Aksharathalukal

വില്ലന്റെ പ്രണയം 76♥️

പച്ച മുത്തുവിന്റെ കഴുത്തിൽ പിടുത്തം ഇടാനായി മുത്തുവിന്റെ അടുക്കലേക്ക് ചെന്നു……………….

റാസ മുത്തുവിനെ നോക്കി…………………

പെട്ടെന്ന് അവന്റെ കണ്ണുകൾ ഒന്ന് വെട്ടി……………………..

റാസ ആപത്ത് മണത്തു………………….

“പച്ചേ…………..”…………….റാസ ഉറക്കെ വിളിച്ചു………………..

പച്ച റാസയെ നോക്കി അടുത്ത നിമിഷം മുത്തുവിന്റെ തലവെട്ടി…………………

മുത്തുവിന്റെ കൊമ്പുകൾ പച്ചയുടെ വയറിലൂടെ മുറിവുകൾ സമ്മാനിച്ചു കടന്നുപോയി……………….

പച്ച വയറും പൊത്തി നിലത്തേക്ക് വീണു………….അവന്റെ കൈകൾ അടുത്ത നിമിഷം ചോര നിറമാകുന്നത് അവർ പേടിയോടെ കണ്ടു…………………..

അവർ പേടിയോടെ അത് നോക്കി നിൽക്കുന്ന നിമിഷം മുത്തു നാലുകാലിൽ എണീറ്റ് നിന്ന് വളരെ ശക്തമായി കുതറി………………….

റാസ ഒഴികെയുള്ള ബാക്കിയുള്ളവർ എല്ലാം വായുവിൽ പറന്ന് ആ പൂഴി മണ്ണിലേക്ക് വീണു……………….

റാസയുടെ പിടുത്തം അപ്പോഴും അഴിക്കാൻ മുത്തുവിന് സാധിച്ചില്ല………………..

മുത്തു റാസയെയും കൊണ്ട് വേലിയുടെ നേരെ ഓടി…………………

അവരുടെ വരവ് കണ്ട് ആ ഭാഗത്ത് ഉണ്ടായിരുന്ന ജനങ്ങൾ മുഴുവൻ അവിടെ നിന്ന് ഓടി……………..

മുത്തുവും റാസയും കൂടി വേലി പൊളിച്ചു ഉള്ളിലേക്ക് പോയി…………………

മറ്റുള്ളവർ ശ്വാസം പിടിച്ചു ഈ കാഴ്ച കണ്ടു നിന്നു……………………

പൊളിഞ്ഞു കിടന്ന വേലിയിൽ നിന്നും മുത്തു ജെല്ലിക്കെട്ട് മണ്ണിലേക്ക് തിരികെ ഓടി വന്നു……………………

പക്ഷെ അവന്റെ പൂഞ്ഞിൽ റാസ ഇല്ലായിരുന്നു……………….

പച്ചയും കൂട്ടരും സങ്കടത്തോടെ ഈ കാഴ്ച കണ്ടു…………………

ഭാർഗവനും കൂട്ടരും സന്തോഷപ്പെട്ടു…………………

കാണികൾ കരിങ്കാലൻ മുത്തുവും റാസ ബിൻ ഖുറേഷിയും തമ്മിലുള്ള പോരിൽ റാസ തോറ്റു എന്ന് നിശ്ചയിച്ചു…………………….

പക്ഷെ അവരുടെയെല്ലാം ചിന്തകളെ തെറ്റിച്ചു കൊണ്ട് ഒരു കാഴ്ച അവർ കണ്ടു……………………

റാസയും മുത്തുവും പൊളിച്ച വേലിക്ക് അടുത്ത് പൊടി പാറുന്നു………………ചെമ്മൺ നിറത്തിലുള്ള പൊടികൾ ഉയർന്നു പൊങ്ങി…………….

ആ പൊടികളിലൂടെ ഒരുവൻ മുന്നോട്ട് വന്നു………………..വളരെ വേഗത്തിൽ……………….

അവൻ മുത്തുവിനെ ലക്ഷ്യമാക്കി ഓടി……….

പൊടികളിൽ നിന്നും അവൻ ഓടി മുന്നിലെത്തിയപ്പോൾ ആ സിംഹാരാജാവിനെ അവർ കണ്ടു……………………..

