\"എന്റെ മുറപെണ്ണിന്റെ അരികിൽ വരാൻ ആരുടെയും അനുവാദം വേണ്ട...\"
അഗ്നി പറഞ്ഞതും കല്യാണി ഞെട്ടി....
തുടർന്ന് വായിക്കുക....
\" എന്താ നീ പറഞ്ഞത്... നിന്റെ മുറപ്പെണ്ണ് എന്നോ... \"
\"അതേ...\" കല്യാണിയുടെ മുഖത്ത് നോക്കികൊണ്ട് അഗ്നി പറഞ്ഞതും കല്യാണി ഒന്നും മിണ്ടാതെ അവിടെയുണ്ടായിരുന്ന സോഫയിൽ പോയി ഇരുന്നു...കല്യാണിയുടെ കൈപിടിച്ചുകൊണ്ട് അഗ്നി പറയാൻ തുടങ്ങി...
\"അച്ഛൻപെങ്ങളെ... എനിക്ക് ദേവയെ ഒരുപാട് ഇഷ്ടമാണ്.. എനിക്ക് അവളെ തരുമോ...\"
\"അഗ്നി...\" എന്ന് വിളിച്ചുകൊണ്ട് ബാലൻ അവരുടെ അടുത്തേക്ക് വന്നു....
\"ബാലച്ചാ എനിക്ക് ദേവയെ ഇഷ്ടമാണ്.. വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നുണ്ട്...\"
ഇതുകേട്ടുകൊണ്ടാണ് വാസുദേവ് ഇവരുടെ അടുത്തേക്ക് വന്നത്...
\"മോനെ.അഗ്നി. ഞങ്ങളുടെ മകൾക്ക് നിന്നെ ഇഷ്ടമാണെങ്കിൽ നിനക്ക് തന്നെ ഞാൻ കൈപിടിച്ച് തരും... പക്ഷേ നീ കാത്തിരിക്കേണ്ടിവരും... കാത്തിരിക്കാൻ സമ്മതം ആണോ \"?
\"അതേ... എത്രനാൾ വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയാർ ആണ്...\"
\"മോനെ... നിന്റെ അച്ഛനും അമ്മയും സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ....\"
\"കല്യാണിയമ്മക്ക് പേടിയോ അതും സ്വന്തം ഏട്ടന്മാരെ...എന്ന എനിക്കെന്റെ അച്ഛനെ പേടിയില്ല... കാരണം കല്യാണിയുടെയും വാസുദേവിന്റെയും മകൾ ദേവു എന്നിൽ അലിഞ്ഞവൾ ആണ്..അവളെ എന്നിൽ നിന്നും ആരെങ്കിലും അകറ്റാൻ ശ്രമിച്ചാൽ
എന്റെ മറ്റൊരു മുഖം കാണും...പിന്നെ ഇവളുടെ ലക്ഷ്യം നേടുന്നതുവരെ ഞാൻ പുറകെ നടന്ന് ശല്യം ചെയ്യില്ല..ഞാനൊന്ന് സെറ്റിൽ ആയിട്ട് വരും...ദേവുവിനെ
പെണ്ണ് ചോദിക്കാൻ വേണ്ടി... അന്ന് അച്ഛനും
അമ്മയും നിറഞ്ഞ മനസോടെ എനിക്ക്
ദേവുവിനെ തന്ന മതി...\"
ഇത്രപറഞ്ഞ് അഗ്നി തന്റെ കാറിൽ കേറുന്നതിനുമുമ്പ് അവിടെയുള്ളവരെ നോക്കി... പിന്നീട് തന്നെ നോക്കി നിൽക്കുന്നവളെ കണ്ടതും കണ്ണ് കൊണ്ട് യാത്ര പറഞ്ഞു....
അഗ്നി ബാലന്റെ വീട്ടിൽ പോയതും അവിടെ സംസാരിച്ചതും കേട്ടപ്പോ സഹദേവിന് തന്റെ ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല...തന്റെ കാർ എടുത്ത് നേരെ ബാലന്റെ വീട്ടിലേക്ക് പോയി...
ദേഷ്യത്തോടെ കാർ ഡോർ അടച്ചു അവൻ ആ വീടിന്റെ അകത്തേക്ക് കേറി...
\"ബാലചന്ദ്രാ....\" സഹദേവിന്റെ ദേഷ്യത്തോടെയുള്ള വിളി കേട്ടതും ബാലനും ജാനിയും അവന്റെ അടുത്തേക്ക് വന്നു...
