Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 103

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 103

“എന്നാൽ എന്നോട് പറയാൻ കാരണം ഞാനും അരവിന്ദനും ആയി മീറ്റ് ചെയ്യുന്നത് കണ്ടു പേടിച്ചിട്ടാണെന്നും പറഞ്ഞു. എന്നാൽ അന്ന് ഞാൻ ശ്രീലക്ഷ്മിക്ക് വേണ്ടി അച്ഛനോട് വഴക്കിട്ടു... ദേഷ്യപ്പെട്ടു... എല്ലാം അറിഞ്ഞിട്ടും അച്ഛൻ ലക്ഷ്മിയെ കൊന്നവരെ വെറുതെ വിട്ടതിന്.

എന്നാൽ അച്ഛൻറെ ഭാഗത്തു നിന്നു നോക്കിയാൽ അച്ഛൻ ചെയ്തത് തന്നെയാണ് ശരി. അത് എനിക്ക് മനസ്സിലായത് അന്ന് അച്ഛൻ എന്നോട് കുറച്ചു കാര്യങ്ങൾ പറഞ്ഞപ്പോഴാണ്.”

“എൻറെ കുഞ്ഞ് എന്നെ വിട്ടു പോയി. ഭാര്യ കിടപ്പിലായി. മക്കളും നല്ല സങ്കടത്തിലാണ്. ഇനി അവർ പകരം വീട്ടാൻ പോയാൽ...

ഒന്ന് എല്ലാവരും അറിയും എൻറെ കുഞ്ഞിന് എന്താണ് പറ്റിയത് എന്ന്. സോഷ്യൽ മീഡിയയും, കേസും കൂട്ടവും ഒക്കെ ആയി എൻറെ കുഞ്ഞിൻറെ ശവശരീരം വരെ അവർ എല്ലാവരും കൂടി പിച്ചി ചീന്ത സന്തോഷിക്കും.

മാത്രമല്ല ഞാൻ അന്വേഷിച്ചിരുന്നു എന്താണ് ഉണ്ടായത് എന്ന്. അറിഞ്ഞിടത്തോളം മാർട്ടിൻ നമുക്ക് പിടിച്ചു നിൽക്കാൻ പറ്റാത്ത അത്രയും ഉയർന്ന നോട്ടോറിയൽ ക്രിമിനൽസ് ആണ്.

ഇനിയും അവരുമായി ഏറ്റുമുട്ടി എന്റെ ബാക്കിയുള്ള മൂന്നു മക്കളെ വിധിക്ക് വിട്ടു കൊടുക്കാൻ അച്ഛനായ എനിക്ക് മനസ്സു കൊണ്ട് ഒട്ടും ആഗ്രഹിച്ചില്ല. ഇനിയും മക്കൾ വെള്ള പുതച്ചു കിടക്കുന്നത് കാണാൻ പറ്റാത്തതു കൊണ്ട് തന്നെയാണ് ഞാൻ എല്ലാം ഉള്ളിലൊതുക്കി ജീവിതം ജീവിച്ചു തീർക്കാൻ തീരുമാനിച്ചത്.”

അച്ഛൻ പറയുന്നതെല്ലാം കേട്ട് ദേഷ്യം കടിച്ചു പിടിച്ചു നിൽക്കുമ്പോഴാണ് എൻറെ സ്വരം കേട്ട് ശാരദാമ്മ വർഷങ്ങൾക്കു ശേഷം റൂമിൽ നിന്ന് പുറത്തു വന്നത്.

പിന്നെ പതിയെ എല്ലാം നേരെയായി. ശാരദാമ്മ ബിസിനസ്സിൽ തിരിച്ചു വന്നു.
അച്ഛനോട് കമ്പനിയിൽ ലക്ഷ്മിയുടെ ഷെയർ ഒരു ഡമ്മി കോൺട്രാക്ട് ഉണ്ടാക്കി എൻറെ പേരിൽ ബാക്കപ്പിനു വേണ്ടി വയ്ക്കാനാണ് പറഞ്ഞിരുന്നത്. പക്ഷേ...”

സ്വാഹക്ക് പറഞ്ഞു തീർക്കാൻ പറ്റാതെ രണ്ടു മിനിറ്റ് അവൾ മിണ്ടാതെ ഇരുന്നു. പിന്നെ മുഖം തുടച്ച് വീണ്ടും പറഞ്ഞു തുടങ്ങി.

