പിറ്റേന്ന് രാവിലെ സ്വാസുവും ദേവുവും ഒന്നിച്ചാണ് കോളേജിലേക്ക് പോയത്...ദേവുവിന്റെ മനസിൽ ആകുലത ഉണ്ടായിരുന്നു.. കാരണം തന്നെ ശത്രു ആയി കണ്ട സ്വാസികയെയാണ് ഏവർക്കും പരിചയം.. എന്നാൽ തന്റെ ഇച്ചേച്ചി, തന്നെ തിരിച്ചറിഞ്ഞപ്പോൾ സ്നേഹംകൊണ്ട് മൂടുക ആയിരുന്നു തന്നെ..കാരണം ഇച്ചേച്ചിക്ക് അത്രമേൽ പ്രിയപ്പെട്ടത് ആയിരുന്നു താൻ...
ഓരോന്നും ചിന്തിച്ചു ഇരുന്നുകൊണ്ട് കോളേജിലെത്തിയത് ദേവ അറിഞ്ഞില്ല...
\"ദേവ.. രണ്ടുദിവസം മുമ്പ് നമ്മൾ എങ്ങനെ ആയിരുന്നുവെന്ന് കോളേജിലെ എല്ലാവർക്കുമറിയാം... പക്ഷേ ഇന്ന് നമ്മൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും ശ്രദ്ധിക്കാതെ നീ മുന്നോട്ട് പോകണം..
നമ്മൾ എങ്ങനെ ആണെന്ന് ആരെയും ബോധിപ്പിക്കണ്ട കാര്യമില്ല.. പിന്നെ ചിലരുണ്ട് നമ്മളെ ദ്രോഹിക്കാൻ മാത്രം തീരുമാനിച്ച് നമ്മളെ ചൊറിയാൻ മാത്രം വരുന്നവർ.. അവർക്ക് തക്ക മറുപടി കൊടുക്കണം നീ... എന്റെയും ഗോകുലിന്റെയും പുലിക്കുട്ടി ആകണം നീ ഈ നിമിഷം മുതൽ...\"
\"ഹ്മ്മ്.. ഞാൻ ട്രൈ ചെയ്യാം ചേച്ചി.. എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല...പക്ഷേ ഒന്ന് മാത്രം
പറയാം ഞാൻ..ഇച്ചേട്ടനും ഇച്ചേച്ചിയും ആഗ്രഹിച്ചപോലെ നിങ്ങളുടെ പുലികുട്ടി ആയി മാറും ഞാൻ...\"
ഇതുപറഞ്ഞ് ദേവ കാർ തുറന്ന് ഇറങ്ങി..
തന്റെ സൃഹുത്തുക്കളെ കണ്ടതും ദേവ അവരുടെ അടുത്തേക്ക് ചെന്നു...
\"നീയെന്താ സ്വാസികയുടെ കൂടെ വന്നത്.. അവളെവിടെ.. അമ്മു..\" കാർത്തിക്കിന്റെ ചോദ്യത്തിന് ദേവ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.. അവൾ ഒന്നും മിണ്ടാതെ ക്ലാസ് റൂമിലേക്ക് നടന്നു.. പിന്നാലെ കാർത്തിയും ശിവഹരിയും ചെന്നു.. തന്റെ സീറ്റിൽ ഇരുന്ന് ഫോൺ എടുത്ത് ഹെഡ്സെറ്റ് വെച്ച് പാട്ട് കേൾക്കാൻ തുടങ്ങി.ദേവയുടെ മാറ്റം കണ്ടതും കാർത്തിയും ശിവയും പരസ്പരം നോക്കി...
കാർത്തി ദേഷ്യത്തോടെ അവളുടെ ഹെഡ്സെറ്റ് ഊരിമാറ്റി..
