1874ൽ പോർബന്ധറിൽ നിന്നും രാജ്‌കോട്ടിലേക്ക് താമസം മാറിയ കരംചന്ദ് ഗാന്ധി തുടക്കത്തിൽ രാജ്‌കോട്ടിലെ ഭരണാധികാരിയുടെ കൗൺസിലർ ആയും, പിന്നീട് പ്രത്യേക പരിഗണനയോടെ രാജ്‌കോട്ടിന്റെ ദിവാൻ ആയും വർത്തിച്ചു. ഈ കാലയളവിൽ ആണ്, തന്റെ 9ആം വയസ്സിൽ മോഹൻദാസ് വിദ്യാഭ്യാസ ജീവിതം തുടങ്ങുന്നത്. വലിയ വിദ്യ സമ്പന്നൻ ഒന്നും അല്ലായിരുന്ന മോഹൻദാസ്, തികച്ചും സൗമ്യനും, നിയന്ത്രിത സ്വഭാവക്കാരനും ആയിരുന്നു. പുസ്തകങ്ങളും പാഠ്യപദ്ധതികളും മാത്രം കൂട്ടായിരുന്ന ആ ബാലൻ തന്റെ പതിനൊന്നാം വയസ്സിൽ ആൽഫ്രഡ് ഹൈസ്‌കൂളിലേക്ക് കൂട്മാറി.
അവിടെ പഠനം തുടരുന്നതിനിടക്ക്, തന്റെ 13ആം വയസ്സിൽ, മോഹൻദാസ് കരംചന്ദ് ഗാന്ധി, ആചാരങ്ങളുടെ പ്രസരിപ്പിൽ, കസ്‌തുർഭായ് മകഞ്ചി കപാടിയ എന്ന 14 കാരിയുമായി വിവാഹിതനായി. പ്രണയമോ ജീവിതമോ എന്തെന്നറിയാതെ ആ ബാലന് വൈവാഹിക ജീവിതം പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും തന്നെ അപ്പോൾ നൽകിയിരുന്നില്ല. പ്രത്യേകിച്ച്, ആചാരാനുഷ്ഠാനങ്ങൾ പ്രകാരം വിവാഹാനന്തരവും ഒരു നിശ്ചിത കാലം വരെ കൂടുതലും അവർ ഇരുവരും സ്വകുടുംബങ്ങളോടൊപ്പം ആയിരുന്നു താനും.
ഈ കാലഘട്ടത്തിൽ മോഹൻദാസിന്റെ വിദ്യാഭ്യാസ ജീവിതത്തിൽ ഒരു വർഷത്തിന്റെ വിടവ് ഉണ്ടാകുകയും, അതിനെ ദ്രുതഗതിയിൽ ഉള്ള പഠനം കൊണ്ട് തരണം ചെയ്യപ്പെടുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
തന്റെ വൈവാഹിക ജീവിതത്തെ കുറിച്ച് പരാമർശിക്കുന്നിടത്ത് പലപ്പോഴും ലജ്ജാവഹനായി ഗാന്ധി കാണപ്പെട്ടിരുന്നു. \"പുതിയ വസ്ത്രങ്ങൾ ധരിക്കാനും, മധുരം കഴിക്കാനും, കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാനും ഉള്ള ഒരു ദിനം മാത്രമായിരുന്നു ഞങ്ങൾക്ക് ആ ദിവസവും\" എന്ന മഹാത്മയുടെ വാക്കുകളിൽ വൈവാഹിക ജീവിതത്തിനോട് അദ്ദേഹത്തിനുണ്ടായിരുന്ന വൈജ്ഞാനിക മേഖലകൾ വ്യക്തമായി വരച്ച്കാട്ടുന്നുണ്ട്.
എന്നാൽ, വർഷങ്ങൾക്ക് ശേഷം, തന്റെ \"സത്യാന്വേഷണ പരീക്ഷണങ്ങൾ\" എന്ന ആത്മകഥയിൽ അദ്ദേഹം, വിവാഹേതര സമയത്ത് ബാലികയായിരുന്ന കസ്‌തുർഭായിയോട് തോന്നിയിരുന്ന വൈകാരിക സമീപനങ്ങളെ ഖേദത്തോടെ ഓർത്തെടുക്കുന്നതായി നമുക്ക് കാണാം. ഭാര്യ എന്ന സ്ഥാനത്ത് കാണപ്പെട്ടു തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ കുടിയേറിയിരുന്ന അസൂയയെയും, ഉടമസ്ഥതാ മനോഭാവത്തെയും അദ്ദേഹം പലപ്പോഴും ഓർത്തെടുത്തിട്ടുണ്ട്.
1885ൽ ജീവിതത്തിന്റെ സുഗമമായ ഒഴുക്കിനെ സാരമായി ബാധിക്കുന്ന രണ്ട് മരണങ്ങൾ, തന്റെ പതിനാറാം വയസ്സിൽ ഗാന്ധി നേരിടുകയുണ്ടായി. കരംചന്ദ് ഗാന്ധി എന്ന ആതികായനും, വൈവാഹിക ജീവിതത്തിന്റെ ആദ്യ അംഗീകാരമായി തന്റെ പത്നിയിൽ പിറന്ന ആദ്യ പുത്രനും വിട പറഞ്ഞത് മോഹൻദാസ് എന്ന യുവാവിന്റെ മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമായി കാണപ്പെട്ടിരുന്നു.
പിന്നീട് 1888, 1892, 1897, 1900 എന്നിങ്ങനെ യഥാക്രമം, ഹരിലാൽ, മണിലാൽ, രാംദാസ്, ദേവ്ദാസ് എന്നീ നാല് ആണ്മക്കൾ ആ ദമ്പതികൾക്ക് പിറന്നു.
1887ൽ, തന്റെ പതിനെട്ടാം വയസ്സിൽ, അഹ്മദാബാദിൽ നിന്നും അദ്ദേഹം ഹൈസ്‌കൂൾ പൂർത്തിയാക്കി. ശേഷം, ഭാവ്നഗറിലെ സമൽദാസ് കോളേജിൽ ചേർന്നു എങ്കിലും, അത് പാതി വഴിയിൽ ഉപേക്ഷിച്ച് തിരിച്ച് കുടുംബത്തോടൊപ്പം പോർബന്ധറിലേക്ക് തിരിക്കുകയാണ് ഉണ്ടായത്.
തുടരും.