Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 102

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 102

അവർ പറയുന്നത് കേട്ട് സ്വാഹ മുഖം കൂർപ്പിച്ച് അവരെ മൂന്നു പേരെയും നോക്കി.

എന്നാൽ പിന്നിൽ നിന്നും പൊട്ടിച്ചിരി കേട്ട് സ്വാഹ തിരിഞ്ഞപ്പോൾ കാണുന്നത് അവിടെയുള്ള എല്ലാവരും കൂടി ചിരിക്കുന്നതാണ്.

Abhay പിന്നെയും പറഞ്ഞു.

“ഇനി ഞങ്ങളുടെ ടേൺ ആണ്. അതിനിടയിൽ കയറിയെങ്ങാനും നീയും അഗ്നിയും ഗോളടിക്കാൻ നോക്കിയാൽ...”

Abhay പറഞ്ഞത് കേട്ട് എല്ലാവരും വീണ്ടും പൊട്ടിച്ചിരിച്ചു.

എല്ലാവരുടെയും സന്തോഷവും കുസൃതിയും എല്ലാം നോക്കി കണ്ടു കൊണ്ട് അംബിക ദേവി എല്ലാവരോടുമായി പറഞ്ഞു.

“അതു തന്നെയാണ് എനിക്കും പറയാനുള്ളത്. വിവാഹം കഴിയാതെ രണ്ടും എന്തെങ്കിലും വേണ്ടതിനും കാട്ടിയാൽ രണ്ടിനും നല്ല പെട തരും ഞാൻ.”

“അയ്യേ... ഈ അമ്മ എന്തൊക്കെയാണ് പറയുന്നത്? ഞങ്ങൾ അത്തരക്കാർ ഒന്നുമല്ല അമ്മേ... അല്ലേ ദേവി?”

എന്നും ചോദിച്ചു കൊണ്ട് അഗ്നി സ്വാഹയുടെ പുറകിൽ വന്നു അവളെ കെട്ടിപ്പിടിച്ചു കൊണ്ട് അവളുടെ ഷോൾഡറിൽ തല വെച്ചു എല്ലാവരോടും പറഞ്ഞു.

അവൻറെ അത്തരത്തിലുള്ള സംസാരം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു പോയി.

സ്വാഹ അവനെ ചുണ്ടും കണ്ണും കുറിപ്പിച്ചു നോക്കി.

“എന്താ നോക്കുന്നത് എൻറെ കാന്താരി?
എന്നാണാവോ എൻറെ മാവ് പൂക്കുന്നത്?”

അഗ്നി ആരോട് എന്നില്ലാതെ പറഞ്ഞു കൊണ്ട് അവളെയും ചേർത്തു പിടിച്ച് അങ്ങനെ നിന്നു.

അല്പനേരത്തെ സംസാരത്തിനു ശേഷം എല്ലാവരും ഫ്രഷ് ആയി വന്നതും ശാരദമ്മയും അംബിക ദേവിയും കൂടി എല്ലാവർക്കും നല്ല ചൂടു കോഫിയുമായി വന്നു. എല്ലാവരും ക്ഷീണിച്ചത് കൊണ്ട് തന്നെ ഫ്രഷ് ആയി വന്ന ശേഷം ഓരോ കോഫിയും എടുത്ത് അവിടെയെല്ലാം ആയി ഇരുന്നു.

മഹാദേവൻ തന്നെയാണ് സംസാരിക്കാൻ തുടങ്ങിയത്.

“എൻറെ കാന്താരി... ഇങ്ങു വായോ ചോദിക്കട്ടെ.”

അച്ഛൻ പറയുന്നത് കേട്ട് ശ്രീക്കുട്ടികരയിൽ നിന്നും സ്വാഹ എഴുന്നേറ്റ് മഹാദേവൻ അടുത്തേക്ക് ചെന്നു. മഹാദേവൻ അവളെ പിടിച്ച് തന്റെ അരികിലിരുത്തി. പിന്നെ ചെറുപുഞ്ചിരിയോടെ അവളുടെ മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു.

“പറ മോളെ... എന്തൊക്കെയാണ് നീ കാണിച്ചു വെച്ചിരിക്കുന്നത്?”

