Aksharathalukal

വില്ലന്റെ പ്രണയം 75♥️

ചുറ്റും കൂടി നിന്ന ജനങ്ങൾ അവനെ കണ്ടു……………….അവരിൽ ഹർഷാരവം മുഴങ്ങി………………..

ആളുകളിൽ ഒരു ഓളം അയാളുടെ കടന്നു വരവ് ഉണ്ടാക്കി……………………

ഒരു പേര് അവർ എല്ലാവരും ഒന്നിച്ചു മന്ത്രിച്ചു……………………..

റാസ……………….

റാസ ബിൻ ഖുറേഷി…………….☠️


ആളുകളിൽ ആ പേര് ഒരു ആവേശം തീർത്തു……………..

പച്ചയും കൂട്ടരും റാസയെ കണ്ടു സന്തോഷത്തോടെ ചാടി…………………

ആളുകൾ എല്ലാം ഒന്നിച്ചു ഉച്ചരിച്ച ആ പേര് ഭാർഗവന്റെ ചെവിയിലേക്കും വന്നെത്തി…………………

അവൻ ഒരു ദേഷ്യത്തോടെ ആ മണ്ണിൽ എഴുന്നേൽക്കാൻ ശ്രമിച്ചു………………….പക്ഷേ വിചാരിച്ച പോലെ എളുപ്പം അല്ലായിരുന്നു അത്…………………..

മാരിയപ്പൻ അവനിൽ നല്ലപോലെ ആഘാതം സൃഷ്ടിച്ചിരുന്നു…………………….

എഴുന്നേൽക്കാൻ ശ്രമിച്ചിട്ട് നടക്കാതെ വന്നപ്പോൾ ഭാർഗവന്റെ കൂട്ടാളികൾ ഭാർഗവന് അടുത്തെത്തി……………….അവനെ എഴുന്നേല്പിക്കാൻ ശ്രമിച്ചു……………………

“സൂക്ഷിച്ച് സൂക്ഷിച്ച്……………..മാരിയപ്പൻ ഇടിച്ച് കൂമ്പ് വാട്ടിയിട്ടുണ്ടേ………………. ആരുടേലും കയ്യിൽ ഒരു ഊന്നുവടിയുണ്ടേൽ കൊണ്ട് കൊടുക്കണേ………………. ഇവിടെ ഒന്നിനും വയ്യാത്ത ഒരു വികലാംഗൻ ഉണ്ടേ………………..ആരേലും സഹായിക്കണേ…………………..”………………….പച്ച ഭാർഗവനെ കളിയാക്കി…………………..

ഭാർഗവൻ ദേഷ്യത്തോടെ പച്ചയെ നോക്കി……………….

പക്ഷെ ഇത്തവണ അവനിൽ ഭയം കണ്ടില്ല കാരണം കൂടെയുള്ളത് റാസയാണ്…………………….

പച്ചയും കൂട്ടരും അവനെ നോക്കി പൊട്ടിച്ചിരിച്ചു………………..

റാസ അവനെ നോക്കി പുഞ്ചിരിച്ചു……………………

“നിനക്ക് പറ്റാവുന്ന പണിക്ക് പോയാൽ പോരെ ഭാർഗവോ………………..”………………റാസ ഭാർഗവനെ കളിയാക്കി കൊണ്ട് ചോദിച്ചു…………………

“ഓ എനിക്ക് പറ്റാത്ത പണിയാണ്………………..നീയല്ലേ വലിയ ജെല്ലിക്കെട്ട് വീരൻ………………..അടുത്ത കാളയെ നീ ഒന്ന് കീഴ്‌പ്പെടുത്തി കാണിക്ക്………………….”……………..ഭാർഗവൻ റാസയോട് വാശിയോടെ പറഞ്ഞു…………………

റാസ അവനെ നോക്കി പുഞ്ചിരിച്ചു……………….

“ദാ തിരിഞ്ഞുനോക്കേടാ……………….അവനെ നീ പൂട്ടി കാണിക്ക്………………….”………………..ഭാർഗവൻ റാസയുടെ പിന്നിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു……………………..

