Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

Part 17

\"എടാ.... അവൾക്കെന്താ കാര്യം പറഞ്ഞാ മനസിലാകില്ലേ... പിശാശ്...ഒരാഴ്ച ഇവിടില്ലാത്തതോണ്ട് എന്ത് സമാധാനമായിരുന്നു .. ഞാൻ കാന്റീനിൽ കാണും..അതിനെ പറഞ്ഞുവിട്ടിട്ട് നീ അങ്ങോട്ട് വാ\" പെട്ടെന്നുതന്നെ വിഷ്ണു ബാഗും എടുത്ത് ചാരു വിന്റെ കണ്ണിൽപ്പെടാതെ  സ്ഥലം വിട്ടു.


ചാരുലത  വിഷ്ണുവിന്റെ അമ്മായിയുടെ മൂത്ത മകൾ. അതെ കോളേജിൽ പഠിക്കുന്നു. B. A ഇക്കണോമിക്സ് 2nd ഇയർ.

തന്റെ ഇഷ്ടം വിഷ്ണുവിനോട് തുറന്നുപറഞ്ഞു. അവൻ അവന്റെ ഇഷ്ടക്കേടും. എന്നിട്ടും പിടിവിടാതെ  അമ്മായി വഴി ചന്ദ്രോത്ത് പ്രൊപോസൽ കൊണ്ടുവന്നിട്ടുണ്ട്. എല്ലാർക്കും സമ്മതമാണ്. വിഷ്ണുവിന്റെ എക്സാം കഴിഞ്ഞു നടത്താമെന്നുവരെയായിതീരുമാനം.. എല്ലാവരും ഹാപ്പി.വിഷ്ണുവിനൊഴിച്ച്.

കാരണം ചാരു അവന്റെ സങ്കല്പത്തിന്റെ ഏഴയലത്ത് വരില്ല. വാശിക്കാരി അതിലുപരി ദേഷ്യക്കാരി.പോരാത്തതിന് ആർത്തിക്കാരിയും.


  മുത്തച്ഛൻ വില്പത്രത്തിൽ പറഞ്ഞതനുസരിച്ച് മൂന്നുമക്കൾക്കും തുല്യ സ്വത്ത്‌. അങ്ങനെ വരുമ്പോൾ മാധവന്റെ കോടിക്കണക്കിനു സ്വത്തിനും ഒരേയൊരാവകാശി വിഷ്ണു മാത്രമാണ്.അതിലാണ് മാധവിയും ചാരുവും നോട്ടമെറിഞ്ഞത്. പക്ഷെ വിഷ്ണു അമ്പിനും വില്ലിനും അടുക്കുന്നില്ല.


ആദ്യമൊക്കെ അവൻ കാര്യമായിട്ട് പറഞ്ഞുനോക്കി, പിന്നേ കയർത്തു, ഇപ്പൊ അവളെ കാണുമ്പോ തന്നെ ഉള്ളം കളിൽ നിന്നും പെരുത്ത് കയറും. ഒരു ബഹളം ഒഴിവാക്കാനായി  കണ്ണിൽ പെടാതെ ഒഴിഞ്ഞുമാറും. ഒരാഴ്ച ബാംഗ്ലൂരിൽ അവളുടെ വല്യച്ചന്റെ മോൾടെ കല്യാണത്തിന് പോയിരിക്കുകയായിരുന്നു. കോളേജിൽ കാലുകുത്തിയപ്പോൾ തന്നെ നേരെ വന്നത് വിഷ്ണുവിനെ കാണാനാണ്. നേരെ സ്റ്റെപ് കയറി ക്ലാസ്സ്‌മുറിക്കുമുന്നിലെത്തിയപ്പോൾ കണ്ടു. ഡെസ്കിന്റെ മുകളിൽ കറിയിരുന്നു കൂട്ടുകാരോട് കത്തി വയ്ക്കുന്ന ചന്തുവിനെ .


\"ചന്തുവേട്ടാ....\"ചാരു വിളിച്ചു


\"ആഹാ.. ഇതാര് ചാരുവോ... ഇതെപ്പോ എത്തി...\"ഒന്നുമറിയാത്ത നിഷ്കളങ്കനെപ്പോലെ ചന്ദു ചിരിച്ചുകൊണ്ട് ചോദിച്ചു.


\"രാവിലെയാ എത്തിയത് ചന്തുവേട്ടാ.. വിഷ്ണുവേട്ടനെന്തിയേ, വിഷ്ണുവേട്ടനെ കാണാനാ ഞാൻ ഓടി വന്നത്...\"ചാരു ക്ലാസ്സിനകത്തേക്ക്  നോക്കിക്കൊണ്ട് പറഞ്ഞു.


