Aksharathalukal

വില്ലന്റെ പ്രണയം 68♥️

“സമർ അലി ഖുറേഷി…………….”…………..അബ്ദു ആ വാക്കുകൾ പൂർത്തീകരിച്ചു…………………

എന്റെയുള്ളിൽ എന്തോ സംഭവിച്ചു…………….പക്ഷെ അത് എനിക്ക് മനസ്സിലാക്കാൻ സാധിച്ചില്ല…………………

“പക്ഷെ നമുക്ക് ഇവൻ മനുവാണ്………….നമ്മുടെ സ്വന്തം മനു………………..”…………..അവനെ ഇക്കിളിയാക്കിക്കൊണ്ട് അബ്ദു പറഞ്ഞു………………..

അബ്ദുവിന്റെ ഇക്കിളി കൊണ്ട് അവൻ ഇളകി ചിരിച്ചു…………….അവന്റെ ചിരി കണ്ട് എന്റെ ചുണ്ടിലും ചിരി വന്നു…………………….

സമർ എന്നെ ഇടയ്ക്ക് നോക്കും………….അപ്പോൾ അവന്റെ ചുണ്ടിലെ ചിരി മായും…………..എന്നെ മനസ്സിലാകാത്ത പോലെ നോക്കും……………….

അബ്ദു ഇത് കണ്ടു…………….

“മനൂന് ഇനിയും ഇതാരാന്ന് മനസ്സിലായില്ലേ…………….”……………അവന്റെ വയറിൽ ഇക്കിളിയാക്കിക്കൊണ്ട് അബ്ദു ചോദിച്ചു……………..

അവൻ ചിരിച്ചു…………..ഇക്കിളി മാറിയപ്പോ അവൻ കണ്ണടച്ച് കാണിച്ചു കൊടുത്തു…………….ആരാന്ന് മനസ്സിലായില്ല എന്ന മട്ടിൽ…………………

അവന്റെ കണ്ണടയ്ക്കൽ കണ്ട് എനിക്കും അബ്ദുവിനും ചിരി പൊട്ടി………………..

“ഒന്നൂടെ കാട്ടിക്കെ…………….”………….അബ്ദു സമറിന്റെ താടിയിൽ പിടിച്ചുകൊണ്ട് ചോദിച്ചു……………….അവൻ നാണിച്ചു തലതാഴ്ത്തി…………………

അവന്റെ ഓരോ പെരുമാറ്റവും എന്നിൽ കൗതുകവും സന്തോഷവും ഒരുപോലെ വിടർത്തി……………………..

ഇക്ക എന്നെ ചേർത്തുപിടിച്ചു……………..

“ഇതാണ് ലക്ഷ്മി……………ന്റെ പുന്നാര ബീവി……………….”……………അബ്ദു സമറിനോട് പറഞ്ഞു……………….
സമർ ആദ്യമായി എന്നെ ഒരു ചിരിയോടെ നോക്കി………………..

“മനസ്സിലായോ……………..”……………..അബ്ദു സമറിനോട് ചോദിച്ചു……………….സമർ നാണത്തോടെ തലയാട്ടി……………….

ഞാനും ഇക്കയും അതുകണ്ട് ചിരിച്ചു……………….

“ആരാ ഇത്…………….”…………..അബ്ദു സമറിനോട് ചോദിച്ചു……………..
അവൻ നാണം കൊണ്ട് തല താഴ്ത്തി………………..

“പറാ…………..”…………..അബ്ദു അവനെ നിർബന്ധിച്ചു………………

“ലച്ച്…………..മി…………….”……………….അന്നാദ്യമായി സമറിന്റെ ശബ്ദം ഞാൻ കേട്ടു……………….മുത്തുപോലെയുള്ള ശബ്ദം………………..

“ലക്ഷ്‌മി എന്നൊന്നും വിളിക്കാൻ പാടില്ല…………….ഹ്മ്…………..ലക്ഷ്മിയമ്മ എന്ന് വിളിച്ചോ…………………..”……………….അബ്ദു അവനോട് പറഞ്ഞു……………….
അവൻ അബ്ദുവിനെ നോക്കി……………..

