Aksharathalukal

❤️ദേവാഗ്നി ഭാഗം 34❤️

അഗ്നി പറഞ്ഞതും വല്യേച്ചി അവന്റെ കൂടെ
ചെന്നു...അഗ്നി പറഞ്ഞതുകേട്ട് വല്യേച്ചി ഞെട്ടി നിന്നു....

തുടർന്ന് വായിക്കുക.....

\"നീ എന്താടാ പറഞ്ഞത്... നീ വെറുതെ നുണ പറയണ്ട...\"

\" ചേച്ചിക്ക് തോന്നുന്നുണ്ടോ ഞാൻ നുണ പറയുമെന്ന്... \"

\"ഞാൻ പറഞ്ഞത് നേരാണ് ചേച്ചി..അന്ന് അവളെ ആശുപത്രിയിൽ ആക്കിയപ്പോളാണ് എന്നോടും അല്ലുവിനോടും ഡോക്ടർ പറഞ്ഞത്.ആദ്യം ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.പിന്നീട് ഡോക്ടർ അവളുടെ ടെസ്റ്റ്‌ റിസൾട്ട്‌ കാണിച്ചപ്പോളാണ് ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞത്.. അവളുടെ ജീവിതം ദൂരിതപൂർണമായ ജീവിതം ഞങ്ങൾ ഡോക്ടറുടെ വാക്കുകളിലൂടെ മനസിലാക്കി...
അവളുടെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ ഞങ്ങൾ ആരോടും തുറന്ന് പറഞ്ഞില്ല... അവളുടെ  ജീവിതം മുഴുവൻ ആയി പറഞ്ഞാൽ പ്രിയക്ക് സഹിക്കാൻ കഴിയില്ല... അതാ ഞാൻ അവിടെ വെച്ച് ചേച്ചിയോട് പറയാതെ ഇരുന്നത്...\"

\"അഗ്നി...എനിക്ക് എങ്ങനെ അവളുടെ മുമ്പിൽ ചെന്ന് നിൽക്കാൻ കഴിയും.അവളെ കാണുമ്പോൾ എന്റെ മനസിൽ അവൾ അനുഭവിച്ച വേദനകൾ ഓർമ വരും...\"

\"ചേച്ചി.. ഞാൻ പറഞ്ഞത് ശ്രദ്ധിച്ചു കേൾക്കണം..അവളുടെ മുമ്പിൽ ചെല്ലുമ്പോൾ മാക്സിമം അവളെ മറ്റുള്ള കാര്യങ്ങളിലേക്ക് തിരിച്ചു  വിടണം പഴയതൊന്നും ഓർക്കാൻ അനുവദിക്കരുത്...
കാരണം പഴയത് എല്ലാം ഓർത്ത് ഇരുന്നാൽ നമ്മൾക്ക് മാളുവിനെ എന്നേക്കുമായി നക്ഷ്ടമാകും അതോണ്ട് പഴയതൊന്നും അവളുടെ മുമ്പിൽ വെച്ച് സംസാരിക്കുകയോ ഓർമിപ്പിക്കുകയോ  ചെയ്യരുത്...\"

അഗ്നി ഇത് പറഞ്ഞ് തിരിഞ്ഞതും കണ്ടു തങ്ങളെ നോക്കി നിൽക്കുന്ന പ്രിയയെ..
അവളുടെ മുഖഭാവത്തിൽ നിന്നും അഗ്നി മനസിലാക്കി.. താൻ പറഞ്ഞതെല്ലാം
കേട്ടുവെന്ന്...

\"എന്റെ അനിയത്തിയുടെ കുഞ്ഞിനെ കൊന്നവനെ എന്താ ചെയ്തത്...\" പ്രിയയുടെ ചോദ്യം കേട്ടതും അഗ്നിയുടെ മുഖത്ത് പുഞ്ചിരി സ്ഥാനം പിടിച്ചു...

