Aksharathalukal

ദേവേന്ദ്രിയം ഭാഗം 27

ഇന്നോവ കാർ ചെന്ന് നിന്നത് ശ്രീലകം എന്ന വീട്ടിലേക്ക് ആയിരുന്നു... കാറിൽ നിന്നിറങ്ങിയവന്റെ കണ്ണീർ ആ മണ്ണിൽ പതിച്ചു.....

കുച്ചുനേരം തന്റെ വീടിന് വന്ന മാറ്റം നോക്കികാണുകയായിരുന്നു...അവൻ വീടിന്റെ വാതിൽ തുറന്ന് കേറിയതും അവന്റെ ഫോണിലേക്ക് കോൾ വന്നു....
എത്തി എന്ന് മാത്രം പറഞ്ഞ് കോൾ കട്ടാക്കി....

അവൻ താഴെയുള്ള ആദ്യത്തെ റൂം ലക്ഷ്യമാക്കി നടന്നു.... ആ റൂമിലേക്ക് കടന്നതും അച്ഛാ അമ്മ എന്ന് വിളിക്കുന്ന ഒരു കൊച്ച് പയ്യന്റെ രൂപം അവന്റെ മനസിൽ തെളിഞ്ഞുവന്നു.... തന്റെ ചെറുപ്പം കാലം എന്ത് സന്തോഷപൂർണമായിരുന്നുവെന്ന് അവൻ ഓർത്ത് എടുത്തു....ഒരുദിവസം അച്ഛന്റെ സൃഹുത്തു വന്ന് അച്ഛനോട് സ്വത്തുക്കൾ എഴുതി തരണം എന്ന് പറഞ്ഞതും ഇല്ല എന്ന് മറുപടി നൽകിയപ്പോൾ തന്നെ അമ്മയുടെ ജീവിതം പോയി... തൊട്ട് പിന്നാലെ അച്ഛന്റെയും....

അന്ന് മുതൽ ഒറ്റക്ക് ആയിരുന്നു.... അച്ഛനെയും അമ്മയെയും ഇല്ലാതെയാക്കിയവരെ കണ്ടുപിടിച്ചു കൊല്ലണം എന്ന വാശിയായിരുന്നു....

അതിനുവേണ്ടിയാ വർഷങ്ങൾക്കുശേഷമുള്ള വരവ്...അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും ഓർമകളും ചേർത്ത് ഉറങ്ങിപ്പോയി...

പിറ്റേന്ന് രാവിലെ....വിജനമായ സ്ഥലത്തെ ഒരു കെട്ടിടം....

നിധിഷ് കണ്ണ് തുറന്ന് നോക്കുമ്പോ കണ്ടത് തന്നെ ആരോ കെട്ടിയിരിക്കുന്നതാണ്....
ചുറ്റിലും നോക്കിയപ്പോൾ കണ്ടത് നന്ദനയെ ആയിരുന്നു..

അവൻ ആരോയോ വിളിക്കുന്നുണ്ടെങ്കിലും ആരും വിളി കേട്ടില്ല....പിന്നീട് ആരോ നടന്നുവരുന്ന ശബ്ദം കേട്ടപ്പോളാണ് നിധിഷ് തലയുർത്തി നോക്കിയത്...തന്റെ മുന്നിൽ നിൽക്കുന്ന ഇന്ദ്രനെയും ദേവനെയും അതുലിനെയും കണ്ടതും നിധിഷ് ഞെട്ടിയെങ്കിലും അവൻ അവരോട് ദേഷ്യപ്പെട്ട് സംസാരിക്കാൻ തുടങ്ങി.....

   \"നിങ്ങൾ എന്തിനാ എന്നെയും അവളെയും ഇവിടേക്ക് കൊണ്ടുവന്നത്....\"  നിധി

\"നിങ്ങളെ എന്തിന് ആണ് ഇവിടേക്ക് കൊണ്ടുവന്നത് എന്നറിയുമോ...\"ദേവൻ

\"അതോ..നിങ്ങളോട് ചില കാര്യങ്ങൾ ചോദിക്കാനും പറയാനും വേണ്ടിയാ..\"അതു

\"അപ്പോ എങ്ങനെയാ  കാര്യങ്ങൾ..\" ദേവ്

           \"എല്ലാം നിങ്ങൾ തീരുമാനിക്കുന്നത് പോലെ...\" അതുൽ

  \"നിങ്ങളെ കൊണ്ടുവന്നത് ഞങ്ങൾക്ക് നിങ്ങളോട് ചില കാര്യങ്ങൾ പറയാനും ചോദിക്കാനും വേണ്ടിയാ .\"ഇന്ദ്രൻ

