Aksharathalukal

❤️രാവണനും മാലാഖയും ഭാഗം 1❤️

സമയം 7.00 PM

കേരള- തമിഴ് നാട് NH റോഡിലൂടെ ഹൈ സ്പീഡിൽ വരുകയാണ് ഒരു വൈറ്റ് ബെൻസ്...

ബെൻസിനെ ഫോളോ ചെയ്ത് രണ്ടുമൂന്ന് കാറുകൾ ഉണ്ടായിരുന്നു...

ഈ കാറുകൾ ചെന്ന് നിന്നത് ഒരു  ഒരു കാട് പോലെ തോന്നിപ്പിക്കുന്ന സ്ഥലത്താണ്...അധികം ആരും വരാത്ത സ്ഥലമാണിത് ഇവിടെ എന്ത് നടന്നാലും ആരും അറിയില്ല .അവിടെയുണ്ടായിരുന്ന കെട്ടിടത്തിന്റെ മുന്നിലാണ് കാറുകൾ
നിർത്തിയത്...

ആദ്യത്തെ കാറുകളിൽ നിന്ന് ബോഡിഗാർഡ് എന്ന് തോന്നിപ്പിക്കുന്ന കറുത്ത വസ്ത്രം ഇട്ട ആളുകൾ ഇറങ്ങി...അവരിൽ നിന്നും ഒരാൾ അവിടെ കെട്ടി നിർത്തിയ ആളുടെ അടുത്തേക്ക് ചെന്നു നിന്നു...ബാക്കിയുള്ളവർ വൈറ്റ് ബെൻസിന്റെ അടുത്ത് ചെന്ന് നിന്നു.
കാർ ഡോർ തുറന്ന് ഒരു യുവാവ് ഇറങ്ങി... അവന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു...

അ യുവാവ് അടുത്തേക്ക് വേരുതോറും
ഇരിപ്പിടത്തിൽ ഇരിക്കുന്നയാളുടെ മുഖത്ത് ഭയം വന്നു മൂടി... അതിന്റെ ഫലമായി, അവന്റെ മുഖത്ത് വിയർപ്പ് തുള്ളികൾ സ്ഥാനം പിടിച്ചു....

അവൻ കെട്ടിയിരിക്കുന്നവന്റെ അടുത്തേക്ക് ചെന്നു...

\"എന്നെ ഒന്നും ചെയ്യരുത് ദേവാനന്ദ്...നിന്റെ കുടുംബം ഇല്ലാതെയാക്കിയത് ഞാനല്ല...\"

\"പിന്നെ ആരാണ് എന്റെ കുടുംബത്തെ ഇല്ലാതെയാക്കിയതെന്ന് പറയണം മിസ്റ്റർ വിനായക് ...\"

\"ഞാൻ പറയാം ദേവാ...\"

\"നിന്റെ കുടുംബത്തെ ഇല്ലാതെയാക്കിയത് അവനാണ് GV ഗ്രൂപ്പസിന്റെ എംഡി വിശ്വനാഥൻ ആണ് നിന്റെ കുടുംബത്തെ ഇല്ലാതെയാക്കിയത്.. കുറച്ചു കാശിനു ആവശ്യം വന്നപ്പോൾ ഞാൻ കൂടെ നിന്നു...\" ഇതുപറഞ്ഞതും ദേവിന്റെ കൈകൾ അയാളുടെ കരണത്ത് പതിച്ചു...

\"നിങ്ങൾ രണ്ടുപേരും കൂടാതെ അവിടെ വേറെ ആരാ ഉണ്ടായിരുന്നത്
ഇതിനുകൂടി സത്യസന്ധമായി   പറഞ്ഞാൽ നിനക്കിവിടെ നിന്ന് പോകാം\"

\"മൂന്നാമൻ യാദാവ് ആണ്...അന്ന് അയാളുടെ ശരിക്കുള്ള പേര് എന്തെന്ന്
വിശ്വനാഥിനു മാത്രം അറിയുള്ളൂ...\"

ഇതുകേട്ടതുകൂടി അവന്റ ദേഷ്യം ഉച്ചസ്ഥായിയിൽ ആയി.. ദേഷ്യം തീരുന്നതുവരെ ദേവ് അവനെ തള്ളി....
ഒടുവിൽ ദേവ് അവിടെ ഉണ്ടായിരുന്ന തന്റെ ആളുകളോട് ചില നിർദ്ദേശങ്ങൾ നൽകി ദേവൻ മടങ്ങി പോകാൻ തുടങ്ങുമ്പോളേക്കും അയാളുടെ വേദന കൊണ്ടുള്ള കരച്ചിൽ അവന്റെ മനസിൽ സന്തോഷം നിറച്ചു.. കുറച്ചുനേരം കഴിഞ്ഞതും അവന്റെ മനസിലേക്ക് വേദന കൊണ്ട് കരയുന്ന  അച്ഛന്റെയും അമ്മയുടെയും തന്റെ പെങ്ങളിന്റെയും മുഖം തെളിഞ്ഞതും അവന്റെ കണ്ണീർ നിലത്തേക്ക് പതിച്ചു...