“എൻറെ തന്നെ പ്ലാൻ ആയിരുന്നു ഇവരെ കൊണ്ട് മാലിയായുടെ ബോംബെയിലെ നീലാദ്രിയും, ഡൽഹിയിലെ അംബികായും auction നിൽ വാങ്ങിപ്പിച്ചത്.”

“അപ്പോൾ അതിനർത്ഥം എൻറെ കാന്താരിക്ക് പണ്ട് തൊട്ടേ ഇവരെ അറിയാമായിരുന്നു.

നീ ബോംബെയിൽ പോയത് ഞാൻ അറിഞ്ഞില്ലല്ലോ?”

Amen സംശയത്തോടെ ചോദിച്ചു.

“അതിന് ഫോണും ബാഗും ബാംഗ്ലൂരിൽ തന്നെ വെച്ചാണ് മുംബൈയിലേക്ക് അച്ഛനെ കാണാൻ പോയത്.”

അവൾ ഒരു കള്ളച്ചിരിയോടെ അത് പറഞ്ഞപ്പോൾ അമൻ വായും പൊളിച്ചു നിന്നു പോയി.

“അപ്പോൾ നിനക്കറിയാമായിരുന്നു അല്ലേ ഞാൻ നിൻറെ ബാഗിലും ഫോണിലും ജിപിഎസ് വെച്ചിട്ടുള്ളത്?”

“ഓ... അതൊന്നും അത്ര കാര്യമാക്കണ്ട. ആദ്യത്തെ ദിവസം തന്നെ എനിക്ക് അത് മനസ്സിലായിരുന്നു എൻറെ ഐപിഎസ് ഏട്ടാ. അതുകൊണ്ടു തന്നെ അത്യാവിശ്യം പുറത്തു പോകുന്ന സമയത്ത് ഇത് രണ്ടും ഞാൻ ഒഴിവാക്കുമായിരുന്നു.”

“എടി ഭയങ്കരി... നിന്നെ കാന്താരി എന്ന് വിളിക്കുന്നത് കുറഞ്ഞു പോയോ എന്നൊരു സംശയം ഇല്ലാതില്ല.”

Amen പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു പോയി.

“എന്നിട്ട് ബാക്കി പറയാമോ കാന്താരി?”

Abhay പിന്നീട് എന്താണ് ഉണ്ടായത് എന്ന് അറിയാനുള്ള ആകാംക്ഷയോടെ ചോദിച്ചു.

അതുകേട്ട് സ്വാഹ പറഞ്ഞു തുടങ്ങി.

“Auction നിൽ ഉണ്ടായിരുന്ന എല്ലാ ഐറ്റവും ഒരാളുടെ കയ്യിൽ തന്നെ വയ്ക്കാതെ സ്പ്രെഡ് ആക്കി വാങ്ങാനായിരുന്നു എൻറെ തീരുമാനം. മൂന്നു പേരുടെ കൈകളിൽ ആകുമ്പോൾ അത് ഭദ്രമായി ഇരിക്കും എന്ന എൻറെ വിശ്വാസമാണ് ഇങ്ങനെയൊക്കെ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത് തന്നെ.”

അവൾ പറയുന്നത് കേട്ട് അഗ്നിയടക്കം എല്ലാവരും കണ്ണുമിഴിച്ച് ഇരിക്കുകയായിരുന്നു.

എല്ലാവരെയും നോക്കി സ്വാഹ ചെറു ചിരിയോടെ പറഞ്ഞു.

“ഇപ്പോൾ എനിക്ക് രണ്ട് അച്ഛനും രണ്ട് അമ്മയും മൂന്ന് ആങ്ങളമാരും ഒരു പെങ്ങളും സ്വന്തമായി ഉണ്ട്.

അഗ്നി, വീട്ടുകാരെയും കൂട്ടി കല്യാണം ആലോചിക്കാൻ വരുമ്പോൾ അവരുടെ അംഗബലത്തിനൊപ്പം നിൽക്കാൻ ഞാനും ഇപ്പോൾ ഏകദേശം തയ്യാറാണ്.”

