളുവിന്റെ തോളിൽ പിടിച്ചതും മാളു ഞെട്ടികൊണ്ട് പ്രിയയെ നോക്കി...തന്റെ മുന്നിൽ നിൽക്കുന്ന പ്രിയയെ കണ്ടതും കുഞ്ഞേച്ചി എന്ന് വിളിച്ച് മാളു അവളെ കെട്ടിപിടിച്ചു..

മാളുവിന്റെ പെട്ടന്നുള്ള ഭാവമാറ്റത്തിൽ പ്രിയ ഞെട്ടിയെങ്കിലും അവളുടെ കാതുകളിൽ മാളുവിന്റെ കുഞ്ഞേച്ചി എന്ന വിളി അവളുടെ കാതുകളിൽ ആലയടിച്ചു കൊണ്ടിരുന്നു..അപ്പോളും അഗ്നിയുടെ മുഖത്തു ഒരു പുഞ്ചിരി ഉണ്ടായിരുന്നു... അവന്റെ മുഖത്തെ പുഞ്ചിരി കണ്ടതും പ്രിയ അവനോട് ചോദിച്ചു... 

\"അഗ്നി.. എന്താടാ ഇതൊക്കെ... ഇവൾ എന്താ കുഞ്ഞേച്ചി എന്ന് വിളിച്ചത്.. ഞാനാരാ ഇവളുടെ...\"

അഗ്നിയുടെ മനസ് പ്രവീണിന്റെ 
വീട്ടിലേക്ക് പോയ ദിവസത്തിലേക്ക് പോയതും പ്രിയയോട് അവൻ പറയാൻ തുടങ്ങി...

അന്ന് എന്തോ എനിക്ക് പ്രവീണിന്റെ വീട്ടിലേക്ക് പോകാൻ തോന്നി.. മനുവിനോടും സിദ്ധുവിനോടും പറയാതെ പോയി ഞാൻ പ്രവീണിന്റെ വീട്ടിലേക്ക്...ഞാൻ ചെന്നതും അഗ്നി എന്ന് വിളിച്ചു ആ അമ്മ എന്നെ കെട്ടിപിടിച്ചു കരഞ്ഞു..ആ അമ്മ പറഞ്ഞു മാളു ആരെന്ന്.. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ
എനിക്ക് തിരിച്ചു പറയാൻ വാക്കുകൾ ഉണ്ടായില്ല.. അതാണ് അവിടെ നിന്നും വേഗം
വീട്ടിൽ നിന്നും ഇറങ്ങി പോന്നത്.. അപ്പോളും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. അന്ന് തന്നെ മനുവിനോടും സിദ്ധുവിനോടും പറഞ്ഞപോലും അവർക്കും വിശ്വസിക്കാനായില്ല.. പിന്നീട് അങ്ങോട്ട് സത്യം എന്തെന്ന് തിരിച്ചറിയാനുള്ള ഓട്ടത്തിൽ ആയിരുന്നു...

ചേച്ചിക്ക് ഓർമ്മയുണ്ടോ എന്നറിയില്ല അച്ഛനും അമ്മയും എന്നെയും രഞ്ജിയേട്ടനെയും വീട്ടിൽ നിന്നും ഇറക്കി വിട്ട ദിവസം.അന്ന് കൃഷ്ണക്ക് ചേച്ചിന്റെ റൂമിൽ നിന്നും ചേച്ചിന്റെ കുടുംബഫോട്ടോ കിട്ടി.. എന്തോ കൊണ്ടോ ആ ചിത്രം ഫോട്ടോ എടുക്കാൻ തോന്നി.. ആ പിക്ചർ ഫോട്ടോ എടുക്കുമ്പോളേക്കും ചേച്ചി വന്നു...
ചേച്ചിപോലും അറിയാതെ ചേച്ചിന്റെ പിന്നാലെ ഞാൻ ഉണ്ടായിരുന്നു.. അങ്ങനെയാണ് പ്രവീണിന്റെ അമ്മ പറഞ്ഞത് സത്യം ആണെന്ന് തിരിച്ചറിഞ്ഞത്...പിന്നീട് അങ്ങോട്ടുള്ള ഓരോ നിമിഷങ്ങളും ദിവസങ്ങളും ഞാൻ തകർന്ന് കൊണ്ടിരുന്നു..
പിന്നീട് ഞാനറിഞ്ഞു ചേച്ചിയുടെ അമ്മയുടെ യഥാർത്ഥ മുഖം എന്തെന്ന്.. എനിക്ക് പ്രിയ ചേച്ചിന്റെ അമ്മയെ തല്ലാനുള്ള ദേഷ്യമാണ് വന്നത്..കാരണം എന്തെന്ന് അറിയുമോ...

