Aksharathalukal

❤️രാവണനും മാലാഖയും ഭാഗം 10❤️

അവരെ കണ്ടതും എബിയുടെ മനസിലേക്ക് അവർ താൻ പറഞ്ഞതെല്ലാം കേട്ട് കാണുമോ എന്നൊരു ചിന്ത വന്നു...അവരെ കണ്ടതിന്റെ പതർച്ച മാറ്റിവെച്ച് അവരോട് സംസാരിക്കാൻ തുടങ്ങി.. അവന്റെ മുഖഭാവം കണ്ടതും തന്നിൽ നിന്നും എന്തോ മറച്ചുവെക്കുന്നുണ്ടെന്ന് ദേവിനു മനസിലായി...

\"എബി നിനക്കെന്താ ടെൻഷൻ.. എന്തെങ്കിലും പ്രശ്നമുണ്ടോ \" റോബർട്ട്‌

\"അങ്ങനെ ചോദിച്ചാൽ ഒരു പ്രശ്നമുണ്ട്...\" എബി

\"എന്ത് പ്രശ്നം...\" ദേവ്

\"അതുപിന്നെ.. ദിവ്യയെ വിശ്വനാഥൻ മാറ്റി നിർത്തുക ആണ്. അതും അവളുടെ ചെറിയച്ഛന്റെ വീട്ടിലേക്ക്...ഇപ്പോ ഇതുപറഞ്ഞുകൊണ്ട് ദിവ്യ വിളിച്ചിരുന്നു......\" എബി

\"അപ്പോ ദക്ഷയെ മാറ്റുന്നില്ലേ അയാൾ.?\" ദേവ് 

\"അതറിയില്ല...\" റോബർട്ട്‌

\"ക്ഷയെ മാറ്റില്ല അയാൾ... കാരണം അയാൾക്ക്‌  ദക്ഷ എപ്പോളും കൂടെ വേണമെന്നുള്ളത് കൊണ്ടാണ്..അവളെ മാറ്റി നിർത്താതെ ദിവ്യയെ മാറ്റി നിർത്തുന്നത് ..ചുറ്റും ശത്രുക്കൾ ഉള്ളതുകൊണ്ട് തന്റെ പ്രിയപുത്രിയെ കൊല്ലുമോ എന്നൊരു ചിന്ത അയാൾക്കുണ്ട്...ദിവ്യയെ കുറച്ചു അവർക്ക് ചിന്ത ഇല്ല...അതുകൊണ്ടാണല്ലോ
ദിവ്യയെ മാറ്റി നിർത്തുന്നത്...\" ദേവ്...

\"ദിവ്യ അവളുടെ ചെറിയച്ഛന്റെ വീട്ടിലേക്ക് എത്തില്ല..അവൾ ഇപ്പോ  ഉള്ളത് ഏറ്റവും കൂടുതൽ സംരക്ഷണം ലഭിക്കുന്ന സ്ഥലത്താണ് ഉള്ളത്...\" ദേവ്

\"അപ്പോ നിന്റെ അടുത്തുണ്ടോ ദിവ്യ...\" റോബർട്ടും എബിയും ഒരേ സ്വരത്തിൽ അവനോട് ചോദിച്ചു...

\"വിശ്വയോടുള്ള ദേഷ്യം അയാളുടെ മക്കളോട് തീർക്കുന്ന സ്വഭാവം എനിക്കില്ല... പക്ഷെ ദക്ഷ എന്റെ പെണ്ണിനെ വേദനിപ്പിച്ചാൽ ഞാൻ ഈ തത്വം മറക്കും ഞാൻ...കാരണം അവളെ സന്തോഷിപ്പിക്കാനും വേദനിപ്പിക്കാനും എനിക്ക് മാത്രമേ അവകാശമുള്ളൂ...\" ദേവ് ഇതുപറഞ്ഞ് തന്റെ റൂമിലോട്ട് പോയി...

\"ഇച്ചായാ... ദിവ്യ പറഞ്ഞത് മുഴുവൻ പറഞ്ഞില്ല ഞാൻ...\"

\"അവൾ പിന്നെ എന്ത് പറഞ്ഞു...\"

എബി ദിവ്യ പറഞ്ഞെതെല്ലാം റോബർട്ടിനോട് പറഞ്ഞു.. എല്ലാം കേട്ടു കഴിഞ്ഞതും അവിടെയുണ്ടായിരുന്ന ബെഡിൽ ഇരുന്നു...
റോബർട്ടിന്റെ കരം കൂട്ടിപ്പിടിച്ചുകൊണ്ട് എബി വീണ്ടും തുടർന്നു....

    \"ഇച്ചായാ... നമ്മളുടെ ഗീതുട്ടിയെ കൊന്നവരെ വെറുതെ വിടരുത്... ഗീതുട്ടി അനുഭവിച്ച അതേ വേദന അവരും അനുഭവിക്കണം....കൊല്ലാതെ കൊല്ലണം ആ  ###മക്കളെ.... അതും ഈ ലോകത്തെ ഏറ്റവും വലിയ വേദന എന്തെന്ന് അറിഞ്ഞുവേണം അവർ ഇല്ലാതെയാകാൻ...\"

എബിയുടെ ഇങ്ങനെയുള്ള ഭാവം ആദ്യമായി കാണുക ആയിരുന്നു റോബർട്ട്‌... പൊതുവെ ശാന്തസ്വഭാവം ഉള്ളവന്റെ മനസിൽ നിന്നും വാക്കുകൾ റോബർട്ടിനെ ഞെട്ടിച്ചിരുന്നു.. അപ്പോളും അവന്റെ മനസിൽ എബിയെയും ദേവിനെയും ജീവനുതുല്യം സ്നേഹിക്കുന്ന ദിവ്യയുടെയും വർഷയുടെയും 
മുഖമാണ് തെളിഞ്ഞത്....