അവൾ പറയുന്നത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. പിന്നെ മഹാദേവൻ പറഞ്ഞു.

“ഇനി കാന്താരി അറിയാത്ത മൂന്നു പേർ കൂടിയാണ് ഇവിടെയുള്ളത്.”

നാരായണനെയും ജോർജിനെയും ജോസഫിനെയും നോക്കിയാണ് മഹാദേവൻ അത് പറഞ്ഞത്.

അവരെ മഹാദേവൻ നോക്കുന്നത് കണ്ട് സ്വാഹയും നോക്കി പിന്നെ പുഞ്ചിരിയോടെ പറഞ്ഞു.

“അച്ഛന് തെറ്റി. എൻറെ ചേച്ചിമാരുടെ അച്ഛന്മാരെയും, അച്ഛൻറെ കൂട്ടുകാരനെയും അച്ഛൻറെ കാന്താരി എങ്ങനെ തിരിച്ചറിയാതിരിക്കും?”

“അതു കൊള്ളാമല്ലോ? നിനക്ക് എങ്ങനെ ഇവരെയെല്ലാം അറിയാം?”

മഹാദേവൻ അത്ഭുതത്തോടെ ചോദിച്ചു.

“അതിൽ ചോദിക്കാൻ എന്ത് ഇരിക്കുന്നു എൻറെ അച്ഛാ... ഞാൻ ഇത്ര കാലം ആരുടെ സംരക്ഷത്തിലായിരുന്നു ജീവിച്ചു പോന്നത്? ആരായിരുന്നു എൻറെ കുക്ക്?

ദേവി പീഠത്തിലെ all in all കണാരേട്ടന്റെ കൂടെയായിരുന്നു എൻറെ കുറച്ചു കാലത്തെ ജീവിതം എന്ന് അച്ഛൻ മറന്നു പോയോ?”

അവൾ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.

“എല്ലാവരെപ്പറ്റിയും വിശദമായി തന്നെ എനിക്ക് കണാരേട്ടൻ പറഞ്ഞു തരുമായിരുന്നു. കണാരേട്ടൻ പറഞ്ഞു പറഞ്ഞ് എനിക്കും ദേവി പീഠത്തിലേക്ക് വരാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പേടിയായിരുന്നു. എന്തെങ്കിലും ആഗ്രഹിക്കാൻ...”

അവൾ അല്പം സങ്കടത്തോടെ തന്നെ പറഞ്ഞു.

അവളുടെ ഭാവം മാറുന്നത് കണ്ട് അഗ്നി ചോദിച്ചു.

“Devi, what next?”

പെട്ടെന്നുള്ള അഗ്നിയുടെ ആ ചോദ്യം സ്വാഹയെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടു വന്നു.

അഗ്നി ചോദിച്ച ആ ചോദ്യം എല്ലാവരുടെയും മനസ്സിലും ഉണ്ടായിരുന്നു.
അതുകൊണ്ടു തന്നെ എല്ലാവരും അവൾ എന്താണ് പറയാൻ പോകുന്നതെന്ന് കേൾക്കാൻ ആകാംക്ഷയോടെ കാത്തിരുന്നു.

“ഞാൻ ആദ്യം കരുതിയിരുന്നത് മാർട്ടിനെ ലക്ഷ്മിയുടെ വധക്കേസിൽ കുരുക്കണം എന്നാണ്. എന്നാൽ അച്ഛൻ ഇത്ര നാൾ മറച്ചു വെച്ചത് ആരും അറിയാതെ കാര്യങ്ങൾ നടത്താൻ വേണ്ടിയാണ്. ഇപ്പോൾ എൻറെ തീരുമാനവും അതു തന്നെയാണ്.

ഞാനും, ശ്രീക്കുട്ടിയും, അഗ്നിയും, ശ്രീയേട്ടനും പിന്നെ രാഹുലേട്ടനും അരുണേട്ടനും അനിലേട്ടനും നാളെ രാത്രി മാർട്ടിനെ കാണാൻ പോവുകയാണ്.”

അതുകേട്ട് അമൻ തലയിൽ കൈ വെച്ചു പോയി. പിന്നെ പറഞ്ഞു.

