Aksharathalukal

❤️ദേവാഗ്നി ഭാഗം 33❤️

അഗ്നി പറഞ്ഞു പൂർത്തിയാകുമ്പോളേക്കും അവിടെ ഒരാളുടെ ശബദ്ധം നാലുദിക്കിൽ നിന്നും പ്രതിധ്വനിച്ചു....

തുടർന്ന് വായിക്കുക.....

\"നീ എന്ത് ചോദിച്ചാലും ഇവർ പറയില്ല. കാരണം തങ്ങളുടെ അഭിമാനത്തിന് വേണ്ടി സ്വന്തം മകളെ മറ്റൊരാൾക്ക്‌ വിട്ടവരാണ് ഇവർ രണ്ടുപേരും.തങ്ങളുടെ മകളെ മറ്റൊരാൾക്ക്‌ വളർത്താൻ കൊടുത്ത ഇവർ
എങ്ങനെ സത്യം തുറന്ന് പറയുക.ഞാൻ പലപ്പോളും ഇവരുടെ അടുത്ത് പറയാറുണ്ട്..മോളെ മറ്റൊരാൾക്ക്‌ കൊടുക്കണ്ട എന്ന് പക്ഷേ എന്റെ വാക്ക് ഇവർ കേട്ടില്ല...അന്ന് എന്റെ കൈയിൽ നിന്നും മാളുവിനെ എന്റെ കൈയിൽ നിന്നും വാങ്ങി കൊണ്ടുപോകുമ്പോൾ ആ പിഞ്ചു കുഞ്ഞു  കരയുക ആണ് ചെയ്തത്...ഇന്നും എന്റെ കാതുകളിൽ ആ കുഞ്ഞിന്റെ കരച്ചിൽ ആണ് കേൾക്കുന്നത്... അവൾക്കുവേണ്ടി പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.ഞാൻ മരിക്കുന്നതിന് മുമ്പ് മാളുവിനെ ഒരു തവണയെങ്കിലും കാണണമെന്ന് ഉണ്ട്.അവളെ  കാണാൻ പറ്റുമോ എന്നറിയില്ല..\" ഇതുപറഞ്ഞ് തീരുമ്പോളേക്കും രാജിയുടെ ശബ്‍ദം ഇടറിയിരുന്നു...

\"രാജി ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ... എന്റെ മകളുടെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് ഞാൻ തന്നെയാണ്...അല്ലാതെ കണ്ടവരുടെ വീട്ടിൽ നിന്നും വരുന്ന ആരും എന്റെ വീട്ടിലെ കാര്യം പറയണ്ട...\" മാളുവിന്റെ അമ്മ പറഞ്ഞതും ഇവരുടെ കരണം നോക്കി നന്ദഗോപൽ ഒന്ന് പൊട്ടിച്ചു...

തനിക്ക് അടി കിട്ടിയ കവിളിൽ കൈചേർത്ത് കൊണ്ട് അവർ നോക്കിയതും അയാൾ പറഞ്ഞു തുടങ്ങി...

\"ജയ... നീ ഒരാൾ കാരണം എന്റെ ജീവിതത്തിൽ സംഭവിച്ചത് നക്ഷ്ടങ്ങൾ മാത്രം.. നിന്റെ വാശി കാരണം എനിക്ക് എന്റെ മകളെ എന്നിൽ നിന്നും അകറ്റിയേണ്ടി വന്നു...നിന്റെ ഒരോ അന്ധവിശ്വാസങ്ങൾ. കാരണം എന്റെ കുടുംബത്തിന്റെ സന്തോഷം ഇല്ലാതെയായി..ഇത്രനാളും എന്റെ മകളെ കണ്ടെത്തും എന്ന വിശ്വാസത്തോടെ ആണ് ജീവിച്ചത്.. പക്ഷേ ആ വിശ്വാസം
വെറുമൊരു തോന്നൽ ആയിരുന്നുവെന്ന് ഇപ്പോളാ മനസിലായത്... അന്ന് നീയെന്റെ മകളെ മറ്റൊരാൾക്ക്‌ വളർത്താൻ കൊടുക്കാൻ തീരുമാനിച്ചപ്പോൾ ഒരു വാക്കോ കൊണ്ടോ ഒരു അടികൊണ്ടോ നിന്നെ തടഞ്ഞമതിയായിരുന്നുവെന്ന് ഇപ്പോ തോന്നുന്നു... അന്ന് ഞാനൊരു വാക്ക് പറഞ്ഞിരുന്നുവെങ്കിൽ എന്റെ മകൾ ഇപ്പോ ഇവിടെയുണ്ടായിരുന്നേ അവളുടെ സഹോദരിമാരുടെ കൂടെ....\" നന്ദഗോപാൽ സങ്കടത്തോടെ പറഞ്ഞു നിർത്തി...

