Part 32
രണ്ടു ദിവസമായിട്ട് വിഷ്ണുവിന്റെ കാൾ വരുന്നില്ല. അനു അങ്ങോട്ട് വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നുമില്ല.അനുവിന് വല്ലാത്ത അസ്വസ്ഥത തോന്നി.
\"പൂവിതളായ് ഞാൻ... നാഥാ..
താവക പാദം തേടി...\"
പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്. വിഷ്ണുവാകും എന്നുകരുതി അനു സന്തോഷത്തോടെ ഫോൺ എടുത്തുനോക്കി.പരിചയമില്ലാത്ത നമ്പർ ആണ്. അനു എന്തോ ചിന്തിച്ചുകൊണ്ട് കാൾ അറ്റൻഡ് ചെയ്തു.
\"ഹലോ...\"
\"ഹലോ, അനീറ്റയല്ലേ...?\"
\"അതേ... ആരാണ്...?\"
\"ഞാൻ ചന്ദ്രോത്ത് ഫിനാൻസിൽ നിന്നും മാനേജർ ആണ്. ബെൻസിർ ചോദിച്ച പണം റെഡി ആയിട്ടുണ്ട്. പെട്ടെന്ന് വന്നാൽ കൊണ്ടുപോകാം.\"
\"ശരി,ഞാൻ ഉടനെ വരാം..\"
\"Ok..\"
അനു ഉടൻതന്നെ ഡ്രസ്സ് ചേഞ്ച് ചെയ്ത് ഫിനാൻസ് കമ്പനിയിലേക്ക് പുറപ്പെട്ടു. റോഡ് സൈഡിൽ തന്നെ തലയുയർത്തി നിൽക്കുന്ന ഒരു പടുകൂറ്റൻ കെട്ടിടം.
ചന്ദ്രോത്ത് ഫിനാൻസ് എന്ന വലിയ ബോർഡിന് മുന്നിൽ അവൾ നിൽക്കെ അവൾ ഒന്നുപരിഭ്രമിച്ചു. പെട്ടെന്ന് അവളുടെ പിന്നിലായ് ഒരു ജീപ്പ് വന്നുനിന്നു.
ബെൻസിർ.
\"ബെന്നിച്ചാ, എത്താൻ വൈകുമെന്നുപറഞ്ഞിട്ട്..\"അവൾ സംശയത്തോടെ ചോദിച്ചു.
\"പോയകാര്യം പെട്ടെന്ന് നടന്നു അപ്പോപ്പിന്നെ നിന്നെ ബുദ്ദിമുട്ടിക്കാതെ പെട്ടെന്നെത്താമെന്നു കരുതി. അപ്പോഴേക്കും നീയും ഇങ്ങെത്തി.\"
\"അതെന്തായാലും നന്നായി. ഇനി ബെന്നിച്ചൻ അകത്തേക്ക് പൊയ്ക്കോളൂ, ഞാൻ തിരിച്ചുപോകാം.\"
\"ഹാ, എന്തായാലും ഇവിടം വരെ വന്നതല്ലേ,കയറിയിട്ട് പോകാം, തിരിച്ചു വീട്ടിൽ ഞാൻ ഡ്രോപ്പ് ചെയ്യാം \"
\"അയ്യോ അതൊന്നും വേണ്ട, ഞാൻ പൊയ്ക്കോളാം.\"
\"എന്തിനാടോ ഇത്ര നാണം,വന്നിട്ട് പോ, നാളെ ഇടക്കൊക്കെ കയറിവരേണ്ട സ്ഥാപനമല്ലേ, മടിക്കാതെ വാ...\"
അനു രണ്ടുമനസോടെ ബെന്നിയോടൊപ്പം ചെന്നു. ഉച്ച സമയമായതുകൊണ്ട് അകത്ത് സ്റ്റാഫുകൾ കുറവായിരുന്നു. മാനേജർ അവരെ മാധവൻ തമ്പി യുടെ കേബിനിനടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി.തമ്പി കാബിനിനുള്ളിൽ തലങ്ങും വിലങ്ങും ടെൻഷനോട് കൂടി നടക്കുന്നത് അനുവും ബെന്നിയും പുറത്തുനിന്നും കണ്ടു.