“ഏട്ടൻറെ കാന്താരി ഇതിനു മുൻപ് വന്നു കണ്ട എല്ലാവരും ചോര തുപ്പി ദിവസങ്ങൾ എണ്ണി ജയിലിൽ കഴിയുകയാണ്. അന്ന് നീ ഒറ്റയ്ക്ക് ആയിരുന്നു. ഇപ്പോൾ കൂട്ടിന് അഗ്നിയും പിന്നെ ഈ പടം മുഴുവനും.

നിങ്ങൾ എല്ലാവരും കൂടി വന്നാൽ അവൻറെ എല്ലു പോലും ബാക്കിയുണ്ടാകുമോ എന്ന് സംശയമാണ്?”

Amen പറയുന്നത് കേട്ട് സ്വാഹ മുഖം കൂർപ്പിച്ച് അവനെ നോക്കി എന്നിട്ട് ചോദിച്ചു.

“എൻറെ പേടിത്തൊണ്ടൻ ഐപിഎസ് ഏട്ടാ... ഈ ജോലി പോയാലും പേടിക്കേണ്ട. ഇതിലും നല്ല, സന്തോഷമായി ജീവിക്കാനുള്ള ജോലി ഞാൻ തരാം.”

“അത് കാന്താരി പറഞ്ഞത് വളരെ ശരിയാണ്. പണി തരാൻ ഇവളെ കവിഞ്ഞ് ആരും കാണില്ല.”

Abhay ചിരിയോടെ പറഞ്ഞു. അതുകേട്ട് വീണ്ടും അവിടെ ചിരി പൊട്ടി. എല്ലാവരും പൊട്ടി ചിരിച്ചു.

Amen അമയിനെ ഒന്ന് നോക്കിയ ശേഷം സ്വാഹയോട് പറഞ്ഞു.

“നിനക്ക് പറയേണ്ടതും ചെയ്യേണ്ടതും നാളെ തന്നെ ചെയ്തു തീർക്കണം. ഞങ്ങൾക്ക് അവരെ അടുത്ത തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കണം. ബാക്കി അവിടെ വെച്ച്.”

Amen പറയുന്നത് മുഴുവൻ കേൾക്കുന്ന സ്വാഹയെ കണ്ടപ്പോൾ അഗ്നിയെ അറിയാവുന്ന എല്ലാവർക്കും ഒരു കാര്യമാണ് മനസ്സിൽ തോന്നിയത്.

അഗ്നിയുടെ ഒരു ഫീമെയിൽ വേർഷൻ തന്നെയാണ് സ്വാഹ. അവളുടെയും കണ്ണുകളിൽ അഗ്നി ആളിക്കത്തുന്നത് എല്ലാവർക്കും കാണാവുന്നതാണ്.

പറഞ്ഞ പോലെ തന്നെ അടുത്ത ദിവസം രാത്രി ജയിലിൽ മാർട്ടിനെ കാണാൻ എല്ലാവർക്കും അവസരം ഒരുക്കി കൊടുത്തു അമനും അമയും ചേർന്ന്.

അവരെ ഏഴു പേരെയും ഒരു മിച്ചു കണ്ടതും മാർട്ടിനും DD ക്കും കാര്യങ്ങൾ ഏകദേശം നന്നായി തന്നെ മനസ്സിലായി.

ഇവർ വരുന്നതു കൊണ്ട് തന്നെ മാർട്ടിനെയും ഡിഡിഎയും അമൻ ആദ്യം തന്നെ ഒരു സെല്ലിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ രണ്ടുപേരും ഒരു സെല്ലിലാണ്.

സ്വാഹ അകത്തു കടന്ന ശേഷം ശ്രീക്കുട്ടിയെയും കൂട്ടി ഒരു സൈഡിലേക്ക് മാറി നിന്നു. അത് വേറെ ഒന്നു കൊണ്ടും അല്ല. ശ്രീക്കുട്ടിയെ സേഫ് ആക്കി നിർത്തണമെന്ന് സ്വാഹ ആദ്യമേ തീരുമാനിച്ചിരുന്നു. അവളെ ഒഴിവാക്കാൻ മനസ്സു വന്നില്ല.