“ലക്ഷ്മിയമ്മാ……………”…………….അബ്ദു പറഞ്ഞുകൊടുത്തു………………..

“ലച്ചി………. അമ്മാ……………”…………..അവൻ പറഞ്ഞു……………..
ഞാനും ഇക്കയും അതുകേട്ട് ചിരിച്ചു………………

“അത് കൊള്ളാലോ…………..ഒന്നുകൂടെ പറഞ്ഞെ…………….”…………….അബ്ദു അവനോട് പറഞ്ഞു………………..

“ലച്ചി അമ്മാ………………”……………അവൻ കുണുങ്ങിക്കൊണ്ട് പറഞ്ഞു……………….

അവൻ എന്നെ നോക്കി…………..ഞാൻ അവനെ നോക്കുന്നുണ്ട് എന്ന് കണ്ടതും അവൻ നാണിച്ചു തലതാഴ്ത്തി………………

ഞാനും ഇക്കയും അതുകണ്ട് അവനെ കളിയാക്കി ചിരിച്ചു…………………

അവൻ പെട്ടെന്ന് തല ഉയർത്തി എന്നെ നോക്കി………………….ഞാൻ രണ്ടുകൈകളും നീട്ടി അവനെ വിളിച്ചു……………….

അവൻ വരില്ല എന്നായിരുന്നു ഞാൻ കരുതിയത്……………..പക്ഷെ അവൻ അമ്പരപ്പിച്ചുകൊണ്ട് എന്നിലേക്ക് വന്നു……………..

ഞാൻ അവനെ എന്റെ കൈകളിൽ കോരിയെടുത്തു…………………..
എന്റെ മുഖത്തുണ്ടായ അമ്പരപ്പ് അബ്ദുവിന് മനസ്സിലായി…………………

“അവൻ പെട്ടെന്ന് എല്ലാം മനസ്സിലാക്കും………………..”………………അബ്ദു എന്നോട് പറഞ്ഞു………………..

ഞാൻ ഒരു പുഞ്ചിരിയോടെ അവനെ നോക്കി………………അവനും എന്നെ നോക്കി പുഞ്ചിരിച്ചു………………

അവൻ അവന്റെ നീല നിറമാർന്ന കണ്ണുകളാൽ എന്നെ നോക്കി…………………ആ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കാൻ എനിക്ക് തോന്നി……………………

“എന്നെ ഒന്നൂടെ വിളിച്ചേ………………”……………..ഞാൻ അവനെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു………………….

“ലച്ചിയമ്മാ……………..”…………….അവൻ എന്നെ വിളിച്ചു………………

ഞാൻ അവന്റെ കവിളിൽ ഉമ്മകൾ സമ്മാനിച്ചു………………അവൻ ഇക്കിളിപൂണ്ട് ചിരിച്ചു………………….

“ഒന്നൂടി…………….”……………ഞാൻ അവനോട് ചോദിച്ചു…………………

“ലച്ചിയമ്മ………………”…………….അവൻ പിന്നെയും എന്നെ വിളിച്ചു…………………..

ഞാൻ അവന്റെ നെറ്റിയിലും കവിളിലും മൂക്കിലും ചുണ്ടിലും ഒക്കെ തുരുതുരാ ഉമ്മ വെച്ചു…………………..അവൻ ഇക്കിളിയായി ചിരിച്ചു……………….

അവന്റെ മുത്തുപോലെയുള്ള ചിരിയുടെ ശബ്ദം എന്നിലേക്ക് വന്നു………………..

പെട്ടെന്ന്………………

അവിടെ ആ കറുത്ത പുക മൂടി…………………..

ആ പുക ലക്ഷ്മിയെയും കൊണ്ട് യാത്രയായി…………………

താൻ എവിടേക്കോ ഒഴുകി പോകുന്നത് അവൾ അറിഞ്ഞു…………………….