പെട്ടെന്ന് പിന്നിൽ നിന്നും ശബ്ദങ്ങൾ ഉയർന്നു…………………..

“ഹുറോ……………. ഹുറോ……………ഹുറോ………………..”………….

റാസ പിന്നിലേക്ക് തിരിഞ്ഞു നോക്കി…………………..

കുറച്ചു ആളുകൾ എല്ലാവരും കൂടി ഒരു കാളയെ ആനയിച്ചു കൊണ്ടുവരുന്നു………………….

കാളയുടെ മേലിലേക്ക് അവർ കളറുകൾ വാരിയെറിയുന്നു………………….മാല ഇടുന്നു………………..

കാള വാടിവാസൽ കടന്നു പുറത്തേക്ക് എത്തി…………………..

കരിങ്കാലൻ മുത്തു………………. റാസ മനസ്സിൽ പറഞ്ഞു…………………..

എല്ലാവരിലും ആ കാളയുടെ വരവ് തന്നെ ഭീതി ജനിപ്പിച്ചു…………………

ഒരു കൂറ്റൻ തന്നെ………………..അസാമാന്യ ഉയരവും തടിയും……………………

മുത്തുവിന്റെ ചുവന്ന കണ്ണുകൾ തന്നെ അവരിലേക്ക് ഭീതിയായി ആഴ്ന്നിറങ്ങി………………….

മുത്തുവിന്റെ വരവ് കണ്ട ആളുകൾ ഉഷാറായി……………………

മുത്തുവിന്റെ ഒപ്പം ഉള്ള ആളുകൾ അവനെ പൂജിച്ചു…………………..

മുത്തുവിന്റെ ഇരുവശത്ത് എന്നല്ല പലവശത്തും കയറുകൊണ്ട് ബന്ധിപ്പിച്ചു കൊണ്ട് ആളുകൾ ഉണ്ടായിരുന്നു…………………

പച്ചയും ബാക്കിയുള്ളവരും അവന്റെ നിൽപ്പ് കണ്ട് തൊണ്ടയിൽ നിന്ന് വെള്ളം ഇറക്കി…………………….

“എന്താടാ പേടിച്ചുപോയോ……………….ഇവനെ നീ കീഴ്പെടുത്തി കാണിക്ക്………………നീ വീരനാണെന്ന് ഞാൻ സമ്മതിക്കാം………………..”…………………ഭാർഗവൻ റാസയ്‌ക്ക് നേരെ വെല്ലുവിളി ഇട്ടു………………….

റാസ അവനെ നോക്കി ചിരിച്ചു……………….അത് പിന്നെ ഒരു പൊട്ടിച്ചിരിയായി…………………….

റാസ ഭാർഗവനെ നോക്കി തന്റെ കൊമ്പൻ മീശ പിരിച്ചു……………………..

റാസ തന്റെ വെല്ലുവിളി ഏറ്റെടുത്തെന്ന് ഭാർഗവന് മനസ്സിലായി………………..

റാസ കരിങ്കാലൻ മുത്തുവിന് നേരെ തിരിഞ്ഞു…………………

റാസയുടെ കണ്ണുകൾ കരിങ്കാലൻ മുത്തുവിനെ സസൂഷ്മം വീക്ഷിച്ചു……………………

കരിങ്കാലൻ മുത്തു ജെല്ലിക്കെട്ട് വേദിയിലേക്ക് ഇറങ്ങി എന്നറിഞ്ഞതും എല്ലാ ആളുകളും ഉഷാറായി………………

ആളുകൾക്കായി കെട്ടി ഉയർത്തിയ സ്ഥലങ്ങളിൽ ജനങ്ങൾ തിങ്ങി നിറഞ്ഞു……………………..

റാസ തന്റെ സംഘത്തിന് നേരെ നടന്നു അവരുടെ അടുത്തെത്തി…………………

അവർ മുഴുവൻ റാസയെ തന്നെ നോക്കി………………….

അവരുടെ മുഖത്തെ ഭായ് റാസ വായിച്ചെടുത്തു………………..അവൻ അവർക്ക് നേരെ പുഞ്ചിരിച്ചു…………………..