\"\"ജനിച്ചു മൂന്നു മാസം ആകുമ്പോഴേക്കും ചേച്ചിയുടെ അമ്മ അവളെ ഉപേക്ഷിച്ചു.. ചേച്ചിന്റെ അമ്മ അവളെ കൊടുത്തത്
പ്രവീണിന്റെ അമ്മയുടെ കൈയിൽ ആണ്...ആദ്യമൊക്കെ പെങ്ങളോട് ഭയങ്കര സ്നേഹമായിരുന്നു... സ്വന്തം സഹോദരിയല്ല മാളു എന്നറിഞ്ഞതും പ്രവീണിന് അവളോട് ദേഷ്യം തോന്നി...അവളെ തന്റെ കുടുംബത്തിൽ നിന്നും എങ്ങനെ ഒഴിവാക്കും എന്നാലോചിച്ചു നിൽക്കുമ്പോളാണ് ഗൗതം പ്രവീണിന്റെ വീട്ടിലേക്ക് വരുന്നതും
സൃഹുത്തുക്കൾ ആയിമാറി..ഒരുദിവസം
പ്രവീണിന്റെ കൂടെ പോയവൾ ഗൗതത്തിന്റെ അടുത്ത് ആയി... പിന്നീട് അങ്ങോട്ട് ഒരിക്കൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് നടന്നത്...എന്റെ കൈയിൽ ഇവളെ കിട്ടുമ്പോൾ ഇവൾ ജീവിതത്തിലേക്ക്
തിരികെ വരുമോ എന്ന ഭയമായിരുന്നു എനിക്ക്...ആശുപത്രിയിലെത്തിച്ചപ്പോൾ ഇവൾ പറഞ്ഞുകൊണ്ടിരുന്നത് കുഞ്ഞേച്ചി എന്ന് മാത്രമായിരുന്നു..പിന്നീടുള്ള ഓരോ ദിവസങ്ങളിലും ഇവൾ പറഞ്ഞത് കുഞ്ഞേച്ചിയെ പറ്റിയാണ്.. എന്റെ പ്രിയ ഏട്ടത്തിയെ പറ്റി.. ഒരിക്കലെങ്കിലും എനിക്ക് ഇവളെ  ഏട്ടത്തിയുടെ മുന്നിലെത്തിക്കണം
എന്നൊരു വാശിയുണ്ടായിരുന്നു...
അതുകൊണ്ടാണ് ഏട്ടത്തിയുടെ അമ്മ
ഇല്ലാത്ത നേരത്ത് ഇവിടേക്ക് കൊണ്ടുവന്നത്.. ഇനി ചേച്ചിക്ക് തീരുമാനിക്കാം എന്ത് വേണമെന്ന്...\"

അഗ്നി പറഞ്ഞു നിർത്തിയതും പ്രിയ പൊട്ടിക്കരഞ്ഞു... അവളുടെ മനസിലേക്ക് തന്റെ സഹോദരി അനുഭവിച്ചതെല്ലാം ഒരു
ചിത്രം പോലെ അവളുടെ ഹൃദയത്തിലേക്ക്
കടന്നുവന്നു...അവളുടെ മനസിലേക്ക് അമ്മ പറഞ്ഞ നുണകഥകൾ കടന്നുവന്നു.