\"കാർത്തി നീ എന്റെ ഹെഡ്സെറ്റ് തരുന്നുണ്ടോ...\"
\"ഞാൻ ചോദിച്ചതിന് മറുപടി തന്നാൽ
നിനക്ക് ഹെഡ്സെറ്റ് തരാം...\" കാർത്തി അവളുടെ ഹെഡ്സെറ്റ് തന്റെ ഷർട്ടിന്റെ പോക്കറ്റിൽ വെച്ചുകൊണ്ട് പറഞ്ഞു..
\"നിനക്ക് എന്താ അറിയണ്ടത് ഞാനെങ്ങനെ സ്വാസികയുടെ കൂടെ വന്നുവെന്നല്ലേ...\"
\"അതിനുള്ള ഉത്തരം ഞാൻ പറയാം.. അതിനുമുമ്പ് അമ്മുവും കൃഷ്ണയും വേണം..എന്റെ അരികിൽ...അവർ കൂടി വന്നാൽ ഞാൻ പറയാം. ഞാനും സ്വാസുവും തമ്മിലുള്ള ബന്ധം....\"
അമ്മുവും കൃഷ്ണയും വന്നതും ദേവ പറഞ്ഞുകൊടുത്തു സ്വാസിക ആയിട്ടുള്ള
ബദ്ധം.. അപ്പോളും ഇവരുടെയുള്ളിൽ സ്വാസികയോട് ചെറിയ ദേഷ്യം ഉണ്ടായിരുന്നു.. ആ ദേഷ്യം പുറത്തു കാണിക്കാതെയിരിക്കാൻ ഇവർ
ശ്രദ്ധിച്ചു...
ക്യാന്റീനിൽ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ കണ്ടു ഒറ്റക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്ന സ്വാസികയെ...അവളെ കണ്ടതും ദേവുവിന് സങ്കടമായതും അവൾ തന്റെ ഭക്ഷണം എടുത്ത് സ്വാസുവിന്റെ അടുത്തേക്ക്
ചെന്നിരുന്ന് കഴിക്കാൻ തുടങ്ങി..തന്റെ മുന്നിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ദേവയെ കണ്ടതും സ്വാസികയുടെ മുഖത്ത് ചെറു ചിരി സ്ഥാനം പിടിച്ചു...ഇവരുടെ മാറ്റം കണ്ടതും
അവിടെയുള്ളവർ അതിശയിച്ചു..പലരും പറയുന്നത് കേട്ടിട്ടും ഇവർ അതൊന്നും മൈൻഡ് ചെയ്തില്ല...
മിഥു ഒരുമിച്ചിരിക്കുന്ന സ്വാസികയേയും ദേവയെയും കണ്ടാണ് മിഥു കാന്റീനിലേക്ക് വന്നത്...മിഥു ഇവരുടെ അടുത്ത് ഇരുന്നു...
\"മിഥു മിസ്സ് എന്താ ഇവിടെ...\" സ്വാസു
\"ഞാൻ വന്നത് നിങ്ങളോട് ഒരു കാര്യം പറയാൻ ആണ്. ഇന്റർകോളേജ് മത്സരങ്ങൾ സ്റ്റാർട്ട് ചെയ്യുന്നത് ഒക്ടോബർ പത്തിന് ആണ്.. അതും CMS കോളേജിൽ വെച്ചാണ് ഇന്റർകോളേജ് മത്സരങ്ങൾ
അപ്പോ പാട്ടിനു നിങ്ങൾ മൂവരും വേണം...\"
\"മിഥു മിസ്സ്... എന്താ പറയുന്നത് എന്നോട് എന്തിനാ ഇവരുടെ കൂടെ പാട്ട് പാടാൻ പറഞ്ഞത്....\" സ്വാസുവിന്റെ പരിഭവം നിറഞ്ഞ ചോദ്യം കേട്ടതും മിഥുവും ദേവുവും ചിരിക്കാൻ തുടങ്ങിയതും സ്വാസുവിന്റെ മുഖം
വാടിയതും മിഥു അവളുടെ മുഖത്തെ ഭാവം കണ്ടതും പറയാൻ തുടങ്ങി...
