Aksharathalukal

സാമ്പാർ

       ഒരു പ്ലേറ്റ് എടുത്തു   അതിലേക്ക് നെയ് ഒഴിച്ച് മൊരിച്ചു എടുത്ത  ചുട്ദോശയും സൈഡിൽ തേങ്ങയും പച്ചമുളകും കൂട്ടി അരച്ച വെള്ള ചട്ണിയും .... പരിപ്പും കിഴങ്ങും വെണ്ടയ്ക്കയും തക്കാളിയും മുരിങ്ങാക്കായും ബാക്കി എല്ലാ പച്ചകറിക്കളും ചേർത്ത തേങ്ങാ വറുത്തരച്ച സാമ്പാർ ഒഴിച്ച്  അടുക്കള തിണ്ടിൽ കയറി ഇരുന്നു ഒരു കഷ്ണം ചൂട് ദോശ മുറിച്ചെടുത്തു ചട്ണിയിലും സാമ്പാറിലും ഒന്നു മുക്കി എടുത്തു വായിൽ വെച്ചു.. പിന്നെ മുരിങ്ങാക്കായ  എടുത്തു  അതിന്റെ സത്തു വലിച്ചെടുത്തു..പല്ലുകൾക്ക് ഇടയിൽ വെച്ചു  വലിച്ചു ഈബി അതിന്റെ കാമ്പ് എടുത്തു കഴിക്കുന്നതിന്റെ സുഖം മലയാളികേൾക്കേ മനസിലാവു..... ഒപ്പം നല്ല കടുപ്പത്തിൽ മധുരം കൂട്ടി ഒരു ചായയും...കിടു ഫീൽ തന്നെയാ...

സാമ്പാർ.........
സമത്യത്തോടെ ലോകത്തെ എല്ലാ മലയാളികളും ഒരേ മനസോടെ അംഗികരിച്ച ഒരു കറിയാണ് സാമ്പാർ... 🥰
പ്രായവിത്യാസം ഇല്ലാതെ ജാതി മത വിത്യാസം ഇല്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു രുചി കൂട്ട് 🥰...
 മലയാളികൾ ഉള്ള വിദേശ രാജ്യത്തു അടക്കം പലരുടെയും അടുക്കളയിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും  അടുപ്പിൽ തിളച്ചു മറിയുന്ന സാമ്പാറുണ്ടാക്കും...

 (അഗ്രഹാര തെരുവുകളിലെ  സാമ്പാർ മണക്കുന്ന  സീതാമ്മയുടെ വീട്ഇന്നും ഓർമ്മയിലുണ്ട്...)

      എനിക്ക് രാവിലെ ദോശയുടെ കൂടയോ അല്ലെങ്കിൽ ഇഡ്ഡലിയുടെ കൂടയോ അതും അല്ലെങ്കിൽ രാവിലെ ഉണ്ടാക്കുന്ന എന്തു പലഹാരത്തിന്റെ കൂടെ  സാമ്പാർ കൂട്ടി കഴിച്ചു... പിന്നെ ഉച്ചക്ക് നല്ല ചൂട് ചോറിന്റെ നടുക്കൊരു കുഴി കുഴിച്ചു അതിലേക്ക് രാവിലത്തെ അതെ സാമ്പാർ ഒഴിച്ച് പപ്പടമോ അച്ചാറോ ഉപ്പേരിയോ കൂട്ടി കുഴച്ചു  കഴിച്ചാലും മടുക്കാറില്ല... 

പലതരം സാമ്പാർ ഉണ്ട്....

വെണ്ടയ്ക്ക സാമ്പാർ
പൊടി സാമ്പാർ
വെങ്ങായാ സാമ്പാർ
തേങ്ങാ വറുത്തരച്ച സാമ്പാർ 
തക്കാളി സാമ്പാർ...
ഉള്ളി സാമ്പാർ
രസസാമ്പാർ ( സാമ്പാറിൽ രസം കൂട്ടി യോജിപ്പിക്കുക )
(കസിൻ അപ്പു പറയാറുണ്ട് ഹോസ്റ്റലിലെ സാമ്പാർ വേറെറ്റിയാണെന്ന്....
ഇളക്കാതെ എടുത്താൽ അത് രസവും ഇളക്കി എടുത്താൽ സാമ്പാറും )

പോണ്ടിച്ചേരിക്കാർ സാമ്പാർ ഉണ്ടാക്കുമ്പോൾ അതിൽ ആട്ടിറച്ചി ചേർക്കാറുണ്ടെന്ന് ഒരു സുഹൃത്തു പറഞ്ഞു...
എന്നെങ്കിലും പോണ്ടിച്ചേരി പോകുമ്പോൾ അവിടുത്തെ സാമ്പാറിന്റെ രുചിയൊന്നു അറിയണം...

   ഞങ്ങൾ കോഴിക്കോടക്കാർക്ക്‌ പ്രിയം തേങ്ങാ വറുത്തരച്ച സാമ്പാറിനോടാണ്....

എന്റെ സാമ്പാർ പ്രിയം അറിയുന്ന പല സുഹൃത്തുകളും വിവിധതരം സാമ്പാർ ഉണ്ടാക്കി തരാറുണ്ട്...ഒരിക്കൽ കന്നടക്കാരി അംഗീത നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ഉണ്ടാക്കി കൊണ്ടുവന്ന മുളകും മല്ലിയും ഒരു പൊടിക്ക് ചേർത്ത് മല്ലിയിലയും തക്കാളിയും കൂടുതൽ ഇട്ട മധുരിക്കുന്ന സാമ്പാറും...
പാലക്കാട്ടേ അപർണയുടെ തേങ്ങാ ചേർക്കാത്ത സാമ്പാറും....
കോയമ്പത്തുരിലെ കവിത കൊണ്ടു വന്ന പച്ച തേങ്ങാ അരച്ച സാമ്പാറും.... ഇഡ്ഡലിയും ഉഴുന്ന് വടയും  ചെറിയ ചെറിയ കഷ്ണങ്ങളായി സാമ്പാറിൽ ചേർത്ത് അജുവിന്റെ അമ്മ ഉണ്ടാകുന്ന സാമ്പാർ വടയും എനിക്ക് ഇഷ്ടമാണ്.....

  നമ്മൾ മലയാളികൾക്ക് സാമ്പാർ ഇല്ലാതെ എന്തു സദ്യ......സാമ്പാറിന്റെ വിശേഷങ്ങൾ എത്ര പറഞ്ഞാലും തീരില്ല.... പലരുടെയും വ്യത്യസ്ത രുചി കൂട്ടുകൾ ചേർന്നു നാവിൽ പുതിയ രുചി മുകുളങ്ങൾ സൃഷ്ടിച്ചു ജൈത്രയാത്ര തുടരുകയാണ് നമ്മുടെ സ്വന്തം സാമ്പാർ 🥰...