Aksharathalukal

❤️ദേവേന്ദ്രിയം ഭാഗം 45❤️ Cilmax part

പാറു പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും
അവൻ അവൾക്ക് മറുപടി കൊടുത്തില്ല..അപ്പോളാണ് അവരുടെ വീടിന്റെ മുറ്റത്തേക്ക് ഒരു കാർ വന്ന് നിർത്തിയത്..അതിൽ  നിന്നും ഉറങ്ങുന്നവരെ കണ്ടതും നിധിഷിന്റെയും പാറുവിന്റെയും മുഖത്ത് ടെൻഷൻ സ്ഥാനം പിടിച്ചു...

\"ഞങ്ങൾ വന്നിരിക്കുന്നത് ഞങ്ങളുടെ മകളെ
ഇവിടേക്ക് തരാനാണ്... എന്റെ അനിയത്തി ഇവിടെത്തെ മരുമകൾ ആയി ജീവിച്ചാൽ
മതിയെന്നാണ് എന്റെ ആഗ്രഹം...\" അതുൽ

\"ഞങ്ങളുടെ മകളെ ഇവിടേക്ക് പറഞ്ഞുവിടുന്നത് പൂർണ മനസോടെ ആണ്..\" നിരഞ്ജനയുടെ അച്ഛൻ മാധവ് പറഞ്ഞു...

\"ഇനിയും ഇവരെ അകറ്റി നിർത്തുന്നതിൽ താല്പര്യം ഇല്ല... അതുകൊണ്ട് ഉഷ  ഞങ്ങളുടെ
മകളെ ഇവിടെ നിർത്തുക ആണ്..അവളുടെ
ഭർത്താവിന്റെ വീട്ടിൽ...\". മേഘ തന്റെ മകളെ ഉഷയുടെ അടുത്ത് ചേർത്തി നിർത്തി...

തന്റെ മകളോട് യാത്ര പറഞ്ഞ് മാധവ് തന്റെ കാറിൽ കേറി... പിന്നാലെ അവളോട് മൗനമായി യാത്ര പറഞ്ഞ് മേഖയും പ്രിയയും അതുലും കേറി...തന്റെ മുന്നിൽ നിന്നും  കാർ മറയുന്നതുവരെ അവർ നോക്കി നിന്നു...

നിരഞ്ജനയുടെ മുന്നിൽ നിധിഷ് വന്നു നിന്നു...

\"നിന്നോട് ക്ഷമ പറയാനുള്ള അവകാശമുണ്ടോ എന്നറിയില്ല... ആദ്യമായിട്ട് പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കണമെന്ന് തോന്നി.. പക്ഷേ എനിക്കതിനു സാധിച്ചില്ല... ദൈവം ഈ ജന്മത്തിൽ എന്റെ പാതിയായി തീരുമാനിച്ചത് പാർവതിയെ ആണ്...ഒരിക്കൽക്കൂടി ക്ഷമ ചോദിക്കുക ആണ് ചെയ്തുപോയ തെറ്റുകളെ പറ്റി...\" നിധി അവളുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു...

\"വിധി നിധിയേട്ടനെ കൊണ്ട് ചെയ്യിപ്പിച്ചത് ആണ്..അതോണ്ട് കുറ്റബോധം തോന്നണ്ട
കാര്യമില്ല.. ഒരു തെറ്റ് ചെയ്താൽ അതിനെ കുറച്ചു സങ്കടപ്പെടുന്നുണ്ടെങ്കിൽ ആത്മാർഥമായി സോറി പറഞ്ഞത് കൊണ്ട് ഞാൻ ക്ഷമിക്കുന്നു..\" ഇത് പറഞ്ഞ് നിരഞ്ജന അമ്മയുടെ അടുത്തേക്ക് പോയിട്ട് രുദ്രന്റെ റൂം ചോദിച്ചു അവന്റെ റൂമിലേക്ക് പോയി...

