Aksharathalukal

❤️ദേവാഗ്നി ഭാഗം 37❤️

മഹിയുടെ തോളിൽ ആരുടെയോ കൈസ്പർശം അറിഞ്ഞപ്പോൾ തിരിഞ്ഞു നോക്കിയതും കണ്ടു തന്നെ നോക്കി നിൽക്കുന്ന തങ്ങളുടെ മക്കളെ.....

തുടർന്ന് വായിക്കുക....

തങ്ങളുടെ മക്കളെ കണ്ടതും അ പിതാക്കമാരുടെ മനസ് തങ്ങളെ തെറ്റിധരിച്ചോ എന്ന ചിന്തയിൽ നീറി...അഗ്നിയും രഞ്ജിയും തങ്ങളുടെ അച്ഛൻ മാരിൽ നിന്നും ദൃഷ്ടി മാറ്റി മുന്നിലേക്ക് നോക്കിയതും മരിച്ചു കിടക്കുന്ന ദത്തിനെയും  ഊർമിളയെയും ആണ് കണ്ടത്... തങ്ങളുടെ അച്ഛനും അമ്മയും മരിച്ചുവെന്ന് അറിയുമ്പോ ഗനുവിനും ഗഗനും സഹിക്കാൻ കഴിയില്ല എന്ന് ഉറപ്പ് ആയിരുന്നു...

പക്ഷേ അപ്പോളും മഹിയുടെയും സച്ചുവിന്റെയും മനസിൽ ദത്തിനെയും
ഊർമിളയെയും കൊന്നത് ആരെന്നുള്ള
ചിന്ത മാത്രമാണ് ഉണ്ടായത്..

അപ്പോളാണ് മഹാദേവന്റെ ഫോണിലേക്ക് കോൾ വന്നത്..പരിചയമില്ലാത്ത നമ്പർ കണ്ടതും മഹാദേവന്റെ 

\"നിങ്ങൾക്കുള്ള സമ്മാനം എങ്ങനെയുണ്ട്..എന്റെ വളർച്ചക്ക് എന്തിരെ ആര് വന്നാലും ഞാൻ വെറുതെ വിടില്ല...അവർക്കുള്ള ശിക്ഷ മരണം ആയിരിക്കും..ഇനിയും എന്റെ വഴിയിൽ നിങ്ങൾ ആരെങ്കിലും തടസം ആയി വന്നാൽ
ഇപ്പോ ദത്തിന് കിട്ടിയ അതേ ശിക്ഷ ആയിരിക്കും നിങ്ങൾക്ക് കിട്ടാൻ പോകുന്നത്. അതുകൊണ്ട് ഒരു തടസം ആയി വരരുത്...\"

\"നിങ്ങൾ ആരാ....\" സഹദേവൻ ചോദിച്ചുവെങ്കിലും മറുപടി ആയി പൊട്ടി ചിരിച്ചു...

\"ഞാൻ ആരാ ആണെന്നും എന്ത് ആണെന്നും നിങ്ങൾ പിന്നീട് മനസിലാവും....അതുവരെ ഞാൻ ആരെന്നുള്ളത് മിഥ്യ ആയിയിരിക്കട്ടെ...സമയം ആവുമ്പോൾ ഞാൻ നിങ്ങളുടെ മുന്നിലേക്ക് വരും...\"

എന്ന് പറഞ്ഞ് കോൾ കട്ടാക്കി..അയാളുടെ ഫോൺ വന്നതിനുശേഷം മഹിയുടെയും സഹദേവിന്റെയും മനസിൽ തങ്ങൾ അറിയാത്ത ശത്രു ആരെന്നു ചിന്തിച്ചു നിന്നു..

അപ്പോളാണ് അഗ്നിയുടെ കണ്ണിൽ ഒരു ഡയറി പെട്ടത്.. ഡയറി എടുക്കണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നു...അപ്പോളാണ് അവന്റെ അടുത്തേക്ക് രഞ്ജിത് വന്നത്..