ദേവിന്റെ കാർ ഒരു ഇരുനില വീടിന്റെ മുന്നിൽ കൊണ്ടുവന്ന് നിർത്തി..ഡോർ പെട്ടന്ന് തുറന്ന് അകത്തേക്ക് കേറിപ്പോയി..അവൻ ഫ്രഷ് ആയ ശേഷം താഴേക്ക് ചെന്നു..അപ്പോളാണ് അവന്റെ അടുത്തേക്ക് നാല്പത്തിനാല് വയസുള്ള ആൾ വന്നത്...

\"മോനെ.. ഇനിയെങ്കിലും മതിയാക്കികൂടെ ഈ പ്രതികാരം ചെയ്യുന്നത്...\" ഇതുകേട്ടതും അയാളെ ഒന്ന് തുറച്ചു നോക്കിയിട്ട് തന്റെ റൂമിലേക്ക് ചെന്നു
അവിടെയുണ്ടായിരുന്ന ടേബിളിൽ നിന്നും ഒരു ഫോട്ടോ എടുത്ത് നെഞ്ചോട് ചേർത്തുപിടിച്ചു.. അവന്റെ മനസിലേക്ക് പഴയ ഓർമ്മകൾ വരാൻ തുടങ്ങിയതും കണ്ണ് അടച്ചു അവൻ...

\"മാത്യു ഇച്ചായ...അവന്റെ ഉള്ളിലെ അഗ്നി ഇല്ലാതെയാക്കാൻ അവന്റെ പാതി വരണം... അവളെ കൊണ്ടേ അവനെ മാറ്റിയെടുക്കാൻ പറ്റുള്ളൂ...\"

\"അതിന് ആര് വരുമെന്ന എൽസി നീ പറയുന്നത്...അന്ന് അവനെ നമ്മളുടെ കൈയിൽ കിട്ടുമ്പോൾ അവന്റെ അവസ്ഥ എന്തായിരുന്നുവെന്ന് നിനക്കറിയില്ലേ...\"

\"ഹ്മ്മ്..\" ഏതൊരു ഓർമയിൽ അവളുടെ കണ്ണീർ വന്നു...

\"നീ പറഞ്ഞതുപോലെ അവന്റെ ജീവിതത്തിലേക്ക്  കടന്നുവരും അവൾ...രാവണനെ ദേവൻ ആക്കാനായി...\"

\"ഹ്മ്മ്.. ആ നിമിഷത്തിന് വേണ്ടിയാ ഞാൻ കാത്തിരിക്കുന്നത്....\"മാത്യു ഇതുപറഞ്ഞ് ദേവിന്റെ റൂമിലേക്ക് ചെന്നു... അവന്റെ മുടിയിളകളിൽ തലോടുമ്പോളാണ് അവൻ നെഞ്ചിൽ ചേർത്തുപിടിച്ച ഫോട്ടോ ശ്രദ്ധിച്ചത്...

[തന്റെ ഏറ്റവുമടുത്ത സൃഹുത്തായ
നിരഞ്ജന്റെയും ഗ്രീഷ്മയുടെയും രണ്ടുമക്കളിൽ ഒരാളാണ് ദേവാനന്ദ് എന്ന ദേവയും ഗൗതമി എന്ന ഗീതുവും...നിരഞ്ജനും ഗ്രീഷ്മയും ബിസിനസ്‌ ഐക്കൺസ് ആണ്]...ഒരു ദിവസം താനും ദേവയും വീട്ടിലേക്ക് വരുമ്പോൾ കണ്ടത് രക്തത്തിൽ  കുളിച്ചുകിടക്കുന്ന തന്റെ കൂട്ടുകാരനെയും കുടുംബത്തെയും ആണ്...

അന്ന് ദേവ കരഞ്ഞതും ഇന്നും മനസിൽ നിന്നും മായാതെ നിൽക്കുന്നു... ഒരു രാത്രി കൊണ്ട് അനാഥൻ ആയവൻ...

തോളിൽ ഒരു കൈസ്പർശം അറിഞ്ഞപ്പോളാണ് താൻ കരയുക ആണെന്ന് മനസിലായത്...

