Aksharathalukal

ഭദ്ര

\"നിങ്ങൾക്കാർക്കും ഇനിയും നേരം വെളുത്തില്ലേ \"
\" അതെന്തു വർത്താന ശ്രീജെ..... \"
\" ഹം ഇവർക്കൊക്കെ സിനിമയിൽ മൊയ്‌ദീൻ കഞ്ചനയെ കിട്ടിയില്ലെന്ന് പറഞ്ഞു സങ്കടപെടാനേ അറിയൂ.... സ്വന്തം കാര്യത്തിൽ ഇപ്പോളും ആ നായർ സ്വഭാവം \"
\" അതേടി നിന്റെയൊക്കെ എന്തോ കാക്കേടെ, അതും തെക്കൻ.... പൂതി മനസിലാനിക്കാതെയുള്ളു \"
\" അവൻ എന്ത മനുഷ്യ ജാതി അല്ലെ!! ഇന്നലെ കവലേൽ എല്ലാം മനുഷ്യ ജാതി എന്നൊക്കെ പറഞ്ഞു കൈയടി വാങ്ങുന്ന കണ്ടാലോ \"
\" അതൊക്കെ പറയാൻ കൊള്ളാം... \"
\" പ്രവർത്തിക്കാൻ ആവില്ലെങ്കിൽ വിപ്ലവം പറയരുത്...... \"
\" അങ്ങനെ പറഞ്ഞിട്ട് കിട്ടുന്ന കാശ്കൊണ്ട നിന്നെയൊക്കെ വളർത്തുന്നെ.... \"
\"ആ കാശുകൊണ്ട് വാങ്ങിത്തന്ന ഭക്ഷണല്ലേ കഴിക്കുന്നത് അത് എല്ലിന്റെ ഇടയിൽ കുത്തിയിട്ട"
" എന്റെ ജാനകിചേച്ചി നിങ്ങൾ ഒന്നു മിണ്ടാതിരുന്നേ...  ഭദ്രേ നീ അകത്തുപോ"
 ഭദ്ര കയ്യിലിരുന്ന പാത്രം അടുക്കളത്തിണ്ണയിലേക്ക് വലിച്ചെറിഞ്ഞ് ദേഷ്യത്തിൽ അകത്തേക്ക് കയറിപ്പോയി
" ശ്രീജേ  നിനക്കറിയുമോ പഠിക്കാൻ വിട്ടതാ ഞാൻ ഇവളെ.. എന്നിട്ട് ഏതോ മാപ്പിള ചെക്കനെ ഇഷ്ടമാണെന്ന് പറഞ്ഞു വന്നിരിക്കുന്നു.... ഇവൾക്ക് എവിടുന്നാ ഇത്രയും ധൈര്യം വന്നത് എന്റെ മുഖത്തുനോക്കിയത് പറയാൻ "
" പറഞ്ഞില്ലേ ഇറങ്ങിപ്പോയൊന്നുമില്ലല്ലോ! നമുക്ക് അവളെ പറഞ്ഞു മനസ്സിലാക്കാം... "
"നിന്റെ വീട്ടിൽ ആയിരിക്കണം... അപ്പോൾ നിനക്ക് എന്റെ ദണ്ണം മനസ്സിലാവു...."
 ജാനകി അവസാനം പറഞ്ഞ വാചകം ശ്രീജയ്ക്ക് അത്ര പിടിച്ചില്ല
" ഞാൻ നിങ്ങളെപ്പോലെ കവലയിൽ പോയി ജാതിയില്ല മതമില്ല എന്നൊന്നും പറയാറില്ല... അതുകൊണ്ട് എന്റെ വീട്ടിലെ  പിള്ളേര് ഒന്നും ഇതുപോലെ പോവാൻ സാധ്യതയുമില്ല... "
  അതും പറഞ്ഞ് ശ്രീജ പിണങ്ങി പോയി
 ജാനകി അകത്തേക്ക് കയറി. മുകളിലേക്ക് നോക്കി ഉച്ചത്തിൽ പറഞ്ഞു
" അങ്ങനെ ഒരു പൂതിയുണ്ടെങ്കിൽ നീ അത് ഒതുക്കി വെച്ചേക്ക്... സ്വപ്നത്തിൽ പോലും നടക്കില്ല.... "
" നടത്തണമെന്ന് വിചാരിച്ചാൽ അത് നടത്താൻ എനിക്കറിയാം..... "
" ഭദ്രേ നിനക്ക് എന്നെ അറിയില്ല... വെറുതെയല്ല രാഷ്ട്രീയവും കൊണ്ട് നടക്കുന്നത്.... "
" നിങ്ങൾക്ക് അവിടെ പോയി അവനെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് എനിക്ക് നന്നായി അറിയാം അതുകൊണ്ട്, വെറുതെ അതും ഇതും പറഞ്ഞ് എന്നെ പേടിപ്പിക്കാൻ നിൽക്കേണ്ട... കെട്ടുന്നെങ്കിൽ അവൻ..... ഇല്ലെങ്കിൽ വേണ്ട... അത്രതന്നെ  "
" നിന്റെ കാര്യങ്ങൾ ഒന്നും നീ അല്ല ഇവിടെ തീരുമാനിക്കുന്നത്... അത് ഇപ്പോഴും ഞാനാണെന്ന് നീ ഓർത്താൽ മതി..... അനന്തൻ ഇങ്ങു വരട്ടെ... "
" ഈ കാര്യത്തിൽ ഒരു അനന്തനെയും എനിക്ക് പേടിയില്ല.... "

