NM കോളേജ് ...
ഇന്നിവിടെ ഫ്രഷേഴ്‌സ് ഡേ ആണ്..
പരിപാടി anchor ചെയ്യുന്നതാണ് നമ്മളുടെ കഥനായികാ വർഷ...കോളേജ് പ്രൊഫസർ ആയ മാലതിയുടെയും
വേണുഗോപാലിന്റെയും ഒരേയൊരു മകൾ.. ഇവിടെ BA മൾട്ടിമീഡിയ ഫൈനൽ ഇയർ ഡിഗ്രി സ്റ്റുഡന്റ് ആണ്.. ആർട്ടസിലും പഠിപ്പിലും ഒരേപോലെ മികവ് പുലർത്തുന്നവൾ ആയതുകൊണ്ട് എല്ലാവർക്കും പ്രിയങ്കരി ആണ് വർഷ...
ഫ്രഷേഴ്‌സ് ഡേ കഴിഞ്ഞതും അവൾ തന്റെ ക്ലാസ്സിലേക്ക് ചെന്നു...കുറച്ചുനേരം കഴിഞ്ഞതും അവളുടെ എന്തിരാളി ദക്ഷ വന്നു.. പ്രമുഖ ബിസിനസ് മാൻ വിശ്വനാഥിന്റെയും ശാലിനിയുടെയും രണ്ടുപെൺ മക്കളിൽ ഒരാൾ..രണ്ടാമത്തെ മകൾ ദിവ്യ ഇതേ കോളേജിലെ ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആണ്...
ദക്ഷാ വന്നിട്ടും അവളെ മൈൻഡ് ചെയ്യാതെ സൃഹുത്തായ ദീപക്കിനോട് സംസാരിക്കുന്ന തിരക്കിലായിരുന്നു വർഷ.അവൾ തന്നെ മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടതും അവിടെയുണ്ടായിരുന്ന ഡെസ്കിൽ ശക്തിയായി അടിച്ചതും വർഷയും ദീപക്കും ഒരേപോലെ നോക്കി..
\"ഡീ.. നിനക്ക് എന്തെ ഞാൻ വിളിച്ചാൽ മൈൻഡ് ചെയ്യാൻ ഇത്ര ബുദ്ധിമുട്ട്??\"ദക്ഷാ ദേഷ്യത്തോടെ ചോദിച്ചു...
\"നിനക്ക് എന്ത് വേണം... ഞങ്ങൾ ഇവിടെ ഒരു കാര്യം സംസാരിക്കുന്നത് നിനക്ക് കണ്ടുകൂടെ മിസ്. ദക്ഷ വിശ്വനാഥൻ..\" ഇതുപറഞ്ഞ് അവൾ ദീപക്കുമായി സംസാരിക്കുന്നത് തുടർന്നു...ഇതുകൂടി ആയതും ദക്ഷയുടെ ദേഷ്യം കൂടിയതും അവൾ വർഷയുടെ കൈയിൽ പിടിച്ചു..വർഷ അവളുടെ കൈമാറ്റാൻ നോക്കിയെങ്കിലും ദക്ഷയുടെ പിടി മുറുകയാണ് ചെയ്യതത് വർഷയുടെ കൈ വേദനിക്കാൻ തുടങ്ങിയതും അവൾ നെറ്റികൊണ്ട് ശക്തിയായി ദക്ഷയുടെ നെറ്റിയിൽ ഇടിച്ചതും വർഷയുടെ കൈയുള്ള പിടി ദക്ഷ വീട്ടിരുന്നു....
\"ഇനിയെങ്ങാനും എന്റെ മേലിൽ നിന്റെ കൈ വെച്ചാൽ എന്റെ യഥാർത്ഥ മുഖം നീ കാണും.. വർഷ വേണുഗോപാൽ വെറും വാക്ക് പറയാറില്ല..നിനക്ക് എന്നോട് ശത്രുത എന്തിനെന്നു എനിക്കറിയില്ല... പക്ഷേ ഇനിയും എന്റെ പിന്നാലെ വന്നാൽ ഈ വർഷ എന്താ ചെയ്യുക എന്നറിയില്ല...അപ്പോ മോൾ ചെല്ല്...\" ഇതുപറഞ്ഞ് വർഷയും ദീപക്കും അവിടെ നിന്നും നടന്നു നീങ്ങി...
പക്ഷേ അവർ അറിഞ്ഞിരുന്നില്ല തങ്ങളോടുള്ള ദേഷ്യം പകയായി മാറിയത്...
\"നീ നോക്കിക്കോ വർഷ .. നിന്നെയും ദീപക്കിനെയും ഞാനെന്റെ അച്ഛന്റെ കാൽ കിഴിൽ കൊണ്ടുവരും...ഇപ്പോ എന്നോട് ചെയ്തതിനു നീ അനുഭവിക്കും...\"വർഷ പോയ വഴിയേ പറഞ്ഞു...
ഇതൊക്കെ തന്റെ ലാപ്പിൽ ഇരുന്ന് കണ്ടതും ദേവിന്റെ മുഖത്തൊരു ക്രൂരത നിറഞ്ഞ ചിരി വിരിഞ്ഞു....