\"ഇച്ചായാ.. എന്ത് പറ്റി...\"

\"ഒന്നില്ലടി ഞാൻ പഴയ കാര്യങ്ങൾ ഓർത്തതാ...\"

\"ഹ്മ്മ്..\"

\"ഇച്ചായാ  നമ്മളുടെ  റോബർട്ട് വിളിക്കുന്നുണ്ട്...\" എന്ന് പറഞ്ഞ് എൽസി തന്റെ ഫോൺ കൊടുത്തു...തന്റെ മകൻ പറഞ്ഞത് കേട്ടതും അയാളുടെ കൈയിൽ നിന്നും ഫോൺ നിലത്തേക്ക് വീണു...ഫോൺ നിലത്തു നിന്ന് എടുത്ത് സംസാരിച്ചു...
അപ്പോളാണ് മാത്യുവിന്റെ അടുത്തേക്ക് എൽസി വന്നതും അയാൾ ഏതൊരു ഓർമയിൽ പറഞ്ഞു...

    \"ദേവാനന്ദിനെ മാറ്റാനായി അവൾ വരണം... അവന്റെ പാതിയായി... അവൾ വന്നില്ലെങ്കിൽ നമ്മൾക്ക് ദേവിനെ എന്നേക്കുമായി നക്ഷ്ടപ്പെടും.. \"

\"ഇച്ചായൻ എന്താ പറയുന്നത് \"

\"ഞാൻ പറഞ്ഞത് മനസിലായില്ലേ നിനക്ക്.. ദേവ് ഇപ്പോ അസുരൻ ആയി മാറി.. തന്റെ കുടുംബത്തെ ഇല്ലാതെയാക്കിവരിൽ ഒരാളെ അവൻ പരലോകത്തേക്ക് അയച്ചു \"

\"ഇച്ചായൻ എന്താ പറഞ്ഞത്...\"

\"ഞാൻ പറഞ്ഞത് കേട്ടില്ലേ വിനായകിനെ ദേവ് കൊന്നു...\"

\"ഇച്ചായ.. വിനായകിന്റെ  കൊല്ലയാളി ദേവ് ആണെന്ന് അറിഞ്ഞാൽ അവനെ നമ്മൾക്ക് നക്ഷ്ടപ്പെടില്ലേ...\"

\"നീ ഒന്നും കൊണ്ടും പേടിക്കണ്ട.. അവനു ഒന്നും സംഭവിക്കില്ല... കാരണം അവനെ രക്ഷിക്കാൻ അവന്റെ പാതിയായി വരുന്നവളും അവന്റെയും അവളുടെ സൃഹുത്തും ഉണ്ടാകും...\" ഇത് പറഞ്ഞ് മാത്യു അയാളുടെ റൂമിലേക്ക് പോയി.. മാത്യു പറഞ്ഞതിന്റെ കാരണം എന്തെന്ന് ആലോചിക്കുക ആയിരുന്നു എൽസി ..

തുടരും.....

Characters

ദേവാനന്ദ് നിരഞ്ജൻ
ഗ്രീഷ്മ നിരഞ്ജൻ
ഗൗതമി നിരഞ്ജൻ

എൽസി മാത്യൂസ്
റോബർട്ട് മാത്യൂസ്
എബി മാത്യൂസ്

VILLAN GANG

വിനായക്
വിശ്വനാഥൻ
യാദവ്



❤️രാവണനും മാലാഖയും ഭാഗം 2❤️

❤️രാവണനും മാലാഖയും ഭാഗം 2❤️

4.2
4908

NM കോളേജ് ...ഇന്നിവിടെ ഫ്രഷേഴ്‌സ് ഡേ ആണ്..പരിപാടി anchor ചെയ്യുന്നതാണ് നമ്മളുടെ കഥനായികാ വർഷ...കോളേജ് പ്രൊഫസർ ആയ മാലതിയുടെയുംവേണുഗോപാലിന്റെയും ഒരേയൊരു മകൾ.. ഇവിടെ BA മൾട്ടിമീഡിയ ഫൈനൽ ഇയർ ഡിഗ്രി സ്റ്റുഡന്റ് ആണ്.. ആർട്ടസിലും പഠിപ്പിലും ഒരേപോലെ മികവ് പുലർത്തുന്നവൾ ആയതുകൊണ്ട് എല്ലാവർക്കും പ്രിയങ്കരി ആണ് വർഷ...ഫ്രഷേഴ്‌സ് ഡേ കഴിഞ്ഞതും അവൾ തന്റെ ക്ലാസ്സിലേക്ക് ചെന്നു...കുറച്ചുനേരം കഴിഞ്ഞതും അവളുടെ എന്തിരാളി ദക്ഷ വന്നു.. പ്രമുഖ ബിസിനസ്‌ മാൻ വിശ്വനാഥിന്റെയും ശാലിനിയുടെയും രണ്ടുപെൺ മക്കളിൽ ഒരാൾ..രണ്ടാമത്തെ മകൾ ദിവ്യ ഇതേ കോളേജിലെ ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആണ്...ദക്ഷാ വന്