“എന്തിനാണ് ഭയക്കുന്നത്……………….നമ്മൾ ഇത്രയും നാൾ കീഴടക്കിയ ജെല്ലിക്കെട്ട് കാളയുടെ ഇനത്തിൽ പെടുന്ന ഒന്ന് മാത്രമാണ് കരിങ്കാലൻ മുത്തു……………………ഭയം നമ്മളെ ഇല്ലാതാക്കും………………അതിനാൽ ഭയം നമുക്ക് വേണ്ട…………………കരിങ്കാലൻ മുത്തുവിന്റെ ചരിത്രം ഇന്നത്തോടെ നമ്മൾ അവസാനിപ്പിക്കും പിന്നെ അവിടെ എഴുതാൻ പോകുന്നത് നമ്മുടെ ചരിത്രമായിരിക്കും………………….”……………..റാസ തന്റെ കൂട്ടാളികളോട് പറഞ്ഞു…………………

റാസയുടെ വാക്കിൽ നിന്നും അവരിലേക്ക് ധൈര്യം കടന്നു വന്നു…………………….

“അപ്പൊ അയ്യാ…………….എന്താണ് പദ്ധതി………………”………….പച്ച റാസയോട് ചോദിച്ചു………………….

റാസ അതുകേട്ട് പച്ചയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു…………………..

“പദ്ധതി………………ഞാൻ ആദ്യം കളത്തിൽ ഇറങ്ങുന്നു…………………ഞാൻ മുത്തുവിന്റെ പൂഞ്ഞിൽ പിടിക്കാതെ ഒരാളും അവനെ പിടിക്കാൻ ശ്രമിക്കരുത്…………………..അവന്റെ പൂഞ്ഞിൽ ഞാൻ പിടിച്ച അടുത്ത നിമിഷം നിങ്ങൾ എല്ലാവരും അവന്റെ മുകളിൽ ഉണ്ടായിരിക്കണം………………..”………….റാസ അവരോട് പറഞ്ഞു………………….

അവർ തലയാട്ടി………………….

“ഓഹോയ്…………………ഓഹോയ്……………….ഓഹോയ്……………”……………

കാളയെ കയറിനാൽ ബന്ധിപ്പിച്ചവരുടെ വിളി അവർ കേട്ടു………………..

അവർ തയ്യാറായി…………………

റാസയുടെ കൂടെയുള്ളവർ ഭയത്താൽ ശ്വാസം വലിച്ചു വിട്ടു……………………..അഞ്ചാമത്തെ ഓഹോയിൽ അവർ മുത്തുവിന്റെ കയറുകൾ വിട്ടു……………………

മുത്തു മുന്നോട്ട് കുതിച്ചു………………….

ആളുകൾ കണ്ണിമയ്ക്കാതെ അവനെ നോക്കി………………………

റാസയ്‌ക്ക് മുന്നിലുള്ള ഒരു സംഘവും അവന് നേരെ ചെന്നില്ല………………….മരണഭയം തന്നെ കാരണം………………..

ഭാർഗവൻ റാസയെ നോക്കി……………….

റാസ പെട്ടെന്ന് തന്റെ സംഘത്തിൽ നിന്നും വിട്ടുമാറി മുത്തുവിന്റെ മുന്നിലേക്ക് വന്നു……………………

ആളുകൾ ഇതുകണ്ട് ഉദ്വേഗഭരിതമായി നോക്കിക്കൊണ്ട് നിന്നു…………………..

ഒറ്റയ്ക്ക് തന്റെ മുന്നിലേക്ക് വന്ന റാസയെ കണ്ട് മുത്തു ഒന്ന് നിന്നു………………..

റാസയുടെ സംഘം റാസയുടെ ഓരോ ചുവടും സൂക്ഷിച്ചു നിന്നു………………..

റാസയും മുത്തുവും നേർക്കുനേർ……………….

കണ്ടിരിക്കുന്ന കാണികളിൽ ആവേശം നിറഞ്ഞു………………..

റാസയും മുത്തുവും പരസ്പരം കണ്ണിലേക്ക് ഇമവെട്ടാതെ നോക്കിനിന്നു…………………….