രുദ്രന്റെ റൂമിലെത്തിയതും അവൾ ആ റൂം മൊത്തത്തിൽ നോക്കി.. അപ്പോളാണ് അവളുടെ കണ്ണുകൾ അവിടെയുണ്ടായിരുന്ന
ഒരു ചിത്രത്തിലേക്ക് എത്തിയത്... അത് കണ്ടതും അവളുടെ മനസിലേക്ക് തന്റെ ചെറുപ്പകാലം കടന്നുവന്നു..

ആരോ അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു..
തിരിഞ്ഞു നോക്കാതെ അവൾക്ക് മനസിലാക്കി തന്റെ പ്രിയപ്പെട്ടവനെ....

\"എന്നെ എങ്ങനെ തിരിച്ചറിഞ്ഞു...\"

\"എന്റെ പെണ്ണിനെ ഏത് ഉറക്കത്തിൽ ചോദിച്ചാലും എനിക്ക് മനസിലാവും...കാരണം എനിക്ക് അത്രമേൽ പ്രിയപെട്ടവൾ ആണ്...എന്റെ ശ്വാസവും
നിശ്വാസവും നീയാണ്.. അതിന്റെ കാരണം എന്തെന്ന് എന്നോട് ചോദിക്കരുത്..നിന്നെ എന്റെ ഹൃദയത്തിൽ കൊണ്ടുനടക്കാൻ
തുടങ്ങിയിട്ട് വർഷങ്ങളായി... നിന്നോട് എങ്ങനെ എന്റെ ഇഷ്ടം പറയണം എന്ന് ആലോചിച്ച നടന്ന ദിവസങ്ങളായിരുന്നു.. ഇന്ന് നീ എന്റെ നെഞ്ചോട് ചേർന്ന് ഇങ്ങനെ നിൽക്കുമ്പോൾ എന്റെ ഹൃദയതാളവും നിന്റെ
ഹൃദയതാളവും തമ്മിൽ പരസ്പരം ചേർന്നു... അതുകൊണ്ട് ആണലോ നമ്മളുടെ ഹൃദയതാളം ഒരേപോലെമിടിക്കുന്നത്...മരണം വരെ നീ എന്റെ നെഞ്ചിൽ ചേർന്ന് നിൽക്കണം...\"

\"ഏട്ടൻ പറഞ്ഞത് ശരിയാ.. എനിക്ക് ഈ ഹൃദയതാളത്തിനോട് ചേർന്ന് ജീവിക്കണം.. മരണം നമ്മെ തേടിയെടുത്തുമ്പോളും ആ ഹൃദയതാളം ഒരേസമയത്ത് നിലയക്കണം..\" ഇത് പറഞ്ഞ് അവൾ അവന്റെ നെറ്റിയിൽ
ചുംബിച്ചു...

അന്ന് രാത്രി പരസ്പരം അലിഞ്ഞു ചേരുമ്പോൾ ഇവരുടെയും മുഖത്ത് ആത്മസംതൃപതി ഉണ്ടായിരുന്നു...

ഇതേസമയം എല്ലാം കലങ്ങി തെളിഞ്ഞതിന്റെ
സന്തോഷത്തിലായിരുന്നു ദേവികയും ഇന്ദ്രനും...

\"ഇന്ദ്രേട്ടാ... നമ്മൾക്ക് തിരികെ ജോയിൻ ചെയ്യണ്ടേ...\"

\"ഹ്മ്മ്... ഞാൻ ജോലിയിൽ നിന്നും റിസൈൻ ചെയ്താലോ എന്ന് ആലോചിക്കുക ആണ്. \"

\"ഇന്ദ്രേട്ടാ... എന്തിനാ ഇങ്ങനെ ആലോചിക്കുന്നത്...\"

\"എന്റെ ദേവു.. നമ്മൾക്ക് ഒരു കേസ് അന്വേഷിക്കാൻ കിട്ടിയാൽ നമ്മളുടെ മുകളിൽ ഉള്ള സർമാർ പറയുന്നത് നമ്മൾ കേൾക്കേണ്ടിവരും.... അതോണ്ട് റിസൈൻ ചെയ്താൽ നമ്മൾക്ക് ഇഷ്ടത്തിന് അനുസരിച്ച് എന്ത് വേണമെങ്കിലും ചെയ്യാം...\"