“അങ്ങനെ പ്രത്യേകിച്ച് പറയാൻ മാത്രമായി ഞാൻ ഒന്നും ചെയ്തിട്ടില്ല അച്ഛാ... ഞാൻ എന്തൊക്കെ ആണ് ഇത്ര കാലം ചെയ്തത് എന്ന് എല്ലാവർക്കും അറിയില്ലെങ്കിലും എൻറെ ലക്ഷ്യം എന്തായിരുന്നു എന്ന് നിങ്ങൾക്ക് എല്ലാവർക്കും ഒരുപോലെ അറിയാവുന്നതല്ലേ? എല്ലാം പറഞ്ഞു തീർക്കാൻ തന്നെയാണ് ഞാനും വന്നിരിക്കുന്നത്.

അതിനു മുൻപ് എനിക്ക് ഇവരെ നിങ്ങൾക്ക് എല്ലാവർക്കും പരിചയപ്പെടുത്തണം. ഇവർ അരവിന്ദന്റെ അച്ഛനും അമ്മയും ആണെന്ന് ഞാൻ പറയാതെ തന്നെ എല്ലാവർക്കും മനസ്സിലായില്ലേ.

Das Group ൻറെ അവകാശി. അരവിന്ദ് ദാസിന്റെ അച്ഛനും അമ്മയും. അരവിന്ദ് ചന്ദ്രദാസ് എന്ന ഒരേ ഒരു മകൻ ഇവർക്ക് ഉള്ളത്. അവൻ പഠിച്ചതു മുഴുവനും പുറത്തായിരുന്നു. MBA ക്ക് പഠിക്കുന്ന സമയത്താണ് അരവിന്ദ് DD യുമായി കൂട്ടുകൂടുന്നത്. അവനിലൂടെ അവൻറെ ഏട്ടനായ മാർട്ടിനെ പറ്റി അറിഞ്ഞതും.

പിന്നീട് മാർട്ടിൻ അവൻറെ റോൾ മോഡൽ ആകാൻ അധികം സമയം വേണ്ടി വന്നില്ല. പഠിപ്പ് കഴിഞ്ഞു നേരെ മാർട്ടിനൊപ്പം നാലു കൊല്ലം അവൻ ബിസിനസ് പഠിക്കാനായി കൂടെക്കൂടി.

ഇതിനിടയിലാണ് ശ്രുതി, അതായത് അഗ്നിയുടെ അച്ഛൻറെ അനുജന്റെ മകൾ, അവൾ അവനോട് ചേർന്നത്.

പണവും ഡ്രഗ്സ്സും പെണ്ണും എല്ലാം ആവശ്യത്തിലധികം അവൈലബിൾ ആയപ്പോൾ അരവിന്ദ് ഒന്നും നോക്കാതെ അതിൽ മതി മറന്ന് ജീവിച്ചു.

മാർട്ടിനോടൊപ്പം ഉള്ള ആ ദിവസങ്ങളിൽ അരവിന്ദ് പദം വന്ന ഒരു ബിസിനസുകാരനായി മാറിയിരുന്നു.
മാർട്ടിനുമായി partnership ൽ ആരംഭിച്ച സംരംഭമാണ് ADG Group of Company. അതായത് Aravind Das & Goan Brothers (ADG). ഈ കമ്പനിയിൽ 40% shares അരവിന്ദന്റെയും 60% shares മാർട്ടിന്റെയും ആണെങ്കിലും മാർട്ടിന്റെ ഇൻവോൾമെൻറ് എവിടെയും കാണിക്കാൻ അവർ ഒരുക്കമായിരുന്നില്ല.

അതുകൊണ്ടു തന്നെ ഒരു ട്രസ്റ്റിന്റെ പുറത്താണ് ഈ ഡീലുകളെല്ലാം നടക്കുന്നത്. ഒരു ബിനാമി ബിസിനസ് അങ്ങനെ വേണമെങ്കിൽ ഇതിനെ പറയാം.
മാർട്ടിൻ അരവിന്ദനെ അത്ര മാത്രം വിശ്വസിച്ചിരുന്നു എന്നതാണ് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കേണ്ടത്.”

“അങ്ങനെയുള്ള ഒരു കമ്പനി നീ എങ്ങനെ ട്രസ്റ്റിന് കീഴിലാക്കി?”

