Aksharathalukal

ദേവേന്ദ്രിയം ഭാഗം 25

തിരികെ വീട്ടിലെത്തിയ അതുലിന്റെ മുഖത്ത്
സങ്കടമായിരുന്നു... ഒരിക്കൽ തന്റെ പ്രധാന ശത്രു ആയിരുന്ന ദ്രുവൻ തന്റെ പെങ്ങളുടെ ജീവിതം തകർക്കുമെന്ന് കരുതിയിരുന്നില്ല....
ഋഷിയും മക്കളും പറഞ്ഞ കാര്യങ്ങൾ ഓർമ വന്നതും അവന്റെ മനസ്സ് നീറിപുകയാൻ തുടങ്ങി....അവൻ കാർ സ്റ്റിയെറിങ്ങിൽ തല വെച്ച് കിടന്നു...അവന്റെ മനസിൽ തന്റെ പെങ്ങളെ പറ്റിയുള്ള ചിന്തകൾ ആയിരുന്നു.....

അകത്ത് നിന്ന് പ്രിയയും മേഘയും കാണുന്നത്
കാറിന്റെ ഉള്ളിലിരിക്കുന്ന അതുലിനെ ആയിരുന്നു...മേഘ കാറിന്റെ വിൻഡോ ഗ്ലാസിൽ തട്ടിയതും അതുൽ തലയുർത്തി നോക്കി....അവൻ ഡോർ തുറന്ന്  അവരെ ഒന്ന് നോക്കികൊണ്ട് അകത്തേക്ക് കേറിപ്പോയി... പിന്നാലെ മേഘയും പ്രിയയും....
അതുൽ നേരെ പോയത് അവന്റെ റൂമിലേക്ക് ആയിരുന്നു ....പ്രിയ അവന്റെ പിന്നാലെ ചെന്നുവെങ്കിലും അവളോട് ദേഷ്യപ്പെടുക മാത്രമാണ് ചെയ്‍തത്... ശാന്തനായിരുന്ന അതുലിനു ഇങ്ങനെയൊരു മുഖം ഉണ്ടെന്ന്....

മേഘയും പ്രിയയും അവന് എന്ത് പറ്റിയെന്ന്
ചിന്തിക്കുകയായിരുന്നു....പെട്ടന്ന് ആണ് പ്രിയയുടെ ഫോൺ റിങ് ചെയ്തത്.. അവൾ ആ കാൾ എടുത്തതും മറുതലയ്ക്കൽ നിന്നും കേട്ട ന്യൂസ്, ഒരു നിമിഷം അവളെ നിശ്ചലനാക്കി. ശ്വാസം പോലും നിലച്ച അവസ്ഥ. അവളുടെ മിഴികളിൽ നിന്നും  കണ്ണുനീർത്തുള്ളികൾ അടർന്നു വീണു.മേഘ അവളോട് ഏതൊക്കെയോ ചോദിക്കുന്നവെങ്കിലും മൗനം പാലിക്കുകയാണ് ചെയ്തത്....

തിരികെ വീട്ടിലെത്തിയ നിരഞ്ജന അമ്മയുടെ അടുത്തേക്കാണ് ചെന്നത്....അമ്മയുടെ മുഖത്ത് തെളിച്ചം ഇല്ലെന്ന് മനസിലായതും അവൾ അമ്മയെ ആശ്വസിപ്പിക്കാൻ നോക്കി... അവളെ കണ്ടതും മേഘ കെട്ടിപ്പിടിച്ചു കരയുകയാണ് ചെയ്തത്....
അവൾ മേഘമ്മയോട് എന്തൊക്കെയോ ചോദിക്കുന്ന തിരക്കിലായിരുന്നു... അമ്മയുടെ മനസ് വേദനിക്കുന്ന തരത്തിൽ എന്തോ നടന്നിട്ടുണ്ടെന്ന് അവൾക്ക് മനസിലായതും അവൾ അമ്മയുടെ നെറ്റിയിൽ ഒരു മുത്തം നൽകി റൂമിലേക്ക് ചെന്നു....ഫ്രഷായി വന്നതും ടേബിളിലുണ്ടായിരുന്ന ബുക്ക്‌ എടുത്ത് ബാൽക്കണിയിലേക്ക് നടന്നു.... ബുക്ക്‌ വായിക്കുമ്പോളാണ് എവിടെ നിന്നോ വീശിയ കാറ്റ് അവളുടെ മുടിയിലകളിലൂടെ കടന്നുപോയി.... കുറച്ചുമൂടി അവളുടെ മുഖത്തേക്ക് വീണു കിടന്നു... ആ മുടി മാറ്റുമ്പോളാണ് തന്നെ പ്രണയത്തോടെ നോക്കുന്ന രുദ്രനെ ആയിരുന്നു....അവനെ കണ്ടതും അവൾ അകത്തേക്ക് കേറിപ്പോയി......രുദ്രൻ പോയിയെന്ന് നോക്കാൻ വേണ്ടി പുറത്തേക്ക് ഇറങ്ങിയതും
അവളുടെ കണ്ണുകൾ രുദ്രന്റെ കണ്ണുകളുമായി കോർത്തു...