\"എന്താടാ..നീ ആലോചിച്ചു നിൽക്കുന്നത്..\"

\"രഞ്ജി.. ഇത് നീ കണ്ടോ.. ഊർമിളയമ്മയുടെ അരികിൽ കിടക്കുന്നുണ്ടായിരുന്നതാ.. ഈ ഡയറി ഇവിടെ കളഞ്ഞിട്ട് പോകണോ
അതോ നമ്മളുടെ വീട്ടിലേക്ക് കൊണ്ടുപോകണോ എന്ന
കൺഫ്യൂഷനിലാണ് ഞാൻ \"

ഇപ്പോ ഈ നിമിഷം നമ്മളുടെ മനസിൽ മറ്റൊരു ചിന്തയും തോന്നാൻ പാടില്ല..ഇവരെ ഇവിടെ നിന്നും മാറ്റുന്നതാണ് നല്ലത്.മഹിയച്ഛൻ പറഞ്ഞത് ആണ് ശരിയെന്ന് തോന്നിയതും  വേഗം തന്നെ മഹിയും സച്ചുവും രഞ്ജിയും അഗ്നിയും ചേർന്ന് ദത്തിനെയും ഊർമിളയെയും മാറ്റി.അപ്പോളും അവന്റെ കൈയിൽ ആ ഡയറി ഭദ്രമായിയിരുന്നു.....

തങ്ങളെ ഞെട്ടിക്കാൻ പോകുന്ന എന്തോ ഒന്ന് ഉണ്ടെന്ന് ഇവർ മനസിലാക്കിയില്ല...

[[[[[[[[]]]]]]]][[[[[[]]]][

ഇതേസമയം അയാൾ തന്റെ ആദ്യലക്ഷ്യം പൂർത്തിയാക്കതിന്റെ സന്തോഷത്തിൽ ആയിരുന്നു.. അപ്പോളാണ് അയാളുടെ അടുത്തേക്ക് ഒരു സ്ത്രീ വന്നത്.. നാൽപത്തിയെഴു വയസ് തോന്നിക്കുന്ന സ്ത്രീ വന്നത്....

\"ഏട്ടാ... നമ്മളുടെ മകനെ കാണാനില്ല.. രണ്ടുമൂന്നു ദിവസം മുമ്പ് ഇവിടെ നിന്നും പോയതാ.. ഇതുവരെ ഇങ്ങോട്ടേക്കു വന്നിട്ടില്ല..എന്തിന് അവനൊന്നു വിളിച്ചതും പോലുമില്ല ഏട്ടാ.. നമ്മളുടെ മകന് എന്തെങ്കിലും പറ്റിയിട്ടുണ്ടാകുമോ...ഏട്ടാ, ഏട്ടന്റെ ആളുകളെ വിട്ട് അവനെ കണ്ടുപിടിക്കാൻ പറയുമോ....\"

ആ അമ്മ മനസിന്റെ കണ്ണീർ അയാൾ കണ്ടില്ല നടിച്ചു.അവരുടെ കണ്ണീർ കണ്ടതും അയാളോരു പിശാശ് ആയി മാറി.. ആ അമ്മയുടെ രണ്ട് കവിളിലും മാറി മാറി അടിച്ചു... ചുണ്ട് പൊട്ടിയിട്ടും അയാൾ അവളെ അടിക്കുന്നത് നിർത്തിയില്ല... ഒടുവിൽ അവളുടെ ബോധം നക്ഷ്ടപ്പെടാൻ പോകുക ആണെന്ന് മനസിലായതും അയാൾ അവളെ അടിക്കുന്നത് നിർത്തി... അവളുടെ കഴുത്തിൽ പിടിച്ചുകൊണ്ടു പറഞ്ഞു 

     \"നോക്ക്...നിന്റെ മകൻ എവിടേക്ക് പോയാലും എനിക്ക് സങ്കടം ഉണ്ടാവില്ല... അവൻ പോയപോലെ വരുമെന്ന് ഉറപ്പുണ്ട്..അതോണ്ട് നീ വെറുതെ
പേടിക്കണ്ട... അവൻ എന്റെ മകനാണ്... എന്റെ സ്വഭാവം അതുപോലെ തന്നെ കിട്ടിട്ടുണ്ട് നമ്മളുടെ മകന്...