\"റാസ…………………\"

\"റാസ ബിൻ ഖുറേഷി………………….\"

ആ ഒരു കാഴ്ച പലരിലും രോമാഞ്ചം ഉണ്ടാക്കി…………………

പച്ചയുടെയും കൂട്ടരുടെയും മുഖം തെളിഞ്ഞു……………അവർ ആർത്തു വിളിച്ചു………………..

ഭാർഗവന്റെയും കൂട്ടരുടെയും മുഖം ഇരുണ്ടു……………….

ജനങ്ങൾ ആർപ്പുവിളിച്ചു……………..

കരഘോഷമുണ്ടാക്കി………………….

വിസിലടിച്ചു………………..

അവരിൽ ഒരു നാദം ആവേശത്തോടെ മുഴങ്ങി കേട്ടു…………….

\"റാസ………………\"

\"റാസ ബിൻ ഖുറേഷി……………….\"

റാസയുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു……………….

റാസ മുത്തുവിന് ഒപ്പം ഓടിയെത്തി………………..

റാസയുടെ കണ്ണുകളിൽ അഗ്നി പടർന്നു………………….

മുത്തു റാസയുടെ വരവ് കണ്ടു……………….

റാസ മുത്തുവിന്റെ ഇടതുവശത്ത് എത്തിയതും പഴയതുപോലെ മുത്തു തല തിരിച്ചു കൊമ്പുകൾ കൊണ്ട് റാസയെ കുത്താനായി ശ്രമിച്ചു…………………..

റാസ ഓട്ടത്തിന്റെ വേഗത ചെറുതായി കുറച്ചു……………..മുത്തുവിന്റെ ഉന്നം തെറ്റി…………………

തല തിരിച്ചു തന്ന മുത്തുവിന്റെ തല നോക്കി റാസ കൈമുഷ്ടികൊണ്ട് ഇടിച്ചു………………….

മുത്തു തല വലത്തേ ഭാഗത്തേക്ക് തിരിച്ചുകൊണ്ട് ഒന്ന് അമറി…………………….

അടുത്ത നിമിഷം റാസ മുത്തുവിന്റെ കഴുത്തിൽ പിടുത്തം ഇട്ടു………………..

മുത്തു കൊമ്പുകൾ കൊണ്ട് അവനെ കുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല……………….

റാസ മുത്തുവിന്റെ മേലുള്ള പിടുത്തം ശക്തമാക്കി………………

റാസയുടെ സംഘം എണീറ്റു………………

റാസയുടെ അടുത്ത മുന്നേറ്റം എന്താണെന്ന് ശ്രദ്ധിച്ചു……………….

റാസ മുത്തുവിന്റെ ഓട്ടത്തിന്റെ ദിശ നിയന്ത്രിച്ചു………………….

റാസയുടെ ശക്തിയിൽ നിന്ന് മുത്തുവിന് വിട്ടുമാറാൻ സാധിച്ചില്ല…………………മുത്തു റാസ നിയന്ത്രിച്ച ദിശയുടെ ഓടി……………….

റാസ മുത്തുവിനെ വേലിക്ക് താങ്ങായി നിർത്തിയിരുന്ന ഒരു മരത്തടി ലക്ഷ്യമാക്കി ആണ് ഓടിപ്പിച്ചത്………………….

മരത്തടി മുന്നിൽ കണ്ട മുത്തു ദിശ മാറാൻ ശ്രമിച്ചെങ്കിലും റാസ വിട്ടില്ല…………………

ഒടുവിൽ റാസ ഉദ്ദേശിച്ചത് തന്നെ സംഭവിച്ചു……………..

മുത്തുവിന്റെ തല ആ മരത്തടിയിൽ ശക്തമായി ഇടിച്ചു………………

റാസ പിടുത്തം വിട്ടിരുന്നു അപ്പോഴേക്കും……………….

മരത്തടി അപ്പുറത്തേക്ക് മറിഞ്ഞു വീണു……………..

മരത്തടിയുമായുള്ള കൂട്ടിമുട്ടൽ മുത്തു ഒന്ന് നിന്ന് കറങ്ങി……………….

തലചുറ്റിയ ആളുകളെ പോലെ മുത്തുവിന്റെ കാലുകൾ തെന്നി……………….