റിസ്ക് ഉണ്ട് എന്ന് അറിഞ്ഞിട്ടും അവളെ കൂട്ടത്തിൽ കൂട്ടുക തന്നെ ചെയ്തു. കാരണം അവൾക്കുമുണ്ട് തീർക്കാൻ മനസ്സിൽ കണക്കുകൾ എന്ന് ആരെക്കാളും നന്നായി ശ്രീക്കുട്ടിയുടെ സ്വാഹക്ക് അറിയാമായിരുന്നു.

എന്നാൽ മാർട്ടിനെ തക്കത്തിന് കിട്ടിയതും രാഹുലും അനിലും അരുണും ചോദ്യവും പറച്ചിലും ഒന്നുമില്ലാതെ തന്നെ മനസ്സിലുള്ള വേദന അവൻറെ മുകളിൽ തീർത്തു തുടങ്ങി എന്നു തന്നെ പറയാം.

മൂന്ന് സഹോദരങ്ങളും കൂടി മാർട്ടിനെ പട്ടിയെ തല്ലുന്ന പോലെ തല്ലി പദം വരുത്തി.
അവരുടെ ഓരോ തല്ലും ഏറ്റുവാങ്ങുമ്പോഴും മാർട്ടിൻ ആ കിലുക്കാംപെട്ടിയെ ഓർക്കുകയായിരുന്നു.

എന്നാൽ തങ്ങളുടെ കുഞ്ഞിൻറെ മുഖം ഓർമ്മ വരുമ്പോൾ അവരുടെ മൂന്നുപേരുടെയും കൈകളിൽ ഒരു വല്ലാത്ത ശക്തിയാണ് കടന്നു വന്നത്. അതുകൊണ്ടു തന്നെ മാർട്ടിന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായിരുന്നു.

എല്ലാം കണ്ടു കൊണ്ട് DD അടുത്തു തന്നെ ഉണ്ടായിരുന്നു. അവൻ ദേഷ്യത്തോടെ പറഞ്ഞു.

“നിങ്ങളെല്ലാവരും കാത്തിരുന്നോളൂ... എന്ന് ഗോവൻ ബ്രദേഴ്സ് ഇതിനുള്ളിൽ നിന്നും പുറത്തിറങ്ങുന്നുവോ അന്ന് നിങ്ങളുടെ എല്ലാവരുടെയും ശവമായിരിക്കുന്ന ലോകം കാണുക.”

DD യുടെ സംസാരം കേട്ട് സ്വാഹ ശ്രീക്കുട്ടിയെ അടുത്തുള്ള ഒരു ചെയറിലിരുത്തി അവനു മുന്നിലേക്ക് വന്നു.

“DD, നീ പറഞ്ഞത് വളരെ ശരിയാണ്. പക്ഷേ പറഞ്ഞതിൽ ചെറിയ ഒരു തിരുത്തുണ്ട്. നിങ്ങൾ പുറത്തിറങ്ങുന്ന ദിവസം ശവം തന്നെയാണ് ലോകം കാണുക. അത് ഞങ്ങളുടെ ആരുടേതും ആയിരിക്കില്ല. നിന്റെയും ഇവന്റെയും ആണെന്ന് മാത്രം.”

അതുകേട്ട് ദേഷ്യത്തിൽ നോക്കിയ ഡിഡിയെ സ്വാഹ ഒന്നു കൂടി അടുത്തേക്ക് നീങ്ങി നിന്ന് പറഞ്ഞു.

“ഞാൻ പറഞ്ഞത് നീ രണ്ടു കാതും തുറന്നു കേട്ടോളൂ... ശവം… നിങ്ങളുടെ രണ്ടിന്റെയും ആയിരിക്കും. മനസ്സിലായോടാ നിനക്ക്?”

എന്നും പറഞ്ഞ് സ്വാഹ അവൻറെ കൈ പിടിച്ച് തിരിച്ചു.

DD ജീവിതത്തിൽ അനുഭവിക്കാത്ത വേദന അന്ന് അനുഭവിച്ചു. അതും ഒരു പെണ്ണിൽ നിന്ന്.

അവൻറെ കണ്ണുകളിലെ വേദനയും ദേഷ്യവും ഒന്നും ചെയ്യാൻ പറ്റാത്ത ആ അവസ്ഥയും എല്ലാം കണ്ട് സ്വാഹ മനസ്സു നിറച്ചു.

