Aksharathalukal

❤️ദേവാഗ്നി ഭാഗം 40❤️

അമ്മമാരുടെ ശബ്‍ദം കേട്ടപ്പോളാണ് മിഥുവും
ദേവയും അമ്മുവും ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റതും ഇവർ കണ്ടത് സ്വപ്നം ആണെന്ന് മനസിലായതും പരസ്പരം ഒന്ന് നോക്കിയശേഷം ഇവരുടെ മുഖത്ത് പുഞ്ചിരി
സ്ഥാനം പിടിച്ചു....

\"മിഥു ചേച്ചി...ചേച്ചി വല്ല സ്വപ്നം കണ്ടോ...ദേവ നീയും കണ്ടോ... സ്വപ്നം... നമ്മളുടെ പാതി നമ്മളെ വിവാഹം ചെയ്യുന്നത്...നമ്മൾ മൂവരും ഒരേ വീട്ടിൽ മരുമകളായി കടന്നു ചെല്ലുന്നത്....\"

അമ്മു പറഞ്ഞത് കേട്ട് ഞെട്ടി ഇരിക്കുക ആയിരുന്നു ദേവയും മിഥുവും... അമ്മുവിന്റെ പറച്ചിൽ കേട്ടതും ദേവയും മിഥുവും അമ്മുവിനൊരു തുറച്ചു നോട്ടം നൽകി....

\"അമ്മു.. നീ ഇപ്പോ പറഞ്ഞത് എന്തെന്ന്
അറിയുമോ... ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണ് ഇപ്പോ നീ പറഞ്ഞത്... നിനക്ക് അറിയാലോ എന്റെ കാര്യം...എന്റെ ജീവിതലക്ഷ്യം നേടിയതിനുശേഷം മാത്രമായിരിക്കും എന്റെ പ്രണയത്തെ പറ്റി ചിന്തിക്കുക.. അതുവരെ പ്രണയം എന്ന ചിന്ത എന്റെ മനസിൽ ഉണ്ടാവില്ല...\" ദേവ ഇത് പറഞ്ഞ് താഴേക്ക് പോയി...

\"മിഥു ചേച്ചി.. ഇവളെന്താ ഇങ്ങനെ പറയുന്നത്...\"

\"അവൾ പിന്നെ എങ്ങനെ പറയണം... നിനക്ക്
അറിയാലോ അവളുടെ ജീവിതം എങ്ങനെ ആണെന്ന്...അന്ന് ഇവിടേക്ക് മഹിയച്ഛനും ദേവച്ഛനും വന്ന് പറഞ്ഞത് മറന്നു പോയോ നീ.... ദേവച്ചൻ അഗ്നിക്ക് പെൺകുട്ടിയെ കണ്ടുപിടിച്ചിട്ടുണ്ടാകും... അവൾ പ്രണയിച്ചിട്ടും അവർ ഒന്നിക്കാതെ പോയാൽ അവൾക്കൊരുപാട് സങ്കടവുമാവും...ഇനി അഥവാ തന്നെ അവളെ അഗ്നിയിൽ നിന്നും
അവർ പിരിച്ചാൽ ദേവു തകർന്നു പോകും...
അതാ അവനിൽ നിന്നും ഇപ്പോ അവൾ അകന്നു നിൽക്കുന്നത്....വിധി അവർ ഒന്നിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ഒന്നിക്കും... അഗ്നി ഇല്ലാതെ ദേവ പൂർണമാവില്ല അമ്മു....\"

\"ചേച്ചി പറഞ്ഞതിൽ നിന്നും ഒരു കാര്യം മനസിലായി.. അഗ്നിയുടെ ജീവിതം ദേവുവിന്റെ കയ്യിലാണ്.. അതുപോലെ തിരിച്ചും.....ദേവയും അഗ്നിയും ഒന്നിച്ചില്ല എങ്കിൽ അവിടെ ദേവാഗ്നിയുടെ അവസാനം ആണ്...\"

അമ്മു ഇത് പറഞ്ഞ് അമ്മയുടെ അടുത്തേക്ക്
ചെന്നു...അമ്മു പോയിട്ടും മിഥുവിന്റെ മനസിൽ പല ചിന്തകളും കടന്നു വന്നു....
എന്തോ തീരുമാനിച്ച് ഉറപ്പിച്ചതുപോലെ അഗ്നിയുടെ നമ്പറിലേക്ക് കോൾ ചെയ്തുവെങ്കിലും കട്ട്‌ ആവുക ആണ് ചെയ്തത്....