\"എന്റെ സഹോദരിയുടെ ജീവിതം നശിപ്പിച്ചവനെ വെറുതെ വിടുമെന്ന്
തോന്നുന്നുണ്ടോ..അവനു ഉള്ളത് രഞ്ജിയേട്ടൻ
കൊടുത്തു...പിന്നെ മാളുവിന്റെയും
എന്റെയും വിഹിതം കൊടുത്തിട്ടുണ്ട്... രഞ്ജിയേട്ടൻ അവനുള്ളത് കൊടുക്കാൻ പോയപ്പോളാണ് ഞാൻ മാളുവിന്റെ കൂടെ ഇങ്ങോട്ടേക്കു വന്നത്...\"

അഗ്നി പറഞ്ഞതും പ്രിയയുടെയും വല്യേച്ചിയുടെയും മുഖത്ത് പുഞ്ചിരി തെളിഞ്ഞു...

ഇതേസമയം ആശുപത്രിയിൽ...

രഞ്ജിയോട് മനുവും സിദ്ധുവും അല്ലുവും
യഥാർത്ഥത്തിൽ എന്താ സംഭവിച്ചത് എന്ന് ചോദിച്ചു അറിയുകയാണ് ചെയ്തത്...

\"എന്തായാലും നിങ്ങൾ ചെയ്‍തത് നല്ല കാര്യമാണ്..പക്ഷേ നമ്മളുടെ അച്ഛൻ മാർ
അറിഞ്ഞാൽ അവരുടെ പ്രതികരണം
എന്തെന്ന് ആലോചിട്ടുണ്ടോ...\" മനു

\"ചില കാര്യങ്ങളിൽ അഗ്നി നമ്മളുടെ ആരുടെയും അഭിപ്രായം ചോദിക്കില്ല.. അവനു ഇഷ്ടമുള്ളത് ചെയ്യും...അവന്റെ
അച്ഛൻ പറഞ്ഞപ്പോലും അവൻ കേൾക്കില്ല... കാരണം അവനൊരു വില്ലൻ ആണ്
അനീതിക്കെതിരെ പോരാടുവാൻ മാത്രം ജനിച്ചവൻ ആണ് അഗ്നിദേവ്...പക്ഷേ അവന്റെ പേര് പോലെ തന്നെ അഗ്നിയാണ് അവൻ.. ചിലർക്ക് അസുരനും ദേവനും ആണ് അവൻ..അവന്റെ പ്രിയപെട്ടവരെ ആരെങ്കിലും ദ്രോഹിച്ചുവെന്ന് അറിയുമ്പോൾ അവന്റെ നെഞ്ചം പിടിയും...പിന്നീട് അസുരൻ ആകാൻ അവനു നിമിഷങ്ങൾ മതി
മാളുവിന്റെ സങ്കടം കണ്ടതും അവൻ പിന്നെ ഒന്നും ചിന്തിക്കാതെ ഗൗതത്തെ കൊല്ലാൻ തീരുമാനിച്ചു....അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും എനിക്കതിനു കഴിഞ്ഞില്ല...അവന്റെ കൂടെ നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ...\" രഞ്ജി പറഞ്ഞു

അപ്പോളാണ് തന്റെ അരികിലേക്ക് വരുന്ന ഗനുവിനെ കണ്ടത്..

\"എങ്ങനെയുണ്ട് ഗഗനു...അവൻ ഓക്കെ ആയോ..\"

\"ഓക്കെ ആയി വരുന്നുണ്ട്..ഞാനിപ്പോ വന്നത് ഗൗത്തിന്റെ കാര്യം പറയാൻ ആണ്...\"ഗനു 

\"എന്ത് കാര്യം???\" രഞ്ജി അവനോട് തിരക്കി....