\'അതറിഞ്ഞിട്ടാ അവൻ ഓടിയത്..\'ചന്തു മനസ്സിൽ പറഞ്ഞു.


\"വിഷ്ണുവേട്ടനെവിടെ?\"ചാരു വീണ്ടും ചോദിച്ചു.


\"അയ്യോ അവൻ വന്നിട്ടില്ലല്ലോ, ഞാനും അവനെ നോക്കിനിൽക്കുവാ...\"ചന്തു ഭാവവെത്യാസമില്ലാതെ തട്ടിവിട്ടു.


\"വന്നിട്ടില്ലേ.. പുറപ്പെട്ടൂന്നാണല്ലോ മാമിയെ വിളിച്ചപ്പോ പറഞ്ഞത്.\"


ചാരു നിരാശയോടെ പറഞ്ഞു.


\"എല്ലാം വിളിച്ചന്വേഷിച്ചിട്ടാ രക്തയക്ഷി വന്നേക്കുന്നെ \"ചന്തു പിറുപിറുത്തു.


\"എന്താ ചന്തുവേട്ടാ...\"


\"ഏയ്‌... അവനെന്താ താമസിക്കുന്നതെന്ന് ഓർക്കുവാരുന്നു.മോളുപൊക്കോ, അവൻ വന്നാൽ ഞാനങ്ങോട്ടു പറഞ്ഞുവിടാം.\" ചന്തു ചാരുവിനെ തിരിച്ചയക്കാൻ പാടുപെട്ടു.


\"പറഞ്ഞു വിടണേ...\" ചാരു തിരിച്ചുപോകാൻ നേരം പറഞ്ഞു.


\"പിന്നേ... വന്നാലുടനെ അങ്ങോട്ടേക്ക്  എത്തിക്കാം..\"


തിരിഞ്ഞുനോക്കി നോക്കി ചാരു പോയി.

\'പിന്നേ ഓർഡർ കൊടുത്തെത്തിക്കാൻ അവൻ Domino\'s  pizza  യല്ലേ... കുട്ടിപ്പിശാശ്...\' 

അവൾ പോയ സമാധാനത്തിൽ ചന്തു നെഞ്ചത്ത് കൈവച്ചുപോയി.


❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️


ചാരുവിനെ ഒളിച്ച് കാന്റീനിൽ ചെന്നപ്പോ അവന്റെ കണ്ണും മനസും കുളിർത്തു. അനുവും നാൻസിയും ശ്രീയും ഫസ്റ്റവർ ഫ്രീയതുകൊണ്ട് കാന്റീനിലിരുന്നു കത്തി വക്കുവാരുന്നു.അല്ലുവും റാമും കൂടി ലൈബ്രറിയിൽ ഏതോ ഹൊറർ ത്രില്ലെർ തപ്പാൻപോയി. വിഷ്ണു അവരടുതത്തേക്ക് ചെന്നു.


\"ആഹാ.... ക്ലാസ്സിൽ കേറില്ലേ..ആരും..\" വിഷ്ണു ശ്രീയുടെ അടുത്തായി ചെയ്തു വലിച്ചിട്ടു ഇരുന്നു.


\"ഫ്രീ യാ  വല്യേട്ടാ...\"ശ്രീ മറുപടികൊടുത്തു.


\"ഒന്നുരണ്ടു വാലുകളുടെ കുറവുണ്ടല്ലോ..? അവൻ അവരെ കളിയാക്കി .


\"അവർ ലൈബ്രറിയിൽ പോയേക്കുവാ വിഷ്ണുവേട്ടാ..\"നാൻസി പറഞ്ഞു.


അവൻ അനുവിനെ ഒന്നുപാളിനോക്കി. പുള്ളിക്കാരി എല്ലാം കേട്ടുകൊണ്ടിരിക്കുവാന്. അവളുടെ മുഖത്തെ മങ്ങിയ ചിരി അവനെ നോവിച്ചു.


\"ഇയാളെന്താടോ വോൾടേജ് പോയ ബൾബുപോലെ ഇരിക്കുന്നെ..\"


അവൻ അനുവിനെനോക്കി ചോദിച്ചു.


\"ഇന്നലത്തെ സംഭവം അവളെ ഒത്തിരി പേടിപ്പിച്ചു..വല്യേട്ടാ..\"ശ്രീ പറഞ്ഞു


\"സത്യത്തിൽ ഇവള്ടെ മൂട് മാറ്റാനാ ഞങ്ങൾ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്..\"നാൻസി കൂട്ടിച്ചേർത്തു.