മഹാദേവൻ അത്ഭുതത്തോടെ ചോദിച്ചു.

“ജയിലിൽ പോയി അരവിന്ദനിൽ നിന്നും കമ്പനി എഴുതി വാങ്ങുമ്പോൾ എനിക്ക് അറിയാമായിരുന്നു എന്തെങ്കിലും ഒരു കുരുക്ക് ഇതിൽ ഉണ്ടാകുമെന്ന്. കാരണം ഒരു എതിർപ്പും കൂടാതെയാണ് അരവിന്ദ് അന്ന് എനിക്ക് കമ്പനി എഴുതി തന്നത്.

കോമ്പറ്റീഷനിൽ പാർട്ടിസിപ്പൻസ് അവരുടെ ചെക്ക് ലിസ്റ്റ് സമർപ്പിക്കേണ്ട അവസാന ദിവസത്തിന് ഒരു ദിവസം മുൻപ് മാർട്ടിനും ഫ്രെഡിയും എന്നെ കാണാൻ വന്നിരുന്നു. അവർ വന്നത് ഒരു ഡീൽ ഉറപ്പിക്കാൻ വേണ്ടിയായിരുന്നു.

ഞാൻ അരവിന്ദനിൽ നിന്നും എഡിജി ഗ്രൂപ്പ് എഴുതി വാങ്ങിയത് അവർ അറിഞ്ഞു എന്നും ഈ കമ്പനിയിൽ 40% ഷെയർ മാത്രമേ അരവിന്ദൻറേതായിട്ടുള്ളൂ എന്നും ബാക്കി 60% ഷെയർ മാർട്ടിന്റേതാണ് എന്നും പറഞ്ഞു.

എന്നാൽ അതിനു ശേഷം അവർ പറഞ്ഞതായിരുന്നു എൻറെ കച്ചിത്തുരുമ്പ്.

മാർട്ടിന്റെ ഇൻവോൾമെന്റ്, അരവിന്ദൻറെ മുകളിലുള്ള മാർട്ടിന്റെ വെറും ട്രസ്റ്റിന്റെ പുറത്തുള്ളതാണ്. അത് ലീഗൽ അല്ല എന്ന കാര്യം.

എന്നാൽ മാർട്ടിൻ അവൻറെ 60% ഷെയറും അരവിന്ദന്റെ 40% ഷെയറിനൊപ്പം എനിക്ക് നൽകാൻ തയ്യാറായിരുന്നു.”

“എന്തൊക്കെയായാലും അവൻ വെറുതെ അവൻറെ 60% ഷെയർ നിനക്ക് തരാം എന്ന് പറയുമെന്ന് ഞങ്ങൾ ആരും വിശ്വസിക്കുന്നില്ല.”

മഹാദേവൻ സ്വാഹയെ നോക്കി പറഞ്ഞു.

“അച്ഛൻ പറഞ്ഞത് വളരെ ശരിയാണ്. ഈ അവാർഡ് ദാന ചടങ്ങിനു ശേഷം മാർട്ടിൻ എന്നെ വിവാഹം കഴിക്കും. അതായിരുന്നു ഡീൽ...”

“നീ സമ്മതിച്ചോ?”

അരുൺ അതിശയത്തോടെ ചോദിച്ചു.

“Yes, of course അരുണേട്ടാ... എനിക്ക് അഗ്നിയെ ജയിക്കാൻ ഇതിലും നല്ല ഒരു ഓപ്പർച്യൂണിറ്റി വേറെയുണ്ടോ?”

അതുകേട്ട് എല്ലാവരും സ്വാഹയെ ഒന്ന് സംശയത്തോടെ നോക്കി. എല്ലാവരെയും ഒന്നു നോക്കിയ ശേഷം അവൾ പുഞ്ചിരിയോടെ പറഞ്ഞു.

“പക്ഷേ എനിക്കുമുണ്ടായിരുന്നു ഒരു കണ്ടീഷൻ.”

“അതെന്താണ്?”

Abhay പെട്ടെന്ന് തന്നെ ചോദിച്ചു.