റാസയുടെ ശക്തിയിലും ബുദ്ധിയിലും ആളുകൾ അത്ഭുതപ്പെട്ടു………………

റാസ മുത്തുവിന്റെ ചലനങ്ങൾ ശ്രദ്ധിച്ചു………………..

മുത്തു തന്റെ സാധാരണനില വീണ്ടെടുക്കാൻ ശ്രമിച്ചു……………….

പക്ഷെ അതിന് മുൻപ് അവനെ കീഴ്പ്പെടുത്താൻ റാസ തീരുമാനിച്ചു കഴിഞ്ഞിരുന്നു………………..

“വരിൻ കൂട്ടരേ……………….”……………..റാസ ഉറക്കെ തന്റെ സംഘത്തോട് പറഞ്ഞു…………………

അവർക്ക് കാര്യം മനസ്സിലായി…………………

നില തെറ്റി വേച്ചു നടന്ന കരിങ്കാലൻ മുത്തുവിന്റെ മേൽ റാസയും സംഘവും(പച്ച ഒഴികെ) വീണു………………….

ഇത്തവണ പൂഞ്ഞിൽ പിടിക്കുന്നതിന് പകരം അവന്റെ കഴുത്തിൽ തന്നെയാണ് റാസ പിടുത്തം ഇട്ടത്…………………

മുത്തു തന്റെ തല കൊണ്ട് കുതറാൻ ശ്രമിച്ചെങ്കിലും റാസ പിടുത്തം വിട്ടില്ല………………..മാത്രവുമല്ല കുതറാൻ ശ്രമിച്ച മുത്തുവിന്റെ മുഖത്തിന് റാസ തന്റെ മുട്ടുകാലുകൊണ്ട് ഇടിച്ചു…………………….

അവന്റെ പരാക്രമം നിന്നു………………….

റാസ പിന്നിലുള്ളവനോട് മുത്തുവിന്റെ കാലുകൾ അടിച്ചുകൊണ്ട് മുട്ടുകുത്തിക്കാൻ പറഞ്ഞു………………….

അവർ മുത്തുവിന്റെ മുന്നിലെ കാലുകളിൽ ചവിട്ടി………………..

മുത്തു മുട്ടുകുത്തി……………..

ഇനി റാസയുടെ ഊഴമായിരുന്നു…………….

റാസ തന്റെ മുഴുവൻ ബലവും ഉപയോഗിച്ചു മുത്തുവിന്റെ കഴുത്ത് താഴ്ത്തി……………….

മുത്തു അത്ര പെട്ടെന്ന് കീഴടങ്ങാൻ സമ്മതിച്ചില്ലെങ്കിലും റാസയുടെ കരുത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ അവന് വേറെ വഴി ഇല്ലായിരുന്നു……………….

അവൻ തല കുനിച്ചു…………….

ഇടയ്ക്ക് കുതറാൻ ശ്രമിച്ച അവന്റെ തലയിൽ റാസ മുട്ടുകാൽ കൊണ്ട് ഇടിച്ചു……………….

കുറച്ചുനേരത്തെ പരിശ്രമത്തിന് ഒടുവിൽ കരിങ്കാലൻ മുത്തു അവന്റെ തല മണ്ണിൽ താഴ്ത്തി……………….

റാസ ബിൻ ഖുറേഷിയുടെ തല വാനോളം ഉയർന്നു……………….

റാസ വിജയിച്ചു……………….

കാണികൾ കരഘോഷം ഉയർത്തി………………

ഭാർഗവനും കൂട്ടരും തല താഴ്ത്തി……………….

റാസയും കൂട്ടരും പതിയെ മുത്തുവിന്റെ മേലുള്ള പിടുത്തം വിട്ടു……………..

കരിങ്കാലൻ മുത്തു ആ പൂഴി മണ്ണിൽ തന്നെ കിടന്നു………………

കാണികൾ റാസയുടെ പേര് ആർത്തുവിളിച്ചു………………..

ഇതുവരെ ഒരാളെ കൊണ്ടും കീഴ്പ്പെടുത്താൻ സാധിക്കാതിരുന്ന കരിങ്കാലൻ മുത്തു റാസയുടെ മുന്നിൽ മുട്ടുമടക്കി………………

റാസയുടെ കൂട്ടാളികൾ റാസയെ അഭിനന്ദിച്ചു…………….അവർ സന്തോഷത്താൽ ചാടി കളിച്ചു……………..