\"ഹാ... അതുവിടടോ... അവനൊരു വട്ട് കേസാ... ഇനിയെന്തെങ്കിലും പ്രശ്നത്തിന് വന്നാൽ അവന്റെ നട്ട് ഊരിവിടുന്നകാര്യം ഞങ്ങളേറ്റു.\"അവൻ പറയുന്നത് കേട്ട് എല്ലാർക്കും സമാധാനമായി..ശ്രീ പെട്ടെന്നെന്തിനോ നാൻസിയെ കണ്ണുകാണിച്ചു. നാൻസി ok എന്നരീതിയിൽ തിരിച്ചും.


\"വിഷ്ണുവേട്ടാ ഒന്നിവിടെ ഇരിക്കണേ, ഞങ്ങളൊന്നു വാഷ്റൂമിൽ പോയേച്ചും വരാം\" നാൻസി ശ്രീയെയും കൂട്ടി പോയി.


പെട്ടെന്നുള്ള പോക്കായിരുന്നത് കൊണ്ട് അനുവിന് ഒന്നും പറയാൻ പറ്റിയില്ല. വിഷ്ണുവിനാണെങ്കിൽ  രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ചിക്കൻ ബിരിയാണി എന്ന അവസ്ഥ.


\"അല്ല കൈക്കെങ്ങനെയുണ്ട്..?\"അവൻ അനുവിനോട് ചോദിച്ചു


\"കുഴപ്പമില്ല .ചെറിയ വേദനയുണ്ട്..\"


\"താൻ പാട്ടുപാടും അല്ലെ..\"


\"അതെങ്ങനെ.....\"


\"ഞാൻ ജസ്റ്റ്‌ പാസ്സ് ചെയ്തപ്പോൾ കേട്ടതാ..നന്നായിരുന്നു..\"


\"Thanks...\"


അങ്ങനെ എന്തൊക്കെയോ സംസാരിച്ച് അവരിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കാന്റീനിലേക്ക് കയറിവന്ന ബെന്നിക്ക് ചങ്കിൽ കൊളുത്തിവലിക്കുന്ന കാഴ്ചയായിരുന്നു അത്.


അവൻ ദേഷ്യത്തിൽ അവിടെയിരുന്ന ഗ്ലാസുകൾ  നീക്കിയെറിഞ്ഞു.ഗ്ലാസ്സുടയുന്ന ശബ്ദം കേട്ട് ഞെട്ടിയാണ് അനുവും വിഷ്ണുവും എണീറ്റ് തിരിഞ്ഞു നോക്കിയത്. അനു വിനെതന്നെ രൂക്ഷമായി നോക്കുന്ന ബെന്നിയെകണ്ടതും അവൾ ഭയന്ന് യന്ത്രികമായിത്തന്നെ വിഷ്ണുവിന്റെ പുറകിലേക്ക് മാറിനിന്നു. അത് അവനെ കൂടുതൽ ചൊടിപ്പിച്ചു. എന്നാൽ വിഷ്ണു അവനെത്തന്നെ നോക്കി പുശ്ചിച്ചു ചിരിച്ചുനിന്നു. \'എല്ലാരും കാൺകെ ഒരു ബഹളം വേണ്ട \'എന്നുപറഞ്ഞ് അജു ബെന്നിയെ പിടിച്ചുവലിച്ച് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഡെന്നിസ് കുറെ കാശെടുത്ത് കാന്റിനുടമക്ക് മുന്നിൽ ശബ്ദത്തോടെ വച്ചിട്ട് ഇറങ്ങിപ്പോയി.


അവർ പോയവഴി ചന്തുവും നാൻസിയും ശ്രീയും കയറിവന്നു.


\"എന്താടാ.... എന്തുപറ്റി..\"


ചന്തുചോദിച്ചതിനു വിഷ്ണുവൊന്നുചിരിച്ച് തന്റെ പിറകിൽ നിന്നവളെ മുന്നിലേക്ക് പിടിച്ചുനിർത്തി. അവൾ വിറക്കുന്നുണ്ടായിരുന്നു. കണ്ണുകൾ പെയ്യാനൊരുങ്ങി നിൽക്കുന്നു.അവളുടെ വാടിയ മുഖം അവനെ നോവിച്ചു.


\"അയ്യേ.... ഇങ്ങനെപേടിച്ചാലോ... കണ്ണുതുടച്ചെ...\"ചന്തു അനുവിനോട് പറഞ്ഞു. അവൾ ഒരുവിധം കരച്ചിൽ പിടിച്ചടക്കി.നാൻസിയും ശ്രീയും അവളെ സമാധാനിപ്പിച്ചു. ക്ലാസ്സിലേക്ക് പോയി.