         \"  പെണ്ണെ.... നിന്റെ കണ്ണുകളിൽ ഞാൻ കാണുന്നുണ്ട് എന്നോടുള്ള പ്രണയം... എത്രയൊക്കെ അകറ്റി നിർത്താൻ ശ്രമിച്ചാലും നിന്റെയുള്ളിൽ ഞാനുണ്ടെന്ന് എനിക്കറിയാം....കാരണം നിന്നിൽ എന്നോടുള്ള പ്രണയത്തിന് നിന്റെ ജീവനേക്കാൾ വിലയുണ്ടെന്ന് നിന്റെ കണ്ണുകൾ എന്നോട് പറയുന്നുണ്ട്....\"

അവൻ പറയാതെ പറഞ്ഞതിന് മറുപടിയായി
കണ്ണുകളിലൂടെ പറഞ്ഞു....

     \"നിന്റെ മോഹങ്ങളുടെ ചിറകിൽ എനിക്കൊരു അപ്പൂപ്പൻതാടിയാകണം....
നിന്നെ കണ്ടുകൊണ്ടാവണം എനിക്ക്
ഓരോ ദിവസവും തുടങ്ങാൻ....\"

അവളുടെ മുഖത്ത് ചെറുപുഞ്ചിരി കണ്ടതും രുദ്രൻ വണ്ടിയെടുത്ത് തിരിച്ചു....രുദ്രൻ വീട്ടിലെത്തിയതും മിററിലൂടെ നിധിഷിന്റെ
വണ്ടി കിടക്കുന്നത് കണ്ടതും അവൻ കാറിൽ നിന്നിറങ്ങി നിധിഷിന്റെ അടുത്തേക്ക് പോയി.. അവന്റെ അടുത്തേക്ക് പോകുമ്പോളും രുദ്രന്റെ കണ്ണുകളിൽ സ്വന്തം ജീവിതം തകരാൻ കാരണമായവൻ എന്ന ചിന്ത മാത്രമായിരുന്നു... അച്ഛനും അമ്മയും പാറുവും പറഞ്ഞ കാര്യങ്ങളായിരുന്നു അവന്റെ മനസിലുണ്ടായിരുന്നത്....

രുദ്രനെ കണ്ടതും ഇരിക്കുകയായിരുന്ന നിധീഷ്  അവന്റെ നേർക്ക് ചെന്നു...

\"നീ എന്താടാ ഇവിടെ... ഇവിടേക്ക് വരാൻ നിനക്കാരാ അധികാരം തന്നത്... \"

\"ഇത് എന്റെ കൂടി വീടാണ്...ഇവിടേക്ക് വരാൻ ആരുടെയും ക്ഷണകത്ത് ഒന്നും വേണ്ട....\"

ഇവരുടെ വഴക്ക് കേട്ടാണ് ചന്ദ്രനും ഉഷയും പാർവതിയും വന്നത്....

\"ആര് പറഞ്ഞിട്ടാ രുദ്രൻ ഇങ്ങോട്ടേക്ക് വന്നത്....\" നിധീഷ് ഗൗരപൂർവം ചോദിച്ചുവെങ്കിലും എല്ലാവരും മൗനം പാലിക്കുകയാണ് ചെയ്തത്....വീണ്ടും നിധീഷ്
ചോദിച്ചതും മറുപടി പറയുന്നത്  കേട്ടതും അവർ എല്ലാവരും ഞെട്ടി....വിചാരിക്കാത്ത ആളായിരുന്നു നിധീഷിന് മറുപടി കൊടുത്തത്....

💫💫💫💫💫💫💫💫

ഭക്ഷണം കഴിക്കുന്ന നേരത്തും അതുലും പ്രിയയും മേഘയും മാധവും നിരഞ്ജനയും ഒന്നും മിണ്ടിയിരുന്നില്ല...മൗനത്തെ ഭേദിച്ചുകൊണ്ട് അതുൽ പറയാൻ തുടങ്ങി....

