Aksharathalukal

ഭദ്ര

" ഭദ്ര നീ എന്റെ കാര്യം വീട്ടിൽ പറഞ്ഞോ?? "
" ആ പറഞ്ഞു എന്തുപറ്റി? "
" എന്റെ വീട്ടിൽ ഇന്നലെ രണ്ടുമൂന്നു പാർട്ടിക്കാർ വന്നിരുന്നു എന്ന് ഉമ്മ വിളിച്ചപ്പോൾ പറഞ്ഞു "
"എന്തിന്....!!"
" നിന്റെ അമ്മയോ മറ്റും പറഞ്ഞുവിട്ടത് ആയിരിക്കണം... ഉമ്മയോട് ഞാനും നീയും തമ്മിൽ എന്തോ റിലേഷൻ ആണെന്നോ.. അങ്ങനെ എന്തൊക്കെയോ പറഞ്ഞു... നിന്നെ ഞാൻ മതം മാറ്റാൻ ശ്രമിക്കുകയാണെന്നും... അതിനു മുതിർന്നാൽ എന്നെ കൊന്നു കളയും അങ്ങനെ എന്തൊക്കെ... " എന്നിട്ട് അവൻ ചിരിച്ചു
" നിന്നോട് ഞാൻ എപ്പോഴെങ്കിലും മതം മാറാൻ പറഞ്ഞിരുന്നോ? "
" അമ്മ വലിയ സഖാത്തിയാടോ!!! എന്നിട്ടാ ഈ പണിയെടുക്കുന്നത്.... ഞങ്ങൾ ഇന്നലെ ഭയങ്കര വഴക്കായിരുന്നു.... പിന്നെ എന്നോടുള്ള ദേഷ്യം മാറി അയൽവക്കത്തെ ശ്രീജചേച്ചിയോടായി.... "
" ഉമ്മയ്ക്ക് നല്ല പേടിയുണ്ട്... വാപ്പ പഠിപ്പ് നിർത്തിയിട്ട് വരാൻ ഒക്കെ പറഞ്ഞു "
" അപ്പോൾ നിങ്ങൾ പോകുവാണോ!!"
" ഇല്ല ഞാനവരോട് പേടിക്കേണ്ട എന്ന് പറഞ്ഞു... ആരൊക്കെ വെറുതെ എന്തൊക്കെയോ പറഞ്ഞു പരത്തുന്നതാണെന്നും.…... "
" അമ്മ വെറുതെ ദേഷ്യത്തിന് പറഞ്ഞതായിരിക്കാനാണ് സാധ്യത..... "
" നിന്നെ എന്നിട്ട് ഇന്ന് കോളേജിൽ വിട്ടത് എനിക്ക് അതിശയം തോന്നുന്നു.....!"
" ഞാൻ ആരുടെയും കൂടെ പോയി കളയിൽ നിന്ന് വിശ്വാസം "
" നിനക്ക് പേടിയുണ്ടോ ഇല്ലെങ്കിൽ നമുക്ക് ഒരു റൈഡ് പോയാലോ...? "
"പോകാലോ... വൈകിട്ട് പോകാം എന്തായാലും എനിക്ക് ഒന്ന് അമ്പലത്തിൽ പോയി പ്രാർത്ഥിക്കണം..."
" എനിക്ക് പായസം വാങ്ങി തരുമോ? എന്നാലേ ഞാൻ വരൂ.... " അവൻ അവളോട് കണ്ണുറുക്കി.
" അതൊക്കെ വാങ്ങി തരാം... നിങ്ങൾക്ക് എന്താ ഈ അമ്പലത്തിലെ പായസം ഇത്രയും ഇഷ്ടം..... എപ്പോഴും ചോദിക്കണം എന്ന് കരുതും  "
" എന്റെ അയൽപക്കം ഒരു സതീഷേട്ടൻ ഉണ്ട്. വാപ്പയുടെ വലിയ ചങ്ങാതിയാ... ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ഉപ്പാപ്പ... അവിടെ ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു പാർട്ടി ഒക്കെ രൂപീകരിച്ച കഥ.... ഇപ്പോ അവര് കോൺഗ്രസ്സുകാരുടെ കൂടെയാണ്..... നീ ഓർക്കുന്നില്ലേ... "
"  ഇളയപ്പ അല്ലേ... ഓർക്കുന്നുണ്ട്... ഇളയപ്പാ ഇപ്പൊ എവിടത്തെ പാർട്ടിയുടെ ഹെഡ്ഓ മറ്റോ അല്ലേ... "
" ആ അതുതന്നെ എന്റെ ഉപ്പാപ്പയും ഈ സതീഷേട്ടന്റെ അച്ഛനും ഒക്കെ ചേർന്നാണ് അന്നാ പാർട്ടി രൂപീകരിച്ചത്... ഇപ്പോൾ ഇളയപ്പയുടെ കൂടെ സതീശേട്ടന്റെ മോനാ ഉള്ളത്.... ഞങ്ങൾ അത്രയും കൂട്ടാ... എന്റെ ചെറുതിലെ സതീശേട്ടൻ കുറെ അമ്പലത്തിൽ ഒക്കെ പോകും... ഭയങ്കര ദൈവവിശ്വാസിയാ.... ദിവസവും രാവിലെയും വൈകിട്ടും പോകും...... അങ്ങനെ പോയി വരുമ്പോൾ എനിക്ക് പായസം കൊണ്ട് തരും.... എനിക്ക് എന്നല്ല എല്ലാവർക്കും.... ഞാനത് സതീഷേട്ടന്റെ മടിയിൽ കുടിക്കും..... എനിക്ക് 12 വയസ്സുള്ളപ്പോൾ..... ദൂരെയൊരു അമ്പലത്തിലേക്ക് പോയ സതീശേട്ടൻ പിന്നെ തിരിച്ചു വന്നിട്ടില്ല.... കാണാതായിപ്പോയി... ഇത്രയും വലിയ ഒരാളെ കാണാതായി പോകില്ല..... സ്വയം എവിടെക്കോ പോയി.... ഇപ്പോൾ ജീവനോടെയുണ്ടോ!