“അമ്മേ…………………”…………….ഒരു നിലവിളി ലക്ഷ്മി കേട്ടു…………………………

ആരാ ആ വിളിക്കുന്നത്……………

ലക്ഷ്മി അമ്പരന്നു…………………

പെട്ടെന്ന് ആ കറുത്ത പുക മാഞ്ഞു………………

ദൃശ്യം വെളിവായി…………………

ആ നിലവിളിച്ചത് ഞാൻ തന്നെ ആണല്ലോ………………..

“അമ്മെ………………”…………..ലക്ഷ്മി വീണ്ടും നിലവിളിച്ചു…………………

അവളുടെ ചുറ്റും കുറച്ചു പെണ്ണുങ്ങൾ…………………

അവൾ നിലവിളിച്ചു കൊണ്ടേയിരുന്നു…………………

നിലവിളികൾക്കവസാനം ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു…………………..

അവളുടെ ഏറ്റവും സന്തോഷം നൽകിയ നിമിഷം………………..

അവളുടെ കാലിനിടയിലൂടെ ഒരു കുഞ്ഞ് പുറത്തേക്ക് വന്നു………………ആ സ്ത്രീകൾ ആ കുഞ്ഞിനെ കോരിയെടുത്തു……………….

ശരീരത്തിൽ പറ്റിപ്പിടിച്ചിരുന്ന ചോര തുടച്ചു……………….
അവളുടെ കുഞ്ഞിനെ അവൾക്ക് കാണിച്ചു കൊടുത്തു……………….

അവളിൽ ആനന്ദക്കണ്ണീർ പൊടിഞ്ഞു…………………സന്തോഷത്താൽ അവളുടെ ഉള്ളം വിങ്ങി……………….

അവൾ നിർവൃതിയാൽ കണ്ണടച്ചു…………………..

അവൾ കണ്ണ് തുറക്കുമ്പോൾ മുന്നിൽ ആ സ്ത്രീകൾ ഇല്ല…………….തന്റെ കുഞ്ഞും അടുത്തില്ല……………….

അവൾ സൈഡിലേക്ക് നോക്കി…………….അബ്ദു……………

അബ്ദുവിന്റെ കയ്യിൽ തന്റെ കുഞ്ഞ്……………..

അവൾ എണീറ്റത് കണ്ട് അബ്ദു അവളുടെ അടുത്തേക്ക് ചേർന്നിരുന്നു……………….

കുഞ്ഞിനെ അവൾക്ക് കൈമാറി………………..

അവൾ കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ വെച്ചു………….കൊഞ്ചിച്ചു……………….

എന്റെ ഷാഹി മോൾ………………..അവളെ ഞാൻ മാറോട് അണച്ചു………………

ഞാൻ മുന്നിലേക്ക് കണ്ണ് നീട്ടിയതും അതാ സമർ അവിടെ…………….
അവൻ എന്നെയും കുഞ്ഞിനേയും നോക്കി നിൽക്കുന്നു………………

ഞാൻ അവനെ അടുത്തേക്ക് വിളിച്ചു………….അവൻ എന്റെ അടുത്തേക്ക് വന്നു……………….

അബ്ദു അവനെ കൈകളിൽ ഒതുക്കി എന്റെ അടുത്തേക്ക് ഏന്തിപ്പിച്ചു……………..

ഞാൻ അവന് ഷാഹി മോളെ കാണിച്ചു കൊടുത്തു……………….

അവൻ കൗതുകത്തോടെ ഷാഹി മോളെ നോക്കിനിന്നു…………………

ഞാൻ ഷാഹിയെ അവന് നീട്ടി……………….

അവൻ സംശയത്തോടെ നിന്നു………………

ഞാൻ അവനോട് പിടിച്ചോ എന്ന് പറഞ്ഞു……………..

അവൻ വളരെ ശ്രദ്ധയോടെയും പേടിയോടെയും ഷാഹിയെ കയ്യിൽ ഒതുക്കി……………….

