Aksharathalukal

❤️രാവണനും മാലാഖയും ഭാഗം 3❤️

തന്റെ ഓഫീസിൽ ഫയൽസ് നോക്കുക ആയിരുന്നു ദേവ്.. അപ്പോളാണ് റോബർട്ട് വന്നത്...

\"ആരിത് റോബർട്ടോ ..\"

\"ദേവാ...ഒരു കാര്യം പറയാൻ വന്നതാ...\"

\"എന്ത് കാര്യം \"ഫയൽസിൽ നിന്നും തലയുർത്തികൊണ്ട് ചോദിച്ചു...

\"വിശ്വനാഥൻ അന്വേഷണം തുടങ്ങി...\"

\"ഹ്മ്മ്..\"

\"ദേവാ..വിനായ്കിനെ കൊന്നത് നീ ആണെന്ന് അറിയുമ്പോൾ വിശ്വ വെറുതെ ഇരിക്കില്ല.. നിന്നെ കൊല്ലണം അയാൾ മടിക്കില്ല ...\"

\"എന്റെ മരണം ഞാൻ എപ്പോളെ പ്രതീക്ഷിക്കുന്നതാ... എനിക്ക് എന്റെ അച്ഛനും അമ്മയ്ക്കും സഹോദരിയുടെ അടുത്തേക്ക് പോയാൽ മതിയെന്ന എന്റെ ചിന്ത...!
ഇതുകേട്ടതും റോബർട്ട് അവന്റെ ഷർട്ടിന്റെ കൊള്ളറിൽ പിടിച്ചുകൊണ്ടു ദേഷ്യത്തോടെ ചോദിച്ചു \"അപ്പോ ഞാനും അപ്പച്ചനും അമ്മയും എബിനും നിനക്കാരാ...\"

ഷർട്ടിലുള്ള പിടി അയച്ചുകൊണ്ട് റോബർട്ട് വീണ്ടും തുടർന്നു \"നിന്നെ ഞാൻ എന്റെ സ്വന്തം സഹോദരൻ ആയിട്ടാ കാണുന്നത് എന്റെ അപ്പച്ചനും അമ്മയും സ്വന്തം മകൻ ആയിട്ട്...എന്നിട്ടും നീ ഒറ്റക്ക് ആണെന്ന് തോന്നിയോ ഡാ പറയടാ...\"

\"ഇച്ചാ.. ഞാൻ പെട്ടന്ന് വന്ന സങ്കടത്തിൽ പറഞ്ഞതാ...ആ പഴയ ദേവൂട്ടൻ എന്ന് മരിച്ചതാ... ഇപ്പോ ഇച്ഛന്റെ മുന്നിൽ നിൽക്കുന്നത് ചെകുത്താൻ ആയിട്ടാണ്...എന്റെ സന്തോഷം ഇല്ലാതാക്കിയവരെ വെറുതെ വിടാൻ മാത്രം അത്രയും പാവമല്ല... എന്റെ കുടുംബം നക്ഷ്ടപ്പെട്ടപ്പോൾ ഉണ്ടായ വേദന അയാൾ അറിയണം... \" ഇതുപറഞ്ഞ് തീരുമ്പോളേക്കും അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു.. റോബർട്ടിന്റെ മറുപടി കേൾക്കാതെ അവൻ തന്റെ ക്യാമ്പിനിൽ നിന്നും പോയി...

🕳️🕳️🕳️🕳️

നിർത്താതെയുള്ള ഫോൺവിളി കെട്ടിട്ടാണ് അയാൾ ലാപ്പിൽ നിന്നും തലയുർത്തിയതും ഫോൺ ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും അയാൾ വിയർക്കാൻ തുടങ്ങി...

\"എന്ത് പറ്റി വിശ്വയേട്ടാ...\"

\"ശാലു.. നമ്മളുടെ വിനായകിന്റെ ഡെഡ് ബോഡി കിട്ടി.. ആരോ കൊന്നതിനുശേഷം റെയിൽ പാളത്തിൽ കൊണ്ടുവന്ന് ഉപേക്ഷിച്ച നിലയിലായിരുന്നു അവന്റെ ഡെഡ് ബോഡി.. അവന്റെ ശരീരത്തിൽ ധാരാളം മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോലീസ് ഓഫീസർസ് പറഞ്ഞു...\"

\"ആർക്ക് ആയിരിക്കും അവനോട് ഇത്രക്കും ദേഷ്യം ഉള്ളത്...\"

\"അറിയില്ല... ഇനി യാദവ് വെറുതെ വിളിക്കുമ്പോ എന്ത് മറുപടി
പറയുമെന്നറിയില്ല...\"

\"നമ്മൾക്ക് പോകണ്ടേ അവനെ കാണാൻ...\"

\"ഹ്മ്മ്..\"

ശാലിനിയും വിശ്വനാഥനും കൂടി വിനായ്ക്കിന്റെ വീട്ടിലേക്ക് പോകുക ആണ്... ശാലിനിയുടെ മനസിൽ താൻ സഹോദരനെപോലെ കണ്ടവനെ കൊന്നവനോടുള്ള ദേഷ്യം തോന്നി....

വണ്ടി നിർത്തുന്ന ശബ്ദം കേട്ടാണ് ശാലിനി സ്വബോധത്തിലേക്ക് കൊണ്ടുവന്നത്...

കാറിൽ നിന്നിറങ്ങി നടക്കുമ്പോളും വിശ്വയുടെ മനസിൽ വിനായക്കിനെ കൊന്നത് ആരെന്നുള്ള ചിന്തയായിരുന്നു...

ഈസമയം അവരുടെ പിന്നാലെ അവനും ഉണ്ടായിരുന്നു..

തുടരും.....



❤️രാവണനും മാലാഖയും ഭാഗം 4❤️

❤️രാവണനും മാലാഖയും ഭാഗം 4❤️

4.3
3759

ഈസമയം അവരുടെ പിന്നാലെ അവനും ഉണ്ടായിരുന്നു.. തുടർന്നു വായിക്കുക... \" ഡാ.,ഞാൻ പറഞ്ഞത് ഓക്കെ അല്ലേ.\"ദേവ്  co സീറ്റിൽ ഇരിക്കുന്ന ജീവയോട് ചോദിച്ചു... \"അതൊക്കെ എപ്പോളെ റെഡി.. വീട്ടിലേത്തുമ്പോളേക്കും ആ ന്യൂസ്‌ കണ്ട് വിശ്വയും അവന്റെ ഭാര്യയും ഞെട്ടുന്നത് കാണാം ...\"ജീവ \"ദേവ് അവർക്ക് കൊടുക്കുന്ന സാമ്പിൾ പണി.. ഇനിയാണ് യഥാർത്ഥ പണികൾ കൊടുക്കാൻ പോകുന്നത്...വിശ്വയുടെ സാമ്രാജ്യം ഓരോന്നും ഇല്ലാതെയാകുന്നത് അയാൾ കാണണം... എന്നിട്ട് വേണം എനിക്ക് എന്റെ കാൽ കിഴിൽ കൊണ്ടുവരണം...\" ദേവ് കാർ സ്റ്റിയങ്ങിൽ അടിച്ചു... വിശ്വയും അവന്റെ ഭാര്യയും വിനായക്കിന്റെ വീട്ടിൽ നിന്നും മടങ്ങി പോകുന്നതുവ