\"എബി.... ജീവിക്കാൻ ആയാലും മരിക്കാൻ ആയാലും നമ്മൾ ദേവിന്റെ കൂടെ നിൽക്കും... \" ഇതുപറഞ്ഞ് റോബർട്ട്‌ തന്റെ മുറിയിലേക്ക് ചെന്നു...

❄️❄️❄️❄️❄️

\"മാത്യു ഇച്ചായാ ഞാനൊരു കാര്യം ചോദിച്ചോട്ടെ.. അന്ന് നിരഞ്ജൻ മരിക്കുന്ന ദിവസം നിങ്ങൾ എന്താ സംസാരിച്ചത്...\"

\"ഇതിപ്പോ ചോദിക്കാൻ കാരണം...\"

\"എനിക്ക് അന്ന് പറഞ്ഞത് മനസിലായില്ല...\"

\"ഉം..\"

\"അന്ന് ഏട്ടൻ വിശ്വനാഥൻ കൊല്ലുമെന്ന് പറഞ്ഞപ്പോ എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ വന്നു... അങ്ങനെ ഒരു നിഴലായി ഏട്ടൻ പോലുമറിയാതെ ഞാൻ കൂടെ ഉണ്ടായിരുന്നു...വർഷങ്ങൾക്കുശേഷം ഏട്ടന്റെ കോൾ വന്നപ്പോ സന്തോഷത്തോടെ ചെന്നതായിരുന്നു ഞാൻ.. അപ്പോളാണ് മരിച്ചുകിടക്കുന്ന ഏട്ടനെയും ഏട്ടത്തിയെയും കണ്ടത്...\"

\"ഇച്ചായൻ പറഞ്ഞത് നിരുവേട്ടൻ മരിച്ചത് തലയിൽ അടികിട്ടിയിട്ട് അല്ലേ..അപ്പോ ഗ്രീഷ്മയും ഗീതുട്ടിയും മരിച്ചത് എങ്ങനെ???? എന്റെ ഊഹം ശരിയാണെങ്കിൽ അന്ന് സംഭവിച്ചത് മറ്റൊന്ന് ആയിക്കൂടെ... \"

\"നീ എന്താ ഉദ്ദേശിച്ചത്....\"

\"ഗീതുട്ടിയുടെ ദേഹത്തു മുറിവുകൾ ഉണ്ടായിരുന്നുവെന്നല്ലേ പറഞ്ഞത്.. അതുപോലെ ഗ്രീഷ്മയുടെയും ... അപ്പോ അവരെ റേപ്പ് ചെയ്തിട്ടുണ്ടെങ്കിൽ.....\"

\"സ്റ്റോപ്പ്‌ ഇറ്റ് എൽസി... നീ എന്തൊക്കെയാ പറയുന്നത്...അവരെ റേപ്പ് ചെയ്ത കൊന്നത് ആണെന്നോ... നീ വെറുതെ അറിയാത്ത കാര്യം വിളിച്ചു പറയരുത്....\" ഇതുപറഞ്ഞ് മാത്യൂസ് ഉമറത്തേക്ക് ചെന്നു.....


തുടരും.....


🔥രാവണനും മാലാഖയും ഭാഗം 11 🔥

🔥രാവണനും മാലാഖയും ഭാഗം 11 🔥

4.2
3267

\"സ്റ്റോപ്പ്‌ ഇറ്റ് എൽസി... നീ എന്തൊക്കെയാ പറയുന്നത്...അവരെ റേപ്പ് ചെയ്ത കൊന്നത് ആണെന്നോ... നീ വെറുതെ അറിയാത്ത കാര്യം വിളിച്ചു പറയരുത്....\" ഇതുപറഞ്ഞ് മാത്യൂസ് ഉമറത്തേക്ക് ചെന്നു.....തുടർന്നു വായിക്കുക......എൽസി പറഞ്ഞ കാര്യങ്ങൾ വീണ്ടും മാത്യൂസിന്റെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു... എൽസി പറഞ്ഞത് ആണോ അവരെ പോസ്റ്മാർട്ടം ചെയ്ത ഡോക്ടർ പറഞ്ഞത് ആണോ സത്യം.. ഒന്നും മനസിലാവുന്നില്ല... ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുണ്ട്.. അതിനുള്ള ഉത്തരം ലഭിക്കണം എന്നുണ്ടെങ്കിൽ നിരഞ്ജന്റെ വീട്ടിലേക്ക് പോകണം.. അവിടെനിന്നും എന്തെങ്കിലും ക്ലൂ കിട്ടാതെയിരിക്കില്ല... ഇനി അവരെ റേപ്പ് ചെയ്