മുത്തു റാസയെ നോക്കി മണ്ണിൽ അവന്റെ കാലുകൾ പിന്നോട്ട് വലിച്ചു…………………..

ഇതേപോലെ തന്നെ റാസയും ചെയ്തു……………….കാലുകളാൽ മണ്ണിൽ പിന്നോട്ട് വലിച്ചു………………..

അവിടം പൊടി പറന്നു……………….

റാസയും മുത്തുവും പരസ്പരം ഇമകൾ തമ്മിൽ കോർത്തത് അപ്പോഴും വിട്ടില്ല………………….

അടുത്ത നിമിഷം അസാമാന്യനായ കരിങ്കാലൻ മുത്തു എന്ന കാള റാസയ്‌ക്ക് നേരെ കുതിച്ചു………………………

റാസ അവന്റെ നേരെയും……………….

കാണികൾ ഇതെല്ലാം ഒരു അത്ഭുതത്തോടെ നോക്കി നിന്നു……………………

റാസയും മുത്തുവും ഓടി അടുത്തെത്താനായി…………………

റാസയുടെ അടുത്ത് എത്താനായതും മുത്തു തന്റെ തല താഴ്ത്തി കൊമ്പുകൾ റാസയ്‌ക്ക് നേരെ പായിച്ചു………………..

റാസ പെട്ടെന്ന് നിലത്തേക്ക് കിടന്നു ആ മണ്ണിൽ ഞരങ്ങിക്കൊണ്ട് മുത്തുവിന്റെ തലയുടെ അടിയിലൂടെയും കാലുകളുടെ ഇടയിലൂടെയും ഞരങ്ങികൊണ്ട് പോയി………………….പോണ പോക്കിൽ മുത്തുവിന്റെ തലയിൽ ഒന്ന് അടിക്കാനും റാസ മറന്നില്ല…………………..

റാസ മുത്തുവിന്റെ പിന്നിലെത്തി……………….

കാണികൾ ഒന്നിച്ചു കയ്യടിച്ചു………………….

മുത്തു തല ഉയർത്തി………………..

തന്റെ കൊമ്പുകളിൽ നിന്നും റാസ വിദഗ്ധമായി രക്ഷപ്പെട്ടു എന്ന് മുത്തുവിന് മനസ്സിലായി……………….മാത്രമല്ല തന്റെ മുഖത്ത് കിട്ടിയ അടി മുത്തുവിൽ വിറളി സൃഷ്ടിച്ചു………………….

റാസ ഒരു ചിരിയോടെ അവനെ നോക്കി നിന്നു………………….

മുത്തു റാസയ്‌ക്ക് നേരെ കുതിച്ചു……………….ഇത്തവണ റാസ അവന് നേരെ ഓടിയില്ല…………………

മുത്തു അവന് അടുത്തെത്താനായതും റാസ പെട്ടെന്ന് അവനിൽ നിന്നും വെട്ടിമാറി മുത്തുവിന്റെ വളത്തുവശത്തിലൂടെ ചെന്ന് തന്റെ കൈകൾ മുത്തുവിന്റെ പൂഞ്ഞിൽ പിടിക്കാൻ ശ്രമിച്ചതും മുത്തു തന്റെ തലയാൽ റാസയെ ഇടിച്ചു………………..

റാസ നിലത്തേക്ക് വീണു…………………

വീണുകിടക്കുന്ന റാസയുടെ അടുത്തേക്ക് കൊമ്പും കുലുക്കി മുത്തു വന്നു…………………

റാസ പെട്ടെന്ന് മുത്തുവിന്റെ മുകളിലൂടെ ഉയരത്തിൽ ചാടി………………..

മുത്തുവിന്റെ കൊമ്പുകൾ ആ പൂഴിമണ്ണിലൂടെ കുറച്ചു ദൂരം ഉരഞ്ഞുപോയി………………….

റാസ മുത്തുവിന്റെ പിന്നാലെ കൂടി………………..

