Aksharathalukal

രുദ്ര

കോളിംഗ് ബെൽ ശബ്ദം കേട്ട് അവൾ ഡോർ തുറക്കാൻ ഓടി
\"ഇന്നെന്താ നേരത്തെ...\"
\" ഒന്നുമില്ല ആനിവേഴ്സറി അല്ലേ കുറച്ചു നേരത്തെ വരാമെന്ന്തോന്നി \"
\"മ്മ് \"
 അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി
\" രുദ്ര, നമുക്ക് മൗനം മാറ്റി സംസാരിച്ചു തുടങ്ങിക്കൂടെ.... \"
 അവൾ അയാളോട് ചിരിച്ചുകൊണ്ട് പറഞ്ഞു
\" ഞാനും അതാ ഓർത്തത്.... പക്ഷേ, തുടങ്ങാൻ ഒരു മടി... 5 വർഷമായില്ലേ.... എനിക്ക് സംസാരിക്കാനുണ്ട്\"

\" നിനക്ക് എന്താണ് പറയാനുള്ളത്???? \" ആകാംക്ഷയോടെ വിക്കി ചോദിച്ചു
\"എനിക്ക്...... എനിക്ക് എന്റെ പറയാൻ മറന്നു പോയ ഒരു പ്രണയത്തെ കുറിച്ച്....\"
\" ആർക്കാടോ പ്രണയമില്ലാത്തത്.... എനിക്കും ഉണ്ടായിരുന്നു.... താൻ ഏതായാലും പോയി 2 കപ്പ് കോഫി എടുത്തിട്ട് വാ.... \"
 അവൾ അകത്തു പോയി കോഫി എടുത്ത് വന്ന് സോഫയിലേക്ക് ഇരുന്നു
\" പറ നിനക്ക് എന്താ പറയാനുള്ളത്.... \"\"വിഘ്‌നേഷ്... ചിലപ്പോൾ നിന്നെപ്പോലെ ആർക്കും പറ്റില്ല... ഇത്രയും വർഷം ഒന്നും സംസാരിക്കാതെ ഞാനൊന്ന്  മനസ്സറിഞ്ഞ് നിന്നോട് പുഞ്ചിരിച്ചിട്ടു പോലുമില്ല എന്നിട്ടും നീ.... നിന്നെപ്പോലെ നീ മാത്രമേയുള്ളൂ..... സോ ഐ ലവ് യു......\"
\" ഐ ലവ് യു ടു..... എനിക്കെപ്പോഴും നിന്നോട് സ്നേഹം മാത്രമേയുള്ളൂ... \"

\" രോഹിത് എനിക്ക്.... അവനെ എനിക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു പറയാൻ പലവട്ടം ശ്രമിച്ചിട്ടും പറയാൻ എന്നെക്കൊണ്ട് സാധിച്ചില്ല.... ഇപ്പോഴും.... അല്ല ഇന്നലെവരേയ്ക്കും അത് ഹൃദയത്തിൽ ഒരു ഭാരം ആയിരുന്നു....... \"
 അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, അവൻ കണ്ണുകൾ തുടച്ചുകൊടുത്ത അവളെ മാറോട് ചേർത്തു
\" നിനക്ക് അവനെ കാണണമെന്നുണ്ടോ? \"
\"ഇല്ല, അത് വേണ്ട, അവനിപ്പോ... എങ്ങനെയാണെങ്കിലും വേണ്ട.... നിങ്ങൾ മതി... നിങ്ങൾ മാത്രം മതി......\"

\"രുദ്ര... രുദ്ര....\"
 അവൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു.. പാതി തുറന്ന കണ്ണുകളിൽ വിഗ്നേശിന്റെ രൂപം കണ്ടു. \"അപ്പോൾ അതൊക്കെ സ്വപ്നമായിരുന്നു\"
\" എന്ത് സ്വപ്നം!!!!!! നീ വാതിലും തുറന്നിട്ടിട്ട് ഇവിടെ കിടന്നുറങ്ങുകയാണോ? \"
\" സ്വപ്നം... അത് എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു \"
\"എന്ത്.....? സുഖമില്ലേ?????\"
\"അല്ല... അത്.... ഐ ലവ് യു\"
 തൻ കേട്ടത് സത്യമാണോ എന്ന് വിശ്വസിക്കാനാവാതെ അവൻ അവളെ തന്നെ നോക്കി നിന്നു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു
\" വിഘ്നേഷ് ഐ ലവ് യു... ആൻഡ് സോറി ഫോർ എവെരിതിംഗ് \"
\" ഐ ലവ് യു ടു \" അവന്റെ ശബ്ദം ഇടറിയിരുന്നു
\" അവൾ പുഞ്ചിരിച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി
\" ഹാപ്പി ആനിവേഴ്സറി\"
\" സെയിം ടു യു... സോ ഇവിടെ നമ്മൾ നമ്മുടെ ജീവിതം ആരംഭിക്കുകയാണ് അല്ലേ???? \"
 അവൾ അവനെ ചേർത്തുപിടിച്ചു. അതിലപ്പുറം ഒരു മറുപടിയുടെ ആവശ്യമില്ലായിരുന്നു.

 ചലതൊക്കെ അങ്ങ് മറന്നു ജീവിച്ചു തുടങ്ങണം.. എന്നാൽ ജീവിതത്തിൽ സന്തോഷം തനിയെ വരും