Aksharathalukal

രുദ്ര

\"രുദ്ര..........\"
 അടുക്കളയിലേക്ക് നോക്കി വിഘ്നേഷ് വിളിച്ചു.
\" ചെവി കേൾക്കുന്നില്ല ഇവൾക്ക്.... രുദ്രാ...... \"
 അടുക്കളയിൽ ദോശക്കല്ലിൽ നോക്കി സ്വപ്നം കണ്ടിരിക്കുകയായിരുന്നു രുദ്ര.
\" ഓ ഇതാ വരുന്നു...... \" പിന്നെ അവൾ പതിയെ പിറുപിറുത്തു
\' എപ്പോഴും ഈ വിളി മാത്രം ഉണ്ടായാൽ മതി... ആരോടും പരാതിയുമില്ല പരിഭവവുമില്ല....\'
 അയാൾക്കുള്ള ചായയും പ്രാന്തനും എടുത്തു മേശപ്പുറത്ത് വെച്ച് അവൾ അടുക്കളയിലേക്ക് ഉച്ചയ്ക്കുള്ള ലഞ്ച് ബോക്സ് എടുത്തു വയ്ക്കാനായി പോയി.
\"രുദ്രാ......\"
 അവൾ അയാളുടെ ബാഗിലേക്കായി ലഞ്ച് ബോക്സും ഫയലുകളും റെഡി ചെയ്തുകൊടുത്തു.
 പിന്നെ അയാൾ പോകുവോളം അയാളെ തന്നെ നോക്കിയിരുന്നു.

 പോയിക്കഴിഞ്ഞതിനുശേഷം വാതിൽ അടച്ച് അവൾ അടുക്കളയിലേക്ക് നടന്ന അവളുടെ ദോശയും ചട്നിയും എടുത്ത് സോഫയിൽ വന്നിരുന്നു. ടിവി ഓൺ ചെയ്തു വെച്ചതിനുശേഷം ഫോണെടുത്തു
\' ഹാപ്പി ഫിഫ്ത് വെഡിങ് ആനിവേഴ്സറി \'
 അവൾ \'താങ്ക്സ്\' മെസ്സേജ്നൊപ്പം ഒരു ചിരിക്കുന്ന സ്മൈലി കൂടെ ചേർത്ത് പൂജയ്ക്ക് തിരിച്ചയച്ചു.
 പൂജയും രുദ്രയും ആയിരുന്നു ബെസ്റ്റ് ഫ്രണ്ട്സ്. പൂജ അറിയാത്തതൊന്നും രുദ്ര ക്കില്ല രോഹിത് ഒഴിച്ച്....

 രുദ്രയുടെ സ്കൂൾ കാലഘട്ടത്തിലാണ് രോഹിത്തിനെ പരിചയപ്പെടുന്നത്. ഇടയ്ക്ക് എവിടെയൊക്കെയോ വെച്ച് രോഹിത്തിനെ കാണാറുണ്ടായിരുന്നെങ്കിലും അവർ തമ്മിൽ ശരിക്കും പരിചയപ്പെടുന്നത് ഫേസ്ബുക്ക് വഴിയായിരുന്നു
 രോഹിത്തുമായുള്ള പരിചയം വളർന്ന് നല്ലൊരു സൗഹൃദത്തിലേക്ക് എത്തി. ഒരേ ദിശയിലേക്ക് നോക്കുന്ന കാഴ്ചപ്പാട് ആയതിനാൽ തന്നെ അവർ പെട്ടെന്ന് അടുത്തു. രോഹിത്തിനോട് പറയാത്തതൊന്നും തന്റെ ജീവിതത്തിൽ ഇല്ലെന്ന് വേണമെങ്കിൽ രുദ്രയ്ക്ക് പറയാം അത്രയേറെ അവർ അടുത്തിരുന്നു. വർഷങ്ങൾ കടന്നു പോകുന്നതിനൊപ്പം അവരുടെ സൗഹൃദവും അവരുടെ അടുപ്പവും കൂടിക്കൊണ്ടേ വന്നു.
 ഇത്രയേറെ വർഷമായിട്ടും അവർ ഒരു തവണ പോലും പരസ്പരം നേരിട്ട് സംസാരിച്ചിട്ടില്ല. ഒരേ സമയവും സാഹചര്യവും സന്ദർഭത്തിലും അവർ ഒരേ സ്ഥലത്ത് ഉണ്ടായിട്ടും പരസ്പരം കാണാൻ സാധിച്ചിരുന്നില്ല... അതിൽ നല്ല ദുഃഖവും ഉണ്ടായിരുന്നു.

 കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് രുദ്ര തന്റെ ഓർമ്മകളിൽ നിന്നും പുറത്തേക്ക് വന്നു
\" മാഡം ഗ്യാസ്... \"
\" ഓ ഞാൻ പൈസ എടുത്തിട്ട് വരാം \"
\" മാഡം ഗ്യാസ് എവിടെ വയ്ക്കണം\"
\" ദാ അവിടെ വെച്ചോളൂ \"
 അവൾ നേരെ അകത്തു പോയി ഗ്യാസിന്റെ പൈസ എടുത്ത് ആ പയ്യന് കൊടുത്തു. പിന്നെ പതിയെ ഗ്യാസ് എടുത്തു കൊണ്ടുവന്ന അടുക്കളയിലേക്ക് വെച്ചു. ഒഴിഞ്ഞ ഗ്യാസ് സിലിണ്ടർ പുറത്തേക്ക് എടുത്ത് ആ പയ്യന് കൊടുത്തു
 വീടിന്റെ അകത്തേക്ക് മറ്റാരും വരുന്നത് വിഘ്നേഷന് ഇഷ്ടമായിരുന്നില്ല അതുകൊണ്ടുതന്നെ വീട്ടിലെ എല്ലാ ജോലികളും അവൾ തന്നെയാണ് ചെയ്തിരുന്നത്.
 ആ വീട്ടിലെ പ്ലംബർ മുതൽ എല്ലാം അവൾ തന്നെയാണ്. ഒരുപക്ഷേ അങ്ങനെ ഒരു സിസ്റ്റം ആ വീട്ടിൽ കൊണ്ടുവന്നത്പോലും അവളായിരിക്കും.
 ഇപ്പോഴത്തെ ഈ ജീവിതം ഓർക്കുമ്പോൾ അവൾക്ക് മടുപ്പ് തോന്നും... എന്തെന്നില്ലാത്ത കുറ്റബോധവും... ഇതിനൊക്കെ കാരണവും അവൾ തന്നെയായിരുന്നു. ഒരിക്കൽ പോലും വിഘ്നേശുമായി അടുക്കാൻ രുദ്ര ശ്രമിച്ചിരുന്നില്ല.

 പോകേ പോകേ അയാൾ ഈയൊരു സാഹചര്യവും ആയി പൊരുത്തപ്പെട്ടു. തന്റെ തെറ്റിനെ അവൾ ഒരിക്കലും അയാളുടെ മുകളിലേക്ക് ചാരിവയ്ക്കാൻ ശ്രമിച്ചിരുന്നില്ല. എന്നെങ്കിലും എല്ലാം ശരിയാകും എന്ന് പ്രതീക്ഷ അയാളിൽ ഉണ്ടായിരുന്നു.
 വിവാഹ നിശ്ചയ ദിവസം മുതൽ തന്നെ വിഘ്നേഷ് രുദ്രയോട് ഇതിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരുന്നു
\" എന്താ രുദ്ര ഈ കല്യാണത്തിന് സമ്മതമല്ലേ...? \"
\"ഏയ്യ് അങ്ങനെയൊന്നുമില്ല....\"
\" പിന്നെ എന്താണ് താൻ സംസാരിക്കാത്തത്\"
 അവൾ ഒന്നും പറയാതെ അവനെ നോക്കി പുഞ്ചിരിച്ചു. ചിലപ്പോൾ നാണം കൊണ്ടാവും എന്ന് അവൻ സ്വയം കരുതി.
 വിവാഹശേഷവും പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായിരുന്നില്ല എന്നാൽ ഇതൊക്കെയുമായി പൊരുത്തപ്പെട്ടു പോകാൻ വിഘ്നേശ് ശ്രമിച്ചു കൊണ്ടിരുന്നു. ഒരുപക്ഷേ ഒരു തുറന്ന സംസാരത്തിൽ  കഴിയാവുന്നതു മാത്രമേയുള്ളൂ.
 ആദ്യമൊക്കെ ഒരു സംസാരത്തിന് വിഗ്നേഷ് തുടക്കമിടുമായിരുന്നു... പതിയെ പതിയെ അവളുടെ മറുപടിയില്ലായ്മയിൽ അയാളും സംസാരം കുറച്ചുകൊണ്ടുവന്നു.. പിന്നീടവർ ഒരേ വീട്ടിലെ താമസക്കാർ എന്നതിൽ അപ്പുറം ഭാര്യയും ഭർത്താവുമായി ഒരിക്കൽ പോലും ജീവിച്ചിട്ടില്ല.... അഞ്ചുവർഷം ഒരേ വീട്ടിൽ ജീവിച്ചിട്ടും, ഫാമിലി ഫംഗ്ഷനുകളിൽ ബെസ്റ്റ് കപ്പിൾസ് എന്ന ടൈറ്റിൽ പോസ്റ്റ് ചെയ്തു അവർ അങ്ങനെ ഒരുമിച്ച് ജീവിച്ചു പോയി.