\"കുഞ്ഞേച്ചി...\" എന്ന് വിളിച്ചു തന്റെ അനിയത്തിയുടെ മുഖം തെളിഞ്ഞതും പ്രിയ തന്റെ അനിയത്തിയെ നെഞ്ചോട് ചേർത്ത്
പിടിച്ചു അകത്തേക്ക് കയറ്റി... ഇതേ നിമിഷമാണ് പ്രിയയുടെ സഹോദരി മുറിയിൽ നിന്നും ഇറങ്ങിവന്നത്..പ്രിയയുടെ അടുത്ത് നിൽക്കുന്നവളെ കണ്ടതും അവൾക്ക് ആരെന്ന് മനസിലായില്ല...അവളുടെ മുഖം ഭാവം കണ്ടതും പ്രിയ എല്ലാം തുറന്ന് പറഞ്ഞതും മാളുവിനെ തന്റെ മാറോട് 
ചേർത്ത് പിടിച്ചു...

തന്റെ സഹോദരിമാരുടെ സന്തോഷം കണ്ടതും അഗ്നിയുടെ മനസിൽ സന്തോഷം തോന്നി... എന്തോ മൂവരുടെയും ഇടയിൽ തന്റെ ആവശ്യമില്ലെന്ന് മനസിലായതും അവൻ പുറത്തേക്ക് ഇറങ്ങി...

ആ നിമിഷങ്ങളിൽ മൂവരുടെയും മനസിൽ തങ്ങളുടെ അമ്മയും അച്ഛനും ഒന്നും ഉണ്ടായില്ല...ഇത്രനാളെത്തെ പരിഭവങ്ങൾ പറഞ്ഞു തീർത്തു...

ഏതൊരു വാഹനം വീടിന്റെ മുന്നിൽ നിർത്തുന്നത് കേട്ടാണ് അഗ്നി ഫോണിൽ നിന്നും തലയുർത്തി നോക്കിയതും തന്റെ
മുന്നിൽ നിൽക്കുന്ന പ്രിയയുടെ അമ്മയെ കണ്ടതും നിമിഷനേരം കൊണ്ട് അവന്റെ മുഖം രക്തവർണമായി..അവൻ എന്തെങ്കിലും
പറയുന്നതിന് മുമ്പ് പ്രിയയുടെ ശബ്ദം അവിടെ പ്രതിധ്വനിച്ചു....

\"ഞങ്ങൾക്ക് അറിയണം . എന്റെ സഹോദരിക്ക് എന്താ യഥാർത്ഥത്തിൽ എന്താ സംഭവിച്ചത്... ഇപ്പോളും എന്റെ അനിയത്തി ജീവനോടെ ഉണ്ടോ.. അതോ
നിങ്ങൾ എല്ലാവരും കൂടി കൊന്ന് കളഞ്ഞോ...\"പ്രിയ ദേഷ്യവും സങ്കടവും ഇടകലർന്ന സ്വരത്തിൽ ചോദിച്ചുവെങ്കിലും പ്രിയയുടെ അമ്മ മൗനം പാലിക്കുക ആണ്
ചെയ്തത്....

\"പറ... അമ്മ... എന്റെ അനിയത്തി ഇപ്പോളും ജീവനോടെ ഉണ്ടോ അതോ നിങ്ങളൊക്കെ കൂടി അവളെ എവിടെങ്കിലും ഉപേക്ഷിച്ചോ??\"

പ്രിയയെ സപ്പോർട്ട് ചെയ്ത് അവളുടെ ചേച്ചിയുടെ സ്വരം അവിടെ ഉയർന്നു...