\"ഗൗതം... അവൻ... ഇനി.... ഇല്ല..... അവൻ... നമ്മളെ.... വിട്ടുപോയി....അവൻ അവസാനമായി പറഞ്ഞത് മാളുവിനെ കാണണമെന്നാണ്....\"

\"എന്തിന്...ചെയ്ത് പോയ തെറ്റുകൾക്ക്
മാപ്പ് പറയാൻ ആണോ.. അവസാനമായി അവളെ കാണണമെന്ന് പറഞ്ഞത്...\" സിദ്ധു പുച്ഛത്തോടെ ചോദിച്ചു....

\"അവൻ പറഞ്ഞത് എന്തെന്ന് അറിയുമോ...\" ഗനു അവരോടായി ചോദിച്ചു...

ഗനുവിന്റെ മനസ് കുറച്ചുമണിക്കൂറുകൾക്ക് മുമ്പ് ഗൗതത്തെ കാണാൻ പോയത് ഓർമ വന്നു...

[ഈ ഭാഗം ഗൗതം പറയുന്നത് ആയിട്ട്
ആണ്...]

അഗ്നി എന്നെ കൊണ്ടുപോയത്
മാളുവിന്റെ അടുത്തേക്ക് ആണ്....അവളെ കണ്ടതും മനസിൽ ഭയം ഉണ്ടായില്ല.. പക്ഷേ അവളുടെ കൂടെ അഗ്നിയെ കണ്ടതും മനസിൽ ഭയം തോന്നി..ആ ഭയം പുറത്തു കാണിക്കാതെ നിന്നു...അഗ്നി ഞാൻ
ചെയ്ത ഇല്ലെഗിൽ ബിസിനസ്‌ എല്ലാം
കണ്ടുപിടിച്ചിരുന്നു...മാളുവിനെ ദ്രോഹിച്ചതിനും എനിക്ക് കിട്ടിയതാണ് ഈ കാണുന്ന പാടുകൾ.. എനിക്ക്
ഒരിക്കൽപോലും വിഷമം തോന്നിയില്ല... കാരണം ഞാൻ ചോദിച്ചു വാങ്ങിയ ശിക്ഷ ആയിരുന്നു എനിക്ക് കിട്ടിയത്...എന്നെ തല്ലുമ്പോ അവളുടെ കണ്ണിൽ ആദ്യമായി എന്നോടുള്ള പ്രണയം കണ്ടു...പക്ഷേ നിമിഷങ്ങൾക്കുള്ളിൽ എന്നോടുള്ള വെറുപ്പ് ആ കണ്ണിൽ നിറഞ്ഞു..അന്ന് ആദ്യമായി എനിക്ക് കുറ്റബോധം തോന്നി.. അവളെ കാണണമെന്ന് പറഞ്ഞതും അവളോട് 
ക്ഷമ ചോദിക്കണമെന്ന് മനസ് പറഞ്ഞു.. പക്ഷേ എനിക്കറിയാം അവൾ ഒരിക്കലും എന്നോട് ക്ഷമിക്കില്ല.മരിക്കുന്നതിന് മുമ്പ് അവളോട് ചെയ്തുപോയ തെറ്റുകളെ പറ്റി മാപ്പ് പറയണം.ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അവളെ നെഞ്ചോട് ചേർത്ത് പിടിക്കുമെന്ന് അവളോട് പറയണമെന്ന് തോന്നി...പക്ഷേ അവളോട് ഒന്നും സംസാരിക്കാനുള്ള അവകാശം പോലും ഇല്ലാതെയായി
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എന്ത് കൊടുത്തിട്ട് ആണെങ്കിലും അവളെ ഞാൻ സ്വന്തമാക്കും... പക്ഷേ എന്റെ പെണ്ണിൽ നിന്നും എന്റെ പ്രണയത്തെ അകറ്റിയ
പ്രവീണിനെ വെറുതെ വിടരുത്..
ഞാനനുഭവിച്ച അതേ വേദന അവനും അനുഭവിക്കണം...

