Aksharathalukal

❤️ദേവാഗ്നി ഭാഗം 38❤️

പ്രവീണിൻ്റെ മുഖഭാവത്തിൽ  നിന്നുമവൻ മനസിലാക്കിയതും അവൻ പറഞ്ഞു തുടങ്ങി തൻ്റെ പ്രണയത്തെ  പറ്റി.......തൻ്റെ   മാത്രം  മാളുവിനെ പ്പറ്റി......

അവനവസാനം പറഞ്ഞതുകേട്ട് പ്രവീൺ ഞെട്ടി.....

തുടർന്ന് വായിക്കുക.....

\"നീ എന്താ ഇപ്പോ പറഞ്ഞത് ...\"

\"ഞാൻ പറഞ്ഞത്  മനസിലായില്ലേ നിനക്ക് ...\"

\"ഞാൻ എന്റെ ഹൃദയത്തിൽ കൊണ്ടുനടന്ന പെണ്ണിന്റെ സന്തോഷവും നിഷ്കളങ്കതയും ആണ് നീയും ഗൗതവും കൂടി ഇല്ലാതെയാക്കിയത് ...നീ നശിക്കുന്നത് കണ്ട് നിൽക്കാൻ ആ പാവത്തിന് കഴിഞ്ഞില്ല...ഞാൻ വിളിക്കുമ്പോൾ യൊക്കെ  അവൾക്ക് പറയാനുള്ളത് നിന്നെ പറ്റി മാത്രമാണ്...അവൾക്ക് നീ  എന്ന് വെച്ചാൽ ജീവനാണ് ..പക്ഷേ സഹോദരൻ എന്ന നിലയിൽ അമ്പേ പരാജയപെട്ടു...നിന്റെ സൃഹുത്തുക്കളോട് മാന്യമായ രീതിയിൽ സംസാരിക്കുമ്പോൾ നീ എന്താ നിന്റെ
സഹോദരിയെ ഇങ്ങനെ വേദനിപ്പിക്കുന്നത്
അതിന് മാത്രം അവളെന്താ നിന്നോട് ചെയ്തത് ...അവളെ രാത്രി തന്നെ നിന്റെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയില്ലേ...ഗൗതത്തെ സ്നേഹിക്കുന്നുവെന്ന് അവൾ പറഞ്ഞപ്പോൾ മനസിൽ സങ്കടം തോന്നിയെങ്കിലും അവൾ സന്തോഷത്തോടെ ഗൗതത്തിന്റെ കൂടെ ജീവിക്കുമെന്ന് വിശ്വസിച്ചു ...പക്ഷേ എന്തൊകൊണ്ടോ അവളെ തനിച്ചാക്കാൻ തോന്നിയില്ല
അതുകൊണ്ടാ നിഴൽ പോലെ നിങ്ങളുടെ പിന്നാലെ നടന്നത് ..നിങ്ങളുടെ ഗാങ്ങിൽ ഒരു ഗുണ്ട ആയി ചേർന്നതും അവളെ കാണാൻ കഴിയുമെന്ന വിശ്വാസത്തോടെ ആണ് ...പക്ഷേ അവളെ കാണുമ്പോൾ ഒക്കെ  എന്റെ ഹൃദയം ആഴത്തിൽ വേദനിച്ചുകൊണ്ടിരുന്നു ..നിങ്ങൾ രണ്ടുപേരും അവളെ ഭോഗിക്കുമ്പോൾ എന്റെ ഹൃദയത്തിൽ നിന്നും രകതം പൊടിയുക ആണ് ചെയ്തത് ...ഒടുവിൽ എല്ലാം അഗ്‌നിദേവിനോട് തുറന്നു പറഞ്ഞതും അവൻ എന്നെ ഒരുപാട് തല്ലി അപ്പോളൊന്നും എന്റെ മനസ് വേദനിച്ചില്ല ..കാരണം എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു സ്നേഹിച്ച പെണ്ണിനെ സംരക്ഷിക്കാൻ കഴിയാത്തവൻ ആണെന്നുള്ള ഉറപ്പ് ....\"