   \"നിധിഷ് ഇന്നലെ നന്ദനയെയും കൂട്ടി CI രാജനെ കാണാൻ പോയത് എന്തിന് ആയിരുന്നു...\" ദേവൻ

   \"എനിക്ക് പറയാൻ സൗകര്യമില്ല...ഞങ്ങൾ പലതും സംസാരിക്കാൻ ഉണ്ടാവും...ആ കാര്യങ്ങൾ വരത്തൻ മാരോട് പറയണ്ട കാര്യമില്ല....\" നിധിഷ്

\"അത് എങ്ങനെ ശരിയാവും MR. നിധിഷ് ചന്ദ്രാ..\" ഒരു കൈയിൽ വടിയുമായി വന്ന ഗിരിദർ ആയിരുന്നു....

\"നിങ്ങൾ എന്തിന് CI രാജനെ കാണാൻ പോയി.. നിങ്ങൾ ഇപ്പോ പറയുന്നതാണ് നല്ലത്... അല്ലെങ്കിൽ ഇവിടെ നിന്ന് പോകുമ്പോൾ നടക്കാൻ കാലുകൾ ഉണ്ടാവില്ല... \" ഇന്ദ്രൻ

\"ഞാൻ പറയാം....\" നന്ദന

\"ഹ്മ്മ്...\" ഗിരിഡർ

ആൽപ്പനേരത്തെ മൗനം ഭേദിച്ചുകൊണ്ട് നന്ദന പറഞ്ഞു തുടങ്ങി.............

കുറച്ചുമണിക്കൂറുകൾക്ക് മുമ്പ്......

  Ci രാജൻ വിളിച്ചിപ്പിട്ടാണ് ഞങ്ങൾ പോയത് ....അവിടെയെത്തിയപ്പോ രാജനും കൂടാതെ ഞങ്ങളുടെ കമ്പനി എംഡി ഋഷി സാറും ഉണ്ടായിരുന്നു....

\"നിങ്ങളോട് വരാൻ പറഞ്ഞത് ഒരു കാര്യം പറയാനാണ്...\" ഋഷി

\"എന്ത് കാര്യം \" നന്ദനയും നിധിഷും ഒരേ സ്വരത്തിൽ പറഞ്ഞു....

\"അതോ... നിങ്ങളുടെ ഒരു സഹായം വേണം....\" CI രാജൻ

\"ഞങ്ങളുടെ ഒരു ട്രക്ക് പാലക്കാടിൽ ഉണ്ട്....ആ ട്രക്ക് യാതൊരു തടസം ഇല്ലാതെ ഇവിടേക്ക് കൊണ്ടുവരണം നിങ്ങൾ രണ്ടുപേരും...\" ഋഷി

\"ഞങ്ങളോ...ഞങ്ങൾ എങ്ങനെ... കൊണ്ടുവരും..ചെക്കിങ് ഉണ്ടാവില്ലേ..\"നിധി

\"അതിന് ആണല്ലോ ഇവിടെ CI രാജൻ ഉള്ളത്.. നിങ്ങളുടെ കൂടെ രാജനും വരും..
യാതൊരു തടസവുമില്ലാതെ ആ ട്രക്ക് ഞങ്ങളുടെ ഓഫീസിലേക്ക് എത്തിക്കണം..
ഇനി എത്തിച്ചില്ലെങ്കിൽ നിധിഷിന് ഉണ്ടാവുന്ന നക്ഷ്ടം വലുത് ആയിരിക്കും..പറഞ്ഞ സമയത്ത് എത്തിച്ചാൽ നിങ്ങൾക്ക് കിട്ടാൻ പോകുന്നത് കൊടികണക്കിന്‌ പണം ആയിരിക്കും...\" ഋഷി

\"ഞങ്ങൾക്ക് ഒന്ന് ആലോചിക്കണം \" നിധി

\"ഓക്കെ... ആലോചിട്ട് പറഞ്ഞ മതി... നമ്മളുടെ കൈയിൽ അധികം സമയമില്ല... തീരുമാനം എന്തായാലും വേഗം വേണം...\"CI