നന്ദനും രാജിയും പറഞ്ഞതുകേട്ട് ജയയുടെ ഉള്ളം പിടിഞ്ഞു...അവളുടെ മനസിലെ സംഘർഷം അവളുടെ മുഖത്ത് പ്രതിഫലിച്ചു...

\"എന്താ.. ഇപ്പോ അമ്മക്ക് പറയാനുള്ളത്...\" പ്രിയ

\"ഓഹ്... അപ്പോ എല്ലാവരും ഒറ്റ കേട്ട്... നിങ്ങൾ പറഞ്ഞത് നേരാണ്... ഞാനാണ് മാളുവിനെ എന്റെ കൂട്ടുകാരിയുടെ
അടുത്തേക്ക് ആക്കിയതും എല്ലാവരുടെയും മുന്നിൽ മോളെ നക്ഷ്ടപ്പെട്ട അമ്മ ആയിട്ട് അഭിനയിച്ചതും...എനിക്ക് ഇപ്പോ കുറ്റബോധം തോന്നുന്നില്ല... എവിടെയോ ദാരിദ്ര്യം പിടിച്ചവരുടെ കൂടെ താമസിക്കുന്നുണ്ടാവും എന്റെ മകൾ.. എനിക്ക് ഒരു ആൺകുട്ടി ഉണ്ടാകണം എന്ന ആഗ്രഹം ഉണ്ടായിരുന്നു... പ്രസവിച്ചത് ആൺകുട്ടി അന്നെന്നു കരുതിയതായിയുന്നു ഞാൻ...പക്ഷേ വീണ്ടും ഭഗവാൻ തന്നത് പെൺകുട്ടി ആണെന്ന് മനസിലായതും എനിക്ക് അവളോട്
ദേഷ്യം തോന്നി..അങ്ങനെയാണ് ഞാൻ എന്റെ കൂട്ടുകാരിയെ കണ്ടതും അവൾ ഒരു പെൺകുട്ടിയെ ആഗ്രഹിക്കുന്നുണ്ടെന്ന്
മനസിലായപ്പോ എന്റെ മകളെ അവൾക്ക് കൊടുക്കാമെന്നു തീരുമാനിച്ചു...പക്ഷേ എന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് മനസിലാക്കുമ്പോളേക്കും എന്റെ മകൾ
ഒരുപാട് വേദന സഹിച്ചു കഴിഞ്ഞിരുന്നു... അവളെ തിരിച്ചു ഇങ്ങോട്ട് കൊണ്ടുവരാൻ വേണ്ടി ഞാൻ പോയതും അവൾ അഗ്നിയോട് പറഞ്ഞതുകേട്ട് ഞാൻ തകർന്നു... പിന്നീട്
അങ്ങോട്ട് എന്റെ മകളെ തേടിനടക്കാൻ തുടങ്ങി. എന്റെ മനസിലെ ഭാരം ആരുടെ അടുത്തെങ്കിലും പറയണം എന്ന് തീരുമാനിച്ചെങ്കിലും സാഹചര്യങ്ങൾ അനുകൂലം അല്ലായിരുന്നു...പക്ഷേ ഇപ്പോ ഒന്ന് എനിക്ക് ഉറപ്പാണ് എന്റെ മകളെ ദ്രോഹിച്ചവർ ഇപ്പോ ജീവനോടെ ഇല്ലെന്ന കാര്യം...\"

\"നന്നായിട്ടുണ്ട്... അമ്മേ.. അമ്മയുടെ അഭിനയം...\" ഇതുവരെ മിണ്ടാതെയിരുന്ന
മാളുവിന്റെ ശബ്ദം അവിടെ ഉയർന്നു....

