Aksharathalukal

ദേവേന്ദ്രിയം ഭാഗം 43&44

സുമി തലയുർത്തി നോക്കിയതും തന്റെ മുന്നിൽ ചിരിച്ചു നിൽക്കുന്ന ബദ്രിയെ കണ്ടതും അവൾ ഞെട്ടി.. ഒരു പൊട്ടികരച്ചിലൂടെ ബദ്രിയെ കെട്ടിപിടിച്ചു...

\"എവിടെ ആയിരുന്നു ഇത്രനാൾ... എന്തിനാ എന്നെ ആ ക്രിമിനൽ ന്റെ കൂടെ ജീവിക്കാൻ വിട്ടത്...എന്റെ കൊണ്ടുപോകാൻ വരാം എന്ന് പറഞ്ഞ് പോയതല്ലേ... എന്നിട്ട് ഇപ്പോൾ ആണോ വരുന്നത്...\"ബദ്രിയെ അടിച്ചുകൊണ്ട് ചോദിച്ചു..

\"സുമി...നിന്നോട് എങ്ങനെ ക്ഷമ എങ്ങനെ ചോദിക്കണമെന്നറിയില്ല.. എന്നെ ശ്രീധരനും കൂട്ടരും കൂടി തല്ലിചതിച്ചു... ഇത്രനാളും ഞാൻ കിടക്കയിൽ ആയിരുന്നു.. ഒരുദിവസം നിന്റെ മകൻ കാണാൻ വന്നു.. അവനാണ് എന്നെ ഈ കാണുന്ന ആരോഗ്യത്തിലെത്തിച്ചത്...അവൻ എന്നോട് ചോദിച്ചത് ഒന്ന് മാത്രമാണ് തന്റെ കൂടെ തന്റെ
അച്ഛൻ ആയി വരുമോ എന്നാണ്.. ആദ്യം കേട്ടപ്പോ ഞാൻ എന്ത് മറുപടി പറയുമെന്ന് ആലോചിച്ചു നിന്നു... അപ്പോൾ അവൻ പറഞ്ഞതെന്തെന്ന് അറിയുമോ നിനക്ക്...
ഒരു ക്രിമിനലിന്റെ മകൻ ആണ് എന്ന് പറയുന്നതിനേക്കാൾ സ്നേഹനിധിയായ
അച്ഛന്റെ മകൻ ആണെന്ന് പറയാൻ ആണ്
അവൻ ആഗ്രഹിക്കുന്നത്...അവന്റെ ആ ആഗ്രഹം പറഞ്ഞ് പോയിയെങ്കിലും എനിക്ക്
എന്തോ അവന്റെ കണ്ണീർ കണ്ടില്ലയെന്ന് വിചാരിക്കാൻ പറ്റില്ല... അതാ ഞാൻ ഇവിടേക്ക് വന്നത്...ഇനിയുള്ള ജീവിതകാലം മുഴുവൻ നിങ്ങളുടെ കൂടെ ജീവിക്കണം എന്ന് തീരുമാനിച്ചാണ് ഞാൻ ഇങ്ങോട്ട് വന്നത് ..\"

\"മോനെ... ബദ്രി പറഞ്ഞത് സത്യമാണോ..\" ഇത് ചോദിക്കുമ്പോൾ സുമിയുടെ ശബ്‍ദം ഇടറിയിരുന്നു..

\"അതേ.. അമ്മേ... ബദ്രിയച്ഛൻ പറഞ്ഞത് സത്യമാണ്...അമ്മയുടെ പഴയ ഡയറിയിൽ നിന്നും വായിച്ചു മനസിലാക്കിയിരുന്നു ബദ്രിയച്ഛനോടുള്ള പ്രണയം.. അതാ ഞാൻ അച്ഛനെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നതും.. നമ്മളുടെ ജീവിതത്തിലേക്ക് ക്ഷണിച്ചത്...\" ഇതുപറഞ്ഞതും സുമി തന്റെ മകനെ കെട്ടിപിടിച്ചു..ബദ്രിയുടെ നേരെ ശ്യാം കൈനീട്ടി പിടിച്ചു..തന്റെ നേർക്ക് വന്ന കൈയിൽ പിടിക്കാതെ ശ്യാമിന്റെ തോളിൽ കൈയിട്ട ശേഷം സുമിയുടെയും തോളിൽ കൈയിട്ടു...സുമിയെയും ശ്യാമിനെയും ചേർത്ത് പിടിച്ചുപോകുന്ന ബദ്രിയെ കണ്ടതും
ഇവരുടെയെല്ലാം മനസിൽ സന്തോഷം തോന്നി...

ഇതേസമയത്താണ് ഒരു ഇന്നോവ കാർ വന്ന് നിന്നത്....കാറിൽ നിന്നും ഇറങ്ങുന്ന നിധിഷിനെ കണ്ടതും അവിടെയുള്ളവർ ഞെട്ടിയെങ്കിലും അവർക്കൊരു പുഞ്ചിരി നൽകി... 

\"ഞാൻ നിന്റെ വരവ് പ്രതീക്ഷിച്ചിരുന്നു...
നീ വന്നത് എന്തായാലും നന്നായി... നിനക്ക് ഇപ്പോ കുറ്റബോധം തോന്നുണ്ടെന്ന് ഞങ്ങൾക്കറിയാം... പക്ഷേ നിന്നോട് ഒരു കാര്യം മാത്രം പറയാം... നീ ഇപ്പോ വീട്ടിൽ ചെല്ല്....നിന്റെ ആവശ്യം ഇപ്പോ നിന്റെ വീട്ടിലാണ്...\" ദേവിക പറഞ്ഞതും നിധിഷ് ഒന്നും മിണ്ടാതെ തന്റെ കാർ എടുത്ത് വീട്ടിലേക്ക് തിരിച്ചു...വീട്ടിലെത്തിയതും
വീടിന്റെ മുന്നിൽ നിൽക്കുന്നവളെ കണ്ടതും നിധിഷ് ഞെട്ടി....