\"സർ ന് എന്തുപറ്റി?\"ബെന്നി മാനേജരോട് ചോദിച്ചു.
\"എന്തോ ടെൻഷൻ കയറി നിൽക്കുവാ, എല്ലാരോടും ചൂടാവുന്നുണ്ട്. പിന്നേ, സർ എന്തെങ്കിലും പറഞ്ഞാൽ തിരിച്ചൊന്നും പറയണ്ട, കേട്ടോ.മുൻശുണ്ഠിക്കാരനാ.. പക്ഷെ ആളുപാവമാ.അല്ല ഇതാണല്ലേ വിഷ്ണു സാറിന്റെ....\"
\"അതേ.... ഇതുതന്നെയാണ് ആള് \"
ബെന്നി മാനേജരോട് പറയുന്നത് കേട്ട് അനു പുഞ്ചിരിച്ചു.
\"നിങ്ങളിവിടെ നിൽക്ക് ഞാൻ പോയി തമ്പിസർനോട് പറയാം. വിളിക്കുമ്പോൾ വന്നാമതി \"
അനുവും ബെന്നിയും അവിടെത്തന്നെ നിന്നു. മാനേജർ അകത്തേക്ക് പോയി തമ്പിയുമായെന്തൊക്കെയോ സംസാരിച്ചു. ഇടക്ക് അവരെ കൈചൂണ്ടുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് മാനേജർ തിരികെവന്നു.
\"അകത്തേക്ക് ചെല്ലൂ...\"എന്നും പറഞ്ഞ് അയാൾ അയാളുടെ സീറ്റിലേക്ക് പോയി.
\"വാ അനു..\"ബെന്നി അനുവിനെ വിളിച്ചു. പക്ഷെ അവൾ ആകെ മടിച്ചു നിൽക്കുകയാണ്.
\"ഞാൻ വരണോ ബെന്നിച്ചാ, ബെന്നിച്ചൻ പോയേച്ചും വാ... ഞാനിവിടെ നിൽക്കാം..\"
\"അതെന്തിനാ നീ വന്നേ \". ബെന്നി അനുവിന്റെ കയ്യും പിടിച്ച് അകത്തേക്ക് കയറി.മാധവൻ തമ്പി അവരെ ശ്രദ്ധിക്കാതെ ഒരു സ്യൂട് കേസ് എടുത്ത് മേശപ്പുറത്തുവച്ചു. അത് ഓപ്പൺ ചെയ്ത് ബെന്നിയെകാണിച്ചു.
\"നീ പറഞ്ഞ തുക മുഴുവന്നുമുണ്ട്, ഇരുപത്തഞ്ചുലക്ഷം. എണ്ണി നോക്കിക്കോണം. പിന്നീട് കുറഞ്ഞുപോയെന്നു പറയരുത്.\"
അയാളുടെ വാക്കിൽ ഒരു മയവും തോന്നിയില്ലെങ്കിലും തമ്പി അനുവിനെ നോക്കി പുഞ്ചിരിച്ചു. അവളും.
\"തമ്പിസാറിനെ എനിക്ക് വിശ്വാസമാ...
ഇനി എണ്ണിയൊന്നും നോക്കുന്നില്ല \"
ബെന്നി അതും പറഞ്ഞ് പെട്ടിയടച്ച് കയ്യിലെടുത്ത് അത് അനുവിനെ ഏൽപ്പിച്ചു.
\"ഇനിയെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി, ഇങ്ങോട്ടേക്കു വരണ്ട.\"
തമ്പി ബെന്നിയെനോക്കി കനത്തശ്വരത്തിൽ തന്നെ പറഞ്ഞു.
\"ശരി \" ബെന്നിയും അത് ശരിവച്ചു.