മുത്തു അതിവേഗതയിൽ ഓടാൻ തുടങ്ങി…………………റാസ ഓടി മുത്തുവിന്റെ വലതുവശത്ത് എത്തിയതും നേരത്തെ ചെയ്തത് പോലെ മുത്തു തല കൊണ്ട് റാസയെ ഇടിക്കാൻ ശ്രമിച്ചു………………

ഇത് നേരത്തെ മുൻകൂട്ടി കണ്ടിരുന്ന റാസ മുത്തു തല കൊണ്ട് ഇടിക്കാൻ ആഞ്ഞ ആ നിമിഷം അവന്റെ തല മുകളിലൂടെ ഇടത്തോട്ട് ചാടി മുത്തുവിന്റെ ഇടതുവശത്ത് എത്തി…………………

മുത്തുവിന് എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിന് മുൻപ് തന്നെ റാസയുടെ കൈകൾ അവന്റെ പൂഞ്ഞിൽ പിടുത്തം ഇട്ടിരുന്നു……………..അടുത്ത നിമിഷം തന്നെ റാസയുടെ സംഘം മുത്തുവിന്റെ മേൽ പറന്നു വീണു…………………

റാസയും സംഘവും മുത്തുവിന്റെ ശരീരമാകെ പിടുത്തം ഇട്ടു………………….

തങ്ങളുടെ മുഴുവൻ ബലവും മുത്തുവിൽ അവർ പ്രയോഗിച്ചു അല്ലാത്ത പക്ഷം കരിങ്കാലൻ മുത്തുവിന്റെ കൊമ്പുകളുടെ മൂർച്ച തങ്ങൾ അറിയേണ്ടി വരും എന്ന് അവർക്ക് ഉത്തമ ബോധ്യം ഉണ്ടായിരുന്നു………………………..

കരിങ്കാലൻ മുത്തു എന്ന അസാമാന്യനായ ജെല്ലിക്കെട്ട് കാളയ്ക്ക് അവർ എഴുപേരുടെ ശക്തി ഒന്നുമല്ലായിരുന്നു…………………..പക്ഷെ ഈ യുദ്ധം ബലത്തിന്റെയല്ല നെഞ്ചുറപ്പിന്റെയും നിശ്ചയദാർഢ്യത്തിന്റെയുമാണ്…………………

.അത് അവർക്ക് ഒരുപാട് ഉണ്ടായിരുന്നു……………………

മുത്തു അവരെയും കൊണ്ട് ഓടാൻ ആരംഭിച്ചു………………..റാസയും കൂട്ടരും പക്ഷെ അവനെ വിടാൻ തയ്യാറായില്ല………………….അവർ അവന്റെ മേൽ അള്ളിപ്പിടിച്ചു കിടന്നു……………………

മുത്തു അവരെയും കൊണ്ട് കൊറേ ഓടി……………..ഇതിനിടയിൽ മുത്തു കാലുകൾ കൊണ്ട് അവരെ തൊഴിക്കാൻ ശ്രമിച്ചു…………………….

പക്ഷെ അവർ വിദഗ്ധമായി ഒഴിഞ്ഞുമാറി………………….

മുത്തു തന്റെ കൊമ്പുകളാൽ റാസയുടെ കൈകളിൽ മുറിവേല്പിക്കാൻ ശ്രമിച്ചെങ്കിലും റാസ അതൊക്കെ തന്ത്രപരമായി തടുത്തു………………….

ഭാർഗവനും കൂട്ടരും ഇതെല്ലാം കണ്ണിമയ്ക്കാതെ നോക്കിനിന്നു…………………….

കാണികളുടെ അവസ്ഥയും മറിച്ചല്ലായിരുന്നു………………..അവരിൽ ആവേശം തുളുമ്പി………………..

കാരണം നേരിടുന്നത് ജെല്ലിക്കെട്ടിലെ രണ്ട് വമ്പന്മാർ………………..

നേരിട്ട ജെല്ലിക്കെട്ട് കാളകളെ ഒക്കെ മെരുക്കിയ ജെല്ലിക്കെട്ട് വീരൻ റാസ ബിൻ ഖുറേഷിയും ഇതുവരെ ഒരാൾക്കും മെരുക്കാൻ സാധിക്കാത്ത കരിങ്കാലൻ മുത്തുവും……………….