\" അച്ഛാ, അമ്മ...എനിക്ക് എന്തെങ്കിലും പറ്റിയാൽ നിങ്ങൾ സങ്കടപ്പെടരുത്...എന്റെ ജീവിതം പോകുന്നുണ്ടെങ്കിൽ അതെന്റെ അനിയത്തിക്ക് വേണ്ടിയായിരിക്കും....\"

\"എന്താ അതുലെ. നിനക്ക് പറ്റിയത്... ഇങ്ങനൊക്കെ പറയുന്നത്....നീ ഞങ്ങളിൽ നിന്ന് വല്ലതും മറച്ചുവെക്കുന്നുണ്ടോ....\"കഴിക്കുന്നയിടയിൽ
മാധവ് അവനോട് പറഞ്ഞു...

അതുൽ പറഞ്ഞതെല്ലാം കേട്ട് മാധവും മേഘയും പ്രിയയും നിരഞ്ജനയും ഞെട്ടി....
തന്റെ പിന്നാലെ ശത്രുക്കൾ ഉണ്ടെന്ന് നിരഞ്ജനക്ക്  പുതിയ അറിവ് ആയിരുന്നു... അവളുടെ മനസിൽ പല ചിന്തകളും വന്നുകൊണ്ടിരുന്നു.... ഭക്ഷണം കഴിച്ചെന്ന് വരുത്തി നിരഞ്ജന തന്റെ റൂമിലേക്ക് പോയി.....

\"മോനെ.. അവളുടെ ജീവിതം നമ്മൾക്ക് സംരക്ഷിച്ചേ പറ്റുള്ളൂ.... ആ JD ഗ്രൂപ്പ്‌ എന്തും ചെയ്യാൻ മടിയില്ലാത്തവർ ആണ്....\"മാധവിന്റെ വാക്കുകളിൽ സ്വന്തം മക്കളെ പറ്റിയുള്ള ആകുലത ഉണ്ടായിരുന്നു....

മേഘയുടെ മനസിലും മാധവ് പറഞ്ഞ
കാര്യങ്ങൾ തന്നെയായിരുന്നു...

അതുൽ \"എല്ലാം ഞാൻ തീരുമാനിച്ചിട്ടുണ്ട് അച്ഛാ... നിരഞ്ജനയെ സംരക്ഷിക്കാൻ ഒരാളെ കൊണ്ട് കഴിയുള്ളൂ... അവൻ ഇവിടേക്ക് വരണം അല്ലെങ്കിൽ അവൾ അവന്റെ അടുത്തേക്ക് പോകണം....എനിക്കുറപ്പുണ്ട് അയാളുടെ കൂടെ നിരഞ്ജന സന്തോഷത്തോടെ ജീവിക്കുമെന്ന്... \"

മേഘ \"എല്ലാം നന്നായി സംഭവിച്ചാൽ മതിയായിരുന്നു.... എന്റെ ജീവിതം പോയതിനുശേഷം മതി എന്റെ മകളുടെ ജീവിതം പോകുന്നത്...\" കണ്ണിൽ നിന്ന് വന്ന
കണ്ണീർ തുടച്ചുകൊണ്ട് മേഘ അടുക്കളയിലേക്ക് പോയി....പിന്നാലെ പ്രിയയും പോയി....

\"അച്ഛാ... ഇന്ന് എന്നെ ഋഷിയുടെ ഗുണ്ടകൾ കൊല്ലാൻ നോക്കി....\"

\"വാട്ട്... നീ എന്താ പറഞ്ഞത്....നിന്നെ കൊല്ലാൻ നോക്കിയെന്നോ... \"

\"അതേ അച്ഛാ....ആരോ ഒരാളാണ് എന്റെ ജീവിതം രക്ഷിച്ചത്.... ഇവിടേക്ക് വരുന്ന വഴിവരെ അവർ ഉണ്ടായിരുന്നു....പിന്നീട് വണ്ടിനിർത്തി നോക്കിയപ്പോൾ കണ്ടത് അവരുടെ കാർ മാത്രമാണ്... \"

\"നമ്മളുടെ പിന്നിലെ കഴുകൻ കണ്ണുകളോടെ ഋഷിയും മക്കളും ഉണ്ടല്ലേ....ഇനി നമ്മളെ രക്ഷിക്കാൻ അവൻ വരണം....\"

മാധവ് ഭക്ഷണം കഴിച്ച് റൂമിലോട്ട് ചെന്നതും ഫോൺ എടുത്ത് ആരോയോ വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു....