മരിച്ചുപോയോ! അങ്ങനെ ഒന്നും അറിയില്ല... ഈ അമ്പലത്തിലെ പായസം കുടിക്കുമ്പോൾ സതീഷേട്ടൻ കൂടെയുള്ള ഒരു ഫീലാ.... ഇപ്പൊ ഉണ്ണി.... സതീശേട്ടന്റെ മോൻ.... ഞാൻ വീട്ടിൽ പോകുമ്പോൾ  രമ ചേച്ചി അമ്പലത്തിഒക്കെ പോകും ഇപ്പോഴും ... അപ്പൊ ഉണ്ണി ഞാനുണ്ടെന്ന് കണ്ടാൽ അവന്റെ രമ ചേച്ചിയെ വിട്ട് പായസം വാങ്ങിപ്പിക്കും.... അവൻ അറിയാം ഞാനും സതീഷേട്ടനും പായസവും തമ്മിലുള്ള ബന്ധം.... ഇപ്പോ നീ എനിക്ക് അമ്പലത്തിൽ നിന്ന് പായസം വാങ്ങി തരുമോ.... എനിക്ക് എന്റെ സതീഷേട്ടൻ വാങ്ങിത്തരുന്ന പോലെയാ.... "
" പുള്ളിക്കാരി തിരച്ചിൽ ഒന്നും നടത്തിയില്ലേ..... സതീശേട്ടനെ കണ്ടെത്താൻ "
" ആരോ രമ ചേച്ചിയോ??? രമ ചേച്ചി മാത്രമല്ല എന്റെ വാപ്പയും എളാപ്പയും പൊളിറ്റിക്കൽ പവേഴ്സും ഒക്കെ യൂസ് ചെയ്തു നല്ലോണം തിരഞ്ഞു...... പക്ഷേ ഒരാൾ തന്നെ ഇനി മറ്റുള്ളവർ ആരും കാണരുതെന്ന് കരുതുമ്പോൾ അയാളെ കണ്ടെത്താൻ പാടാ..... ഇതിപ്പോ കുറെ വർഷമായില്ലേ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല "
" എന്നായിരിക്കും എന്തായിരിക്കും കാരണം പെട്ടെന്ന് ഒരു ദിവസം അങ്ങനെ ഒളിച്ചോടാൻ.... "
" അറിയില്ല അറിയില്ല എന്ന് പറഞ്ഞാൽ അറിയാം..... പക്ഷേ അതൊന്നും സത്യമായിരിക്കരുതെന്ന് എപ്പോഴും ഞാൻ പ്രാർത്ഥിക്കും... ഞാൻ നേരത്തെ പറഞ്ഞില്ലേ സതീശേട്ടൻ ദൂരെ അമ്പലങ്ങളിലൊക്കെ പോകുമെന്ന്..... ഈ പോകുന്നിടത്തൊക്കെ സതീഷേട്ടന് ഭാര്യമാരുണ്ട്.... ആളുകൾ പറയുന്നതാണ്... എന്തായാലും രമ ചേച്ചിയും ഉണ്ണിയും ഞാനും ഇത് വിശ്വസിക്കുന്നില്ല... രമ ചേച്ചി പറയും സതീഷേട്ടനെ ആരോ തട്ടിക്കൊണ്ടു പോയതാണെന്ന്... ഞങ്ങൾക്കും അതാ വിശ്വസിക്കാൻ ഇഷ്ടം... "
" ഒരാളെ കാണാതെ പോയാൽ എന്തൊക്കെ കഥകളാണ് പടച്ചുവിടുന്നത്... "
" അത് ഞാനും ഓർത്തു.. എന്തായാലും എന്താ എന്നെങ്കിലും തിരിച്ചു വരുമായിരിക്കും... എല്ലാം ഓരോ വിശ്വാസമല്ലേ..... "
" ഇങ്ങള് പഠിപ്പൊക്കെ കഴിഞ്ഞ് വീട്ടിൽ പോയ ഈ പാർട്ടിയിൽ ചേരുമോ? "
" നീയും ഞാനുമായുള്ള ബന്ധം സത്യമാണെന്ന് മറ്റോ അറിഞ്ഞ വാപ്പയും ഇളയപ്പയും കൂടി എന്നെ ജീവനോടെ വെക്കുമോ എന്ന് പോലും അറിയില്ല... അപ്പോളാ പാർട്ടി  "
 അവനും അവളും ചിരിച്ചു
" എന്റെ വീട്ടുകാരുടെ ഭാഗത്തുനിന്ന് ആയാലും നിങ്ങളുടെ വീട്ടുകാരുടെ ഭാഗത്തുനിന്നായാലും ഞാൻ വിധവ ആകും എന്ന് ഉറപ്പായി "