\"ഇതിങ്ങനെ വിട്ടാലൊക്കില്ല... ഇതിനൊരു പരിഹാരം കണ്ടേ പറ്റൂ...\"വിഷ്ണു കലിപ്പോടെ ചന്തുവിനോട് പറഞ്ഞുകൊണ്ട് അവൾ പോയ വഴിയേ കണ്ണ് നട്ടു.


❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️


മാസങ്ങൾ കടന്നുപോയി  ബെന്നിക്ക് അനുവിനെയൊന്നു മര്യാദക്ക് കാണാനുള്ള അവസരം പോലും വിഷ്ണു കൊടുക്കുന്നില്ലായിരുന്നു. കോളേജിലും വഴിയിലും എല്ലാം ഒരു നിഴൽ പോലെ അവൾക്കുപിന്നാലെ അവനുണ്ടായിരുന്നു. അവൾപോലുമറിയാതെ. ബെന്നിക്ക് സഹികെട്ടു എന്നുതന്നെ പറയാം.ഒരുതരം ഭ്രാന്തമായ അവസ്ഥ. കൂട്ടിന് കള്ളും കഞ്ചാവും.വിഷ്ണുവിനെ പച്ചക്ക കഴിക്കാനുള്ള അമർഷം. അനുവിന്റെ അവഗണന അവനെ ചുട്ടുപോളിച്ചു.


അതുപോലെ അവഗണയുടെ ചൂടിൽ മോഹഭംഗമേർപ്പെട്ട മറ്റൊരാൾ കൂടിയുണ്ടായിരുന്നു ആ കോളേജിൽ . ചാരുലത.


താൻ ആഗ്രഹിക്കുന്നവനെ സ്വന്തമാക്കാൻ വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവൾ. അനുവിനോടുള്ള വിഷ്ണുവിന്റെ സമീപനം അവൾക്ക് ഒട്ടും സഹിച്ചില്ല.തനിക്കവകാശപ്പെട്ടത് തട്ടിയെടുത്ത അനുവിനോട് അവൾക്ക് വെറുപ്പായിരുന്നു. എങ്ങനെയെങ്കിലും അനുവിനെ ഒഴിവാക്കാൻ അവളും തീരുമാനിച്ചു.


അതിനു വേണ്ടി അവൾ കണ്ടെത്തിയ  വഴിയൊ ബെന്നിയുമായുള്ള സൗഹൃദമായിരുന്നു. സൗഹൃദമല്ല, ഉടമ്പടി.അനുവിനെ വിഷ്ണുവിൽ നിന്നും വേർപെടുത്താൻ രണ്ടും കൂടി കെണികളൊരുക്കുകയായിരുന്നു.

കുറേക്കാലമായി ബെന്നിയുടെ ശല്യമില്ലാത്തതുകൊണ്ട്

കൂട്ടുകാരും പഠിത്തവുമൊക്കെയായി അനു വളരെ സന്തോഷത്തിലായിരുന്നു.


അണിയറയിൽ ചതിയൊരുങ്ങുന്നതറിയാതെ..

(തുടരും )


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


ഈറനണിഞ്ഞ  മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.3
1673

Part 18കോളേജിൽ വച്ച് വിഷ്ണുവിനെ കാണണോ സംസാരിക്കാനോ കഴിയാത്തത്തിന്റെ കലിപ്പിൽ രാവിലെ തന്നെ ചന്ദ്രോത്ത് എത്തിയിട്ടുണ്ട് ചാരു. വിഷ്ണുവിന് മറ്റൊരു പെണ്ണിനെ ഇഷ്ടമാണെന്നുള്ളത് അവളാരെയും അറിയിച്ചില്ല.കാരണം അക്കാര്യം ചിലപ്പോൾ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം എന്നവൾക്ക് തോന്നി. എല്ലാർക്കും ഒന്നു മുഖം കൊടുത്തിട്ട് ചാരു നേരെപോയത്  വിഷ്ണുവിന്റെ മുറിയിലേക്കാണ്. കോളേജിലേക്ക് പോകാൻ ഡ്രസ്സ്‌ ചെയ്ത മുടിച്ചീകുകയായിരുന്നു വിഷ്ണു.അപ്പോഴാണ് തന്നെ കൂർപ്പിച്ചു നോക്കി നിൽക്കുന്നവളെ അവൻ കണ്ണാടിയിൽ കണ്ടത്. \"ഹാ.. ഇതാര്... എന്താ രാവിലെ തന്നെ... ഇങ്ങോട്ടൊരു സന്ദർശനം.\" ഒരു