റൂമിലെത്തിയതും നിരഞ്ജനയുടെ മനസ് അതുലേട്ടൻ പറഞ്ഞ വാക്കുകളിൽ കുരുങ്ങി കിടക്കുകയായിരുന്നു.... അവൾക്ക് എന്ത് തീരുമാനം എടുക്കണമെന്ന് അറിയില്ലായിരുന്നു... ഒടുവിൽ ആ തീരുമാനം എടുത്തു....

🌹🌹🌹🌹🌹🌹

    അതു എങ്ങനെ രക്ഷപെട്ടുവെന്ന് ചിന്തിക്കുകയായിരുന്നു ഋഷി....അപ്പോളാണ് അതുലിനെ കൊല്ലാൻ വിട്ട ഗുണ്ടകൾ തിരിച്ചുവന്നത്.... അവരുടെ ശരീരം കണ്ടതും അവിടെയുണ്ടായിരുന്ന ഗ്ലാസ്‌ എറിഞ്ഞു പൊട്ടിച്ചു....

അവരോട് ഋഷി എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും ഗുണ്ടകൾ മൗനം പാലിക്കുകയാണ് ചെയ്തത്...വീണ്ടും ഗുണ്ടകളോട് ചോദിച്ചതും അവർ ഒന്നും മിണ്ടിയില്ല.....തന്റെ ദേഷ്യം തീരുന്നതുവരെ
ഋഷി അവരെ തല്ലി....

ആദിത് ഋഷിയോട് വേണ്ടയെന്ന് പറഞ്ഞു....

ദ്രുവൻ :  അച്ഛാ... നമ്മളുടെ പ്ലാൻ എല്ലാം പരാജയപ്പെട്ടു...ഇനിയെന്താ പ്ലാൻ...

ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോളാണ് ദ്രഷന്റെ ഫോൺ റിങ് ചെയ്തത്...

മറുതലക്കൽ നിന്ന് ന്യൂസ്‌ കേട്ടതും ദ്രഷന്റെ മുഖം ദേഷ്യവും സങ്കടവും കലർന്ന അവസ്ഥയായിരുന്നു....അവന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് തുള്ളികൾ സ്ഥാനം പിടിച്ചിരുന്നു....അവന്റെ നാവിൽ നിന്ന് ഒന്നും വന്നില്ല.... അവിടെയുണ്ടായിരുന്ന ഡ്രിങ്ക്സ് എടുത്ത് കുടിച്ചു....

ദ്രഷൻ ടീവി റിമോട്ട് എടുത്ത് ന്യൂസ്‌ ചാനൽസ് വെച്ചതും ബ്രേക്കിങ് ന്യൂസ്‌ ആയി എഴുതികാണിക്കുന്നത് കണ്ടതും കൈയിലുണ്ടായിരുന്ന ഗ്ലാസ്‌ നിലത്ത് വീണു....

തുടരും ....

     


ദേവേന്ദ്രിയം ഭാഗം 26

ദേവേന്ദ്രിയം ഭാഗം 26

4.8
1930

JD ഗ്രൂപ്പ്‌ ഓഫ് കമ്പനിസിൽ നിന്ന് ഇൻകം Tax നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത പണം കണ്ടെത്തി എന്നായിരുന്നു ന്യൂസ്‌.....ഇത് കണ്ടതും ഋഷിയുടെയും മക്കളുടെയും മുഖത്ത് ദേഷ്യം ആയിരുന്നു...\"എടാ... നമ്മളുടെ ഓഫീസിൽ ആരാ സെർച്ച്‌ ചെയ്യാൻ പറഞ്ഞത് .....\" ഋഷി ഒരു ഗുണ്ടയുടെ കഴുത്തിൽ പിടിച്ച് ചോദിച്ചു....അപ്പോളും ഗുണ്ടകൾ മൗനം പാലിക്കുകആണ് ചെയ്‍തത്.....അപ്പോളാണ് ദ്രുവന്റെ ഫോണിലേക്ക് CI രാജന്റെ കോൾ വന്നത്....രാജൻ ഫോർട്ട്‌ കൊച്ചി പോലീസ് സ്റ്റേഷനിലെ ഓഫീസറാണ്.....\" ഹലോ... സാറേ...അച്ഛന് ഫോൺ കൊടുക്കുമോ.... \" രാജൻ \" അച്ഛാ...CI രാജൻ വിളിക്കുന്നുണ്ട്....\" ദ്രുവൻ \" എന്താ രാജാ.....\" ഗൗരപൂർവം ഋഷി അവനോട് ചോദിച്