ഞാനും നിധിയും കൂടി ആലോചിച്ചശേഷം അവരോട് സമ്മതം പറഞ്ഞു....അങ്ങനെ ഞങ്ങൾ മൂവരും കൂടി ട്രക്ക് ഉള്ള സ്ഥലത്തേക്ക് പുറപ്പെട്ടു...അങ്ങനെയൊരു ട്രക്ക് അവിടെ ഉണ്ടായിരുന്നില്ല...അപ്പോളാണ് നിധിഷിന്റെ ഫോണിലേക്ക് ഋഷിയുടെ കോൾ വന്നത്.. ആ കോളിൽ അവൻ എന്നെയും നിധിഷിനെയും ഭീക്ഷണിപ്പെടുത്തി... ഞങ്ങൾക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോളാണ് ഋഷി പറഞ്ഞ ട്രക്ക് ആരും ശ്രദ്ധിക്കാത്ത നിലയിൽ കിടക്കുന്നത് കണ്ടത്.... നിധിഷ് ആ ട്രക്കിന്റെ അടുത്തേക്ക് പോയതും അതിൽ താക്കോൽ കണ്ടതും JD ട്രാൻസ്‌പോർട് ഓഫീസിലേക്ക് നിധിഷ് വണ്ടി എത്തിച്ചു....വണ്ടി എത്തിച്ചതിൽ പ്രതിഫലമായി ഞങ്ങൾക്ക് 2 cr തന്നു....

നന്ദന ഒരു കിതപ്പ് യോടെ പറഞ്ഞ നിർത്തി....

\"നിങ്ങളെ കൊണ്ടുവന്നത് എന്തിന് ആണെന്ന് അറിയുമോ....\" ദേവൻ

\"ഇല്ല...\" നന്ദന

ദേവനോട് ഇന്ദ്രൻ ഫോണിലെ ഒരു ഓഡിയോ
പ്ലേ ചെയ്യാൻ പറഞ്ഞു....

ആ വോയിസ്‌ കേട്ടതും നന്ദനന്റെയും നിധിഷിന്റെയും മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി....

--------------

CI രാജൻ ഋഷി പറഞ്ഞത് അനുസരിച്ച്
നിധിഷിനെ അറസ്റ്റ് ചെയ്യാൻ പോയിയെങ്കിലും നിരാശയായിരുന്നു ഫലം....
അവിടെ നിന്ന് നന്ദന താമസിക്കുന്ന സ്ഥലത്തേക്ക് പോയിയെങ്കിലും അവിടെയും അവൾ ഉണ്ടായിരുന്നില്ല... തിരികെ വീട്ടിലേക്ക് എത്തിപ്പോൾ കാണുന്നത് മക്കളോട് വർത്താനം പറയുന്ന ദേവനെ  ആയിരുന്നു...

വാതിലിലക്കൽ തന്നെ നോക്കിനിൽക്കുന്ന രാജനെ കണ്ടതും ദേവൻ ഒന്ന് പുഞ്ചിരിച്ചു... ഇവൻ എന്താ ഇവിടെ എന്ന് ചിന്തിക്കുകയായിരുന്നു രാജൻ....

\"ആഹ് വന്നലോ നിങ്ങളുടെ അച്ഛൻ...\" ദേവൻ

\"സാർ എന്താ ഇവിടെ....\" രാജൻ

\"വന്നത് എന്തിന് എന്ന് പറയാം ...\" ദേവൻ

\"എന്ന പറ ഇപ്പോ വന്നത് എന്തിനാണ്..\"രാജൻ

\"നിന്നോട് ഒരു കാര്യം പറയാൻ വേണ്ടിയാ..നമ്മൾക്ക് ഒരു സ്ഥലം വരെ പോകാം....\" ദേവൻ

\"ഞാനൊന്നുമില്ല സാറിന്റെ കൂടെ..\"രാജൻ

\"ഞാൻ വിളിച്ചാൽ നീ വരും... വന്നില്ല എങ്കിൽ നിന്റെ യഥാർത്ഥ മുഖം എന്തെന്ന് നിന്റെ ഭാര്യയോട് പറയും ഞാൻ... അത് വേണ്ടെങ്കിൽ ഇപ്പോ നീ എന്റെ കൂടെ വരണം...\" ദേവൻ

\"ഹ്മ്മ്...\" രാജൻ

ഇവരുടെ സംസാരം കേട്ടാണ് രാജന്റെ ഭാര്യ
അവരുടെ അടുത്തേക്ക് വന്നത്...രാജൻ അവളോട് ഇപ്പോ വരാം എന്ന് പറഞ്ഞ് ദേവന്റെ കൂടെ പോയി...

രാജനെ കൂട്ടി ദേവൻ പോയത് നിധിഷിന്റെ അടുത്തേക്ക് ആയിരുന്നു...

