Aksharathalukal

നീയും ഞാനും 💐

അലയിളകും കടലാമെന്നേ
കാത്ത് നിൽക്കും തീരമേ, നിന്നെ 
പുണരുമിരു കയ്യാൽ 
ഞാനെൻ ഹൃദയ ദേവതേ

മുല്ല വള്ളിപോൽ എൻ മാറിൽ
നീ പടർന്നലിയുകിൽ
ഈ ജന്മമൊരു തണൽ മരമായ്
  ഞാൻ നിന്നെ കാത്തിടാം 

മൃദുലമൊരു കാറ്റയ് ഞാനും മാറിയെങ്കിലോ
പരന്നൊഴുകി നിൻ
മുടിയിഴകൾ തഴുകിടില്ലയോ

നീ വാനമെങ്കിൽ  നീലവർണ്ണമായ്
ഞാൻ നിന്നിലാലിഞ്ഞു  ചേരാം 
നീ മിഴികളെങ്കിൽ  കൺപീലികളായ്
നിന്നെ പിരിയാതെ ഞാൻ കൂടെ വരാം 

അഗ്നിയാണ് ഞാൻ എന്നിലെ
താപമാണ് നീ..
നിദ്രയാണ് ഞാൻ,
എന്നിലെ സ്വപ്നമാണ് നീ 

എൻ ജീവശ്വാസമേ 
നീ അകന്നു പോകിൽ,
അകലുമെൻ ജീവനും
സ്വപ്നങ്ങളും പ്രിയേ..