ആവേശം അവിടമാകെ അലതല്ലി…………………..

കരിങ്കാലൻ മുത്തു അവരെ തന്റെ ശരീരത്തിലെ പിടുത്തം അഴിപ്പിക്കാനായി പലതവണ കുതറി…………………പക്ഷെ അവർ അവരുടെ പിടി കൂടുതൽ മുറുക്കി…………………..

കരിങ്കാലൻ മുത്തു അവരെയും കൊണ്ട് ജനങ്ങളെ വേർതിരിച്ചു നിർത്തിയ വേലിയുടെ അടുത്തേക്ക് കൊണ്ടുവന്നു…………………

എന്നിട്ട് അവരെ വേലിയിൽ കൂട്ടി ഇടിപ്പിക്കാൻ ശ്രമിച്ചു………………….

ആദ്യം ഇത് മനസ്സിലാകാതിരുന്ന റാസയും കൂട്ടരും മുത്തുവിന്റെ ആദ്യത്തെ ശ്രമം ഏറ്റുവാങ്ങേണ്ടി വന്നു……………………

വേലിയായി കെട്ടിയിരുന്ന മുളയുടെയും കവുങ്ങിന്റെയും നാരുകളും ചീളുകളും അവരുടെ ശരീരത്തിലേക്ക് കേറി…………………

അവർ വേദനയിൽ പുളഞ്ഞു………………….

കരിങ്കാലൻ മുത്തുവിന്റെ ബുദ്ധി കൂർമത റാസ മനസ്സിലാക്കി………………അവൻ ബലവാൻ മാത്രമല്ല ബുദ്ധിമാൻ കൂടിയാണ്…………………

മുത്തുവിന്റെ മേലുള്ള പിടുത്തം ഒരു തെല്ല് പോലും അഴിക്കരുത് എന്ന് റാസ തന്റെ കൂട്ടാളികളോട് ആക്രോശിച്ചു…………………….

അവർ ആ വേദനയിലും റാസയുടെ വാക്കുകൾ അനുസരിച്ചു…………………….

മുത്തു ഈ തന്ത്രം വീണ്ടും പ്രയോഗിക്കാൻ ശ്രമിച്ചു………………..പക്ഷെ ഇത്തവണ റാസയ്‌ക്ക് അവന്റെ തന്ത്രം മനസ്സിലായി………………….

മുത്തു അവരെ കൂട്ടി ഇടിപ്പിക്കാൻ വേണ്ടി വേലിയുടെ അടുത്തേക്ക് കൊണ്ടുവന്നപ്പോൾ റാസ തന്റെ കാലുകൾ ഉയർത്തി വേലിക്ക് താങ്ങായി കെട്ടിയിരുന്ന മരത്തടിയിൽ കാലുവച്ചു……………………

മുത്തുവിന് അവരെ ആ വേലിയിൽ കൂട്ടി ഇടിപ്പിക്കാൻ സാധിച്ചില്ല….
………………….

മുത്തു വീണ്ടും ശ്രമിച്ചു…………………

റാസ അവരോട് അടുത്തെത്തുമ്പോൾ കാലുകൾ മരത്തടിയിൽ ഉയർത്തിവെച്ചു ബലം പിടിക്കാൻ പറഞ്ഞു………………..അവർ അതനുസരിച്ചു…………………..

ഇത്തവണയും മുത്തുവിന്റെ ശ്രമം പരാജയപ്പെട്ടു……………………

മുത്തു തന്റെ തന്ത്രം ഉപേക്ഷിച്ചു പിന്നെയും അവരെ കൊണ്ട് ഓടാൻ ആരംഭിച്ചു………………….

അവർ തങ്ങളുടെ ശക്തി ഉപയോഗിച്ച് അവന്റെ വേഗം കുറയ്ക്കാൻ ശ്രമിച്ചു………………….

അവസാനം അവരുടെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങി………………….

മുത്തു ക്ഷീണിച്ചു തുടങ്ങി………………….

അവന്റെ വേഗം കുറഞ്ഞു………………

അവർ അവന് മേലുള്ള പിടുത്തത്തിന്റെ ശക്തി പരമാവധി കൂട്ടി………………..

