Aksharathalukal

രക്തം ഒഴുകുന്ന പത്രം

രാവിലെ പത്രക്കാരന്റെ സൈക്കിൾ ശബ്ദം കേട്ട് ഗെയ്റ്റിന് അരികിൽ എത്തി പത്രം, എടുത്തു ആദ്യ വരികളിലൂടെ കണ്ണോടിച്ച് പ്രധാന വാർത്ത അത് ശരിക്കും പ്രതീക്ഷയിൽ നടുക്കം സൃഷ്ടിച്ചു.
\' മലയാളി പത്ര റിപ്പോർട്ട് ദക്ഷ ശ്രീനിവാസ് അടക്കം മൂന്നുപേർ കൊൽക്കത്തയിൽ കൊല്ലപ്പെട്ടു\' അവൻ ഓർമ്മകളിലേക്ക് മടങ്ങി.
 ഇളം പുഞ്ചിരി,തിളക്കമുള്ള കണ്ണുകൾ, മധുര ശബ്ദം,കൊലുസുകളുടെ മണിക്കിലുക്കം, സുഹൃത്തുക്കൾക്കൊപ്പം നടന്നുവരുന്ന ദക്ഷ... ദക്ഷശ്രീനിവാസൻ, എന്നും സ്കൂളിൽ വഴികളിൽ അവളുടെ വരവിനായി കാത്തുനിൽക്കുന്ന 23 കാരനായ പ്രതീക്ഷ എന്ന് താൻ, ഒരു പാവം കൂലിപ്പണിക്കാരൻ.
 അവളുടെ കണ്ണുകളിൽ അവനെ തന്നെ കണ്ട് അവള് അവനെ സ്വന്തമാക്കി. അവൾക്ക് 23 കാരനോട് വലിയ മതിപ്പായിരുന്നു. എന്നും അവളുടെ സുഹൃത്തുക്കൾ പോലും അറിയാതെ അവൾ അവനെ പുഞ്ചിരികൾ സമ്മാനിക്കും ആയിരുന്നു

 ഒരു വർഷം അത് പെട്ടെന്ന് കടന്നുപോയി. പരസ്പരം പറയാതെ ആ പ്രണയം അവർ മൂടിവച്ചു, നഷ്ടപ്പെടും എന്ന് അറിഞ്ഞിട്ടും... അവസാനമായി തന്റെ ഓർമ്മക്കുറപ്പിൽ കയ്യൊപ്പ് വാങ്ങി അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി \'ഇനിയെങ്കിലും പറയാമായിരുന്നു നീ പറയാൻ ആഗ്രഹിച്ചത് എന്തോ ഞാൻ കേൾക്കാൻ കൊതിച്ചതും ഒന്നുതന്നെയാണെന്ന് അറിഞ്ഞിട്ടും \'.ആ നോട്ടത്തിൽ ഒരു പുഞ്ചിരിയും നൽകി അവൾ മടങ്ങാനൊരുങ്ങി.
 പന്നീടും അവർ പലതവണ കണ്ടുമുട്ടി, റോഡരികിലും അമ്പലങ്ങളിലും അങ്ങനെ പലയിടത്തും......