റാസ പച്ചയെ നോക്കി…………….

പച്ചയെ അപ്പോഴേക്കും കുറച്ചുപേർ മുറിവ് പറ്റിയ ഇടത്ത് പച്ചമരുന്ന് തേച്ചുപിടിപ്പിച്ചു……………….

ചോര കുറച്ചു പോയെങ്കിലും മുറിവ് ചെറുതായിരുന്നു………………

റാസ അവന്റെ അടുത്തേക്ക് നടന്നു……………….

റാസയെ കണ്ടതും പച്ച സന്തോഷത്താൽ എണീറ്റു……………….

“എങ്ങനുണ്ടെടാ……………..”…………..റാസ പച്ചയുടെ കൈകളിൽ പിടിച്ചുകൊണ്ട് ചോദിച്ചു………………

“കുഴപ്പമില്ല…………..ഇതൊക്കെ എന്ത്…………….”…………..പച്ച ചിരിച്ചു കൊണ്ട് പറഞ്ഞു……………..

പച്ച റാസയെ കെട്ടിപ്പിടിച്ചു………….റാസ തിരിച്ചും………………

റാസ തിരിഞ്ഞു എല്ലാവരെയും നോക്കി……………….

പച്ച ഭാർഗവനെ നോക്കി……………..

“കണ്ടോ……………ഇതാണ് വീരൻ……………….ഇതാവണം വീരൻ…………….”……………..പച്ച റാസയെ ചൂണ്ടിക്കൊണ്ട് ഭർഗവനോട് പറഞ്ഞു………………

ഭാർഗവൻ ഒന്നും മിണ്ടാതെ തലയും താഴ്ത്തി അവന്റെ കൂട്ടാളികളോടൊപ്പം പുറത്തേക്ക് പോയി……………………

പച്ചയും കൂട്ടരും പൊട്ടിച്ചിരിച്ചു………………

എല്ലാവരും സന്തോഷത്തോടെ ആർപ്പുവിളിച്ചു……………….

കരിങ്കാലൻ മുത്തുവിനെ കീഴടക്കിയ റാസയ്ക്കും കൂട്ടർക്കും നൂറ്റൊന്ന് പൊൻപണം ജെല്ലിക്കെട്ട് പന്തയത്തിൽ നിന്ന് ലഭിച്ചു………………..

ആളുകൾ റാസയെ പൊന്നാടയണിയിച്ചു അഭിനന്ദിച്ചു………………..

പക്ഷെ ഒരാൾ ദേഷ്യത്തിലായിരുന്നു………………….

കരിങ്കാലൻ മുത്തുവിന്റെ ഉടമസ്ഥൻ…………………

മുത്തുവിന്റെ മണ്ണിൽ വീണുള്ള കിടപ്പ് കണ്ട് അയാളുടെ കണ്ണിൽ ദേഷ്യം നിറഞ്ഞു………………..

തന്നെ തോൽപ്പിച്ച മുത്തുവിനോട് അയാൾക്ക് കടുത്ത കോപം തോന്നി………………..

അയാൾ തന്റെ ശിങ്കിടികളോട് മുത്തുവിനെ കൊല്ലാൻ ആജ്ഞാപിച്ചു…………………..

അവർ കുന്തവുമായി മുത്തുവിന് നേരെ ചെന്നു………………….

അവർ കുന്തം നീട്ടി മുത്തുവിന്റെ മുന്നിൽ വന്നു നിന്നു………………….

മുത്തു തന്റെ ക്ഷീണിച്ച കണ്ണുകളിലൂടെ തന്നെ കൊല്ലാൻ നിൽക്കുന്നവരെ കണ്ടു……………..അവൻ പക്ഷെ നിസ്സഹായനായി കിടന്നു…………………

അവർ മുത്തുവിന് നേരെ കുന്തം വീശി…………………

“ഏയ്…………….”……………അവർ പെട്ടന്ന് ദേഷ്യത്തോടെയുള്ള ഒരു വിളി കേട്ടു………………..

അവർ കേട്ടഭാഗത്തേക്ക് നോക്കി……………….

റാസ തങ്ങളുടെ അടുത്തേക്ക് പാഞ്ഞടുക്കുന്നത് കണ്ടു………………..

അവർ കുന്തം താഴ്ത്തി……………….