“ഞാൻ ഈ വിവാഹത്തിന് സമ്മതിക്കണം എങ്കിൽ എനിക്ക് ഒരാളുടെ സമ്മതം വേണം എന്ന് പറഞ്ഞിരുന്നു.”

“ആരുടെ?”

Amey ടെ ചോദ്യത്തിന് ശ്രീക്കുട്ടിയാണ് മറുപടി പറഞ്ഞത്.

“അതിൽ ഇപ്പോൾ എന്താണ് ഇത്രയും ചോദിക്കാനുള്ളത്. അവളുടെ കെട്ടിയോന്റെ... അല്ലാതെ ആരുടെയാണ്?”

“അഗ്നിയുടെയോ?”

അരുൺ അതിശയത്തോടെ ചോദിച്ചു.

“അല്ലാതെ അവൾ ആരോടാണ് ചോദിക്കുക? ഇവൾ ഇത് മുൻപും ഇവളുടെ അപ്പച്ചിമാരോട് പറഞ്ഞിട്ടുണ്ട്.”

“അത് കലക്കി... സ്വന്തം കെട്ടിയവനോട് ചോദിക്കാൻ പറ്റിയ ചോദ്യം തന്നെ.”

ശ്രീഹരി പറഞ്ഞത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു പോയി.

എല്ലാവരും സ്വാഹ ഇനി എന്താണ് പറയാൻ പോകുന്നതെന്ന് ശ്രദ്ധയോടെ കേൾക്കുക ആയിരുന്നു.

“അരവിന്ദനിൽ നിന്നും കമ്പനി എഴുതിയെടുത്ത അതെ നിമിഷം തന്നെ ഞാൻ അഭയേട്ടനെ കണ്ടിരുന്നു. ഏട്ടനോട് ഞാൻ ആദ്യം തന്നെ പറഞ്ഞിരുന്നു ഈ കമ്പനി ഒരു ട്രസ്റ്റിന്റെ കീഴിൽ ആക്കി ഇവരെല്ലാവരും മൂലം ജീവിതം നഷ്ടപ്പെട്ട 100 പെൺകുട്ടികൾക്ക് സഹായം ചെയ്യണമെന്ന്. അത് ഏട്ടൻ സമയത്ത് ചെയ്തിരുന്നു.

കമ്പനി ട്രസ്റ്റിന്റെ പേരിൽ ലീഗലായി തന്നെ ട്രാൻസ്ഫർ ചെയ്തത് അനൗൺസ് ചെയ്തതു കൊണ്ട് മാത്രം മാർട്ടിന് പബ്ലിക്കായി ഒന്നും പറയാൻ പറ്റാതിരുന്നത്.

കാര്യം അരവിന്ദ് ഇങ്ങനത്തെ വേണ്ടാതീനം ഒക്കെ കാണിക്കുന്നുണ്ട് എങ്കിലും ആ കമ്പനി അവൻ വളരെ നന്നായി നടത്തിക്കൊണ്ടിരുന്നത്. അവിടെ ഒരുപാട് പേർ ജോലി ചെയ്യുന്നുണ്ട്. അവരുടെയും അവരുടെ കുടുംബത്തിന്റെയും ജീവിത മാർഗമാണ് അത്. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു ഡിസിഷൻ എടുത്തത്. അല്ലെങ്കിൽ ഞാൻ എപ്പോഴേ അവൻറെ കമ്പനി കുളം തോണ്ടിയേനെ...

ഇങ്ങനെ ചെയ്താൽ അവൻ ചെയ്തു കൂട്ടിയ തെറ്റുകൾക്ക് ഒരു ചെറിയ ഒരു പ്രായശ്ചിത്തം കൂടിയാവും.

അവനെ നേർവഴിക്ക് നടത്താൻ പറ്റാത്തതിന് ഇവർക്കുള്ള ശിക്ഷയാണ് ആ കമ്പനി നടത്തിക്കൊണ്ടു പോവുക എന്നുള്ളത്.”

സ്വാഹ അരവിന്ദൻറെ അച്ഛനെയും അമ്മയെയും നോക്കിയാണ് അത് പറഞ്ഞത്.

“മോള് പറഞ്ഞത് വളരെ ശരിയാണ്.”

അയാൾ വളരെ സങ്കടത്തോടെയാണ് അത് പറഞ്ഞത്.