എന്നിട്ട് ഷാഹിയെ നോക്കി………………അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു………………..

ഷാഹി മോൾ അവനെ വിടാതെ നോക്കിനിൽക്കുന്നു……………….അവനും അതെ…………………

എനിക്ക് അത്ഭുതമായിരുന്നു ഷാഹി മോളുടെ ആ നോട്ടം………………

മുൻപ് കാണാത്ത ആരെയെങ്കിലും കണ്ടാൽ അപ്പോൾ തന്നെ കരയുന്ന ഷാഹി കുട്ടി അന്ന് അവനെ കണ്ണിമയ്ക്കാതെ നോക്കി നിന്നു…………………

ഇവർ തമ്മിൽ വല്ല മുൻ ജന്മ ബന്ധവും ഉണ്ടോ എന്നുപോലും എനിക്ക് തോന്നി………………….

സമർ അവളെ നോക്കി നിന്നു……………

പതിയെ തലയാട്ടി……………ഷാഹിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു……………

സമർ അവളുടെ കവിളിൽ ഉമ്മ വെച്ചു………….അവൾ ഇക്കിളി പൂണ്ട് കിണുങ്ങി………………

കുറച്ചുനേരം കളിപ്പിച്ചതിന് ശേഷം ഞാൻ അവളെ വാങ്ങി…………….പക്ഷെ അവന്റെ കയ്യിൽ നിന്ന് എടുക്കുമ്പോൾ അവന്റെ വിരലിൽ അവൾ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു……………….

വളരെ മുറുക്കെ…………..അതിന്റെ പിടി മെല്ലെ വിടാൻ എനിക്ക് സാധിച്ചില്ല……………..ഷാഹി ആ പിടി വിടാൻ സമ്മതിച്ചില്ല……………..

ഞാൻ കുറച്ചു ബലത്തോടെ അവളുടെ ആ പിടുത്തം വിടുവിച്ചു………………..

സമറിൽ നിന്നും പിടുത്തം വിടുവിച്ചതും ഷാഹി കരയാൻ തുടങ്ങി………………..

എന്നെ നോക്കി അവൾ നിർത്താതെ കരഞ്ഞു………………..അവളുടെ ശബ്ദം ആകെ ആ റൂമിൽ നിറഞ്ഞു……………….

പെട്ടെന്ന് ലക്ഷ്മിയമ്മ ഉറക്കത്തിൽ നിന്ന് എണീറ്റു…………………

സ്വപ്നം കണ്ട പഴയ ഓർമ്മകൾ അവളിലേക്ക് തിരികെ വന്നു……………...

ഷാഹി ജനിച്ചു ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തന്റെ വിധി നിർണയിച്ചിരുന്നു എന്നെനിക്ക് തോന്നി…………………….

ഒരുപക്ഷെ അവർ തമ്മിൽ മുൻ ജന്മ ബന്ധം വല്ലതുമുണ്ടോ………………..ഒരുപാട് തവണ സ്വയം ചോദിച്ച ചോദ്യം അവളിലേക്ക് പിന്നെയും കടന്നുവന്നു……………………

സമർ………………..അവന്റെ കണ്ണുകൾ…………….മറ്റുള്ളവരെ പെട്ടെന്ന് ആകർഷിക്കുന്ന കണ്ണുകൾ…………………

പക്ഷെ അവസാനം അവനെ കണ്ടപ്പോൾ ആ കണ്ണുകളിൽ നിഷ്കളങ്കതയോ സ്നേഹമോ അല്ലാ ഞാൻ കണ്ടത്………………..

തീ…………….

ആളിക്കത്തുന്ന തീ………………

അവന്റെ ഒരു നോട്ടം പോലും ഇത്ര ഭയപ്പെടുത്തും എന്ന് അന്നാണ് ഞാൻ മനസ്സിലാക്കുന്നത്………………….

ലക്ഷ്മിയമ്മ ഓർമ്മകൾ അയവിറക്കി………………….