\"ആരാടി നിന്റെ അമ്മ...?എവിടെ നിന്നും വലിഞ്ഞു കേറിയവർ ഒന്നും എന്നെ അമ്മ എന്ന് വിളിക്കണ്ട....\"

\"ഞാൻ അമ്മയെന്ന് വിളിച്ചത് എന്റെ പെറ്റമ്മയെ തന്നെയാണ്...ഇനി മനസിലായില്ല എങ്കിൽ വീണ്ടും പറയുകയാണ് ഞാൻ..
നിൽക്കുന്ന നന്ദന്റെയും ജയയുടെയും മൂന്ന് പെണ്മക്കളിൽ
മൂന്നാമത്തെ മകൾ... മാളവിക നന്ദഗോപൽ എന്ന മാളു.... വരഷങ്ങൾക്കുമുമ്പ് അമ്മ എന്ന് വിളിച്ചു നടന്ന അമ്മ മറ്റൊരു സ്ത്രീയുടെ കൈയിൽ കൊടുത്തു പോയപ്പോൾ എന്റെ നെഞ്ചം പിടിഞ്ഞു...ആദ്യമൊക്കെ അമ്മയെ കാണാതെ എപ്പോളും കരച്ചിൽ ആയിരുന്നു ഞാൻ പിന്നീട് എപ്പോളോ സ്വന്തം അനിയത്തിയെ പോലെ പ്രവീൺ ഏട്ടൻ കണ്ടപ്പോ മനസിലെ സങ്കടം മാറുന്നതും മനസിൽ വളരെ സന്തോഷം തോന്നി.. എന്റെ ചേച്ചിമാർ സ്നേഹിക്കുന്നതിന് കൂടുതൽ പ്രവീയേട്ടൻ എന്നെ സ്നേഹിച്ചു
പക്ഷേയൊരു ദിവസം പ്രവീയേട്ടന്റെ അമ്മയും ഏതൊരു സ്ത്രീയും തമ്മിൽ സംസാരിക്കുന്നത് കേട്ടതും എന്റെ കണ്ണുകൾ നിറഞ്ഞു.കണ്ണീരോടെ ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോളെക്കും പ്രവീയേട്ടനെ കണ്ടു...ഏട്ടന്റെ മുഖത്തു നിന്നും ഞാൻ മനസിലാക്കി. സ്നേഹവും കരുതലും
കണ്ടിരുന്ന കണ്ണുകളിൽ ഞാൻ ദേഷ്യവും പക യും ആണ് കണ്ടത്... എനിക്ക് പ്രവീയേട്ടന്റെ
മാറ്റമാണ് എന്നെ പൂർണമായും തകർത്തു കളഞ്ഞത്.. പലപ്പോളും പ്രവീയേട്ടനോട് സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും എന്നെ
പൂർണമായും അവഗണിച്ചു കൊണ്ടിരുന്നു... അപ്പോളും ആശ്വസിപ്പിക്കാനായി പ്രവീയേട്ടന്റെ അമ്മ മനസ് കാണിച്ചിരുന്നു...
ആ നശിച്ച ദിവസത്തിലാണ് എന്റെ ജീവിതം