ഇതേസമയം അഗ്നി ധീരജ്നോട്‌  തന്റെ മനസിലെ പ്ലാനുകൾ പങ്ക് വെക്കുക ആയിരുന്നു..

\"അഗ്നി.. നീ പറഞ്ഞത് നേരാ...പക്ഷെ അവളുടെ മനസിൽ എന്നോട് വെറുപ്പ് ആയിരിക്കും....അവൾ അവിടെ മരണതുല്യ
വേദന അനുഭവിച്ചപ്പോളും എനിക്കവളെ
സഹായിക്കാൻ പറ്റില്ല..അവളെ നെഞ്ചോട്
ചേർത്ത് നിന്റെ കൂടെ ഞാനുണ്ട് എന്ന്
പറയാൻ പറ്റില്ല... അവളെ സംരക്ഷിക്കാൻ
പറ്റാത്ത എന്റെ കൂടെ അവൾ ജീവിക്കുമെന്ന് തോന്നുന്നുണ്ടോ അഗ്നി....\"

ധീരജിന്റെ ചോദ്യം കേട്ടതും അഗ്നി മൗനം പാലിച്ചു... അൽപ്പം നേരം ഇവരും ദൂരത്തേക്ക്
നോക്കി നിന്നു....

\"അഗ്നി... അവൾക്ക് വേണ്ടി ഞാൻ കാത്തിരിക്കും...എന്നെങ്കിലും എന്നോട്
ക്ഷമിക്കും എന്ന് വിശ്വാസത്തോടെ...\"ഇത് പറഞ്ഞ് ധീരജ് തന്റെ കാർ എടുത്ത് പോയി...
ധീരജിന്റെ കാർ അഗ്നിയുടെ മുമ്പിൽ നിന്നും പോയതും അവന്റെ കണ്ണ് രക്തവർണമായി, ആരെയോ കൊല്ലാനുള്ള അഗ്നി അവന്റെ മനസിൽ കത്താൻ തുടങ്ങി...

തന്റെ മനസിലെ അഗ്നി ഇല്ലാതെയാക്കാൻ
തന്റെ പെണ്ണിനെ മാത്രമേ കഴിയുള്ളൂ എന്ന്
മനസിലായതും അഗ്നിയുടെ കാർ ബാലന്റെ വീട്ടിലേക്ക് പാഞ്ഞു....

-----

ഫുഡ്‌ കഴിച്ചുകൊണ്ടിരിക്കുമ്പോളാണ്
വീടിന്റെ മുറ്റത്ത് ഏതൊരു വണ്ടി നിർത്തുന്ന ശബ്‍ദം കേട്ടത്..

\"ആരാ വന്നിരിക്കുന്നത് എന്ന് നോക്കുമോ ദേവ മോളെ..\"

\"ഹ്മ്മ്...\" എന്ന് പറഞ്ഞുകൊണ്ട് ദേവ വാതിൽ തുറക്കാൻ പോയി..തന്റെ മുന്നിൽ നിൽക്കുന്നവനെ കണ്ടതും അവളുടെ മുഖത്ത് പുഞ്ചിരി സ്ഥാനം സ്ഥാനം പിടിച്ചുവെങ്കിലും അഗ്നി തന്റെ പുഞ്ചിരി കാണാതെയിരിക്കാൻ അവനിൽ നിന്നും
തിരിഞ്ഞു നിന്നു....

തന്റെ മുന്നിൽ നിൽക്കുന്നവളേ കണ്ടതും അഗ്നിയുടെ കണ്ണുകളിൽ പ്രണയം
നിറഞ്ഞു...