 ഭദ്ര എറണാകുളത്ത് ഒരു കോളേജിലാണ് പഠിക്കുന്നത്, അവിടെ വെച്ച് അവൾ മുഹമ്മദിനെ പരിചയപ്പെടുന്നത്. അവളുടെ സീനിയർ ആയിരുന്നു.
 ആദ്യ കാഴ്ചയിൽ തന്നെ അവൾക്ക് അവനെയും അവന് അവളെയും എവിടെയോ കണ്ടു മറന്നത് പോലെ തോന്നി.. മുൻജന്മ ബന്ധം എന്നൊക്കെ പറയുന്നത് പോലൊരു ഫീൽ...
ഈ ജന്മത്തിൽ ആണെങ്കിലും, അവൾക്ക് അവനോട് ഇഷ്ടം തോന്നിയതിൽ അതിശയം ഒന്നുമില്ല.... നല്ല പുരുഷത്വം തോന്നിപ്പിക്കുന്ന മുഖം, കട്ടി മീശ, നല്ല ശരീര ഭാഷ, ഉയരം.. അവൾക്ക് ഉയരമുള്ള ആളുകളോട് പ്രത്യേക ഇഷ്ടമാണ്.
 അവന് അവളുടെ ഒരു പ്രത്യേക പരിഗണനയാണ്.
 പ്രാർത്ഥന മുറിയിൽ പ്രാർത്ഥന ചൊല്ലാൻ പോകുമ്പോൾ, അവൾ മടിച്ചു മടിച്ചു കളിച്ചു...
"നിനക്ക് പേടിയാണോ...? ഇത് അറിയില്ല?"
"ഇല്ല ചേട്ടാ..."
" ചേട്ടാന്ന് വിളിക്കണ്ട മുഹമ്മദ് എന്ന് വിളിച്ചാൽ മതി.. അല്ലേൽ ഇക്ക എന്ന് വിളിചോ.. അതാകുമ്പോൾ കേൾക്കാൻ ഒരു സുഖമുണ്ട്  "
 അവൾ ചിരിച്ചുകൊണ്ട് തലതാഴ്ത്തി.
" അതെ യമുന, നിനക്ക് പ്രാർത്ഥന അറിയുമോ? "
" ഇല്ല ഇക്കാ!"
" ഇങ്ങനെയൊക്കെയല്ലേ പഠിക്കുന്നത് നീ കേറി പാടിയാൽ മതി, ഭദ്ര... അങ്ങനെയല്ലേ പേര്..... നിനക്ക് ഞാൻ ഇതിന്റെ കോപ്പി തരാം. നീ സമയം പോലെ പഠിച്ച പാടിയാൽ മതി...."
 ഭദ്ര യമുനയെ നോക്കി കളിയാക്കി ചിരിച്ചു.
 പ്രാർത്ഥന കഴിഞ്ഞ് പുറത്ത് വന്നതും യമുനയ്ക്ക് ഭദ്രയോട് നല്ല ദേഷ്യം തോന്നി
" നീ ഒരാളെ കാരണമാ. ഞാനിന്ന് പ്രാർത്ഥന വന്നത്... എനിക്കുമില്ലേ പേടിയൊക്കെ"
" ഞാൻ അതിനൊന്നും ചെയ്തില്ലല്ലോ!"
" നിന്റെ മറ്റവൻ കാരണം അപ്പോൾ നീ തന്നെ കാരണം... "
 എന്നിട്ട് അവർ പൊട്ടി ചിരിച്ചു.

തുടരും......

ഭദ്ര

ഭദ്ര

4.2
1095

" ഭദ്ര നീ എന്റെ കാര്യം വീട്ടിൽ പറഞ്ഞോ?? "" ആ പറഞ്ഞു എന്തുപറ്റി? "" എന്റെ വീട്ടിൽ ഇന്നലെ രണ്ടുമൂന്നു പാർട്ടിക്കാർ വന്നിരുന്നു എന്ന് ഉമ്മ വിളിച്ചപ്പോൾ പറഞ്ഞു ""എന്തിന്....!!"" നിന്റെ അമ്മയോ മറ്റും പറഞ്ഞുവിട്ടത് ആയിരിക്കണം... ഉമ്മയോട് ഞാനും നീയും തമ്മിൽ എന്തോ റിലേഷൻ ആണെന്നോ.. അങ്ങനെ എന്തൊക്കെയോ പറഞ്ഞു... നിന്നെ ഞാൻ മതം മാറ്റാൻ ശ്രമിക്കുകയാണെന്നും... അതിനു മുതിർന്നാൽ എന്നെ കൊന്നു കളയും അങ്ങനെ എന്തൊക്കെ... " എന്നിട്ട് അവൻ ചിരിച്ചു" നിന്നോട് ഞാൻ എപ്പോഴെങ്കിലും മതം മാറാൻ പറഞ്ഞിരുന്നോ? "" അമ്മ വലിയ സഖാത്തിയാടോ!!! എന്നിട്ടാ ഈ പണിയെടുക്കുന്നത്.... ഞങ്ങൾ ഇന്നലെ ഭയങ്കര വഴക്കായിരുന്