തന്നോട് ഗൗതം പറഞ്ഞതെല്ലാം മറ്റുള്ളവരോട് ഗനു പറഞ്ഞതും എല്ലാവരുടെ മുഖത്തും ഒരേ ഭാവം ആണ് തെളിഞ്ഞത്...ഒരു കരച്ചിലിന്റെ സ്വരം കേട്ടപ്പോളാണ് മൂവരുടെയും ശ്രദ്ധ പൊട്ടികരയുന്ന ഊർമിളയമ്മയുടെ നേർക്ക് ആയത്...

ഗനു തന്റെ അമ്മയുടെ കണ്ണീർ കണ്ടതും അവനു എങ്ങനെ അമ്മയെ അശ്വസിപ്പിക്കണം എന്നറിയാതെ നിന്നു....

\"അമ്മ...\" എന്ന് വിളിച്ച് ഗനു ഊർമിളയുടെ അടുത്തേക്ക് ചെന്നതും പൊട്ടികരച്ചിലൂടെ അവനെ കെട്ടിപിടിച്ചു..ഞാൻ ഒരു അമ്മ എന്ന നിലയിൽ ഞാൻ പരാജയപെട്ടു
എന്തിനാ ഞാനിങ്ങനെ ജീവിക്കുന്നത്.. എന്നെ കൂടി ഗൗതത്തിന്
ഇല്ലാതെയാക്കാമായിരുന്നില്ലേ..
ഒരിക്കലെങ്കിലും നിന്റെ അച്ഛൻ അവന്റെ അരികിലേക്ക് എന്നെ പറഞ്ഞു വീട്ടിരുന്നുവെങ്കിൽ ഒരിക്കൽപോലും അവൻ ചീത്ത കുട്ടുകെട്ടിൽ എത്തുമായിരുന്നില്ല....

ഊർമിള പറയുന്നതെല്ലാം ദത്തനും
കേട്ടിരുന്നു...അവന്റെ മനസിൽ ആരോ കല്ല് എടുത്തുവെച്ച പ്രതിതി ആയിരുന്നു...
മനുവും സിദ്ധുവും അല്ലുവും തങ്ങളുടെ പുറകെ നിൽക്കുന്ന ദത്തനെ കണ്ടതും മൂവരും ഞെട്ടിയെങ്കിലും ദത്തന്റെ മുഖഭാവം കണ്ടതും മൂവർക്കും മനസിലായി എല്ലാം കേട്ടുവെന്ന്...എന്തെങ്കിലും പറയുന്നതിന് മുമ്പ് ദത്തൻ അവരുടെ അടുത്ത് നിന്നും പോയി... ദത്തൻ ചെന്ന് പെട്ടത് അഗ്നിയുടെ മുമ്പിലേക്ക് ആണ്...

\"എന്താ... അങ്കിൾ... മുഖത്തിന് വാട്ടം...അങ്കിലിനു എന്താ പറ്റിയത്...\"

\"Nothing... നമ്മൾക്കൊന്ന് പുറത്തേക്ക്
പോയാലോ...\"

\"അങ്കിൾ.. ഗൗതവും ഗഗനും ഇബിടെ കിടക്കുമ്പോ അങ്കിൾ പുറത്തു പോകുന്നത് ശരിയാണോ... അങ്കിലിനു ഇവിടെ നിന്നോടെ\"

\"അഗ്നി..എന്നെ ഇവിടെ നിന്നും മറ്റൊരു
സ്ഥലത്തേക്ക് കൊണ്ടുപോകുമോ.. എനിക്ക് വയ്യടാ.. എന്റെ ഊർമിളയുടെ വേദന കാണാൻ...അതാ ഞാൻ എവിടേക്ക് എങ്കിലും പോകാമെന്ന് പറഞ്ഞത്....\"

\"എവിടേക്ക് പോകണം എന്നാണ് ദത്തേട്ടൻ പറയുന്നത്....എന്റെ വിഷമം ഏട്ടന്റെ കൂടി ആണെന്ന് പറഞ്ഞിട്ടും എന്നെയൊരു വിഷമഘട്ടത്തിൽ തനിച്ചാക്കി പോകുക ആണല്ലേ....എന്ന പൊക്കോ...ഞാൻ പറഞ്ഞത് കേട്ടിട്ട് ആണല്ലേ പോകാൻ തീരുമാനിച്ചത്.. എന്ന പൊക്കോ..ഇവിടെ ഞാൻ ഒറ്റക്ക് നിൽക്കാം...\" അവസാനമാകുമ്പോളേക്കും അവളുടെ ശബ്‍ദം ഇടറി പോയിരുന്നു.