\"അഗ്നി വന്നിരുന്നോ ഇവിടേക്ക്..\"
\"വന്നിരുന്നു...\"
\"എന്തിന് വന്നുവെന്ന് ഞാൻ ചോദിക്കുന്നില്ല.. പക്ഷേ ഒരു കാര്യം പറഞ്ഞിട്ട് ഇപ്പോ പോകും ഞാൻ...അവന്റെ ജീവിതത്തിലേക്ക് ദേവുവിനെ കൊണ്ടുവരാൻ ഞാൻ സമ്മതിക്കില്ല... കണ്ണിൽ കണ്ട ദാരിദ്ര്യവാസികൾക്കൊന്നും എന്റെ മകന്റെ കൂടെ ജീവിക്കാനുള്ള അവകാശം ഇല്ല....അതോണ്ട് ദേവുമോളോട് പറഞ്ഞേക്ക്
എന്റെ മകനെ പ്രണയിച്ചിട്ട് കാര്യമില്ലയെന്ന്...അവൻ എന്റെ പെങ്ങളുടെ മകൾക്ക് ഉള്ളതാ...\"
സഹദേവൻ പറഞ്ഞതും ബാലനും ജാനിയും പരസ്പരം ഒന്ന് നോക്കി...
\"MR.. സഹദേവ.. നിനക്ക് തെറ്റി... വെറുമൊരു ദാരിദ്രവാസി പെണ്ണല്ല എന്റെ ദേവുമോൾ.. ദേവ ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ എംഡി ആണ്...എന്തുകൊണ്ടും അഗ്നിക്ക് ദേവു തന്നെയാ ചേർച്ച... ഇനി നീ എന്തൊക്കെ തടസം പറഞ്ഞാലും അവർ ഒരുമിപ്പിക്കാൻ ഞങ്ങളുണ്ടാകും... നിനക്ക് തടയാൻ പറ്റുമെങ്കിൽ തടയാൻ നോക്ക് \" ഇത് പറഞ്ഞ് വിജയും വിശ്വയും വന്നു...
ഇപ്പോ താൻ ദേഷ്യത്തോടെ എന്തെങ്കിലും പറഞ്ഞാൽ ശരിയാവില്ല എന്ന് മനസിലായതും സഹദേവൻ അവിടെ നിന്നും ഇറങ്ങി...
സഹദേവൻ പോയിയെന്ന് മനസിലായതും റൂമിൽ ആയിരുന്ന കല്യാണി അകത്തേക്ക് വന്നു...
\"കല്ലു..ദേവയേട്ടൻ പറഞ്ഞത് കേട്ടില്ലേ.. ഇനി എന്ത് ചെയ്യാനാ നിന്റെ പ്ലാൻ..\"
\"ദേവു മോൾ സ്വന്തം കാലിൽ നിൽക്കട്ടെ... അഗ്നി അവളെ കൈവിടില്ല എന്ന് ഉറപ്പുണ്ട്.. അതോണ്ട് എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ എതിർത്താലും അഗ്നി അവളെ സ്വന്തമാക്കിയിരിക്കും...\"
കല്ലുവിന്റെ വാക്കുകൾക്ക് വല്ലാത്തൊരു ഉറപ്പുണ്ടെന്ന് തോന്നിപോയി ബാലനും
ജാനിക്കും...
\"ബാലേട്ടനും ജാനി ചേച്ചിയും വീട്ടിലേക്ക്
പോകണം മഹിയുടെയും ദേവന്റെയും അടുത്തേക്ക്..നിങ്ങൾ രണ്ടുപേരും അവരുടെ അടുത്ത് നിൽക്കുന്നതാണ് നല്ലത്..\"
\"കല്ലു... നീ എന്താ പറയുന്നത്... ഞങ്ങൾ
പോകണമെന്നോ...അപ്പോ നിങ്ങളോ...\" ജാനിയുടെ ആകുല നിറഞ്ഞ ചോദ്യം
കേട്ടതും കല്ലു ഒന്ന് വിശ്വയെ നോക്കി... അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലായതും വിശ്വ പറഞ്ഞു തുടങ്ങി...
ആർക്കും അറിയാത്ത വാസുദേവിന്റെയും കല്യാണിയുടെയും ഭൂതകാലം....