റാസ അവരുടെ അടുത്തെത്തി……………ഒപ്പം അവന്റെ സംഘവും…………………….

“നിങ്ങൾക്ക് എന്താ പ്രാന്താണോ……………..ഒരു മിണ്ടാപ്രാണിയെ കൊല്ലാൻ…………”…………….റാസ അവരോട് ചോദിച്ചു…………………

“അവനെ കൊല്ലാൻ പറഞ്ഞത് ഞാനാണ്……………..”………..ഉത്തരം നൽകിയത് മുത്തുവിന്റെ ഉടമസ്ഥൻ ആയിരുന്നു………………….

റാസ അയാളെ നോക്കി………………

“ഇത്രയും നാൾ ഇവൻ നിങ്ങളെ ജയിപ്പിച്ചു……………..ഒരുതവണ തോറ്റപ്പോഴേക്കും നീ അവനെ കൊല്ലാൻ ശ്രമിക്കുന്നു…………….നന്ദിയുണ്ടോ നിനക്കൊക്കെ……………..”……………..റാസ ദേഷ്യത്തോടെ അവനോട് ചോദിച്ചു………………

“അവന്റെ ഉടമസ്ഥൻ ഞാനാണ്……………..അവനെ കൊല്ലണോ വേണ്ടയോ എന്നുള്ളത് ഞാൻ തീരുമാനിക്കും……………ഞാൻ പണത്തിന് വേണ്ടിയാണ് അവനെ കളത്തിൽ ഇറക്കുന്നത്…………….അല്ലാതെ എന്റെ പണം കളയാനല്ല……………….”………………….അയാൾ റാസയോട് പറഞ്ഞു……………………

“നിനക്ക് പണം അല്ലെ വേണ്ടത്………………….ഞാൻ തരാം…………….”…………..റാസ അതും പറഞ്ഞു പച്ചയുടെ അടുത്തെത്തി…………………

“പച്ചേ…………..ഈ പണം നമ്മൾ എല്ലാവർക്കും അവകാശപ്പെട്ടതാണ്………………..പക്ഷേ നമ്മൾ ഈ പണത്തിനായി നേടിയ വിജയം ഒരു മിണ്ടാപ്രാണിയുടെ ജീവൻ കളയും……………..ഈ പണം കൊണ്ട് തന്നെ നമുക്ക് ആ ജീവൻ സ്വന്തമാക്കിക്കൂടെ…………………”…………….റാസ പച്ചയോടും കൂട്ടരോടും ചോദിച്ചു………………

അവർ ഒന്നും മിണ്ടിയില്ല……………….

റാസ നിരാശയോടെ തല താഴ്ത്തി……………….

“അയ്യാ………………”…………..പച്ച റാസയെ വിളിച്ചു………………
റാസ തല ഉയർത്തി അവനെ നോക്കി………………

“നിങ്ങളെ ഞങ്ങൾ അയ്യാ എന്ന് വിളിക്കുന്നത് എന്താണെന്നറിയോ……………..നിങ്ങളുടെ ഈ മനസ്സ്……………….ഞങ്ങൾക്ക് വല്ലതും പറ്റിയാൽ പോലും അയ്യാ ഞങ്ങളുടെ ഒപ്പം ഉണ്ടാകും എന്ന് ഞങ്ങൾക്ക് അറിയാം…………………അങ്ങനെയുള്ള ഞങ്ങളുടെ അയ്യായെ തല കുനിപ്പിക്കാൻ ഞങ്ങൾ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ……………….”………………പച്ച റാസയോട് ചോദിച്ചു………………..

റാസ അവരെ നോക്കി………………..

പെട്ടെന്ന് റാസയുടെ കൂട്ടാളികളിൽ ഒരുവൻ പച്ചയുടെ കയ്യിൽ നിന്ന് ആ പൊൻപണം വാങ്ങിയിട്ട് റാസയുടെ കയ്യിൽ വെച്ച് കൊടുത്തു……………….

“കൊണ്ടുപോയി അവന്റെ അണ്ണാക്കിൽ കൊടുക്ക് അയ്യാ………………കരിങ്കാലൻ മുത്തു ഇനി നമ്മളുടേത്………………..”……………..അവൻ ചിരിച്ചുകൊണ്ട് റാസയോട് പറഞ്ഞു………………

അവന്റെ കൂട്ടാളികളും അതുകേട്ട് ചിരിച്ചു…………….റാസയും അവരോടൊപ്പം കൂടി…………….