 അവൾ ഉച്ചമയക്കത്തിലേക്ക് ആഴ്ന്നിറങ്ങി
റിങ് റിങ്
\" ഹലോ\"
\" ആ അമ്മായി \"
\" മോൾ ഉറങ്ങുവായിരുന്നോ, ഹാപ്പി ആനിവേഴ്സറി.... \"
\" താങ്ക്യൂ, ആ ചെറുതായി ഒന്നു മയങ്ങി....\"
\" വിക്കി എവിടെ? ഓഫീസിലാണോ? \"
\"ആ...\"
\" ഒരാൾക്ക് ഓഫീസ് മറ്റേയാൾക്ക് വീട്ടിൽ ജോലിയും ഉറക്കവും... ഇങ്ങനെയൊക്കെ പോയാ മതിയോ ഒരു കുഞ്ഞിക്കാൽ ഒക്കെ വേണ്ടേ.....\"
\" അമ്മായി ഇപ്പോ ഇത് ചോദിക്കാൻ ആണോ വിളിച്ചത് ആവുമ്പോൾ ഞാൻ അറിയിക്കാം\"
 മറുപടിയൊന്നും കാത്തു നിൽക്കാതെ അവൾ ഫോൺ കട്ട് ചെയ്തു

 രോഹിത് ഒരുപക്ഷേ ഞാൻ നിന്നോട് എല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ നമ്മൾ ഒന്നാകുമായിരുന്നു അല്ലേ!!!
 രുദ്ര അവളോട് തന്നെ സംസാരിച്ചു തുടങ്ങി.
 അഞ്ചുവർഷം..... ഒരുപക്ഷേ ഞാനൊന്നു തുറന്നു സംസാരിച്ചാൽ.. എന്റെ ഇപ്പോഴുള്ള ജീവിതം എങ്കിലും സുന്ദരമാകുമായിരുന്നു...

തുടരു

രുദ്ര

രുദ്ര

4.4
1171

കോളിംഗ് ബെൽ ശബ്ദം കേട്ട് അവൾ ഡോർ തുറക്കാൻ ഓടി\"ഇന്നെന്താ നേരത്തെ...\"\" ഒന്നുമില്ല ആനിവേഴ്സറി അല്ലേ കുറച്ചു നേരത്തെ വരാമെന്ന്തോന്നി \"\"മ്മ് \" അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി\" രുദ്ര, നമുക്ക് മൗനം മാറ്റി സംസാരിച്ചു തുടങ്ങിക്കൂടെ.... \" അവൾ അയാളോട് ചിരിച്ചുകൊണ്ട് പറഞ്ഞു\" ഞാനും അതാ ഓർത്തത്.... പക്ഷേ, തുടങ്ങാൻ ഒരു മടി... 5 വർഷമായില്ലേ.... എനിക്ക് സംസാരിക്കാനുണ്ട്\"\" നിനക്ക് എന്താണ് പറയാനുള്ളത്???? \" ആകാംക്ഷയോടെ വിക്കി ചോദിച്ചു\"എനിക്ക്...... എനിക്ക് എന്റെ പറയാൻ മറന്നു പോയ ഒരു പ്രണയത്തെ കുറിച്ച്....\"\" ആർക്കാടോ പ്രണയമില്ലാത്തത്.... എനിക്കും ഉണ്ടായിരുന്നു.... താൻ ഏതായാലും പോയി 2 കപ്പ് ക