സമറും ഷാഹിയും അതിൽ നിറഞ്ഞു നിന്നു……………..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

നിരഞ്ജനയുടെ ഫോൺ ശബ്‌ദിച്ചു……………….

നിരഞ്ജന ഡിസ്പ്ലേയിലേക്ക് നോക്കി……………….

“ഇയാൾക്ക് വേറെ പണി ഒന്നുമില്ലേ………………”…………..നിരഞ്ജന പേര് കണ്ടു സ്വയം നെടുവീർപ്പിട്ടു………………..

കന്യാകുമാരിയിലേക്കുള്ള യാത്രയിൽ ട്രാവലറിൽ ഇരിക്കുകയായിരുന്നു നിരഞ്ജന…………………..

നിരഞ്ജന സ്വയം നെടുവീർപ്പിട്ടതിന് കുറച്ചു ശബ്ദം കൂടി പോയി……………….അടുത്തിരിക്കുന്ന ബാലഗോപാൽ ഇത് കേട്ടു…………………..

“എന്ത് പറ്റി മാഡം………………”……………ബാലഗോപാൽ നിരഞ്ജനയോട് ചോദിച്ചു………………….

നിരഞ്ജന ഫോൺ ഡിസ്പ്ലേ ബാലഗോപാലിന് കാണിച്ചു കൊടുത്തു………………

ഫോണിൽ തെളിഞ്ഞ പേര് ബാലഗോപാൽ വായിച്ചു…………….

ഐ ജി ദാമോദർ………………

“ഹയ്…………… ദാമു അണ്ണൻ……………..”……………..ബാലഗോപാൽ ചിരിച്ചുകൊണ്ട് പറഞ്ഞു………………

നിരഞ്ജന സംശയത്തോടെ ബാലഗോപാലിനെ നോക്കി………………….

“ഒന്നുമില്ല………………എന്തുപറ്റി മാഡം………………”………………ബാലഗോപാൽ പെട്ടെന്ന് വിനീതനായി………………….

“എന്ത് പറ്റാൻ……………..ഇയാളെ കോത്തായത്തിലെ വിളി………………ഡിജിപിക്ക് മാത്രം റിപ്പോർട്ട് ചെയ്താൽ എന്നാണ് ഓർഡർ എന്നൊന്നും ഇയാൾക്ക് അറിയില്ല എന്ന് തോന്നുന്നു………………..കേസ് എന്തായി എന്ന് ചോദിച്ചിട്ട് ഡെയിലി ഒരു പത്തോ പതിനഞ്ചോ തവണ വിളിക്കും……………കേസിന്റെ വിഷയങ്ങൾ പറയുന്നതിൽ ഞാൻ ഒഴിഞ്ഞുമാറിയാൽ പിന്നെ ഇയാളുടെ ഒടുക്കത്തെ ഒലിപ്പീരാണ്…………………..”……………….നിരഞ്ജന അവജ്ഞതയോടെ പറഞ്ഞു………………….

ബാലഗോപാൽ അതുകേട്ട് ചിരിച്ചു…………………

“മാഡം…………….. പെൺ പോലീസുകാർക്കിടയിൽ ഐജി സാറിന്റെ പേരെന്താണെന്ന് അറിയാമോ………………”…………….ബാലഗോപാൽ നിരഞ്ജനയോട് ചോദിച്ചു……………….

ഇല്ലായെന്ന അർത്ഥത്തിൽ നിരഞ്ജന തലയാട്ടി………………..

“ദാമുകുട്ടൻ…………………”……………..ബാലഗോപാൽ ചിരിച്ചുകൊണ്ട് പറഞ്ഞു……………….

“എന്ത്…………..”…………..ചിരിച്ചുകൊണ്ട് നിരഞ്ജന ചോദിച്ചു………………..

“ദാമുകുട്ടൻ……………….പെൺ പോലീസുകാരുടെ പഞ്ചാരകുട്ടൻ……………….”…………….ബാലഗോപാൽ ചിരിച്ചുകൊണ്ട് പറഞ്ഞു………………

ബാലഗോപാൽ പറഞ്ഞതുകേട്ട് നിരഞ്ജനയ്ക്കും ചിരി പൊട്ടി…………………..