“അരവിന്ദൻറെ കാര്യത്തിൽ ഞങ്ങൾ രണ്ടുപേരും വൻ പരാജയമായി പോയി. അവൻ എൻറെ കുഞ്ഞിനെയും ഒരുപാട് വിഷമിപ്പിച്ചു. എന്നിട്ടും അവന്റെ ചെയ്തികൾ കാരണം ഞങ്ങളുടെ ജീവനാപത്തിലാകും എന്ന് കണ്ടപ്പോൾ ഞങ്ങളെ രക്ഷിക്കാനുള്ള ഇവളുടെ മനസ്സ്... അത് അങ്ങനെ എല്ലാവർക്കും ഉണ്ടാകുന്ന കാര്യമല്ല.

വളർത്തു ഗുണം... അതാണ് മോളുടെ ഭാഗ്യം. എന്റെ മോന്റെ ഭാഗ്യക്കേടും.

പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടില്ലേ? നല്ല അച്ഛനും അമ്മയ്ക്കും പിറക്കണം എന്ന്. അത് ഒരു പുണ്യമാണ്. അത് എല്ലാവർക്കും കിട്ടില്ല.”

അരവിന്ദന്റെ അച്ഛൻ സങ്കടത്തോടെ പറഞ്ഞു നിർത്തി. അതുകേട്ട് അമൻ പറഞ്ഞു.

“ദേവച്ചൻ പുണ്യം ചെയ്ത ജന്മം തന്നെയാണ്. അതിൽ ഒരു സംശയവുമില്ല. സ്വാഹയെ മകളായി കിട്ടിയത് അവർ ചെയ്ത പുണ്യം.”

“ഇന്നത്തെ ന്യൂക്ലിയർ ഫാമിലിയിൽ ഒരു മകൾ അല്ലെങ്കിൽ ഒരു മകൻ മാത്രമാണ് ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ അമിത സ്നേഹം കാരണം മക്കൾ ചെയ്യുന്ന പല തെറ്റുകളും മാതാപിതാക്കൾ കണ്ടില്ലെന്ന് ചെറുപ്പം തൊട്ടേ നടിക്കുന്നു. തെറ്റു തിരുത്തേണ്ട സമയത്ത് തിരുത്താൻ നോക്കാതെ അവർ സങ്കടപ്പെടും, ദേഷ്യപ്പെടും എന്നു പേടിച്ച് അവർ ചെയ്യുന്ന എന്തു വേണ്ടാ ദിനത്തിനും മൗനം പാലിക്കുന്നു.

അങ്ങനെ ചെറുപ്പം മുതൽ വളർത്തി വലുതാക്കിയ അവർ അരവിന്ദനെ പോലെയോ, ശ്രുതിയെ പോലെയോ ജീവിതം അവസാനിപ്പിക്കുന്നത് കണ്ടു സങ്കടപ്പെടുന്നു. ഇവിടെ അവർ മൂലം ജീവിതം നശിച്ച ഒരുപാട് പേരുണ്ട്.

അവരെ എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരണം. അതു മാത്രമാണ് ഇനി ചെയ്യാനുള്ളത്. അതിനുള്ള തുടക്കമാണ് ഞാൻ ചെയ്തിരിക്കുന്നത്.”

സ്വാഹ പറഞ്ഞത് വളരെ ശരിയാണ് എന്ന് എല്ലാവർക്കും തോന്നി. അപ്പോഴാണ് ചിന്തയോടെ ശ്രീക്കുട്ടി ചോദിച്ചത്.

“ഇനി ശ്രുതിയുടെ കാര്യം എങ്ങനെയാണ്?”

അതിന് മറുപടി നൽകിയത് അരുൺ ആണ്.

“Amen അവളെ മെഡിക്കൽ സംരക്ഷണയിൽ നിർത്താൻ Abhay മുഖേനെ കോടതിയിൽ നിന്നും അനുവാദം നേടി എടുത്തിട്ടുണ്ട്. അവളെ എൻറെ ഫ്രണ്ടിന്റെ ഹോസ്പിറ്റലിൽ ഇപ്പോൾ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.”