തന്നെ നരകതുല്യം ആകാൻ തുടങ്ങിയത്....
പ്രവീയേട്ടന്റെ കൂടെ ഒരു ദിവസം വന്നതായിരുന്നു ഗൗതം..ആദ്യമൊക്കെ എന്നോട് ഗൗതത്തിന് സഹോദരിയോട് തോന്നുന്ന സ്നേഹം ആയിരുന്നു.. പിന്നീട് എപ്പോളോ ആ സ്നേഹത്തിന്റെ നിറം മാറാൻ തുടങ്ങി.. എന്റെ മനസിൽ ഗൗതം എന്ന പയ്യൻ സ്ഥാനം പിടിച്ചു... പ്രണയമോ അതോ സഹോദരനോട് തോന്നുന്ന സ്നേഹമോ എന്നറിയാതെ ഞാൻ കൺഫ്യൂഷിൽ ആയി... എന്റെ ഇഷ്ടം തുറന്ന് പറയാൻ പോയ ദിവസമാണ് എന്റെ ജീവിതം തന്നെ മാറി മറഞ്ഞത്..അന്ന് ആണ് ഞാൻ ഗൗതത്തിന്റെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞത്... അന്ന് ആദ്യമായി എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നി.. അന്ന് മുതൽ ഗൗതം എന്നെ വെറുമൊരു കളിപ്പാട്ടം ആക്കി മാറ്റി
ഒരിക്കലെങ്കിലും പ്രവീയേട്ടൻ അവനോട്
ദേഷ്യപ്പെടുമെന്ന് കരുതി ഞാൻ...പക്ഷേ എന്റെ വിശ്വാസങ്ങൾ എല്ലാം പ്രവീയേട്ടൻ തകർത്തു കളഞ്ഞു...അന്നാദ്യമായി പ്രവീണിനോട് എനിക്ക് വളരെയധികം ദേശ്യവും വെറുപ്പും തോന്നി.. മരണം മുന്നിൽ കണ്ട നാളുകൾ ആയിരുന്നു പിന്നീട് അങ്ങോട്ട്...എനിക്ക് എന്റെ പെറ്റമ്മയോട് ദേഷ്യവും വെറുപ്പും തോന്നി.. എന്തിനാ എന്നെ ജനിപ്പിച്ചത് എന്ന് ഓർത്ത് സങ്കടപെട്ടിട്ടുണ്ട്....
യാദ്യചികമായിട്ടാണ് അഗ്നിയേട്ടൻ
എന്നെ തേടി വന്നത്.. ആദ്യമായി ഏട്ടനെ കണ്ടപ്പോ എന്റെ സമനില തെറ്റി ഏട്ടനെ ദ്രോഹിക്കാൻ പോയി..പിന്നീട് അങ്ങോട്ട് എന്റെ ആരോഗ്യം വീണ്ടെടുക്കാനുള്ള നാളുകളിൽ അഗ്നിയേട്ടൻ എന്റെ കൂടെ ഉണ്ടായിരുന്നു..\" മാളു കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു...