“അതെന്താ അങ്ങനെ……………..”…………ചിരിക്കുന്നതിനിടയിൽ നിരഞ്ജന ചോദിച്ചു………………

“ഇത് തന്നെ കാര്യം…………..കാണാൻ മെനയുള്ള എല്ലാ പെൺ പൊലീസുകാരെയും വിളിച്ചു പഞ്ചാര അടിക്കലല്ലേ മൂപ്പരെ പ്രധാന ഹോബി…………………”……………ബാലഗോപാൽ പറഞ്ഞു………………..

“ഓഹോ………………പക്ഷെ എനിക്ക് അത് കേൾക്കുന്നത് ഭയങ്കര ദേഷ്യമാണ്……………….”……………..നിരഞ്ജന പറഞ്ഞു…………………..

“പക്ഷെ അയാളെ വെറുപ്പിക്കാൻ പറ്റില്ല മാഡം……………….”…………….ബാലഗോപാൽ പറഞ്ഞു……………….

“അത് കരുതി…………….”………….നിരഞ്ജന പെട്ടെന്ന് പറഞ്ഞു………………

“മാഡം…………….കാര്യം സുഗമമായി നടക്കണമെങ്കിൽ നമ്മൾ സാഹചര്യത്തിന് അനുസരിച്ചു മാറാനും പഠിക്കണം……………………”………………ബാലഗോപാൽ പറഞ്ഞു…………………

“ബാലഗോപാൽ…………..”……………നിരഞ്ജന വിളിച്ചു……………..

“മാഡം ചൂടാകല്ലേ…………….പറയുന്നത് മുഴുവൻ കേൾക്ക്…………….”………….ബാലഗോപാൽ പറഞ്ഞു………………

നിരഞ്ജന നിശ്ശബ്ദയായി…………………

“മാഡം…………….ഈ ദാമു കുട്ടനെ ഒക്കെ ഒഴിവാക്കുക എന്നുള്ളത് വളരെ സിമ്പിളായ കാര്യമാണ്……………….അത് മാഡത്തിന് വളരെ വളരെ സിമ്പിളായ കാര്യമാണ്………………..”……………….ബാലഗോപാൽ പറഞ്ഞു……………….

നിരഞ്ജന ചോദ്യഭാവത്തോടെ ബാലഗോപാലിനെ നോക്കി…………………

“മഹാമുനിയായ വിശ്വാമിത്ര മഹർഷിയുടെ വരെ മനസ്സ് ഇളക്കിയ മുതലുകൾ ആണീ പെണ്ണുങ്ങൾ………………..ഭൂമിയിലുള്ള തൊണ്ണൂറ് ശതമാനം ആളുകളും പെണ്ണുങ്ങളുടെ പഞ്ചാര വർത്തമാനത്തിൽ വീഴും………………പിന്നെ അവർ പെണ്ണുങ്ങൾ വരച്ച വര വിട്ട് ഒരടിപോലും മുന്നോട്ട് വെക്കില്ല……………..”……………..ബാലഗോപാൽ പറഞ്ഞു……………..

നിരഞ്ജന അത് ശാന്തമായി ഉൾക്കൊണ്ടു……………….

“പക്ഷേ എനിക്ക് ഈ പഞ്ചാര വർത്തമാനം ഒന്നും പറയാൻ അറിയില്ല………………”………………..നിരഞ്ജന ബാലഗോപാലിനോട് പറഞ്ഞു………………..

“അതൊക്കെ ഒരു മാറ്റർ ആണോ………………”………….ബാലഗോപാൽ ഷർട്ടിന്റെ കൈ തെറുത്ത്‌ കയറ്റി നിരഞ്ജനയ്ക്ക് നേരെ ഇരുന്നു……………….

നിരഞ്ജന ബാലഗോപാലിനെ നോക്കി……………….