“എന്ന് അവൾ രോഗവിമുക്തിയായി വരുന്നുവോ അതിനു ശേഷം ഒരു ജീവപര്യന്തം ശിക്ഷ അനുഭവിക്കണം എന്നാണ് കോടതി വിധി. അതു തന്നെയാണ് അതിൻറെ ശരിയും.

അല്ലെങ്കിൽ അവൾ മുഖേനെ ജീവിതം നഷ്ടപ്പെട്ട പാവം പെൺകുട്ടികൾ അനുഭവിച്ച വേദന മറന്നു കളയുന്നത് നീതികേടാണ്. അവരോട് ചെയ്യുന്ന തെറ്റാണ്.”

Abhay തൻറെ അമർഷം പറഞ്ഞു തന്നെ തീർത്തു. എല്ലാം കേട്ട ശേഷം മഹാദേവൻ പറഞ്ഞു.

“കാര്യം അവൾ എൻറെ അനുജന്റെ മകളാണ്. പക്ഷേ ശ്രീഹരി പണ്ടേ പറഞ്ഞതാണ് അവളുടെ പോക്ക് ശരി അല്ല, അവളെ സൂക്ഷിക്കണം എന്ന്. അന്ന് ശ്രീഹരി പറഞ്ഞത് അവളുടെ അച്ഛനും അമ്മയും കാര്യമായി എടുത്തിരുന്നു എങ്കിൽ ഇത്രയും അധം പതിക്കില്ലായിരുന്നു അവൾ.”

അപ്പോഴാണ് ശ്രുതി ദേവി പീഠത്തിലെ മഹാദേവന്റെ അനുജന്റെ മകളാണെന്ന് അവർ എല്ലാവരും ഓർത്തത് തന്നെ.

അതിനു ശേഷം സ്വാഹ ശാരദമ്മയുടെ അടുത്തേക്ക് വന്നു. പിന്നെ അവരുടെ കൈ പിടിച്ച് രാഹുലിനെയും ഏട്ടന്മാരെയും നോക്കി പറഞ്ഞു.

“എൻറെ ഏട്ടൻ മാർക്ക് ഈ തല കുനിച്ചു നിൽക്കുന്ന അച്ഛനോട് ചെറിയ ദേഷ്യം ഉണ്ടെന്ന് അറിയാം. അത് സ്വാഭാവികമാണ്. എന്നാൽ എനിക്ക് അതിൽ അധികം ദേഷ്യം ഉണ്ടായിരുന്നു അച്ഛനോട്.

ഞാൻ പൂനെയിൽ പഠിക്കാൻ ചെന്നപ്പോൾ ഞാൻ പോലും അറിയാതെ എന്നെ സ്വന്തം പെങ്ങളായി കണ്ടവരാണ് ഇവർ രണ്ടുപേരും.

എന്നാൽ ഇവരിൽ കൂടി അറിഞ്ഞ് എന്നെ ഒരിക്കൽ പോലും കാണാതെ സ്വന്തമാണെന്ന് കരുതിയതാണ് എൻറെ അനിലേട്ടൻ.

ഇവർക്ക് ഒരു കുഞ്ഞു പെങ്ങൾ ഉണ്ടായിരുന്നു. ലക്ഷ്മി ദേവ് എന്ന എല്ലാവരുടെയും കുഞ്ഞ്. ഒരു കിലുക്കാം പെട്ടി...

ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മുകളിൽ നിന്നും കാലു തെറ്റി വീണു മരിച്ചു.

മകളുടെ മരണം അറിഞ്ഞ് ശാരദമ്മ കിടന്ന കിടപ്പിലായിരുന്നു. ബിസിനസും ജീവിതവും തന്നെ വേണ്ടെന്ന് തീരുമാനിച്ച് മുറിക്കുള്ളിൽ വർഷങ്ങളോളം അവർ ചിലവഴിച്ചു.

രാഹുലേട്ടൻ, തന്റെ കുഞ്ഞനുജത്തി തന്നെ വിട്ടു പോയത് കാരണം ഡിപ്രഷനിൽ ആയിപ്പോയി. ഏകദേശം ഒരു കൊല്ലത്തോളം മരുന്നും പ്രാർത്ഥനയും ഒക്കെയായി ഏട്ടനെ തിരിച്ചു കൊണ്ടു വന്നു.