\"നിങ്ങൾക്ക് അങ്ങനെ പറയാം...നിങ്ങൾക്ക് അമ്മ എന്നവാക്കിൻ്റെ അർത്ഥമറിയത്താതുകൊണ്ടാണ്  ഇങ്ങനെപറഞ്ഞത് ....നമ്മളുടെ മകനു എന്തെങ്കിലും പറ്റിയാ അതിനുത്തരവാദി നിങ്ങൾ മാത്രമായിരിക്കും\"ഇത്രയും പറഞ്ഞ് അവൾ മയങ്ങി വീണു... അയാളിലെചെകുത്താൻ പിന്നെയുമവളെ ദ്രോഹിച്ചു

 മണിക്കൂറുകൾക്ക് ശേഷം............................


പ്രവീൺ കണ്ണ് തുറന്നുനോക്കിയപ്പോ  കണ്ടത് പരിചയമില്ലാത്തൊരു സ്ഥലത്താണ് താനെത്തിപ്പെട്ടത് എന്നവന് മനസിലായി എണീക്കാൻ  ശ്രമംനടത്തിയപ്പോളാണ്
 അവനു മനസിലായത് തൻ്റെ  കൈകളും കാലുകളും കെട്ടിയിരിക്കുന്നുവെന്ന്..ആ നിമിഷം അവനു ഭയം തോന്നി..തൻ്റെ  അടുത്തേക്ക് ആരോ വരുന്നുണ്ടെന്ന് മനസിലായതും  അവൻ്റെ ഭയം ഉച്ചസ്ഥായിയിലായി.....തൻ്റെ മുന്നിൽനിൽക്കുന്നവനെ കണ്ടതും അവൻ്റെ  മനസിൽ ധാരാളം ചിന്തകൾ കടന്നു വന്നു......

പ്രവീണിൻ്റെ മുഖഭാവത്തിൽ  നിന്നുമവൻ മനസിലാക്കിയതും അവൻ പറഞ്ഞു തുടങ്ങി തൻ്റെ പ്രണയത്തെ  പറ്റി.......തൻ്റെ   മാത്രം  മാളുവിനെ പ്പറ്റി......

അവനവസാനം പറഞ്ഞതുകേട്ട് പ്രവീൺ ഞെട്ടി.....

തുടരും ...............................................................


അങ്ങനെ ദത്തൻ ഊർമിള ഗൗതം  തൂടങ്ങിയ കഥാപാത്രങ്ങൾ നമ്മളോട് യാത്ര പറഞ്ഞിരിക്കുക ആണ്.....



❤️ദേവാഗ്നി ഭാഗം 38❤️

❤️ദേവാഗ്നി ഭാഗം 38❤️

4.6
4808

പ്രവീണിൻ്റെ മുഖഭാവത്തിൽ  നിന്നുമവൻ മനസിലാക്കിയതും അവൻ പറഞ്ഞു തുടങ്ങി തൻ്റെ പ്രണയത്തെ  പറ്റി.......തൻ്റെ   മാത്രം  മാളുവിനെ പ്പറ്റി...... അവനവസാനം പറഞ്ഞതുകേട്ട് പ്രവീൺ ഞെട്ടി..... തുടർന്ന് വായിക്കുക..... \"നീ എന്താ ഇപ്പോ പറഞ്ഞത് ...\" \"ഞാൻ പറഞ്ഞത്  മനസിലായില്ലേ നിനക്ക് ...\" \"ഞാൻ എന്റെ ഹൃദയത്തിൽ കൊണ്ടുനടന്ന പെണ്ണിന്റെ സന്തോഷവും നിഷ്കളങ്കതയും ആണ് നീയും ഗൗതവും കൂടി ഇല്ലാതെയാക്കിയത് ...നീ നശിക്കുന്നത് കണ്ട് നിൽക്കാൻ ആ പാവത്തിന് കഴിഞ്ഞില്ല...ഞാൻ വിളിക്കുമ്പോൾ യൊക്കെ  അവൾക്ക് പറയാനുള്ളത് നിന്നെ പറ്റി മാത്രമാണ്...അവൾക്ക് നീ  എന്ന് വെച്ചാൽ ജീവനാണ് ..പക്ഷേ സഹോദരൻ എന്