അന്ന് വാസുവും കല്ലുവും ഒളിച്ചോടി പോയത്
ഈ നിൽക്കുന്ന വിജയിന്റെ വീട്ടിലേക്ക് ആയിരുന്നു..വിജയിന്റെ അച്ഛനും അമ്മയും കല്ലുവിനെ സ്വന്തം മകളായി കാണാൻ തുടങ്ങി...വിജയ് എന്തിനും ഏതിനും കല്ലുവിന്റെയും വാസുവിന്റെയും കൂടെ
ഉണ്ടായിരുന്നു..ദിവസങ്ങൾ കഴിയുംതോറും വിജയുടെ വീട്ടിലെ അംഗം ആയി... ദേവുവിന്റെ നൂൽകേട്ടിനു ഗുരുവായൂർക്ക് പോയി മടങ്ങും വഴിക്ക് അപകടം പറ്റി..ആ അപകടത്തിൽ വിജയയുടെ അച്ഛനും അമ്മയും മരിച്ചു...ആ യാത്രക്കുശേഷം കല്ലുവിനെയും വാസുവിനെയും ദേവുവിനെയും കാണാതെയായി.. വിജയ് ഒരുപാട് തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല.. ഒടുവിൽ ഒരു ചുമട്ട് തൊഴിലാളിയുടെ വേഷത്തിൽ വാസുവിനെയും കല്യാണിയെയും കണ്ടപ്പോ
നെഞ്ചം തകർന്നുപോയി..പിന്നീട് ഞങ്ങൾ ഒരുപാട് നിർബന്ധിച്ചു ആണ് വാസുവിനും കല്യാണിക്കും വീട് വെച്ചുകൊടുത്തത്...
ഞങ്ങൾ ജോലി തരാം എന്ന് പറഞ്ഞുവെങ്കിലും വാസുദേവ് സമ്മതിച്ചില്ല.. സ്വന്തമായി ഉണ്ടാക്കുന്ന ക്യാഷ് കൊണ്ട് ജീവിക്കണം എന്ന് അവന്റെ തീരുമാനം ആയിരുന്നു.. ഒടുവിൽ ദേവുവിന്റെ പ്ലസ് വൺ അഡ്മിഷൻ എടുക്കുന്ന സമയത്താണ് വാസുദേവ് ഞങ്ങളോട് ആദ്യമായി സഹായം
ചോദിച്ചത്...വാസുദേവിന്റെ മുഖം വാടുമ്പോളൊക്കെ ഞങ്ങൾ അവനെ സഹായിച്ചു കൊണ്ടിരുന്നു..ബാലന്റെ മുന്നിലേക്ക് മനപ്പൂർവം വാസുവിനെ പറഞ്ഞുവിട്ടതാ നിങ്ങൾ പരസ്പരം കാണാൻ
വേണ്ടി.. പിന്നീട് അങ്ങോട്ട് വാസു നിന്നേം ഒപ്പം കൂട്ടി..നിങ്ങൾ ഒന്നിച്ചപ്പോ ഞങ്ങൾ വളരെയധികം സന്തോഷിച്ചു..പിന്നീട് അങ്ങോട്ട് എനിക്കും വിജയനും ഒരു ലക്ഷ്യം
മാത്രം ഉണ്ടായിരുന്നുള്ളൂ....ദേവുവിന്റെ ഭാവി ജീവിതം സുരക്ഷിതം ആക്കണമെന്ന്...അതിനുവേണ്ടി ചെറിയ രീതിയിൽ ബിസിനസ് സ്റ്റാർട്ട് ചെയ്തു...ഇപ്പോ ആ ബിസിനസ് വളർന്നു വലുതായി...നിങ്ങൾ പോയാലും കല്ലുവും വാസുവും ഞങ്ങളുടെ
കൂടെ വരും..ഇപ്പോ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത് നല്ലതാ...കല്ലുവിനും
വാസുദേവിനും ചെയ്ത് തീർക്കാൻ ഒരുപാട്
കാര്യങ്ങളുണ്ട്...അതുകൊണ്ടാണ് കല്ലു നിങ്ങളോട് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞത്... \"
\"ഞങ്ങൾ പോയാൽ അവർ സ്വീകരിക്കുമെന്ന്
തോന്നുന്നുണ്ടോ.. നിങ്ങൾക്ക്.. അതും ഏട്ടന്മാർ ദേഷ്യത്തിൽ നിൽക്കുന്ന സമയത്ത്
തന്നെ... ഞങ്ങൾ അവിടേക്ക് ചെന്നാൽ സച്ചുവും മഹിയും ഇറക്കി വിടും....\"
അതിന്നോന്ന് ചിരിക്കുക കല്ലുവും വിശ്വയും
മാത്രമാണ് ചെയ്തത്....
തുടരും.....