\"ലുക്ക് സ്വാസിക.. കഴിഞ്ഞ രണ്ടുവർഷവും നമ്മളുടെ കോളേജ് ഗ്രൂപ്പിന്റെ മെയിൻ female സിങ്ങർ ആണ് നീ...സൊ ഈ വർഷം കൂടി നമ്മളുടെ മ്യൂസിക് ഗ്രൂപ്പിന്റെ കൂടെ നീയും വേണമെന്ന് തോന്നി...\"
\"മിസ്സ് പറഞ്ഞതുകൊണ്ട് പങ്കെടുക്കാം..ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഓൺ ദി സ്പോട്ടിൽ ഞാൻ പിൻമാറും..\"
\"ഹ്മ്മ്മ്.. ഗോകുൽ വരുന്നതുവരെ
നീ ഇവൾക്ക് സപ്പോർട്ട് കൊടുക്കണം.. പ്രോഗ്രാം കഴിയുന്നതുവരെ നിങ്ങളുടെ
മനസ് അസ്വസ്ഥമാകുന്ന ഒന്നും സംഭവിക്കരുത്.. കാരണം, ഒരു നിസാരകാരണം മതി.. പലരും നിങ്ങൾക്കെതിരെ തിരിയാൻ...അതുകൊണ്ട്
ഒരു പ്രശ്നത്തിനുപോലും നിങ്ങൾ ഇടപെടുത്.. നിങ്ങളോട് ആരെങ്കിലും മോശമായി സംസാരിച്ചാൽ എന്നോട് വന്ന് പറയണം..\"
\"ഹ്മ്മ്മ്..\" ദേവുവും സ്വാസുവും വെറുതെ മൂളുക മാത്രമാണ് ചെയ്തത്...
മിഥു പോയതും ഇവരുടെയും അടുത്തേക്ക് അവളുടെ സൃഹുത്തുക്കൾ വന്നിരുന്നു...
കാർത്തി അവളോട് ചോദിക്കാൻ തുടങ്ങി...
\"നീ എങ്ങനെയാ നിന്റെ ഗോകുൽ നിന്റെ ഇച്ചേട്ടൻ ആണെന്ന് തിരിച്ചറിഞ്ഞത്..വർഷങ്ങൾക്കു ശേഷമല്ലേ
നീ ഗോകുലിനെ കണ്ടത്...പിന്നെ എങ്ങനെ നീ ഗോകുൽ നിന്റെ ഇച്ചേട്ടൻ ആണെന്ന് മനസിലാക്കി..\"
ഇതുകേട്ടതും ദേവു ഒന്ന് ചിരിച്ച ശേഷം
കാന്റീനിൽ നിന്നും എണിറ്റു പുറത്തേക്ക്
നടന്നു...അവൾ ചെന്ന് വാകമരത്തിന്റെ ചുവട്ടിൽ ഇരുന്നു...പിന്നാലെ സ്വാസുവും ബാക്കിയുള്ളവരും ചെന്നു...
