അതിന്നോന്ന് ചിരിക്കുക കല്ലുവും വിശ്വയും
മാത്രമാണ് ചെയ്തത്....
തുടർന്ന് വായിക്കുക....
\"നിന്നെ ഇറക്കി വിടാൻ അവർക്ക് കഴിയില്ല..കാരണം എന്തെന്ന് നിനക്ക് പിന്നീട് ഒരിക്കൽ മനസിലാവും.. അതോണ്ട് നീ യാത്ര ആവാൻ ഒരുങ്ങിക്കോ... പിന്നെ മിഥുവും അമ്മുവും ദേവൂവും ശിവയും ഒന്നിച്ചു നിൽക്കും എന്റെ കൂടെ... കാരണം ഇവരെ രണ്ടു സ്ഥലത്ത് നിർത്തിയാൽ ഇവരുടെ സങ്കടം കാണേണ്ടി വരും...\" വാസു പറഞ്ഞു
\"അത് വേണോ.. മിഥുവും അമ്മുവും എന്റെ കൂടെ ഞങ്ങളുടെ കൂടെ നിന്നോട്ടെ.. ഞങ്ങളുടെ മക്കളെ കാണാതെ എങ്ങനെ അവിടെ നിൽക്കും...\" ബാലൻ
\"എന്റെ ബാലേട്ടാ... നിങ്ങൾക്ക് ഒരു കാര്യം അറിയുമോ ഈ നിൽക്കുന്ന മിഥുവിനും അമ്മുവിനും രഞ്ജിക്കും മനുവിനും പരസ്പരം ഇഷ്ടമാണ്.. അവിടേക്ക് ഇവരെ വിട്ടാൽ എന്തായിരിക്കും സംഭവിക്കുക എന്ന് നിനക്കറിയില്ലേ...അതോണ്ടാ ഞാൻ പറഞ്ഞത് മിഥുവിനെയും അമ്മുവിനെയും ഞാൻ കൊണ്ടുപോകാമെന്ന് പറഞ്ഞത്..\" കല്ലു ചെറിയ ചിരിയോടെ പറഞ്ഞു നിർത്തിയതും ജാനിയുടെ ശബ്ദം അവിടെ ഉയർന്നു..
\"എന്റെ മക്കൾ എവിടെ നിൽക്കുമെന്നും ആരുടെ കൂടെ നിൽക്കുമെന്നും തീരുമാനിക്കുന്നത് ഞാനും ബാലേട്ടനും ആണ്..\"
ജാനി പറഞ്ഞതുകേട്ട് കല്ലുവും വാസുവും വിശ്വയും വിജയും പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു....
അപ്പോളാണ് അവിടേക്ക് ദേവനാരായണനും
സുകുമാരിയും വന്നത്...
\"എന്താ ഇവിടെ...\" ദേവനാരായണന്റെ ഗൗർവത്തോടെയുള്ള ശബ്‍ദം കേട്ടതും കല്ലുവും ബാലനും പരസ്പരം നോക്കി...
കല്ലു എല്ലാം പറഞ്ഞു കഴിഞ്ഞതും ദേവനാരായണൻ ഒന്നും മിണ്ടാതെ അവിടെയുണ്ടായിരുന്ന സോഫയിൽ ഇരുന്നു..
\"മിഥില.. അമ്മുല്യ നിനക്ക് അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കാൻ ആണോ താല്പര്യം.. അതോ ദേവുവിന്റെ കൂടെയോ.. നിങ്ങൾക്ക് തീരുമാനിക്കാം.. എന്ത് തീരുമാനം എടുത്താലും ഞാൻ കൂടെയുണ്ടാകും..\"
\"അച്ഛാച്ച ഞങ്ങൾക്ക് അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കാം..പക്ഷേ ഞങ്ങളുടെ ഭർത്താക്കന്മാർ ആകാൻ പോകുന്നവരുടെ വീട്ടിൽ എങ്ങനെ നിൽക്കും... എന്റെ അമ്മയെയും അച്ഛനെയും ഓരോന്നും പറഞ്ഞ് വേദനിപ്പിക്കും വല്യച്ഛൻ...\" മിഥു പറഞ്ഞതും അമ്മുവും അവളെ സപ്പോർട്ട് ചെയ്തു...
\"അപ്പോ എങ്ങനെയാ കാര്യങ്ങൾ.. കല്യാണി എന്തുകൊണ്ടാ നീ ഇവരോട് ദേവന്റെ വീട്ടിലേക്ക് പോകാൻ പറഞ്ഞത്..എന്താ നിന്റെ മനസിൽ..\" സുകുമാരി അവളുടെ അരികിൽ ചെന്നുകൊണ്ട് ചോദിച്ചു...