“പഞ്ചാര അടിച്ച് മയക്കുക എന്നത് വളരെ സിംപിൾ ആണ്……………. ആദ്യം നമ്മളുടെ സംസാരത്തിന്റെ ടോൺ മാറ്റണം……………..ശടപടെ എന്ന രീതിയിൽ കാര്യങ്ങൾ പറയരുത്…………….വളരെ സ്ലോ ആയി…………..ഓരോ അക്ഷരങ്ങൾക്കിടയിലും ഒരു കാര്യവും ഇല്ലാതെ നീട്ടി നീട്ടി സംസാരിക്കണം………………….സാറേ എന്ന വാക്ക് ശരിക്കും വിളിക്കാൻ ഒരു സെക്കൻഡ് മതിയെങ്കിൽ പഞ്ചാര അടിക്കുമ്പോൾ വിളിക്കാൻ ഒരു അഞ്ചു സെക്കൻഡ് എങ്കിലും എടുക്കണം…………………”…………….ബാലഗോപാൽ പറഞ്ഞു……………..

നിരഞ്ജന ബാലഗോപാൽ പറയുന്നത് രസത്തോടെ കേട്ടിരുന്നു……………….

“പിന്നെ അടുത്ത കാര്യം………………..സംസാരിക്കുമ്പോൾ ശ്വാസം പുറത്തു വിട്ടുകൊണ്ട് സംസാരിക്കണം……………….അപ്പൊ നമ്മുടെ സംസാരത്തിന്റെ ശബ്ദത്തിൽ ഒരു കാറ്റ് കടന്നുവരും…………………ആ കാറ്റിന്റെ ശബ്ദത്തിന് ഏത് ആണിന്റെയും നെഞ്ചിളക്കാൻ സാധിക്കും………………..”…………….ബാലഗോപാൽ പറഞ്ഞു……………

“ഹ്മ്………….”………….നിരഞ്ജന മൂളി………………

“ഇത് രണ്ടും ആണ് മെയിൻ…………..പിന്നെ പോകപോകെ സാറേ എന്നുള്ള വിളിയൊക്കെ മാറ്റി കുട്ടാ കരളേ മുത്തേ പഞ്ചാരേ വിളിക്കണം…………….”…………….ബാലഗോപാൽ ചിരിച്ചുകൊണ്ട് പറഞ്ഞു……………
നിരഞ്ജനയ്ക്കും നല്ലപോലെ ചിരി വന്നു………………..

അവൾ ബാലഗോപാലിന്റെ ഒപ്പം കൂടി ചിരിച്ചു……………….

പെട്ടെന്ന് വീണ്ടും നിരഞ്ജനയുടെ ഫോൺ ശബ്‌ദിച്ചു……………….

ഡിസ്‌പ്ലേയിൽ ഐജി ദാമോദർ എന്ന് തെളിഞ്ഞു………………..

ബാലഗോപാലിന്റെ ചുണ്ടിൽ ചിരി വിടർന്നു……………..

ബാലഗോപാൽ ഫോൺ എടുക്കാൻ പറഞ്ഞു………………എന്നിട്ട് ബാലഗോപാൽ പഠിപ്പിച്ചു കൊടുത്തപോലെ പറയാൻ പറഞ്ഞു………………..

നിരഞ്ജന തലയാട്ടി………………..

നിരഞ്ജന കാൾ എടുത്തു……………

“നിരഞ്ജനാ…………….”……………മറുതലയ്ക്കൽ നിന്ന് വിളി കേട്ടു………………..

നിരഞ്ജന ബാലഗോപാലിനെ നോക്കി……………….ബാലഗോപാൽ തള്ളവിരൽ ഉയർത്തി കാണിച്ചു കൊടുത്തു………………

“പറയൂ സാർ……………..”…………

…ബാലഗോപാൽ പറഞ്ഞുകൊടുത്ത പോലെ നീട്ടിയും കാറ്റിട്ടും നിരഞ്ജന പറഞ്ഞു……………….