അഗ്നി പറഞ്ഞതുകേട്ട് ദത്തനും ഊർമിളയും
ആശുപത്രിയിൽ നിന്നും യാത്രയായി...ഇവരും പോയതും അഗ്നി ചെന്നത് രഞ്ജിയുടെയും മനുവിന്റെയും അടുത്തേക്ക് ആണ്...


ഇവരും ചെന്നത് ഒരു കുന്നിൻ ചേരിവിലേക്ക്
ആണ്....

കാർ നിർത്തിയിട്ട് ഇവരും കാറിൽ നിന്നും
ഇറങ്ങിയില്ല.. മൗനം സ്ഥാനം പിടിച്ച നിമിഷണങ്ങളായിരുന്നു...

\"ഊർമി... നമ്മൾ ഗൗതത്തിന്റെ കാര്യത്തിൽ സമ്പൂർണ പരാജയം ആയി പോയി അല്ലേ....
നമ്മൾ ഒരിക്കലെങ്കിലും ഗൗതത്തെ കാണാൻ
വന്നിരുന്നവെങ്കിൽ, അവന്റെ കൂടെ നമ്മൾ നിൽക്കാൻ മനസ് കാണിച്ചിരുന്നുവെങ്കിൽ
അവൻ ഒരിക്കലും തെറ്റായ മാർഗത്തിലേക്ക്
പോകില്ലയായിരുന്നു..നമ്മൾക്ക് എവിടെയാ തെറ്റ് പെട്ടിയത്..ഇനി ഞാൻ മാത്രമാണോ ഗൗതം തെറ്റിലേക്ക് പോകാനുള്ള കാരണം
ഒന്നിനും ഉത്തരം കിട്ടുന്നില്ല...എന്ത് വേണമെന്ന് അറിയുന്നില്ല..ഊർമി നീ ഇങ്ങനെ മൗനം പാലിക്കരുത്.എന്തെങ്കിലും പറ നീ....\"

\"ഏട്ടാ.. നമ്മൾക്ക് മാളുവിനെ കാണാൻ പോകാം...എനിക്ക് എന്തോ അവളെ കാണണമെന്നൊരു തോന്നൽ..\"

\"ഊർമി എന്തിനാ ഇപ്പോ അവളെ കാണാൻ തീരുമാനിച്ചത്.. അതും നമ്മളുടെ ആശുപത്രിയിൽ കിടക്കുമ്പോൾ തന്നെ...\"

ദത്തൻ ചോദിച്ചതിന് മറുപടി ഊർമിളയുടെ തുറച്ചു നോട്ടമാണ് കിട്ടിയത്...പിന്നെയും ഇവരുടെയിടയിൽ മൗനം സ്ഥാനം പിടിച്ചു...
ഊർമിളയുടെ മനസിൽ നിർണായക തീരുമാനം എടുത്തിട്ട് ആണ് മാളുവിന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചത്..

പക്ഷേ ഇവരുടെ കാറിന്റെ കുറുകെ ഒരു ഇന്നോവ കാർ കൊണ്ടുവന്നു നിർത്തി... അതിൽ നിന്നും ഇറങ്ങുന്നവരെ കണ്ടതും
ദത്തന്റെ മനസിൽ ഭയം തോന്നിയെങ്കിലും താൻ ഇന്ന് സത്യം പറഞ്ഞില്ലയെങ്കിൽ തന്റെ ജീവിതം ഇല്ലാതെയാകുമെന്ന് ദത്തനു തോന്നിപോയി....