പിന്നെ കത്തുന്ന കണ്ണുകളോടെ മാർട്ടിനു നേരെ തിരിഞ്ഞ് അവൻറെ കണ്ണുകളിൽ നോക്കി പറഞ്ഞു.

“ഒരുപാട് അച്ഛനമ്മമാരും, ആങ്ങളമാരും വേദനയോടെ നിങ്ങളുടെ മുന്നിൽ അവരുടെ മക്കൾക്ക് വേണ്ടിയും, സഹോദരങ്ങൾക്ക് വേണ്ടിയും, സ്വത്തിനു വേണ്ടിയും കരഞ്ഞ് കെഞ്ചിയിലുണ്ട് നിന്റെ മുന്നിൽ… ഇല്ലേ മാർട്ടിൻ?

അന്ന് നിങ്ങൾ അതിനൊന്നും വില കൊടുക്കാതെ ഉണ്ടാക്കിയതൊക്കെ എവിടെയാണ് ഇപ്പോൾ? അതൊക്കെ നിന്നെ ഇവിടെ നിന്നും രക്ഷിക്കാൻ പാകത്തിന് ഉണ്ടോ മാർട്ടിൻ?

ഫ്രെഡി, നിങ്ങളുടെ ബ്രദർ, ഇനി അതിനെല്ലാം ഒരേ ഒരു അവകാശി. നീയൊക്കെ മരിച്ച് ഉണ്ടാക്കി വെച്ചതു കൊണ്ട് അവൻ ലാവിഷായി പുറത്ത് ജീവിക്കും.

അത് മാത്രമല്ല വേറെ ഒരു സന്തോഷ വാർത്ത കൂടി എനിക്ക് നിങ്ങളെ അറിയിക്കാനുണ്ട്.

നിങ്ങൾ രണ്ടു പേരും ഇനി പുറം ലോകം കാണാതിരിക്കാൻ ഞാനായി ഒന്നും ചെയ്യേണ്ട കാര്യമില്ല മാർട്ടിൻ. എല്ലാം അവൻ ഫ്രെഡി, നിങ്ങളുടെ ബ്രദർ ചെയ്തു കൊള്ളും.

നിനക്കുള്ള ശിക്ഷ നിൻറെ ബ്രദറിൽ നിന്ന് തന്നെ ലഭിക്കണം. അതു തന്നെയാണ് ഞാൻ നിനക്ക് വേണ്ടി ചെയ്യാൻ ഉദ്ദേശിക്കുന്ന എൻറെ പ്രതികാരത്തിന്റെ അവസാന ആണി.”

സ്വാഹ പറഞ്ഞത് മാർട്ടിന്റെയും ഡിഡിയുടെയും തലയിൽ തന്നെ നന്നായി കയറിയിരുന്നു. അവർ ആ വേദനയിലും ദേഷ്യത്തിലും ചിന്തിക്കാതിരുന്നില്ല.

‘സ്വാഹ പറഞ്ഞ പോലെ ഫ്രെഡി ഇതു വരെ തങ്ങളെ കാണാൻ ഒരു ലോയേറെ കൂട്ടി പോലും വന്നിട്ടില്ല.’

അവരുടെ ആലോചന കണ്ട് സ്വാഹ ചോദിച്ചു.

“DD എന്താണ് ഇത്ര ആലോചിക്കുന്നത്? ഞാൻ പറഞ്ഞത് ശരി തന്നെയാണ്. അല്ലെങ്കിൽ നീ ഒന്ന് ആലോചിക്കു...

നീ ജയിലിൽ വന്ന ശേഷം നിനക്കായി മാർട്ടിൻ എന്തെങ്കിലും ചെയ്തോ? ഇല്ല... അതു തന്നെയാണ് ഫ്രെഡിയും ഇപ്പോൾ നിങ്ങളോട് രണ്ടു പേരോടും ചെയ്യുന്നത്.

മലയാളത്തിൽ ഒരു പഴഞ്ചൊല്ലുണ്ട്. \'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന്.\' ഇതും അത്ര തന്നെ ഉള്ളൂ.