തുടരും....

ഭദ്ര

ഭദ്ര

3.3
1021

ഭദ്ര അന്നൊരിക്കൽ അത് തമാശയായി പറഞ്ഞതായിരുന്നെങ്കിലും. അവളുടെ കാര്യത്തിൽ ഏതാണ്ട് അതുപോലെ തന്നെ നടന്നു. ഭദ്രയും മുഹമ്മദ്മായുള്ള പ്രണയം കൈവിട്ടു പോകും എന്ന് കണ്ടപ്പോൾ സഖാവ് ജാനകി, ഒരു സ്വാർത്ഥയായ അമ്മയായി മാറി. ഭദ്ര ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മാറ്റം അവളുടെ അമ്മയിൽ കണ്ടു. അവൾക്ക് അവളുടെ അമ്മ ഒരു ധീര വനിതയായിരുന്നു. ശക്തമായ സ്ത്രീ ശബ്ദം. അമ്മ അനീതിക്കെതിരെയായി സംസാരിക്കുന്നത് അവൾ കേൾക്കുമായിരുന്നു. അവരുടെ പ്രസംഗങ്ങൾ കേട്ടാണ് അവൾ വളർന്നത്, അതുകൊണ്ടുതന്നെ അവളുടെ മനസ്സിൽ ജാതിയും മതവും ഒന്നുമില്ല... എന്നാൽ അവൾ അവളുടെ പ്രണയം ജാനകിയമ്മയോട് പറഞ്ഞ ദിവ