എന്തെങ്കിലും പറയുന്നതിന് മുമ്പ് ആരുടെയോ ചവിട്ട് ഏറ്റ് ദത്തൻ നിലത്തേക്ക്
വീണു...

തന്റെ ദേഹത്തെ മണ്ണ് തട്ടി കളഞ്ഞ് എണിറ്റു നിന്നപ്പോ കണ്ടു തന്റെ മുമ്പിൽ നിൽക്കുന്ന മഹിയെയും സഹദേവനെയും വിശ്വയെയും
വിജയനെയും....

----------------------

ഇതേസമയം തന്റെ റൂമിൽ ഇരുന്ന് മാളു തന്റെ ജീവിതകാലം ഓർക്കുക ആയിരുന്നു...താൻ അനുഭവിച്ച വേദനകൾ ഓർമ വന്നതും അവളുടെ
കണ്ണിൽ നിന്നും ഒരു തുളി കണ്ണീർ
നിലത്തേക്ക് പതിച്ചു...

അപ്പോളാണ് വാതിൽ തുറന്ന് പ്രിയയും
വല്യച്ചിയും മാളുവിന്റെ അടുത്തേക്ക്
വന്നത്....തങ്ങളുടെ അനിയത്തിയുടെ
കണ്ണീർ കണ്ടതും ഇവരുടെ നെഞ്ചം
പിടിഞ്ഞു....

\"മാളു...\" അത്രമേൽ ആർദ്രമായിരുന്നു
പ്രിയയുടെ ശബ്ദം..തന്റെ മുമ്പിൽ നിൽക്കുന്ന ചേച്ചിമാരെ കണ്ടതും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപെടുക ആണ് ചെയ്തത്...

\"എന്തിനാടി നീ പഴയ കാര്യങ്ങൾ ഓർത്ത് കരയുന്നത്...പഴയ കാര്യങ്ങൾ ഓർക്കാതെ
ഇരിക്ക്... ഇപ്പോ നിന്റെ മനസിൽ നിന്റെ ഭാവിയെ പറ്റിയുള്ള ചിന്ത മാത്രം മതീ...\" പ്രിയ 

\"മാളു...നീ ഇങ്ങനെ സങ്കടപെട്ട് ഇരുന്നാൽ
നിന്നെ സ്നേഹിക്കുന്നവരും സങ്കടപ്പെടും...
അതോണ്ട് നീ എല്ലാം മറക്കണം... നിന്നെ
സ്നേഹിക്കുന്നവർക്ക് വേണ്ടി നീ മാറണം... നിന്റെ സങ്കടം കാണുമ്പോൾ ഞങ്ങളുടെ മനസാണ് വേദനിക്കുന്നത്...\" ആരാധന അവളെ തന്റെ നെഞ്ചോട് ചേർത്തുകൊണ്ട് പറഞ്ഞു...

\"മറക്കണം എന്നൊന്നും ഞങ്ങൾ പറയില്ല.. പക്ഷേ, മറക്കാൻ നീ ശ്രമിക്കണം...എന്ത് വേദന ആയാലും അതിനെ തരണം ചെയ്യണം. നിനക്ക് വേണ്ടി തന്നെ നീ മാറണം. നിന്നെ ഒരുപാട് സ്നേഹിക്കുന്നവർക്ക്, നിനക്ക് ഒരു ചെറിയ വേദന വന്നാൽ പോലും സങ്കടപ്പെടുന്നവർക്ക് വേണ്ടി, നീ ധൈര്യം സംഭരിക്കണം.നിന്നെ ആർക്ക് വേണ്ടെങ്കിലും ഞങ്ങൾക്ക് വേണം.. ഞങ്ങളുടെ പഴയ മാളു ആയിട്ട്..അത് കൊണ്ട് തന്നെ നിൻ്റെ ഫ്യുച്ചറിന് വേണ്ടി നീ നിൻ്റെ വേദനകൾക്ക് മേലെ സന്തോഷങ്ങൾ കൊണ്ടൊരു മറ തീർക്കണം....അത് കൊണ്ട് തന്നെ നിൻ്റെ ഫ്യുച്ചറിന് വേണ്ടി നീ നിൻ്റെ വേദനകൾക്ക് മേലെ സന്തോഷങ്ങൾ കൊണ്ടൊരു മറ തീർക്കണം....\" പ്രിയ അവളെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു...