പിന്നീട് അങ്ങോട്ട് ഒരുതരം വാശി ആയി ..തന്റെ പെണ്ണിനെ വേദനിപ്പിച്ചവർക്ക് ശിക്ഷ വിധിക്കുന്നവൻ ആയി മാറി ഞാൻ ..അഗ്നി അവളെ രക്ഷിച്ചു പോകുമ്പോളും അവൾ ദയനിത നിറഞ്ഞ നോട്ടമാണ് തന്നത്... പിന്നീട് അങ്ങോട്ട്
ഒരു കാത്തിരിപ്പ് ആയിരുന്നു നിന്നെ എന്ത് ചെയ്യണമെന്ന്....ഒടുവിൽ ഞാൻ കണ്ടുപിടിച്ച വഴിയാണ് എന്ന് പറഞ്ഞ്
പ്രവീണിന്റെ അരികിലേക്ക് ഒരു പെട്ടി നീട്ടിവെച്ചു ...ആ പെട്ടി തുറന്നതും ആ പെട്ടിയിൽ ഉണ്ടായിരുന്നവ കണ്ടതും
പ്രവീണിന്റെ മുഖത്തു ഭയം കുമിഞ്ഞു കൂടി ....

\"എന്താണ് മിസ്റ്റർ പ്രവീൺ മുഖത്തൊരു ഭയം..നീ എന്താ കരുതിയത് എൻ്റെ  പെണ്ണിനെ  ദ്രോഹിച്ചവനെ വെറുതെ  വിടുമെന്നോ....അങ്ങനെ ആണെങ്കിൽ 
ഞാനവളോട് ചെയ്യുന്ന വഞ്ചന ആവില്ലേ...\"

\"അപ്പോ നിനക്കുള്ളത് ഞാൻ തരില്ല... അതിനു അവകാശമുള്ള ഒരാൾ ഇപ്പോ എത്തും...\"

\"എന്തായി ധീരജ് പറഞ്ഞ് കഴിഞ്ഞോ... എല്ലാം..\"

\"ഹ്മ്മ്. ഇനിയും ചിലത് കൂടി പറയാനുണ്ട്.അത്
നീ വന്നിട്ട് പറയാമെന്നു കരുതിയിരിക്കുകയായിരുന്നു ഞാൻ...\"

പ്രവീണിന്റെ മനസിൽ ധീരജും അഗ്നിയും എങ്ങനെ സൃഹുത്തുക്കളായി  എന്ന ചിന്ത ആയിരുന്നു  ..

പ്രവീണിന്റെ മുഖഭാവം കണ്ടതും അഗ്നി പറഞ്ഞു തുടങ്ങി ധീരജ് ആരെന്നും എന്തെന്നും... എല്ലാം കേട്ട് കഴിഞ്ഞതും പ്രവീണിനുമൊന്നും പറയാൻ ഉണ്ടായിരുന്നില്ല... തന്റെ മരണം മുന്നിലെത്തി എന്ന് അവനു ഒരുനിമിഷം തോന്നി.. അന്ന് തന്റെ ആദ്യമായി തന്റെ സഹോദരിയായവളെ കുറച്ചു ചിന്തിച്ചു..

തന്നെ ഏട്ടാ എന്ന് വിളിച്ചു നടന്നവൾ....
തനിക്ക് എന്തെങ്കിലും പറ്റിയാൽ കരയുന്നവൾ....
തന്റെ സങ്കടം മാറ്റാൻ എന്ത് ചെയ്യുന്നവൾ... ഒരിക്കൽ കുടിച്ചു വീട്ടിലെത്തിയപ്പോൾ പിണങ്ങി പോയവൾ...
തന്റെ കണ്ണൊന്നു നിറഞ്ഞാൽ ആരേക്കാളും അവൾ മനസിലാക്കും...
എന്നാ എനിക്ക് അവളോട് ദേഷ്യം തോന്നിയത്, സ്വന്തം പെങ്ങൾ  അല്ലെന്ന് അറിഞ്ഞപ്പോൾ ആയിരുന്നോ അവളോട് ദേഷ്യം തോന്നിയത്...താൻ പെങ്ങൾ ആണെന്ന് ഓർക്കാതെ പോലും അവളെ.....

അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ നിലത്തേക്ക് പതിച്ചു...

\"നിനക്ക് ഞാൻ തരുന്ന ശിക്ഷ വളരെ ആഴത്തിൽ ഉള്ളതായിരിക്കും...\" എന്ന് പറഞ്ഞ് അഗ്നി പ്രവീണിന്റെ മുറിവുകൾ ഉണ്ടാക്കി.. പിന്നീട് ധീരജും.. മരിക്കാറായി എന്ന് മനസിലായതും ധീരജും അഗ്നിയും അവനെ അവിടെ തന്നെ വിട്ടു...