പിന്നെ പൂനെയിലേക്ക് ഏട്ടൻറെ പഠിത്തം മാറ്റി. സ്വന്തം അനിയന് കാവലായി അരുണേട്ടനും രാഹുലിനോടൊപ്പം പൂനയിലേക്ക് കുടിയേറി.

എന്നാൽ അച്ഛനെയും അമ്മയെയും ഒറ്റയ്ക്ക് ആക്കാൻ പറ്റാത്തതു കൊണ്ട് അനിലേട്ടൻ അവർക്ക് കൂട്ടായി മുംബൈയിൽ തന്നെ നിന്നു.

എല്ലാം മറന്ന് ഒരു വിധം അവർ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോഴാണ് പൂനയിലെ ഇവരുടെ കോളേജിൽ എൻറെ എൻട്രി.

എന്നെ കണ്ടതോടെ ഏട്ടന്മാർ പിന്നെയും അവരുടെ കുഞ്ഞിനെ എന്നിലൂടെ കാണാൻ തുടങ്ങി. പിന്നീട് ഓരോ പ്രാവശ്യവും ഏട്ടന്മാർ അമ്മയുടെ അടുത്ത് ചെല്ലുമ്പോൾ എപ്പോഴും എന്നെപ്പറ്റി പറഞ്ഞ് ഞാൻ പോലും അറിയാതെ ഞാനും അവരുടെയെല്ലാം കുഞ്ഞായി അവരുടെ മനസ്സിൽ കുടിയേറി.

അത് മനസ്സിലാക്കി അച്ഛൻ എന്നെ കാണാൻ ബാംഗ്ലൂരിൽ വന്നു.

അന്ന് അരവിന്ദനെയും മാർട്ടിനെയും മീറ്റ് ചെയ്യേണ്ടതുണ്ടായിരുന്നതു കൊണ്ട് അച്ഛനെ കാണാൻ എനിക്ക് സാധിച്ചില്ല.

എന്നാൽ അച്ഛൻ എന്നെ അരവിന്ദനോടൊപ്പം ഹോട്ടലിൽ വെച്ച് കണ്ട് ദേഷ്യത്തിലും ഭയത്തിലും ആയി.

അടുത്ത ദിവസം ഞാൻ മുംബൈയിൽ പോയി അച്ഛനെ കണ്ടിരുന്നു.

മുംബൈയിൽ വന്ന ഞാൻ അച്ഛനിൽ നിന്നും അറിഞ്ഞു മാർട്ടിനാണ് ലക്ഷ്മിയുടെ മരണത്തിന് കാരണമെന്ന്. അത് ആരും അറിയാതെ അച്ഛൻ മനസ്സിൽ സൂക്ഷിച്ചിരിക്കുകയാണ്.
 



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 103

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 103

4.9
11984

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 103 “എന്നാൽ എന്നോട് പറയാൻ കാരണം ഞാനും അരവിന്ദനും ആയി മീറ്റ് ചെയ്യുന്നത് കണ്ടു പേടിച്ചിട്ടാണെന്നും പറഞ്ഞു. എന്നാൽ അന്ന് ഞാൻ ശ്രീലക്ഷ്മിക്ക് വേണ്ടി അച്ഛനോട് വഴക്കിട്ടു... ദേഷ്യപ്പെട്ടു... എല്ലാം അറിഞ്ഞിട്ടും അച്ഛൻ ലക്ഷ്മിയെ കൊന്നവരെ വെറുതെ വിട്ടതിന്. എന്നാൽ അച്ഛൻറെ ഭാഗത്തു നിന്നു നോക്കിയാൽ അച്ഛൻ ചെയ്തത് തന്നെയാണ് ശരി. അത് എനിക്ക് മനസ്സിലായത് അന്ന് അച്ഛൻ എന്നോട് കുറച്ചു കാര്യങ്ങൾ പറഞ്ഞപ്പോഴാണ്.” “എൻറെ കുഞ്ഞ് എന്നെ വിട്ടു പോയി. ഭാര്യ കിടപ്പിലായി. മക്കളും നല്ല സങ്കടത്തിലാണ്. ഇനി അവർ പകരം വീട്ടാൻ പോയാൽ... ഒന്ന് എല്ലാവരും അറിയും എൻ