പുസ്തകം അടച്ചു. ചോറ് ആയി എന്ന് അമ്മ ഉറക്കെ പറയുന്നു. ചോറ് കഴിച്ചിട്ട് വേണം എക്സാമിനു പോകാൻ. ഓണപരീക്ഷയുടെ അവസാനത്തെ എക്സാം. അങ്ങനെ ഭക്ഷണം കഴിച്ച് സ്കൂളിലോട്ട് പോകാൻ ഇറങ്ങി. ബസ്സിൽ കേറി. ഉച്ചയായത് കൊണ്ട് ഒട്ടും തന്നെ തിരക്ക് ഇല്ലായിരുന്നു. ഇരിക്കാൻ ഇരിപ്പിടവും കിട്ടി.ബസ് ചലിച്ചു തുടങ്ങി പുറത്തെ ദൃശ്യങ്ങൾ ഓടി തുടങ്ങി.ഇന്നലെ വരെ എക്സാമിനെ കുറിച്ചുള്ള പേടി ആയിരുന്നു. ഇന്ന് അത് ഇല്ല.ജയിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടല്ല. മറിച് എക്സാം ഇന്ന് തീരും അത്പോലെ നാളെ പൂക്കള മത്സരവും സദ്യയും ഉണ്ട് പിന്നെ പത്ത് ദിവസം അവധിയും എല്ലാകൂടെ ആലോചിച്ചപ്പോൾ ഒരു സന്തോഷം. ആലോചനക്കൊടുവിൽ സ്കൂൾ എത്തി. കൂട്ടുകാരെ ആരെയും കണ്ടില്ല. എങ്ങനെ കാണും എക്സാം തുടങ്ങുന്നതിനു അഞ്ചു മിനുട്ട് മാത്രം മുൻപ് ആണ് സ്കൂളിൽ ചെന്നിരുന്നത്. എക്സാം മുറിയിൽ കേറി എക്സാം തുടങ്ങി എന്നെത്തയും പോലെ പഠിച്ചിതൊന്നും ഓർമ വരുന്നില്ലെങ്കിലും കുറെ സിനിമ പാട്ട് ഓർമ വരുന്നുണ്ട്. മലയാളം ആയത് കൊണ്ട് എങ്ങനെ ഒക്കെയോ കുറെ എഴുതി പിടിപ്പിച്ചു. എക്സാം കഴിഞ്ഞു പുറത്ത് ഇറങ്ങി. എന്നത്തേയും പോലെ തന്നെ മൈതാനത്തോട്ട് ഓടി. കൂട്ടുകാർ ക്രിക്കറ്റ് കളി തുടങ്ങിയിരുന്നു. എങ്കിൽ കളി കാണാം എന്ന് വിചാരിക്കും പക്ഷെ നടക്കില്ല. എന്ത് കൊണ്ട്. ഏറ്റവും നല്ലരീതിയിൽ എന്റെ ക്ലാസ്സിൽ ക്രിക്കറ്റ് കളിക്കുന്നത് ഞാൻ ആണ് എന്നത്തേയും പോലെ ഒരു ടീമിന്റെ നിയന്ത്രണം ഞാൻ ഏറ്റെടുത്ത് കളി തുടങ്ങി. കളി നല്ല രീതിയിൽ അവസാനിച്ചു. മൂന്നുമണിക്ക് തീർന്ന എക്സാം ആണ് ഇപ്പൊ സമയം 5 മണി. ഓടി പോയി ബാഗ് ഉം എടുത്ത് പൈപ്പിൽ നിന്ന് വെള്ളവും കുടിച്ച് ബസ് വരുന്നിടത്തേക്ക് ഓടി. അഞ്ചു രൂപ ഉണ്ടായിരുന്നതിൽ മൂന്ന് രൂപക്ക് ഒരു രൂപയുടെ മുന്ന് പുളി മിട്ടായി വാങ്ങി കൂട്ടുകാരും യാത്രയായി. പതിവ് പോലെ ഉച്ചക്ക് വന്ന ബസിനു തന്നെ ആണ് തിരിച്ചു പോകുന്നെ. ബസിൽ കേറി വീട്ടിലോട്ടുള്ള യാത്ര തുടങ്ങി (തുടരും)