\"അമ്മക്ക് എങ്ങനെ എന്നെ മറ്റൊരാൾക്ക്‌
വളർത്താൻ കൊടുക്കാൻ തോന്നി.. ഒരിക്കലെങ്കിലും എന്നെ പറ്റി തിരക്കാറുണ്ടോ...ഞാനെന്ന മകൾ ഉണ്ടെന്ന ചിന്തപോലും അമ്മക്ക് ഉണ്ടായിരുന്നോ.അമ്മയുടെ എടുത്തു ചാട്ടം കാരണം എനിക്ക് നക്ഷ്ടമായത് എന്റെ ജീവിതവും സ്വപ്‌നങ്ങളും തന്നെയാണ്
അമ്മക്ക് തിരികെ തരാൻ കഴിയുമോ എനിക്ക് നക്ഷ്ടപ്പെട്ട ജീവിതം...\" മാളു ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ പറഞ്ഞു...

മാളു പറയുന്ന ഓരോ വാക്കുകളും ജയയുടെ മനസിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കി...എന്തെങ്കിലും പറയുന്നതിന് മുമ്പ്
മാളുവിന്റെ സ്വരം അവിടെ ഉയർന്നു..മാളു പറഞ്ഞതുകേട്ട് അവിടെയുള്ളവർ ഞെട്ടിയെങ്കിലും എല്ലാവർക്കും മാളു പറഞ്ഞതിൽ കാര്യമുണ്ടെന്ന് മനസിലായി...

\"മാളു... നിനക്ക് അമ്മയോട് ക്ഷമിക്കാൻ
കഴിയില്ലേ...\"  നന്ദൻ പറഞ്ഞതും തിരികെ കിട്ടിയത് ദേഷ്യത്തോടെയോടുള്ള നോട്ടമാണ്...

\"അങ്കിൾ.. എന്താ പറയുന്നത്...ഇവളുടെ അവസ്ഥക്ക് കാരണം ആരെന്ന് അറിയില്ലേ...
പിന്നെ എന്തിനാ അവളോട് അമ്മയോട് ക്ഷമിക്കാൻ കഴിയുമോ എന്ന് ചോദിക്കുന്നത്
അവളെ എന്റെ കൈയിൽ കിട്ടിയപ്പോൾ അവളുടെ അവസ്ഥ കണ്ട് എന്റെ കണ്ണ് നിറഞ്ഞിരുന്നു...ആ സമയത്ത് ഞാൻ
ചിന്തിച്ചത് അവളുടെ വേദനയായിരുന്നു....
അവളുടെ അവസ്ഥക്ക് കാരണം ആരെന്ന് ചിന്തിച്ചാൽ നിങ്ങൾക്കുള്ള ഉത്തരം കിട്ടും...\"

\"പ്രിയേച്ചി.. മാളുവിനെ കൂട്ടി റൂമിലേക്ക് പൊക്കോ..ചേച്ചി ഒന്നുകൊണ്ട് പേടിക്കണ്ട. ചേച്ചിയോട് ഒന്നും ഇവരാരും പറയില്ല... വല്യേച്ചി ഒന്ന് എന്റെ കൂടെ വരുമോ.. എനിക്ക് ചേച്ചിയോട് ഒരു കാര്യം പറയാനുണ്ട്...\"

അഗ്നി പറഞ്ഞതും വല്യേച്ചി അവന്റെ കൂടെ
ചെന്നു...അഗ്നി പറഞ്ഞതുകേട്ട് വല്യേച്ചി ഞെട്ടി നിന്നു....

തുടരും.....

New characters

രാജി
നന്ദൻ
ജയ
വല്യേച്ചി



❤️ദേവാഗ്നി ഭാഗം 34❤️

❤️ദേവാഗ്നി ഭാഗം 34❤️

4.8
5430

അഗ്നി പറഞ്ഞതും വല്യേച്ചി അവന്റെ കൂടെചെന്നു...അഗ്നി പറഞ്ഞതുകേട്ട് വല്യേച്ചി ഞെട്ടി നിന്നു....തുടർന്ന് വായിക്കുക.....\"നീ എന്താടാ പറഞ്ഞത്... നീ വെറുതെ നുണ പറയണ്ട...\"\" ചേച്ചിക്ക് തോന്നുന്നുണ്ടോ ഞാൻ നുണ പറയുമെന്ന്... \"\"ഞാൻ പറഞ്ഞത് നേരാണ് ചേച്ചി..അന്ന് അവളെ ആശുപത്രിയിൽ ആക്കിയപ്പോളാണ് എന്നോടും അല്ലുവിനോടും ഡോക്ടർ പറഞ്ഞത്.ആദ്യം ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.പിന്നീട് ഡോക്ടർ അവളുടെ ടെസ്റ്റ്‌ റിസൾട്ട്‌ കാണിച്ചപ്പോളാണ് ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞത്.. അവളുടെ ജീവിതം ദൂരിതപൂർണമായ ജീവിതം ഞങ്ങൾ ഡോക്ടറുടെ വാക്കുകളിലൂടെ മനസിലാക്കി...അവളുടെ ജീവിതത്തിൽ സംഭവിച