ഇനിയുള്ള ഏതാനും നിമിഷങ്ങൾ നിങ്ങൾ ചെയ്തു കൂട്ടിയ തെറ്റുകൾ മുഴുവൻ മനക്കണ്ണിൽ കാണാനുള്ള സമയമാണ്. അതുകൊണ്ടു തന്നെ സമയം കളയാതെ ചെയ്തതെല്ലാം ഓർക്കു.”

അഗ്നി സ്വാഹക്ക് അടുത്തേക്ക് വന്നു DD യോട് പറഞ്ഞു.

“നിനക്ക് ഒരു കാര്യം അറിയാമോ DD? ഈ നിൽക്കുന്ന എൻറെ ഭാര്യയെ കല്യാണം കഴിച്ച് സുഖമായി ജീവിക്കാനാണ് മാർട്ടിൻ നീ ജയിലിൽ കിടക്കുമ്പോൾ തീരുമാനിച്ചിരുന്നത്.

അല്ലേ മാർട്ടിൻ, ഞാൻ പറഞ്ഞത് ശരിയല്ലേ?”

എരിതീയിൽ എണ്ണയൊഴിക്കുന്ന പോലെ അഗ്നി പുച്ഛത്തോടെ മാർട്ടിനെ നോക്കി ചോദിച്ചു.

അവൻറെ ചോദ്യം കേട്ട് ഡിഡി മാർട്ടിനെ നോക്കുമ്പോൾ മാർട്ടിൻ വേദന കൊണ്ട് പുളയുകയായിരുന്നു.

എന്നാൽ അഗ്നിയുടെ കണ്ണുകൾ തീ ഗോളം പോലെ കത്തുകയായിരുന്നു. അവൻ മാർട്ടിന് അടുത്തേക്ക് നീങ്ങി നിന്ന് അവൻറെ കവിളിൽ കുത്തിപ്പിടിച്ച് ചോദിച്ചു.

“നിനക്ക് എൻറെ പെണ്ണിനെ തന്നെ വേണം അല്ലേടാ കൂടെ കിടത്താൻ?

ഈ അഗ്നിദേവന്റെ ഭാര്യയാണ് സ്വാഹാ ദേവി.”

അതും പറഞ്ഞ് മാർട്ടിൻറെ മുഖത്തിന് തന്നെ അഗ്നി പഞ്ച് ചെയ്തു.

മാർട്ടിന്റെ മൂക്കിൽ നിന്നും വായിൽ പമ്പ് വെച്ച പോലെയാണ് ചോര പുറത്തേക്ക് തെറിച്ചത്. ചോര ചീറ്റുന്നത് കൊണ്ട് രാഹുലിന് പിറകിൽ ചെയറിൽ ഇരുന്നിരുന്ന ശ്രീക്കുട്ടിക്ക് തലചുറ്റി വീഴാൻ പോയതും അരുൺ അവളെ താങ്ങി പിടിച്ചു.



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 104 (Last Chapter)

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 104 (Last Chapter)

4.9
7959

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 104 (Last Chapter) അഗ്നിയും സ്വാഹയും, മാർട്ടിനും DD ക്കും അടുത്തേക്ക് പോയതു കൊണ്ട് ശ്രീഹരി അവർക്ക് പിന്നിൽ തന്നെ ഒരു സംരക്ഷണം എന്ന പോലെ നിൽക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ശ്രീക്കുട്ടിയെ ശ്രദ്ധിക്കാൻ അവന് സാധിച്ചില്ല. എന്നാൽ Arun അവളെ ചേർത്ത് പിടിച്ചത് കണ്ട് ശ്രീഹരിയിൽ ഒരു സന്തോഷം നിറഞ്ഞു നിന്നു. മുഖത്ത് ഒരു പുഞ്ചിരിയും ആശ്വാസവും ഉണ്ടായിരുന്നു വെങ്കിലും ഒരടി പോലും ശ്രീഹരി അഗ്നിയുടെയോ സ്വാഹയുടെയോ അടുത്തു നിന്നും മാറാൻ ശ്രമിച്ചില്ല എന്നതാണ് സത്യം. ശ്രീക്കുട്ടിയുടെ ഈ അവസ്ഥയിലും ശ്രീഹരി അഗ്നിയെയും സ്വാഹയേയും വിട്ട് മാറാതെ കാവലായി നിൽ