\"എന്താ മോനെ ഉദ്ദേശം...CID ആകാൻ ആണോ പ്ലാൻ...\"

\"അല്ലാടി.. എന്റെ മനസിൽ ഒരു പ്ലാനുണ്ട്.. അതേ അനുസരിച്ചേ മുന്നോട്ട് പോവുള്ളൂ...എന്തിനും ഏതിനും എന്റെ കൂടെ
നീ ഉണ്ടാകും.... \"

\"ഹ്മ്മ്...\"

\"നമ്മൾക്ക് ഒരു തവണകൂടി ഓടിയാലോ...\"

\"നാണമില്ലേ മനുഷ്യാ...മിണ്ടാതെ ഇരുന്നോ...\"

\"ഓഹ്...\"

ഇതുകേട്ടതും ഇന്ദ്രൻ മറുസൈഡിലേക്ക് തിരിഞ്ഞുകിടന്നു...

കുറച്ചുനേരം കഴിഞ്ഞതും ഇന്ദ്രൻ അവളുടെ അരികിലേക്ക് നീങ്ങി കിടന്നു.

\"പെണ്ണെ...എന്റെ ഹൃദയതാളം കേൾക്കാതെ
ഉറങ്ങാൻ പോകുക ആണോ...\" അവളുടെ കാതിനരികിൽ ചോദിച്ചതും അവൾ ചെറു
പരിഭവത്തോടെ അവന്റെ നെഞ്ചിലേക്ക് കേറി കിടന്നു...

എന്നാൽ ഇതേസമയം തന്റെ അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും കൂടെയുള്ള നിമിഷങ്ങൾ ആസ്വാദിക്കുക
ആയിരുന്നു...അപ്പോളും അവന്റെ മനസിലേക്ക് നന്ദുവിന്റെ ചിരിക്കുന്ന മുഖം
തെളിഞ്ഞു വന്നു...അവന്റെ മനസിൽ നന്ദു ആഴത്തിൽ പതിഞ്ഞുവെന്ന് മനസിലാക്കിയ നിമിഷങ്ങൾ ആയിരുന്നു...

2 വർഷങ്ങൾക്കുശേഷം...

ഇന്നിവിടെ സിദ്ധുവിന്റെയും നന്ദുവിന്റെയും കല്യാണമാണ്..ആദ്യമൊക്കെ നന്ദു അവനെ അവഗണിക്കാൻ തുടങ്ങിയതും അവളെ ശല്യം ചെയ്യാൻ പോയില്ല... നന്ദുവിന്റെ വീട്ടിൽ
അവൾക്ക് വിവാഹ ആലോചനകൾ വന്നു തുടങ്ങി എന്നറിഞ്ഞതും തന്റെ കുടുംബത്തെ കൂട്ടി അവളുടെ വീട്ടിൽ ചെന്ന് ആലോചിച്ചതും അവളുടെ വിട്ടുകാർക്ക് പൂർണസമ്മതം ആയിരുന്നു.. പിന്നീട് പെട്ടന്ന് ആയിരുന്നു നന്ദുവിന്റെയും വിവാഹകാര്യത്തിൽ തീരുമാനം ആയത്...

ശാലിനി എടുത്ത് തന്ന താലി അവളുടെ കഴുത്തിൽ ചാർത്തി... സിന്ദൂരചെപ്പിൽ നിന്നും സിന്ദൂരം എടുത്ത് തോട്ടുകൊടുത്തു..
എല്ലാവരുടെയും അനുഗ്രഹം വാങ്ങി അവർ വീട്ടിലേക്ക് യാത്രയായി പുത്തൻ പ്രതീക്ഷകളുമായി........

❤️ശുഭം... ❤️

കഥ പൂർത്തിയാക്കാൻ സഹായിച്ച വായനക്കാർക്ക് ഒരുപാട് നന്ദി....
എന്നും കഥ എവിടെയെന്ന് ചോദിച്ചു വരുന്നവർക്ക് നന്ദി..

Thank you all ❤️❤️❤️❤️❤️