\"എനിക്ക് എന്ത് പറയാണമെന്നോ... എങ്ങനെ പറയണമെന്നോ അറിയില്ല. പക്ഷേ ഒന്ന് മാത്രം പറയാം എന്റെയും വാസുവേട്ടന്റെയും ജീവിതം അപകടത്തിൽ ആണ്...ഞങ്ങളുടെ കൂടെ നിങ്ങൾ നിൽക്കുന്നത് കാരണം നിങ്ങൾക്കും എന്തെങ്കിലും പറ്റാം... അത് കൊണ്ടാണ് ഞാൻ പറയുന്നത് ജാനിയും ബാലനും ദേവന്റെ അടുത്തേക്ക് ചെല്ലണം...\"
\"അപ്പോ മിഥുവും അമ്മുവിനെയും മരണത്തിലേക്ക് കൊണ്ടുപോകാൻ ആണോ നിന്റെയും വാസുവിന്റെയും തീരുമാനം..\" സുകുമാരി ദേഷ്യത്തോടെ ചോദിച്ചു...
\"മിഥുവും അമ്മുവും രഞ്ജിയുടെ കൂടെ നിൽക്കും... കാരണം അഗ്നി ഉള്ളയിടത്തോളം മിഥുവിനും അമ്മുവിനും ഒന്നും സംഭവിക്കില്ല...പിന്നെ ദേവൂവിനെയും ശിവയെയും പറ്റി നിങ്ങൾ ടെൻഷൻ അടിക്കണ്ട...ദേവുവിനെയും ശിവയെയും കൊണ്ടുപോകുന്നത് വിജയും വിശ്വയും ആണ്...മരണത്തിലേക്ക് ഞാനും വാസുവും മാത്രമാണ് കാലെടുത്തു വെക്കുന്നത്...\" ഇത് പറഞ്ഞ് മറുപടി കാക്കാതെ വാസുവും കല്ലുവും വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി.. ഒരിക്കൽ കൂടി തന്റെ വിട്ടുകാരെ നോക്കികൊണ്ട് വണ്ടി തിരിച്ചു...
കല്ലുവും വാസുവും ഇറങ്ങിയതിന്റെ പിന്നാലെ
ദേവയെയും ശിവയെയും കൂട്ടി വിശ്വയും
വിജയും ഇറങ്ങി...
തന്റെ മുമ്പിൽ നിന്നും ഇറങ്ങിപ്പോയ മകളുടെ കുടുംബത്തെ ഓർത്തു സുകുമാരിയുടെ കണ്ണിൽ നിന്നും കണ്ണീർ നിലത്തേക്ക് പതിച്ചു.....
\"നമ്മൾക്ക് പോയാലോ ദേവന്റെ വീട്ടിലേക്ക്...\"സുകുമാരി തന്റെ കണ്ണീർ തുടച്ചുകൊണ്ട് ദേവനാരായണനോട്
ചോദിച്ചു...
ദേവനാരായണൻ ബാലനോടും ജാനിയോടും എന്തോ പറഞ്ഞതും ബാലനും ജാനിയും കൂടി
തങ്ങളുടെ ഡ്രസ്സ് എടുക്കാൻ പോയി...
അപ്പോളും ആ അമ്മ മനസ് പ്രാർത്ഥിച്ചുകൊണ്ടിരുന്നത് തന്റെ മകൾക്കും മരുമകനും വേണ്ടിയാണ്...
കല്ലുവിന്റെ വണ്ടി ഒരു ഫ്ലാറ്റിന്റെ മുന്നിലെത്തി...
\"കല്ലു വേണോ ഡീ ഇത്...നീ നന്നായി തീരുമാനിച്ചിട്ടാണോ ഇങ്ങനെയൊരു തീരുമാനം എടുത്തത്...\"
\"അതേ ഏട്ടാ... ഇനിയും ഇവനെ വിട്ടാൽ ശരിയാവില്ല... ഏട്ടൻ അറിഞ്ഞതല്ലേ അവൻ
ചെയ്തത്...അവനെ വെറുതെ വിട്ടാൽ ഇനിയും നമ്മളെ കൊല്ലാൻ ശ്രമിക്കും...എന്റെ ഏട്ടന്മാരെ മരണത്തിനു വിട്ടുകൊടുക്കാൻ മാത്രം ഞാൻ തയാർ അല്ല... നമ്മൾ അല്ലെങ്കിൽ അവൻ.. ആരെങ്കിലും ഒരാൾ മതി ഭൂമിയിൽ ജീവനോടെ...\" ഇത് പറഞ്ഞ് അവൾ കാർ ഡോർ തുറന്ന് ആ ഫ്ലാറ്റിലേക്ക് നടന്നു പിന്നാലെ വാസുവും...തങ്ങളുടെ ജീവിതം എന്ത് ആകുമെന്നോ എങ്ങനെയാകുമെന്നോ എന്നറിയാതെ ഇവരും മുന്നോട്ട് നടന്നു...അപ്പോളും ഇവരുടെ കൈകൾ ചേർത്തുപിടിച്ചിരുന്നു...
\"മരണത്തിലേക്ക് ആയാലും ജീവിതത്തിലേക്ക് ആയാലും ഒരുമിച്ചു
എന്ന ഭാവം ആയിരുന്നു ഇവർക്കും....\"
ഇവരും ഫ്ലാറ്റിന്റെ അകത്തേക്ക് കടന്നതും അവിടുത്തെ കാഴ്ച കണ്ട് ഞെട്ടി...
തുടരും.....