മുത്തു നിന്നു………………

ജനങ്ങൾ കയ്യടിച്ചു…………………

റാസ മുത്തുവിന്റെ പൂഞ്ഞിൽ പിടിച്ചു തന്നെ കുറേ തലതാഴ്ത്തി………………..

അതിന് ശേഷം റാസ മുത്തുവിന്റെ മുന്നിലെ കാലുകളിൽ തന്റെ കാലുകൊണ്ട് അടിച്ചു…………………..

മുത്തു മുട്ടുമടക്കി ഇരുന്നു………………

അവൻ കീഴടങ്ങിയെന്ന് റാസയ്ക്കും കൂട്ടർക്കും തോന്നി…………………

റാസ പച്ചയോട് മുന്നിലോട്ട് വരാൻ ആവശ്യപ്പെട്ടു………………..

പച്ച പതിയെ മുന്നിലോട്ട് ചെന്നു…………………….

കാണികൾ ആകാംഷയോടെ ഈ ദൃശ്യങ്ങൾ നോക്കി കണ്ടു………………….

പച്ച മുന്നിലോട്ട് ചെന്നു………………..

റാസ മുത്തുവിന്റെ പൂഞ്ചിലുള്ള പിടുത്തത്തിന്റെ ശക്തി കൂട്ടി…………………..

റാസ മുത്തുവിനെ നോക്കി………………..

അവന്റെ കണ്ണുകൾ ശാന്തമായിരുന്നു……………..അതുപോലെ അവന്റെ ശ്വാസക്രമവും………………….

റാസ പച്ചയോട് മുത്തുവിന്റെ കഴുത്തിൽ പിടുത്തം ഇടാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു…………………..

പച്ച മുത്തുവിന്റെ കഴുത്തിൽ പിടുത്തം ഇടാനായി മുത്തുവിന്റെ അടുക്കലേക്ക് ചെന്നു……………….

റാസ മുത്തുവിനെ നോക്കി…………………

പെട്ടെന്ന് അവന്റെ കണ്ണുകൾ ഒന്ന് വെട്ടി……………………..

റാസ ആപത്ത് മണത്തു………………….

“പച്ചേ…………..”…………….റാസ ഉറക്കെ വിളിച്ചു………………..

തുടരും..... ♥️

(വളരെ detailing ആയിട്ടുള്ള എഴുത്താണ്... വളരേ കഷ്ടമാണ്.. മനസിലാക്കാൻ ശ്രെമിക്കുക... നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... അത് എഴുത്തിനെ സ്വാധീനിച്ചേക്കാം 🥰)


വില്ലന്റെ പ്രണയം 76♥️

വില്ലന്റെ പ്രണയം 76♥️

4.6
9676

പച്ച മുത്തുവിന്റെ കഴുത്തിൽ പിടുത്തം ഇടാനായി മുത്തുവിന്റെ അടുക്കലേക്ക് ചെന്നു………………. റാസ മുത്തുവിനെ നോക്കി………………… പെട്ടെന്ന് അവന്റെ കണ്ണുകൾ ഒന്ന് വെട്ടി…………………….. റാസ ആപത്ത് മണത്തു…………………. “പച്ചേ…………..”…………….റാസ ഉറക്കെ വിളിച്ചു……………….. പച്ച റാസയെ നോക്കി അടുത്ത നിമിഷം മുത്തുവിന്റെ തലവെട്ടി………………… മുത്തുവിന്റെ കൊമ്പുകൾ പച്ചയുടെ വയറിലൂടെ മുറിവുകൾ സമ്മാനിച്ചു കടന്നുപോയി………………. പച്ച വയറും പൊത്തി നിലത്തേക്ക് വീണു………….അവന്റെ കൈകൾ അടുത്ത നിമിഷം ചോര നിറമാകുന്നത് അവർ പേടിയോടെ കണ്ടു………………….. അവർ പേടിയോടെ അത് നോക്കി നിൽക്കുന്ന നിമിഷം മുത്തു നാലുകാലിൽ എണ