\"കാർത്തി പറഞ്ഞത് നേരാണ്...എനിക്ക് ഗോകുൽ എന്റെ ഇച്ചേട്ടൻ ആണെന്ന് മനസിലായത് ഞാൻ സ്വാസികയുടെ വീട്ടിൽ എത്തിയപ്പോൾ ആണ് \"
\"WHAT????\" കാർത്തി
\"അതേ.. ഞാൻ സ്വാസികയുടെ വീട്ടിൽ വെച്ചാണ് ഗോകുലേട്ടൻ എന്റെ ഇച്ചേട്ടൻ ആണെന്ന് മനസിലായത്...\"
\"ഞാൻ ഗോകുലേട്ടനും ആയിട്ട് സംസാരിക്കാൻ വേണ്ടി സ്വാസു ചേച്ചി താഴേക്ക് ചെന്നു...എന്റെയും ഗോകുലിന്റെയും ഇടയിൽ മൗനം സ്ഥാനം പിടിച്ചു... എന്ത് പറയണം എന്നോ എനിക്കറിയില്ലയായിരുന്നു. കാരണം അവന്റെ വാക്കുകൾ എന്നെ തകർത്തു കളഞ്ഞു...അപ്പോളാണ് വിശ്വ അങ്കിൾ എന്നെ വന്ന് വിളിച്ചതും ഞാൻ അങ്കിളിന്റെ അടുത്തേക്ക് ചെന്നു..\"
അവളുടെ മനസിലേക്ക് വിശ്വ അങ്കിൾ പറഞ്ഞതെല്ലാം ഓർമ്മ വന്നതും അവൾ പറഞ്ഞു തുടങ്ങി...
\"മോളെ... ഞാൻ വിളിപ്പിച്ചത്...ഗോകുലിനെ പറ്റിയും പിന്നെ നീ അറിയാത്ത ചില സത്യങ്ങൾ പറയാൻ വേണ്ടിയാ...\"
\"ഗോകുലിനെ പറ്റി എന്താ അങ്കിലിന് പറയാൻ ഉള്ളത്...പിന്നെ ഞാനറിയാത്ത എന്ത് കാര്യമാണ് അങ്കിളിന് പറയാനുള്ളത്\"
\"മോൾക്ക് SSB കോളേജിൽ അഡ്മിഷൻ കിട്ടാൻ കാരണം ഗോകുൽ ആണ്... നീ ഞങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോ അവനാണ് അവശ്യപെട്ടത് തന്റെ കോളേജിൽ ചേർക്കാൻ.. നിന്നെ സ്പോൺസർ ചെയ്ത് പഠിപ്പിക്കാൻ മുന്നോട്ട് വന്നത് അവന്റെ സാർ ആയ രഞ്ജിത് മഹാദേവൻ ആണ്...\"
\"രഞ്ജിത് മഹാദേവനോ? \"
\"അതേ നിന്റെ ക്ലാസ്സിൽ പഠിക്കുന്ന കൃഷ്ണയുടെ സഹോദരൻ രഞ്ജിത്...\"
\"രഞ്ജിത് നിന്നെ സ്പോൺസർ ചെയ്ത് പഠിപ്പിക്കാൻ തീരുമാനിച്ചുവെന്ന് അറിഞ്ഞതും ഗോകുൽ ചെയ്തത് എന്ത് ആണെന്ന് അറിയുമോ..എന്റെ പെങ്ങളെ പഠിപ്പിക്കാൻ ആരുടെയും സഹായം വേണ്ട.. അച്ഛൻ തന്നെ അവളെ സ്പോൺസർ ചെയ്ത് പഠിപ്പിച്ച മതിയെന്ന്... രഞ്ജിത് ഇപ്പോളും വിശ്വസിക്കുന്നത് നിന്നെ സ്പോൺസർ ചെയ്ത് പഠിപ്പിക്കുന്നത് താൻ ആണെന്ന് ആണ്...\"
\"രഞ്ജിത് എങ്ങനെ എന്നെ പറ്റി അറിഞ്ഞു..?