\"ദേവ...\" എന്ന് കാതോരം വിളിച്ചതും
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി...
അവന്റെ കണ്ണിലെ പ്രണയം കണ്ടതും ദേവ തല താഴ്ത്തി നിന്നു.. നോടിയിടയിൽ അഗ്നി അവളുടെ മുഖം ഉയർത്തി നോക്കിയതും അഗ്നി അവളുടെ ചുണ്ടകളെ നുകരാൻ തുടങ്ങി...ചുംബനത്തിന്റെ തീവ്രത കൂടുന്നത്
അനുസരിച്ച് അവന്റെ കൈകളും കൃസുതി കാണിക്കാൻ തുടങ്ങിയിരുന്നു...

\"ദേവയേട്ടാ...\" ദേവു വിളിച്ചുവെങ്കിലും അവനൊന്നും അത് കേട്ടില്ല...അവന്റെ മനസിൽ താനും അവളും മാത്രമുള്ള
ലോകത്ത് ആയിരുന്നു.....

\"അഗ്നിദേവ്...\" എന്ന് മിഥു ദേഷ്യത്തോടെ വിളിക്കുന്നത് കേട്ടാണ് അഗ്നി ദേവയിൽ നിന്നും അകന്നത്...\"

\"എന്താ ഇവിടെ....\" മിഥു വളരെ ദേഷ്യത്തോടെ അവനോട് ചോദിച്ചു...

\"മിഥില ചേച്ചി.. എനിക്കിവളെ കാണാൻ തോന്നി.. അതാ ഇങ്ങോട്ടേക്കു വന്നത്.. എന്റെ പെണ്ണിനെ കാണാൻ ആരുടെയും അനുവാദം വേണ്ട..അവളെ കാണാൻ തോന്നുന്ന സമയത്തെല്ലാം ഞാനവളെ കാണാൻ വരും....\"

\"അത് നീ മാത്രം ആലോചിച്ച മതിയോ... അഗ്നിദേവ്...\" കല്ലു ഇത് ചോദിച്ചു കൊണ്ട് അവന്റെ അരികിൽ വന്നു നിന്നു...

\"എന്റെ മുറപെണ്ണിന്റെ അരികിൽ വരാൻ ആരുടെയും അനുവാദം വേണ്ട...\"

അഗ്നി പറഞ്ഞതും കല്യാണി ഞെട്ടി....

തുടരും.....



❤️ദേവാഗ്നി ഭാഗം 41❤️

❤️ദേവാഗ്നി ഭാഗം 41❤️

4.6
4735

\"എന്റെ മുറപെണ്ണിന്റെ അരികിൽ വരാൻ ആരുടെയും അനുവാദം വേണ്ട...\" അഗ്നി പറഞ്ഞതും കല്യാണി ഞെട്ടി.... തുടർന്ന് വായിക്കുക.... \" എന്താ നീ പറഞ്ഞത്... നിന്റെ മുറപ്പെണ്ണ് എന്നോ... \" \"അതേ...\" കല്യാണിയുടെ മുഖത്ത് നോക്കികൊണ്ട് അഗ്നി പറഞ്ഞതും കല്യാണി ഒന്നും മിണ്ടാതെ അവിടെയുണ്ടായിരുന്ന സോഫയിൽ പോയി ഇരുന്നു...കല്യാണിയുടെ കൈപിടിച്ചുകൊണ്ട് അഗ്നി പറയാൻ തുടങ്ങി... \"അച്ഛൻപെങ്ങളെ... എനിക്ക് ദേവയെ ഒരുപാട് ഇഷ്ടമാണ്.. എനിക്ക് അവളെ  തരുമോ...\" \"അഗ്നി...\" എന്ന് വിളിച്ചുകൊണ്ട് ബാലൻ അവരുടെ അടുത്തേക്ക് വന്നു.... \"ബാലച്ചാ എനിക്ക് ദേവയെ ഇഷ്ടമാണ്.. വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നുണ്ട്...\" ഇതുകേട്ടുകൊണ്ടാ