നിരഞ്ജന പറഞ്ഞത് കേട്ടിട്ട് ബാലഗോപാൽ വാ പൊത്തി ചിരിച്ചു……………..നിരഞ്ജന കണ്ണുരുട്ടി കാണിച്ചു കൊടുത്തു…………………

“കന്യാകുമാരി എത്താനായോ നിരഞ്ജന …………”…………..ദാമോദർ ചോദിച്ചു……………….

“ഇല്ലാ സാർ…………….ഇനിയും കുറേ ദൂരം ഉണ്ട് സാർ…………………..”…………….നല്ല സെക്സി ടോണിൽ നിരഞ്ജന വെച്ചുകാച്ചി………………..

“ഇപ്പൊ എന്താ ചെയ്യുന്നേ നിരഞ്ജന കുട്ടീ……………..”…………..ദാമോദർ അലിവോടെ ചോദിച്ചു…………….

കുട്ടിയോ ബാലഗോപാൽ ചിരിച്ചുകൊണ്ട് ശബ്ദമുണ്ടാക്കാതെ ചോദിച്ചു…………………..

പോ അവിടുന്ന് നിരഞ്ജന ബാലഗോപാലിന് നേരെ കയ്യോങ്ങുന്നത് പോലെ കാണിച്ചു………………

“ഞാൻ ഒന്ന് കിടക്കട്ടെ സാർ………………വല്ലാത്ത ക്ഷീണം……………..”…………….നിരഞ്ജന പറഞ്ഞു……………….

“ഓക്കേ മോളു…………….”………….അതും പറഞ്ഞിട്ട് ദാമോദർ ഫോൺ കട്ട് ചെയ്തു………………..

ബാലഗോപാലും നിരഞ്ജനയും ചിരിച്ചു മണ്ണുകപ്പി……………….

“എന്തൊക്കെയാ ദാമു കുട്ടൻ വിളിച്ചത്…………….കുട്ടി………….മോളു…………..എന്റമ്മോ…………….”…………..ബാലഗോപാൽ വയർ പൊത്തിപ്പിടിച്ചു ചിരിച്ചു………………..

നിരഞ്ജനയ്ക്ക് അതുകേട്ട് ജാള്യത തോന്നിയെങ്കിലും അവളും പങ്കുചേർന്നു………………

അവർ പിന്നെയും കുറേ നേരം നടന്ന സംഭവം ആലോചിച്ചു ചിരിച്ചു…………


☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

തുടരും..... ♥️♥️



വില്ലന്റെ പ്രണയം 69♥️

വില്ലന്റെ പ്രണയം 69♥️

4.4
11352

“…………..കാഴ്ചയിൽ നാം എങ്ങനെയാണെന്ന് കാണിക്കാനേ കണ്ണാടികൾക്ക് സാധിക്കൂ……….നാം ആരാണെന്ന് കാണിക്കാൻ കണ്ണാടികൾക്ക് സാധ്യമല്ല……………..” പ്രതിഫലനം………………… കണ്ണാടി……………… വില്ലൻ……………… ☠️ വില്ലൻ വില്ലനെ തന്നെ നോക്കി നിന്നു………………. അവന്റെ രൂപം അവൻ നോക്കി നിന്നു……………….. പക്ഷെ അവന്റെ ഉള്ളിലെ രൂപം അവന് കാണാൻ സാധിച്ചില്ല………………. പ്രതിബിംബം കാണിക്കാൻ മാത്രമേ കണ്ണാടികൾക്ക് സാധിക്കൂ………………. ഞാൻ ചിരിച്ചാൽ അവനും ചിരിക്കും……………. ഞാൻ കരഞ്ഞാൽ അവനും കരയും…………….. ഞാൻ ദേഷ്യപ്പെട്ടാൽ അവനും ദേഷ്യപ്പെടും……………….. പക്ഷെ ഞാൻ ചിരിച്ചുകൊണ്ട് കരഞ്ഞാൽ എന്റെയുള്ളിലെ സങ്കടം കാണിക്കാൻ