അതിന് രഞ്ജിയേട്ടൻ എന്നെ കണ്ടിട്ടില്ലല്ലോ...\"
\"നീ പറഞ്ഞത് നേർ ആണ്.. മംഗലം ഗ്രൂപ്പ് ഓഫ് കമ്പനിസ് പാവപെട്ട കുട്ടികളെ കണ്ടെത്താൻ വേണ്ടി എല്ലാ സ്കൂളുകളുമായി ചെറിയ രീതിയിൽ ഹെല്പ് ഡെസ്ക്ക് നടത്തുന്നുണ്ട്...അങ്ങനെയാണ് അവർക്ക് നിന്റെ പേര് കിട്ടിയതും രഞ്ജിത് സ്പോൺസർ ചെയ്യാൻ തീരുമാനിച്ചതും...\"
\"ഹ്മ്മ്...\"
\"പിന്നെ ഒരു കാര്യം കൂടി...\"
\"എന്താ കാര്യം..\"
\"നിന്റെ ഗോകുലേട്ടൻ തന്നെയാ നിന്റെ ഇച്ചേട്ടൻ..പെങ്ങളായി കണ്ട നിന്നെ എങ്ങനെയാ അവൻ പ്രണയിക്കുക...
നീ മനഃപൂർവം അവനെ വെറുക്കാൻ വേണ്ടി പറഞ്ഞതാണ് അവൻ അങ്ങനെയൊക്കെ...അന്ന് നീ അവനോട് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ തന്നെ അവൻ എന്നെ വിളിച്ചു...അന്ന് അവൻ ഒരുപാട് കരഞ്ഞു.. പെങ്ങളായി കണ്ടവൾ
ഒരുദിവസം വന്ന് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ അവന്റെ മനസിൽ ഒരുപാട് വേദനിച്ചു.. അതിനുശേഷം ഒരുപാട് മാറി ഗോകുൽ..അവൻ എപ്പോളും ആലോചനയിൽ ആയിരുന്നു... അവൻ നിന്നോട് മറുപടി പറയുന്നതിന്റെ രാവിലെ എന്നെ വിളിച്ചു പറഞ്ഞിരുന്നു അവൻ... അവൻ പറഞ്ഞതും ഞാൻ ഒരുപാട് അവനെ
തിരുത്താൻ നോക്കി. പക്ഷേ അവനു വാശിയായിരുന്നു.. നിന്റെ മനസിൽ അവനോട് വെറുപ്പ് ഉണ്ടാക്കും എന്ന്...അവൻ പറഞ്ഞതുപോലെ പ്രവർത്തിച്ചു...\"
\"ഗോകുലേട്ടൻ എന്റെ..... എന്റെ... ഇച്ചേട്ടൻ ആണെന്ന് അറിഞ്ഞില്ല ഞാൻ...അവൻ എന്റെ ഇച്ചേട്ടൻ ആണെന്ന് മുമ്പ് എപ്പോളെങ്കിലും അറിഞ്ഞിരുന്നുവെങ്കിൽ
ഒരിക്കൽ പോലും എന്റെ പ്രണയം അവനോട്
പറയില്ലായിരുന്നു ഞാൻ...എന്നോട് ദേഷ്യം ഉണ്ടാകുമോ ഗോകുലേട്ടന്...\"
\"നിന്നെ വെറുക്കാൻ അവനു കഴിയുമോ മോളെ..അവന്റെ കുഞ്ഞിപ്പെങ്ങൾ തന്നെയാ നീ..\"
എല്ലാം പറഞ്ഞു കഴിഞ്ഞതും അവൾ കണ്ണീർ തുടച്ചുകൊണ്ട് നോക്കിയതും കാർത്തിയുടെ പിന്നിൽ നിൽക്കുന്ന ഗോകുലിന്റെ സൃഹുത്തുക്കളെ കണ്ടതും ദേവയും സ്വാസുവും ഞെട്ടി...ദേവുവിന്റെ മനസിൽ
ചെറിയ ഭയം തോന്നിയെങ്കിലും അവളത് പുറത്ത് കാണിക്കാതെ കണ്ണീർ തുടച്ചശേഷം
തലയുർത്തി നിന്നു...ഗൗതം പറഞ്ഞതുകേട്ട്
ദേവുവും സ്വാസുവും ഞെട്ടി...
തുടരും.....
NB
Mistakes or doupts ഉണ്ടെങ്കിൽ റിവ്യൂ ആയി പോസ്റ്റ് ചെയ്യണേ..