രാജനെ കാത്ത് അവിടെയുണ്ടായിരുന്നവരിൽ
അയാളും ഉണ്ടായിരുന്നു....

7 വർഷങ്ങൾക്കുമുമ്പ് രാജനും ഋഷിയും കൂടി കൊന്ന ശ്രീലകം വീട്ടിലെ ബാലഗോപാലന്റെയും പത്മത്തിന്റെയും രണ്ട് മക്കളാണ് സിദ്ധാർഥ് എന്ന സിദ്ദുവും ശ്രുതിക എന്ന ശ്രുതിയും.... സ്വന്തം അച്ഛന്റെയും അമ്മയുടെയും കൊലപാതകം നേരിൽ കണ്ട ശ്രുതിയെ രാജനും ഋഷിയും കൂടി ഇല്ലാതെയാക്കി... അന്ന് മുതൽ സ്വന്തം എന്ന് പറയാൻ ആരുമില്ലാതെ വളർന്നവൻ ആണ് സിദ്ധു... അങ്ങനെയിരിക്കെ യാദ്യച്ചികമായിട്ടാണ് വാസുദേവിനെ കണ്ടത്.....

ദേവൻ വിളിച്ചപ്പോളാണ് സിദ്ധു ഓർമകളിൽ നിന്ന് വന്നത്....

അവിടെയുണ്ടായിരുന്നവർ കേൾക്കുന്നത് അടിയുടെ ശബ്ദമാണ്..സിദ്ധു രാജനെ കരണം നോക്കി പൊട്ടിച്ച ശബ്‍ദം ആണ്
അവിടെയുണ്ടായിരുന്നവർ കേട്ടത്... വീണ്ടും രാജനെ തല്ലാൻ നോക്കിയതും ഇന്ദ്രനും ദേവനും അവനെ തടഞ്ഞു....

\"സിദ്ധു വേണ്ട... ഇവനെ അടിക്കുന്നത് നിർത്തിക്കോ... അവൻ സത്യം പറഞ്ഞില്ല എങ്കിൽ നമ്മൾക്ക് അടിക്കാം... അതല്ലേ നല്ലത്...\" ദേവൻ എല്ലാവരോടുമായി പറഞ്ഞു....

\"രാജാ.. ഇനി പറ ആ ട്രക്കിൽ എന്തായിരുന്നു..\"അതുൽ

\"രാജാ.. നിന്നോടാ ഞങ്ങൾ ചോദിക്കുന്നത്... മറുപടി പറഞ്ഞില്ല എങ്കിൽ സിദ്ധുവിന്റെ കൈ നിന്റെ ദേഹത്ത് പതിയും... അത് വേണോ നീ മറുപടി പറയുന്നുണ്ടോ....\" ഇന്ദ്രൻ

\"ഞാൻ പറയാം...\" രാജൻ

\"ഋഷിക്ക് illegil ബിസിനസ് ഉണ്ട്... ഇന്നലെ ഇവിടേക്ക് കൊണ്ട് വന്നത് കോടികണക്കിന്
രൂപയുടെ മയക്കുമരുന്ന്  ആണ്...സിറ്റിയിലെ പല കോളേജിലെ സ്റ്റുഡന്റസിനും ഡിജെ പാർട്ടികളും നടത്തുന്നവർക്കാണ് മയക്കുമരുന്ന് കൊടുക്കുന്നത്...\" രാജൻ

രാജൻ പറഞ്ഞത് കേട്ട് അതുലിനു ദേഷ്യം
വന്നുവെങ്കിലും ആ ദേഷ്യം കടിച്ചമർത്തി...

\"ഋഷി മാത്രമാണോ... ഇതിന് പിന്നിൽ..\"ദേവൻ

\"അതറിയില്ല.. \" രാജൻ

രാജനോട് ഒന്നും മിണ്ടാതെ അവർ അവിടെ നിന്ന് പോയി....

••••••••••••••

രാജനെ വിളിച്ചിട്ട് കിട്ടാത്തത് ഋഷിയിൽ ഭയം ഉള്ളവാക്കി....അവൻ ഫോൺ എടുത്ത് DYSP ക്ക് വിളിച്ചു.. അവിടെ നിന്ന് കേട്ട മറുപടി ഋഷിയുടെ മനസിൽ ഭയം ഉണ്ടാക്കാൻ തുടങ്ങി...