റാസ ആ പണവുമായി കരിങ്കാലൻ മുത്തുവിന്റെ ഉടമസ്ഥന് അരികിലെത്തി……………….അവന് നേരെ ആ പൊൻപണം വച്ചുനീട്ടി………………

“നിനക്ക് പണം അല്ലെ വേണ്ടത്…………….ഇതാ…………..ഇവൻ ഇനി എന്റെയാ………………”…………..മുത്തുവിനെ നോക്കിക്കൊണ്ട് റാസ പറഞ്ഞു………………..

ആ പണവും വാങ്ങി അയാളും അയാളുടെ ശിങ്കിടികളും സ്ഥലം വിട്ടു……………….

റാസ മുത്തുവിന് അടുക്കലേക്ക് ചെന്നു……………..

റാസ അവന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു……………….അവന്റെ മുഖത്ത് തലോടി………………

മുത്തുവിന്റെ കണ്ണുകൾ ഒന്ന് വെട്ടി………………

തന്നെ രക്ഷിച്ചതിലുള്ള ആ കണ്ണുകളിൽ പ്രകടമായിരുന്നു………………..

റാസയുടെ വലിയ മനസ്സിന് വേണ്ടി കാണികൾ ഒന്നുകൂടെ കയ്യടിച്ചു………………….

റാസയും കൂട്ടരും അവനെ പതിയെ ഉയർത്തി…………………

മുത്തു ഒരു അനക്കം കൊണ്ട്‌പോലും അവരെ പേടിപ്പിക്കാനോ ഉപദ്രവിക്കാനോ ശ്രമിച്ചില്ല…………………

മുത്തു വളരെ ബുദ്ധിമാനായ കാള ആയിരുന്നു……………..അവനെ രക്ഷിച്ചവരെ മനസ്സിലാക്കാൻ അവന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല…………………..

അവന്റെ ബുദ്ധി ശക്തി റാസയുടെ കൂട്ടാളികളെ പോലും അമ്പരപ്പിച്ചു………………..

അവർ അവന് വെള്ളവും ഭക്ഷണവും കൊണ്ട് കൊടുത്തു…………………

മുത്തു ഉഷാറായി………………

അവർ അവനെ കൊണ്ട് യാത്ര തിരിച്ചു…………….

\"മിഥിലാപുരിയിലേക്ക്………………\"

തുടരും....... ♥️

(വൈകിയതിനു ക്ഷമിക്കണം... എക്സാം ആയിരുന്നു... എഴുതാൻ ഒട്ടും time കിട്ടിയിരുന്നില്ല... ബാക്കി പാർട്ടുകൾ പെട്ടെന്ന് ഇടാം... 🥰❤️. അഭിപ്രായങ്ങൾ കുറിക്കുക ❤️)


വില്ലന്റെ പ്രണയം 77❤️

വില്ലന്റെ പ്രണയം 77❤️

4.5
10317

അവർ അവനെ കൊണ്ട് യാത്ര തിരിച്ചു……………. മിഥിലാപുരിയിലേക്ക്……………… കൊട്ടും താളവും മേളവുമായി ഒരു ആഘോഷത്തോടെയാണ് അവർ മിഥിലാപുരിയിലേക്ക് തിരിച്ചു പോന്നത്………………. പോരുന്ന വഴികളിൽ എല്ലാം കരിങ്കാലൻ മുത്തുവിനെ കീഴടക്കിയ റാസയുടെയും സംഘത്തിന്റെയും വീരചരിതം അറിയിക്കാൻ അവർ മറന്നില്ല……………… അങ്ങനെ ഡാൻസും ചാടി കളിയുമൊക്കെ ആയി അവർ മിഥിലാപുരിയിലെത്തി……………….. തങ്ങളുടെ വീരവിജയം കവലയിലുള്ളവരെ ഒക്കെ അറിയിച്ച ശേഷം അവർ ഓരോരുത്തരും ഓരോ വഴിക്ക് പിരിഞ്ഞു………………… റാസയും പച്ചയും മാത്രമായി………………. അവർ മുത്തുവിനെയും കൊണ്ട് വീട് ലക്ഷ്യമാക്കി നടന്നു……………… “അല്ല അയ്യാ…………..ന