Aksharathalukal

മഹാത്മാ ; The Only \"Indian\" - കുടുംബം, ജനനം, വളർച്ച..!

ഗുജറാത്തിലെ കത്തിയാവാർ തീരദേശ പ്രദേശത്തെ, - ബ്രിട്ടീഷ് ഭരണത്തിലെ പോർബന്ധർ സ്റ്റേറ്റിലെ മുഖ്യ മന്ത്രി (ദിവാൻ 1822 - 1885), കരംചന്ദ് ഉത്തംചന്ദ് ഗാന്ധിയുടെ മകനായി, 1869 ഒക്ടോബർ രണ്ടിന് ജനനം. വെറും അടിസ്‌ഥാന വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന പിതാവിന്റെ മന്ത്രി ജീവിതം സ്തുത്യർഹമായ ഒന്നായിരുന്നു എന്നത്, മോഹൻദാസിന്റെ ജീവിതം സമ്പുഷ്ടമാക്കി എന്ന് തന്നെ പറയാം.

കരംചന്ദ് ഗാന്ധിയുടെ ജീവിത പ്രയാണത്തിൽ നാല് തവണ വിവാഹം ചെയ്യപ്പെട്ടിരുന്നു. ആദ്യ രണ്ട് ഭാര്യമാരും ഓരോ പെണ്മക്കളെ നൽകി അകാലമൃത്യു പ്രാപിച്ചപ്പോൾ, മൂന്നാം ഭാര്യയിൽ അദേഹത്തിന് സന്താനഭാഗ്യം ഇല്ലായിരുന്നു. അങ്ങിനെ മൂന്നാം ഭാര്യയുടെ സമ്മതത്തോടെ 1857ൽ തന്റെ ജന്മ നാടായ ജുനാഗഡിൽ നിന്നും പുത്ലിഭായിയുമായി വിവാഹിതനായി. ഈ വിവാഹത്തിൽ ആദ്യ പത്ത് വർഷത്തിൽ അവർക്ക് മൂന്ന് മക്കൾ ജനിക്കുകയുണ്ടായി. ലക്ഷ്മിദാസ് ഗാന്ധി, റാലിത് ബെൻ, കർസൻദാസ്.

ഈ മൂന്ന് മക്കൾക്ക് ശേഷം, 1869ൽ ആണ്, മോഹൻദാസ് എന്ന പുത്രൻ ജനിക്കുന്നത്. മഹാരാധന്മാരുടെ ജീവിതങ്ങൾ എഴുതപ്പെട്ടിടത്ത് എല്ലാം കാണുന്ന പോലെ, മോഹൻദാസിന്റെ ബാല്യം ഓർത്തവർക്കെല്ലാം ആ കുഞ്ഞിനെ കുറിച്ച് പറയാൻ നന്മകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സഹോദരി റാലിത് ബെന്നിന്റെ വാക്കുകൾ ചരിത്രത്താളുകളിൽ നമുക്ക് വായിച്ചെടുക്കാൻ കഴിയും, \" മോഹൻദാസ് മെർക്കുറി പോലെ ഒഴുകി നടക്കുന്നവൻ ആയിരുന്നു, അവൻ അടങ്ങിയിരിക്കുന്നത് കാണൽ അസാധ്യം എന്ന് തന്നെ പറയാം\".

കുഞ്ഞുന്നാളിലെ ജീവിതപാഠങ്ങളിൽ മോഹൻദാസ് കുറിച്ചെടുത്തതും പകർത്തി നോക്കിയതും ഈശ്വര വിശ്വാസത്തിന്റെ പരമോന്നതിയിൽ വിരാജിക്കുന്ന തന്റെ പ്രിയ മാതാവിനെയാണ്. തന്റെ ആത്മകഥയിൽ അദ്ദേഹം കുറിച്ചിരുന്നത് നമുക്ക് കാണാം, \" എന്റെ അമ്മ, പ്രാർത്ഥനക്ക് ശേഷം അല്ലാതെ ഒരിക്കൽ പോലും ഭക്ഷണം കഴിച്ചിട്ടില്ല, ഒരു മനുഷ്യനാൽ കഴിയുന്ന ഏറ്റവും വലിയ പ്രതിജ്ഞകൾ എടുക്കാനും അവ സൂഷ്മതയോടെ പാലിക്കാനും അവർക്ക്‌ പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു.\"

തുടരും.


മഹാത്മാ ; The Only \"Indian\" - വിദ്യാഭ്യാസകാലം (ദാമ്പത്യ തുടക്കവും!)

മഹാത്മാ ; The Only \"Indian\" - വിദ്യാഭ്യാസകാലം (ദാമ്പത്യ തുടക്കവും!)

0
119

1874ൽ പോർബന്ധറിൽ നിന്നും രാജ്‌കോട്ടിലേക്ക് താമസം മാറിയ കരംചന്ദ് ഗാന്ധി തുടക്കത്തിൽ രാജ്‌കോട്ടിലെ ഭരണാധികാരിയുടെ കൗൺസിലർ ആയും, പിന്നീട് പ്രത്യേക പരിഗണനയോടെ രാജ്‌കോട്ടിന്റെ ദിവാൻ ആയും വർത്തിച്ചു. ഈ കാലയളവിൽ ആണ്, തന്റെ 9ആം വയസ്സിൽ മോഹൻദാസ് വിദ്യാഭ്യാസ ജീവിതം തുടങ്ങുന്നത്. വലിയ വിദ്യ സമ്പന്നൻ ഒന്നും അല്ലായിരുന്ന മോഹൻദാസ്, തികച്ചും സൗമ്യനും, നിയന്ത്രിത സ്വഭാവക്കാരനും ആയിരുന്നു. പുസ്തകങ്ങളും പാഠ്യപദ്ധതികളും മാത്രം കൂട്ടായിരുന്ന ആ ബാലൻ തന്റെ പതിനൊന്നാം വയസ്സിൽ ആൽഫ്രഡ്‌ ഹൈസ്‌കൂളിലേക്ക് കൂട്മാറി.അവിടെ പഠനം തുടരുന്നതിനിടക്ക്, തന്റെ 13ആം വയസ്സിൽ, മോഹൻദാസ്