Aksharathalukal

❤️രാവണനും മാലാഖയും ഭാഗം 9❤️

ഓരോന്നും ആലോചിച്ചു ഇരുന്നതുകൊണ്ട് സമയം പോയത് അറിഞ്ഞില്ല എബി . നിർത്താതെയുള്ള ഫോൺ റിംഗ്
ചെയ്യുന്നതിന്റെ ശബ്ദം കേട്ടാണ് എബി സ്വബോധത്തിലേക്ക് വന്നത്... ഫോൺ ഡിസ്പ്ലേയിൽ ദിവ്യ കൊല്ലിങ് എന്ന് കണ്ടതും ചെറുചിരിയോടെ ഫോണെടുത്തു സംസാരിക്കാൻ തുടങ്ങി...

\"ഹായ്...ഇച്ചാ ..എത്രനേരമായി ഞാൻ വിളിക്കുന്നു...\"

\"ഞാൻ ഇപ്പോളാ ഫോണിൽ നിന്റെ കോൾ കണ്ടത്...നിന്നെ വിളിക്കാൻ തുടങ്ങുമ്പോളേക്കും നീ വിളിച്ചു.. എന്തെങ്കിലും സീരിയസ് മാറ്റർ പറയാൻ ആണോ നീ വിളിച്ചത്...\"

\"അതേ ഇച്ചായാ.. ഒരു സീരിയസ് മാറ്റർ പറയാൻ വേണ്ടിയാ ഞാൻ വിളിച്ചത്...അതൊക്കെ അവിടെ നിൽക്കട്ടെ
. എന്റെ ഇച്ചായനു എന്ത് പറ്റി ശബ്ദം ഒക്കെ വല്ലാതെ ഇരിക്കുന്നത്....\"

\"ഒന്നില്ലടി.. ചെറിയൊരു തലവേദനയുണ്ട്.. അതാ ശബ്ദം ഇങ്ങനെ ഇരിക്കുന്നത്... നീ വിളിച്ച കാര്യം പറ...\"

\"ഞാനത് പിന്നെ പറയാം.ഇപ്പോ ഇച്ചായൻ ചെന്ന് റസ്റ്റ്‌ എടുക്ക്..\"

\"നീ കാര്യം പറയാതെ ഞാനെങ്ങനെ റസ്റ്റ്‌ എടുക്കും.. \"

\"അച്ഛൻ ഞങ്ങളെ ഇവിടെ നിന്നും മാറ്റാൻ പോവാ.. \"

\"വാട്ട്...നീ എന്താ പറയുന്നതെന്ന് വല്ല വിചാരം ഉണ്ടോ...\"

\"ഉണ്ട്... പൂർണബോധത്തോടെ ആണ് ഞാൻ പറയുന്നത്..ഇന്ന് നടന്ന സംഭവത്തിന്റെ വെളിച്ചത്തിലാണ് അച്ഛൻ ഇങ്ങനെയൊരു തീരുമാനം എടുത്തത്..എന്നെ ചെറിയച്ഛന്റെ വീട്ടിലേക്ക് പറഞ്ഞുവിടാനുള്ള തീരുമാനത്തിലാണ്.. ദക്ഷ ചേച്ചിയെ അച്ഛന്റെ കൂടെ നിർത്താനും...\"

\"ഹ്മ്മ്.. അപ്പോ നിന്റെ ക്ലാസ് പോകില്ലേ.. അപ്പോ എന്ത് ചെയ്യും...\"

\"അതിനൊക്കെ അച്ഛനും അമ്മയും വഴി കണ്ടുപിടിച്ചുവെന്ന പറഞ്ഞത്... യാദവ് ചെറിയച്ഛന്റെ വീട്ടിലേക്ക് പോവാൻ എനിക്ക് പേടിയാ... കാരണം അയാൾ നിസാരകാരൻ അല്ല..പല ക്രിമിനൽസും അയാളുടെ ആളുകൾ ആണ്..\"

\"നീ ഇത് എന്താ പറയുനത്...\" എബി ചെറുസംശയത്തോടെ അവളോട് തിരക്കി....

\"എന്റെ ഗീതുട്ടിയെ കൊന്നത് അച്ഛൻ ആണെങ്കിലും അച്ഛന്റെ കൂടെ എന്റെ ചെറിയച്ഛൻ ഉണ്ടായിരുന്നു....ചെറിയച്ഛൻ എപ്പോളും ഗീതുട്ടിയെ കണ്ടത് തെറ്റായ രീതിയിൽ ആയിരുന്നു.. ഒടുവിൽ...... നിരഞ്ജൻ അങ്കിളും മാളവിക ആന്റിയും ഇല്ലാത്തനേരം നോക്കി.. എന്റെ... ഗീതുട്ടിയെ...... അവർ.... ഒരു ദയകൂടാതെ ഇല്ലാതെയാക്കി... ഗീതുട്ടിയെ ദ്രോഹിക്കുന്നത് കണ്ട് വന്ന അങ്കിളിനെയും ആന്റിയെയും അയാളും കൂട്ടരും കൂടി ഇല്ലാതെയാക്കി... \" ഇതുപറഞ്ഞു തീരുമ്പോളേക്കും ദിവ്യ കരഞ്ഞുപോയിരുന്നു..

ദിവ്യ പറഞ്ഞകാര്യങ്ങളെല്ലാം എബിയിൽ വിശ്വയോടും യാദവിനോടുമുള്ള ദേഷ്യം ജനിപ്പിച്ചു...ഫോൺ കട്ട്‌ ചെയ്ത് തിരിഞ്ഞുനോക്കിയപ്പോ കണ്ടത് തന്നെ നോക്കികൊണ്ട് നിൽക്കുന്ന ദേവിനെയും റോബെർട്ടിനേയും ആയിരുന്നു .....

തുടരും......



❤️രാവണനും മാലാഖയും ഭാഗം 10❤️

❤️രാവണനും മാലാഖയും ഭാഗം 10❤️

4.5
3489

അവരെ കണ്ടതും എബിയുടെ മനസിലേക്ക് അവർ താൻ പറഞ്ഞതെല്ലാം കേട്ട് കാണുമോ എന്നൊരു ചിന്ത വന്നു...അവരെ കണ്ടതിന്റെ പതർച്ച മാറ്റിവെച്ച് അവരോട് സംസാരിക്കാൻ തുടങ്ങി.. അവന്റെ മുഖഭാവം കണ്ടതും തന്നിൽ നിന്നും എന്തോ മറച്ചുവെക്കുന്നുണ്ടെന്ന് ദേവിനു മനസിലായി...\"എബി നിനക്കെന്താ ടെൻഷൻ.. എന്തെങ്കിലും പ്രശ്നമുണ്ടോ \" റോബർട്ട്‌\"അങ്ങനെ ചോദിച്ചാൽ ഒരു പ്രശ്നമുണ്ട്...\" എബി\"എന്ത് പ്രശ്നം...\" ദേവ്\"അതുപിന്നെ.. ദിവ്യയെ വിശ്വനാഥൻ മാറ്റി നിർത്തുക ആണ്. അതും അവളുടെ ചെറിയച്ഛന്റെ വീട്ടിലേക്ക്...ഇപ്പോ ഇതുപറഞ്ഞുകൊണ്ട് ദിവ്യ വിളിച്ചിരുന്നു......\" എബി\"അപ്പോ ദക്ഷയെ മാറ്റുന്നില്ലേ അയാൾ.?\" ദേവ് \"അതറ