തുടരും...


പാറു എന്ന് വിളിച്ചു അവൻ അവളുടെ അരികിലേക്ക് ഓടി ചെന്ന് അവളെ ആഞ്ഞു പുണർന്നു...എന്തോ ഓർത്തപോലെ അവൻ അവളിൽ നിന്നും അകന്നു മാറി..

\"ഇല്ല.. ഞാൻ വിശ്വസിക്കില്ല...ഞാൻ കാണുന്നത് സ്വപ്നം ആണ്...മരിച്ചവർ എങ്ങനെ തന്റെ മുന്നിൽ നിൽക്കും...എനിക്ക് ആരുമില്ല... ഞാൻ... ഞാൻ... ഇവിടെ ഒറ്റക്ക് 
അല്ലേ...നിങ്ങൾക്ക് എന്നെ കൂടി കൊണ്ടുപോകാമായിരുന്നില്ലേ.... എന്നെ
എന്തിനാ ഇവിടെ ഒറ്റക്ക് ആക്കി പോയത്..\"

ഓരോന്നും പറഞ്ഞ് കരയുന്ന നിധിയെ കണ്ടതും പാറുവിന് സങ്കടായി..ഇത്രനാളും
അവനിൽ നിന്നും അകന്ന് നിൽക്കണ്ടയായിരുന്നുവെന്ന് എന്ന് തോന്നി..
സ്റ്റെപ്പിൽ ഇരുന്ന് കരയുന്ന നിധിയുടെ അടുത്ത് ചെന്ന് ഇരുന്നു...

\"ഏട്ടനോട് പോറുക്കാൻ എനിക്കല്ലാതെ ആർക്കാ കഴിയുക...ഏട്ടനെ പറ്റി എല്ലാം അറിഞ്ഞിട്ടാ ഏട്ടന്റെ ജീവിതത്തിലേക്ക്
ഞാൻ വന്നത്... നിരഞ്ജനയെ മറക്കാൻ ഏട്ടനു കഴിയില്ല എന്ന ഉറപ്പ് ഉണ്ടായിരുന്നു എനിക്ക്... അതാ ഏട്ടനിൽ നിന്ന് അകന്ന് നിൽക്കാൻ തീരുമാനിച്ചത്... പക്ഷേ ഞാൻ വിചാരിക്കാതെ തന്നെ ഏട്ടൻ എന്നെ പ്രണയിച്ചു തുടങ്ങി..ഏട്ടന്റെ പ്രണയം ആത്മാർത്ഥത നിറഞ്ഞത് ആണെന്ന് 
വിശ്വസിച്ചു... പക്ഷേ ആ വിശ്വാസം ഏട്ടൻ തെറ്റിച്ചു...ഒടുവിൽ എല്ലാം നക്ഷ്ടപെടും എന്നായപ്പോ ഏട്ടൻ ചെകുത്താൻ ആയി...അപ്പോളും ഒരു ചെറു പ്രതീക്ഷ ഉണ്ടായിരുന്നു..ഏട്ടൻ ഞങ്ങളെ മനസിലാക്കും എന്ന്.. പക്ഷേ എന്തുകൊണ്ടാ ഏട്ടന് ഞങ്ങളെ മനസിലാക്കാൻ കഴിഞ്ഞില്ലേ...\"

അവൾ പറയുന്നതിൽ കാര്യമുണ്ടെന്ന് നിധിക്ക് തോന്നിയെങ്കിലും അവൻ അവളോട് മറുപടി പറയാൻ കഴിഞ്ഞില്ല.കാരണം അവന്റെ തെറ്റുകളെ പറ്റി അവനു തന്നെ
ബോധ്യമുണ്ടായിരുന്നു...

തുടരും.......



❤️ദേവേന്ദ്രിയം ഭാഗം 45❤️ Cilmax part

❤️ദേവേന്ദ്രിയം ഭാഗം 45❤️ Cilmax part

4.4
1702

പാറു പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും അവൻ അവൾക്ക് മറുപടി കൊടുത്തില്ല..അപ്പോളാണ് അവരുടെ വീടിന്റെ മുറ്റത്തേക്ക് ഒരു കാർ വന്ന് നിർത്തിയത്..അതിൽ  നിന്നും ഉറങ്ങുന്നവരെ കണ്ടതും നിധിഷിന്റെയും പാറുവിന്റെയും മുഖത്ത് ടെൻഷൻ സ്ഥാനം പിടിച്ചു... \"ഞങ്ങൾ വന്നിരിക്കുന്നത് ഞങ്ങളുടെ മകളെ ഇവിടേക്ക് തരാനാണ്... എന്റെ അനിയത്തി ഇവിടെത്തെ മരുമകൾ ആയി ജീവിച്ചാൽ മതിയെന്നാണ് എന്റെ ആഗ്രഹം...\" അതുൽ \"ഞങ്ങളുടെ മകളെ ഇവിടേക്ക് പറഞ്ഞുവിടുന്നത് പൂർണ മനസോടെ ആണ്..\" നിരഞ്ജനയുടെ അച്ഛൻ മാധവ് പറഞ്ഞു... \"ഇനിയും ഇവരെ അകറ്റി നിർത്തുന്നതിൽ താല്പര്യം ഇല്ല... അതുകൊണ്ട് ഉഷ  ഞങ്ങളുടെ മകളെ ഇവിടെ നിർ