\"അച്ഛാ.. ഞങ്ങൾ രാജന്റെ വീട്ടിൽ പോയി നോക്കിയിരുന്നു... അവിടെ നിന്ന് കിട്ടിയത് ആകെ ഇത് മാത്രമാണ്...\" ആദിത് തന്റെ കൈയിലുണ്ടായിരുന്ന ലെറ്റർ ഋഷിക്ക് കൊടുത്തു..ആ ലെറ്റർ വായിച്ചതും ഋഷിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി...തന്റെ മക്കളോട് രാജൻ എവിടെ ആണെങ്കിലും കണ്ടുപിടിച്ചു വരാൻ പറഞ്ഞു......

ദേവനും ഗിരിയും സിദ്ദുവും ഇന്ദ്രനും അതുലും കൂടി ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം
കണ്ടെത്തുക ആയിരുന്നു...

\"രാജനും നിധിഷും നന്ദനയും നമ്മളുടെ കൂടെ ഉണ്ട്... രാജനെ കിട്ടാതെ ആകുമ്പോൾ ഋഷി മക്കളെയോ സ്വയമോ രാജനെ അന്വേഷിച്ചു ഇറങ്ങും...\" അതുൽ

\"അതുൽ പറഞ്ഞതിൽ കാര്യമുണ്ട്...ഇപ്പോ തന്നെ ഋഷി Dyspye വിളിച്ച് തിരക്കിയിട്ടുണ്ടാവും...\" ഇന്ദ്രൻ

\"നിങ്ങളുടെ കുടുംബകാർ എല്ലാവരും സേഫ് സോണിൽ അല്ലേ...\"  ആകുലതയോടെ സിദ്ധു അവരോട് പറഞ്ഞു...

\"അവരൊക്കെ എത്തണ്ട സ്ഥലത്തെത്തി... ഇന്നലെ രാവിലെ തന്നെ അവരെ ഇവിടെ നിന്ന് മാറ്റി... അച്ഛനും ഗായത്രിയും അഭിരാമിയും ഉണ്ട് അവരുടെ കൂടെ...\" ഇന്ദ്രൻ

\"അപ്പോ ശരത്തും ശ്രീജിത്തും അഭിനവും എവിടെ...???? \" അതുൽ

അപ്പോളാണ് അവർക്ക് ഓർമ വന്നത്... അവരുടെയുള്ളിൽ ഒരു ഭയം വന്നുവെങ്കിലും
പതിയെ ദേവന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരി സ്ഥാനം പിടിച്ചു..

നന്ദനയുടെ കരച്ചിൽ കേട്ടാണ് അവർ അവളുടെ അടുത്തേക്ക് വന്നത് അവിടെ നിൽക്കുന്നവരെ കണ്ടതും ഇവർ എങ്ങനെ ഇവിടെയെത്തി എന്ന ചിന്തയിലായിരുന്നു....

\"എന്താ നിങ്ങൾ നോക്കുന്നത് ഇങ്ങനെ...\"ശരത്ത്

\"നിങ്ങൾ എങ്ങനെ ഇവിടെത്തി..\" ദേവൻ

\"അതോ... ഇന്നലെ മുതൽ നന്ദനയുടെ പിന്നാലെ ഞങ്ങളുണ്ട് ഒരു നിഴലായി...നിങ്ങൾ നന്ദനയെ ഇവിടേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചില്ല....\"ശ്രീ

\"അല്ല... ഇവരെ എങ്ങനെ നമ്മളുടെ ഗോഡൗണിൽ എത്തിച്ചു...\"ശരത്ത്

ശരത്ത് അത് ചോദിച്ചതും അതുലിന്റെ മുഖത്തൊരു പുഞ്ചിരി വന്നു...

അതുൽ അൽപ്പം നേരത്തെ മൗനത്തിനു ശേഷം തന്റെ ഫോണിലെ ഗാലറി കാണിച്ചു കൊടുത്തു.... അതിൽ പ്ലേ ചെയ്ത വീഡിയോ കണ്ടതും അവിടെയുണ്ടായിരുന്നവരുടെ മുഖത്ത് പല വികാരങ്ങളും വന്നു....

അതുൽ പറഞ്ഞു തുടങ്ങി...