ധീരജ് ചെറുപുഞ്ചിരി നൽകി കൊണ്ട് അഗ്നിയോട് യാത്ര പറഞ്ഞ് പോകാൻ തുടങ്ങിയതും എന്തോ ഓർത്തപോലെ അവൻ തിരികെ അഗ്നിയുടെ അരികിലേക്ക്
വന്ന് നിന്നു.....

\"അഗ്നിദേവ്.. നിന്നോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല...നിന്നിലെ
ചെകുത്താനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്...
അന്ന് നീ അവളെ രക്ഷിക്കാൻ വന്നപ്പോൾ അവിടെയുണ്ടായിരുന്നവരെ കൊല്ലാകൊല്ല ചെയ്യുമ്പോ ഞാൻ ഭയപ്പെട്ടിരുന്നു...എന്നെ എന്തെങ്കിലും
ചെയ്യുമോ എന്ന്...ഞാനൊരു കാര്യം ചോദിച്ചോട്ടെ..\"

\"എന്തിനാ എന്നെ ജീവിക്കാൻ അനുവദിച്ചത്..\"

ധീരജ് ചോദിച്ചതും അഗ്നി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് നടന്നു നീങ്ങി...
അഗ്നി പോകുന്നതും നോക്കി നിന്നു...തന്റെ കാർ തുറന്ന് കേറാൻ
തുടങ്ങിയതും അവന്റെ കണ്ണിൽ സീറ്റിൽ ഇരിക്കുന്ന ഒരു പേപ്പർ ശ്രദ്ധയിൽ പെട്ടതും എന്തോ ഉൾപ്രേരണയാൽ
അത് എടുത്ത് വായിച്ചു....

അതിലെ വരികൾ വായിക്കുമ്പോളും
അവന്റെ കണ്ണ് നിറഞ്ഞു... ഡോർ അടച്ചു
ചുറ്റിലും നോക്കിയതും ധീരജ് കണ്ടു തന്നെ നോക്കി നിൽക്കുന്ന അഗ്നിയെ കണ്ടതും അവനോടി അഗ്നിയുടെ അടുത്തേക്ക് ചെന്നു....

\"എന്തിനാ..... എന്തിനാ.....\'ധീരജ് കരച്ചിനിടയിൽ എന്തൊക്കെയോ
പറയാൻ ശ്രമിച്ചു..

\"ധീരജ് കരയാതെ...അവളോട് അവിടെ സ്നേഹത്തോടെ പെരുമാറിയത് നീയല്ലേ.. പിന്നെ എന്തിനാ നീ കരയുന്നത്....നിന്റെ പ്രണയം അല്ലടോ അവൾ....നീ വേണം അവളുടെ കൂടെ മരണം വരെ...അവളെ സ്നേഹത്തോടെ
പൊതിഞ്ഞു പിടിക്കാൻ....\"

\"ഞാൻ എങ്ങനെ...\"

\"നിന്നെ മനസിലാക്കാൻ അവൾക്കേ
കഴിയുള്ളൂ....നിന്റെ പെണ്ണിന്....നിന്റെ നല്ല പാതിക്ക്... നീ അവളുടെ കൂടെ വേണം.. അവളെ മാറ്റിയെടുക്കാൻ നിന്നെ കൊണ്ടേ കഴിയുള്ളൂ.....\"

തുടരും.....


❤️ദേവാഗ്നി ഭാഗം 39❤️

❤️ദേവാഗ്നി ഭാഗം 39❤️

4.6
4817

തന്റെ അടുത്ത് നിൽക്കുന്നുവളെ പ്രണയത്തോടെ നോക്കിയവൻ...അവളുടെ മുഖത്തെ ഭാവം ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു അവൻ... അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചതും ആർദ്രമായി അവളുടെ കാതോട് ചേർന്ന് ദേവ എന്ന് വിളിച്ചതും അവൾ തലയുർത്തി നോക്കി... തന്നെ പ്രണയത്തോടെ നോക്കി നിൽക്കുന്നവനെ കണ്ടതും അവളുടെ മുഖം നാണത്താൽ ചുവന്നു... \"ദേവയേട്ടാ....\" എന്ന് വിളിച്ചതും അവൻ അവളുടെ ചുണ്ടിൽ വിരൽ ചേർത്തുകൊണ്ട് പറഞ്ഞു... \"ദേവാ... നിന്റെ ദേവേട്ടാ എന്ന വിളിയാണ് എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നത്. ഞാൻ അടുത്ത് വരുമ്പോൾ നീ എന്നെ വിളിക്കുമ്പോ എന്റെ മനസ് നുൽ ഇല്ലാ പട്ടം പോലെ നിന്റെ മനസോട് ചേർ