 റിംഗ് റിംഗ്......
 അകത്തെ മുറിയിലെ ലാൻഡ് ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ട് ടിവിയുടെ മുന്നിൽ നിന്നും ദക്ഷകോളെ എടുക്കാൻ എത്തി.
\" ഹലോ\"
\" ഹലോ ദക്ഷ? ഞാൻ ഷെറീന..... \"
\" ആ ദക്ഷിയാണ്, ഷെറിൻ... ഓ... ആ.... എന്തൊക്കെയുണ്ട്? \"
\" സുഖമായിരിക്കുന്നു!!നിനക്കോ?അവിടെ ആരുമില്ലേ?\"
\" ഇല്ല എല്ലാവരും കല്യാണത്തിന് പോയി... ഏട്ടൻ ഷട്ടിൽ കളിക്കാൻ.... ഇറങ്ങിയതെള്ളൂ\"
\"ഓ..... മ്മം.... ഞാനൊരു കാര്യം പറയാനാ വിളിച്ചത്... പ്രതീക്ഷ ഇല്ലേ!!! നമ്മുടെ സ്കൂളിന്റെ അടുത്തുള്ള......\"
\" ആ! അവർക്ക് ഇപ്പൊ എന്താ? \"
\" ഹി ലവ് യു...... ഇന്നലെ പറഞ്ഞതാ.... നിനക്കോ? \"
\"ഞാൻ.…... ഞാൻ..... എനിക്ക്.... എന്താ പറയാ..... ഞാൻ മൈഥിലിയോട് ചോദിക്കട്ടെ!\"
\"അയ്യോ... വേണ്ട അവൾ അറിയേണ്ട.... നീ പറ....\"
\"ഉം.... ഞാൻ നിന്നെ പിന്നെ വിളിക്കാം \"
\" എന്നാൽ ശരി നീ ആലോചിക്ക്.... \"
 പിന്നീടും മൂന്നാല് തവണ ഷെറിൻ പക്ഷേ വിളിച്ചു എന്താ പറയേണ്ടതെന്ന് അറിയാതെ അവൾ ഒഴിഞ്ഞുമാറി
\" നീ എന്നെങ്കിലും എനിക്കൊരു മറുപടി തരണം \"
\" എന്നാ നീ ഇഷ്ടം എന്ന് പറഞ്ഞോളൂ\"
 അങ്ങനെ അവളാ ഇഷ്ടം അവനെ അറിയിച്ചു... ആ പ്രണയം അവളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. അവന്റെ വീടിനും ചുറ്റുപാടിനും വേണ്ടി സ്വയം മാറിത്തുടങ്ങി. അവനോടൊപ്പം അമ്പലങ്ങളിൽ നിത്യ സന്ദർശകയായി. വഴിയോരങ്ങളിൽ സംസാരം പതിവായി.. ഒന്നരവർഷം പെട്ടെന്ന് കടന്നു പോയി.....
 പക്ഷേ ആ സുന്ദര പ്രണയത്തിന് വിള്ളൽ പിടിപ്പിച്ച്, ഈ പ്രണയ ജോഡികളെ ഏറ്റവും അധികം സഹായിച്ച അമലിന്റെ കെട്ടുകഥകൾ ആണ്.... ആ കഥകളൊന്നും ആദ്യം പ്രതീക്ഷ വിശ്വസിച്ചിരുന്നില്ല പതിയെ  ശരിയെന്ന് വിചാരിച്ചു തുടങ്ങി. അങ്ങനെ അവരുടെ പ്രണയത്തിൽ ഒരു അകൽച്ച വന്നു തുടങ്ങി

തടരും.....

രക്തം ഒഴുകുന്ന പത്രം

രക്തം ഒഴുകുന്ന പത്രം

4.2
902

മൂന്നു മാസങ്ങൾക്ക് ശേഷം.... ദക്ഷയ്ക്ക് വളരെ അവിചാരിതമായി ആ ഫോൺ കോൾ വന്നത്\" ഹലോ\"\" ഹലോ ശ്രീനിവാസന്റെ വീടല്ലേ... \"\" അതെ ദക്ഷിണ സംസാരിക്കുന്നത് ഇത് ആരാണ്? \"\" ഞാൻ മൃദുല... ദക്ഷിണേക്കെന്നെ അറിയാം... മനസ്സിലായോ? \"\"സോറി... എനിക്ക് മനസ്സിലായില്ല....!!\"\" പ്രതീഷിനെ അറിയുമോ?\"\" ഓ മൃദുല..... മനസ്സിലായി.... പറഞ്ഞിട്ടുണ്ട്.... എന്ന നമ്പർ എവിടുന്ന് കിട്ടി? \"\" പ്രതീക്ഷേട്ടന്റെ കൈയിൽനിന്ന്..... കുട്ടിയെക്കൊണ്ട് പറയാറുണ്ട്... ഒരുപാട് വിഷമിപ്പിച്ചു അല്ലേ... എല്ലാം ഞാൻ കൂടെ അറിഞ്ഞിട്ടാ... അങ്ങനെയൊന്നും ചെയ്യരുതായിരുന്നു\" കഥയിൽ ഇങ്ങനെയൊരു ട്വിസ്റ്റ് അവൾ പ്രതീക്ഷിച്ചിരുന്നില്ല\" എന്ത് എനിക്ക് ഒന