\"പറ ആന്റി ഇവരുടെ ചോദ്യത്തിനുള്ള മറുപടി..\" അതുവരെ മിണ്ടാതെ ഇരുന്ന അഗ്നിയുടെ സ്വരം കേട്ടതും പ്രിയയുടെ അച്ഛനും അമ്മയും വിയർക്കാൻ തുടങ്ങി...

\"പറ.. ആന്റി.. അങ്കിൾ ഇവരുടെ ചോദ്യത്തിനുള്ള മറുപടി...\" അഗ്നി വീണ്ടും പറഞ്ഞതും ആ സ്ത്രീയുടെ ശബ്ദം അവിടെ ഉയർന്നു...

\"നിങ്ങൾക്ക് എന്താ അറിയണ്ടത്... നിങ്ങളുടെ അനിയത്തി ഇന്ന് ഈ ഭൂമിയിൽ ഇല്ല...\"

\"അമ്മ.. വെറുതെ പറയണ്ട.. എന്റെ അനിയത്തിക്ക് ഒന്നും പറ്റിയിട്ടുണ്ടാവില്ല.. എന്നിട്ടും എന്തിനാ ഇങ്ങനെ നുണ പറഞ്ഞത് ...\"

\"ആന്റിക്ക് ഇനിയും സത്യം പറഞ്ഞുകൂടേ എന്തിനാ വീണ്ടും നുണകഥൾ പറയുന്നത്.പ്രിയ ഏട്ടത്തി ചോദിച്ചതിന് മറുപടി പറ ആന്റി .ഇനിയും സത്യം പറഞ്ഞില്ലെങ്കിൽ എന്റെ യഥാർത്ഥ മുഖം അറിയും\'\'

\'എന്താ അങ്കിൾ വിയർക്കുന്നത് ഇനി നിങ്ങൾക്കും അറിയുമോ നിങ്ങളുടെ മകൾക്കക്കെന്ത് പറ്റിയെന്ന്.അതോ നിങ്ങൾ രണ്ടുപേരും കൂടി സ്വന്തം മകളെ കൊല്ലപെടുത്തിയോ ...\'\'

അഗ്നി പറഞ്ഞു പൂർത്തിയാകുമ്പോളേക്കും അവിടെ ഒരാളുടെ ശബദ്ധം നാലുദിക്കിൽ നിന്നും പ്രതിധ്വനിച്ചു....


തുടരും ..............


❤️ദേവാഗ്നി ഭാഗം 33❤️

❤️ദേവാഗ്നി ഭാഗം 33❤️

4.7
5473

അഗ്നി പറഞ്ഞു പൂർത്തിയാകുമ്പോളേക്കും അവിടെ ഒരാളുടെ ശബദ്ധം നാലുദിക്കിൽ നിന്നും പ്രതിധ്വനിച്ചു.... തുടർന്ന് വായിക്കുക..... \"നീ എന്ത് ചോദിച്ചാലും ഇവർ പറയില്ല. കാരണം തങ്ങളുടെ അഭിമാനത്തിന് വേണ്ടി സ്വന്തം മകളെ മറ്റൊരാൾക്ക്‌ വിട്ടവരാണ് ഇവർ രണ്ടുപേരും.തങ്ങളുടെ മകളെ മറ്റൊരാൾക്ക്‌ വളർത്താൻ കൊടുത്ത ഇവർ എങ്ങനെ സത്യം തുറന്ന് പറയുക.ഞാൻ പലപ്പോളും ഇവരുടെ അടുത്ത് പറയാറുണ്ട്..മോളെ മറ്റൊരാൾക്ക്‌ കൊടുക്കണ്ട എന്ന് പക്ഷേ എന്റെ വാക്ക് ഇവർ കേട്ടില്ല...അന്ന് എന്റെ കൈയിൽ നിന്നും മാളുവിനെ എന്റെ കൈയിൽ നിന്നും വാങ്ങി കൊണ്ടുപോകുമ്പോൾ ആ പിഞ്ചു കുഞ്ഞു  കരയുക ആണ് ചെയ്തത്...ഇന്നും എ