\"ചേച്ചിമാർ  പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്കറിയാം.. പക്ഷേ എന്തോ ഒന്ന് എന്നെ പിന്നോട്ട് വലിക്കുന്നു...അത് എന്തെന്ന് 
എനിക്കറിയില്ല.. കയ്പ്പ് നിറഞ്ഞ ഓർമ്മകൾ
മനസിൽ ഉള്ളപ്പോ ഞാനെങ്ങനെ സന്തോഷിക്കും...ആ ഓർമ്മകൾ മനസിൽ നിന്നും എന്ന് പൂർണമായും വിട്ടു പോകുന്നുവോ അന്ന് മാത്രമേ ഞാൻ നിങ്ങളുടെ ആ പഴയ മാളു ആയി മാറുള്ളൂ. എന്റെ ജീവിതം നശിപ്പിച്ചവനെ വെറുതെ വിടാൻ മാത്രം എന്ന് എന്നോട് പറയരുത്... എന്റെ കൈകൊണ്ട് ആയിരിക്കണം പ്രവീണിന്റെ മരണം...ഞാൻ അനുഭവിച്ച വേദനകളുടെ അതേ ത്രീവതയിൽ അവനും അനുഭവിച്ച് മരിക്കണം...എന്നാലേ എന്റെ മനസിലെ അഗ്നിക്ക് ശമനം ഉണ്ടാവുള്ളൂ...\"

പക്ഷേ അവർ അറിഞ്ഞില്ല..പ്രവീൺ
തന്റെ യഥാർത്ഥ ശത്രുവിന്റെ അരികിലെത്തിയെന്നും,മാളുവിന്റെ
ജീവിതത്തിലേക്ക് അവൻ വരുമെന്നും...

തുടരും.....



❤️ദേവാഗ്നി ഭാഗം 35❤️

❤️ദേവാഗ്നി ഭാഗം 35❤️

4.7
4888

ദത്തന്റെ മുന്നിൽ നിൽക്കുന്നവരെ കണ്ടതും ഊർമിളക്ക് മനസിലായി തന്റെ പ്രണയത്തെഅകറ്റാൻ പോകുക ആണെന്ന്.. അവൾ കാറിൽ നിന്നും ഇറങ്ങി, തന്റെ ഭർത്താവിന്റെഅടുത്തേക്ക് ആണ്... കാറിൽ നിന്നുമിറങ്ങുന്ന ഊർമിളയെ കണ്ടതും നാൽവർ സംഘം ദത്തനെ തങ്ങളുടെ ബദ്ധസ്ഥയിൽ നിന്നും മുക്തയാക്കി...\"എന്താണ് മിസ്സിസ് ഭർത്താവിനെ തല്ലികൊല്ലാൻ കാണാൻ വേണ്ടി ഇറങ്ങിയത് ആണോ... അല്ലെങ്കിൽ അവസനാമായി നിന്റെ ഭർത്താവിനോട് എന്തെങ്കിലുംപറയാനുണ്ടോ...\" മഹി\"ഇപ്പോ തോന്നും ഞങ്ങൾക്ക് നിന്നോടുള്ള ദേഷ്യത്തിന്റെ കാരണം എന്ത് ആയിരിക്കുമെന്ന്....\" സഹദേവൻ\"നിങ്ങൾ പറയാതെ തന്നെ എനിക്ക് അറിയാം..നിങ്ങൾക്ക് ദത്തനോടുള്ള