       ഇന്നലെ അതിരാവിലെ രുദ്രന്റെ കാൾ വന്നിരുന്നു... വീട്ടിലേക്ക് വരണം എന്നാണ് പറഞ്ഞത്... ഞാൻ അവിടെയെത്തിയതും
അതിവേഗത്തിൽ കാറിൽ പോകുന്ന നിധിഷിനെ ആയിരുന്നു... ഞാൻ വീടിന്റെ അകത്തേക്ക് കാർ ഓടിക്കാൻ തുടങ്ങിയതും രണ്ടുമൂന്ന് കാർ മാറ്റി നിർത്തിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു...ഞാൻ അൽപ്പം നേരം ആലോചനക്ക് ശേഷം വണ്ടി കാർ പോർച്ചിലേക്ക് ഓടിച്ചു... എന്നെ കാത്ത് രുദ്രനും പാർവതിയും അച്ഛനും അമ്മയും ഉണ്ടായിരുന്നു...

\"നീ വരുമെന്ന് രുദ്ര പറഞ്ഞിരുന്നു... അതാ ഇവിടെ കാത്ത് നിന്നത്... \" ചന്ദ്ര

\"പുലർച്ചെക്കാണ് രുദ്രൻ എന്നെ വിളിച്ച് ഇങ്ങോട്ട് വരാൻ പറഞ്ഞത്... ആദ്യം വരാൻ
എനിക്ക് ഇഷ്ടമില്ലായായിരുന്നു.. പിന്നീട് പ്രിയയും അച്ഛനും അമ്മയും പറഞ്ഞപ്പോളാണ് ഇങ്ങോട്ട് വരാൻ ഞാൻ പാതി സമ്മതം പറഞ്ഞത്...\" അതുൽ

\"അതുൽ ... അകത്തേക്ക് കേറി വാ..\"ഉഷ അവനെ അകത്തേക്ക് ക്ഷണിച്ചു...

വീടിന്റെ മുന്നിൽ നിന്നിരുന്ന കാറുകളെ അതുൽ കണ്ടിരുന്നു...അവൻ അകത്തേക്ക് കേറി...അവർ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞെട്ടിയെങ്കിലും എന്റെ മനസിലേക്ക് ഋഷിയും മക്കളും പറഞ്ഞത് ഓർമ വന്നു...ഋഷി പറഞ്ഞത് പറയണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നു.... ഒടുവിൽ പറയാൻ തീരുമാനിച്ചു...ഞാൻ പറഞ്ഞ് തീർന്നതും രുദ്രന്റെ ഫോൺ റിങ് ചെയ്തു...അവന്റെ മുഖത്ത് ഭയം നിലച്ചു...പെട്ടന്ന് തന്നെ എന്നോട് ഇറങ്ങി പോകാൻ പറഞ്ഞു...

ഞാൻ അവിടെ പോകുമ്പോൾ ആ കാറുകൾ രുദ്രന്റെ വീട്ടിലേക്ക് കേറിപോകുന്നതാണ് കണ്ടത്... അവിടേക്ക് പോകാൻ തീരുമാനിച്ചപ്പോളാണ് ആ കാഴ്ച്ച കണ്ടത്......

തുടരും....

            


ദേവേന്ദ്രിയം ഭാഗം 28

ദേവേന്ദ്രിയം ഭാഗം 28

4.8
1846

ഞാൻ അവിടെ പോകുമ്പോൾ ആ കാറുകൾ രുദ്രന്റെ വീട്ടിലേക്ക് കേറിപോകുന്നതാണ് കണ്ടത്... അവിടേക്ക് പോകാൻ തീരുമാനിച്ചപ്പോളാണ് ആ കാഴ്ച്ച കണ്ടത്......തുടർന്ന് വായിക്കുക.....\" എന്ത് കാഴ്ച \"  സിദ്ധു\"രണ്ടുപേർ രുദ്രന്റെ വീടിന്റെ അകത്തേക്ക് കേറി പോകുന്നതാണ് കണ്ടത് \" അതുൽ\"ഋഷിയുടെ മക്കൾ ആണോ..\" സിദ്ധു\"അല്ല.. അവർ അല്ല..നമ്മൾ ആർക്കും അറിയാത്തവരാണ് വന്നവർ...\" അതുൽഇന്ദ്രന്റെ മുഖത്തൊരു പുഞ്ചിരി വന്നിട്ടുണ്ടായിരുന്നുവെന്ന് ആരും അറിഞ്ഞിരുന്നില്ല...അവർ ആര് ആയിരിക്കും എന്ന ചിന്തയിലായിരുന്നു ഇന്ദ്രൻ ഒഴികെ ബാക്കിയുള്ളവർ.നന്ദനയുടെയും നിധിഷിന്റെയും രാജന്റെയുംവിശക്കുന്നു എന്ന സ്വരം കേ