\"ദേവ്.. നിനക്ക് എങ്ങനെ ഈ വീഡിയോസ് കിട്ടി..\"
\"ജീവാ.. എന്റെ സൃഹുത്തുക്കളിൽ ചിലർ ദക്ഷയുടെ ക്ലാസ്സിൽ പഠിക്കുന്നുണ്ട്.. പിന്നെ അവളുടെ അനിയത്തിയുടെ ക്ലാസിലും.. \"
\"ദേവാ.. വർഷക്ക് എന്തെങ്കിലും പറ്റുമോ...ദക്ഷക്കും അവളുടെ അച്ഛന്റെ സ്വഭാവമാണ്...\"
\"എനിക്കറിയാം.. എന്റെ പാതിക്ക് ഒന്നും സംഭവിക്കില്ല..സംഭവിക്കാൻ പോകുന്നത് അവൾക്കാണ് ദക്ഷക്ക്... അവൾക്ക് വേദനിക്കുമ്പോൾ അവളുടെ അച്ഛനും വേദനിക്കും....കാരണം അയാളുടെ ബലഹീനത അവൾ ആണ്...\"
\"ദേവ്.. നിന്റെ മനസ്സിലെന്താ...\"
\"ജീവ.. അതൊക്കെ ഞാൻ സമയം ആകുമ്പോൾ പറയാം.. പക്ഷേ ഞാൻ എന്ന് ആണോ NM കോളേജിൽ എത്തുക.. അന്നായിരിക്കും ഞാൻ നിന്നോട് എന്റെ മനസിലുള്ളത് പറയുക... അതുവരെ നീ കാത്തിരിക്കണം...\"ഇതുപറഞ്ഞ് ദേവ് തന്റെ ലാപ്പിൽ ഓരോന്നും ചെയ്യാൻ തുടങ്ങി....
ഇതേസമയം കോളേജിൽ...
ദക്ഷയുമായി വഴക്ക് ഇട്ട് വർഷയും ദീപക്കും ചെന്നത് ക്യാന്റീനിലേക്ക് ആണ്..
\"ഡി.. അവൾ വെറുതെ ഇരിക്കില്ല... നമ്മളെ ദ്രോഹിക്കാൻ എന്തെങ്കിലും ചെയ്യും...\" ദീപക്ക് ചെറു ടെൻഷനോട് പറഞ്ഞു...
\"അതിന് നമ്മൾക്ക് ഒന്നും പറ്റില്ല... കാരണം നമ്മളുടെ രക്ഷകൻ കൂടെയുണ്ട്... ഒരു നിഴലായി...നിനക്കറിയാലോ ദക്ഷ എന്നെ ദ്രോഹിക്കാൻ ശ്രമിക്കുമ്പോളെല്ലാം രക്ഷകൻ ആയി വരുന്നവനെ പറ്റി ഞാൻ പറഞ്ഞിട്ടില്ലേ... അയാൾ ആരാ ആണെങ്കിലും എനിക്ക് എന്തെങ്കിലും സംഭവിക്കുന്നത് ആൾക്ക് സഹിക്കാൻ കഴിയില്ല.. കാരണം എന്റെ ജീവിതം തന്നെ അയാളുടെ കൈയിലാ...\"
അൽപസമയത്തെ നിശബ്‍തക്കുശേഷം ദീപക്ക് അവളോട് ചോദിച്ചു..
\"നീ അവനെ പ്രണയിക്കുന്നുണ്ടോ???\"
\"അറിയില്ല... പക്ഷേ ഒന്ന് മാത്രം പറയാം.. അയാൾ എനിക്ക് ആരൊക്കെ ആണ്... \"
\"നിനക്ക് പേരും നാടും അറിയാത്തവനെ എങ്ങനെ പ്രണയിക്കാൻ കഴിയുന്നു...\"
\"പ്രണയം അത് ഒറ്റ നിമിഷം കൊണ്ട് തോന്നുന്നതാ... ആദ്യമായി കാണുമ്പോൾ തന്നെ ഹൃദയമിടിപ്പ് കൂടും... അയാളുടെ ചിരി അല്ലെങ്കിൽ മുഖം ഹൃദയത്തിൽ സ്ഥാനം ഉറപ്പിക്കും..അയാൾ നമ്മളെ നോക്കുമ്പോൾ അയാളുടെ കണ്ണുകൾ നമ്മളുടെ കണ്ണിനോട് കഥ പറയും...\"
\"എന്റെ പൊന്ന് വർഷേ .. നീ പറഞ്ഞത് എന്തെന്ന് എനിക്ക് മനസിലായില്ല...\"
\"നിനക്ക് ആരോടുമെങ്കിലും പ്രണയം
തോന്നുമ്പോൾ ഞാൻ പറഞ്ഞതിന്റെ അർത്ഥം എന്തെന്ന് മനസിലാവും...\"
\"ഹ്മ്മ്..\"
കുറച്ചുനേരം ക്യാന്റീനിൽ സംസാരിച്ചശേഷം അവർ ക്ലാസ്സിലേക്ക് പോയി...
തുടരും.....