തുടർന്നു ബെന്നി അനുവിനോട് പുറത്തിരിക്കാൻ പറഞ്ഞു. അനുപുറത്തേക്ക് പോയി.അപ്പോഴേക്കും മാനേജർ രണ്ട് കൂൾഡ്രിങ്സുമായി വന്നു. ഒന്നും അനുവിന് കൊടുത്തിട്ട് ഒന്നുമായിഅകത്തേക്ക് പോയി.
കൂൾഡ്രിങ്സ് കുടിക്കുന്നതിനിടയിൽ അകത്തേക്ക് നോക്കിയെങ്കിലും ബെന്നി തമ്പിയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടെന്നല്ലാതെ ഒന്നും കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
കുറച്ച് കഴിഞ്ഞ് ബെന്നി വന്നു പോകാമെന്നു പറഞ്ഞു. ജീപ്പിലേക്ക് കയറാൻ തുടങ്ങുമ്പോൾ അനുവിനെന്തോ അസ്വാസ്ഥ്യം തോന്നി.
\'എന്തുപറ്റി \'എന്ന് ബെന്നി ചോദിച്ചെങ്കിലും \'കുഴപ്പമൊന്നുമില്ല\'എന്ന് അനു പറഞ്ഞു. തുടർന്നു അവർ അവിടെനിന്നും പുറപ്പെട്ടു. പക്ഷെ കുറച്ചുദൂരം കഴിഞ്ഞപ്പോഴേക്കും അനുവിന് കണ്ണിൽ ഇരുട്ടുകയറും പോലെ തോന്നി. അവൾ ബോധംമറഞ്ഞ് ബെന്നിയുടെ തോളിലേക്ക് വീണു.ബെന്നി വണ്ടി നിർത്തി അവളെ വിളിച്ചു പക്ഷെ അനു എഴുന്നേറ്റില്ല. ബെന്നിയാവളെ സീറ്റിലേക്ക് ചാരിയിരുത്തി സീറ്റ്ബെൽറ്റ് ഇട്ടുകൊടുത്തു. ജീപ്പ് വീണ്ടും മുന്നോട്ട് കുതിച്ചു.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
കണ്ണുതുറക്കുമ്പോൾ അനു വലിയൊരു ബെഡ്‌റൂമിലായിരുന്നു. വിശാലമായ ഒരു മുറി. ലൈറ്റ് വയലറ്റ് പെയിന്റിനുപുറമേ ആർട്ട് വർക്കുകൾ ചെയ്തിരിക്കുന്നു. ഒരു ഭിത്തത്തിനിറയെ ബെന്നിയുടെ പല തരത്തിലുള്ള ഫോട്ടോകൾ കാണാം. അവൾ ഒന്നുപരിഭ്രമിച്ചെങ്കിലും പതുക്കെ എഴുന്നേറ്റു. അപ്പോഴാണ് നെറ്റിയിൽ പറ്റിയിരുന്നതുണി അവളുടെ മുഖത്തേക്ക് വീണു. ഒന്നും മനസിലാകാതെ അവൾ പുറത്തേക്ക് നടന്നു. അടുക്കളയിൽ എന്തോ തട്ടലും മുട്ടലും കേൾക്കെ അവളങ്ങോട്ടേക്ക് പോയി. അവിടെ ബെന്നി രണ്ടു പാത്രത്തിലായി കഞ്ഞി ഒഴിക്കുന്നത് അവൾ കണ്ടു.
\"ബെന്നിച്ചാ...\" അവൾ ക്ഷീണത്തോടെ വിളിച്ചു.
\"ആഹാ എണീറ്റോ...പനി കുറഞ്ഞല്ലോ അല്ലെ..\"
അവൻ ചോദിക്കുമ്പോൾ അവൾ അതിശയത്തോടെ അവനെ നോക്കി.
\"പനിയോ എനിക്കോ....\"
\"ആഹാ അതുകൊള്ളാം അപ്പൊ ഓർമ്മയൊന്നുമില്ലേ....\"
\"അത്.............എനിക്ക്... തലകറങ്ങി.... പിന്നേ....\"
\"വണ്ടിയിൽ വച്ച് താൻ തലകറങ്ങി വീണു. എന്റെ വീട് അടുത്തായതുകൊണ്ട് ഞാനിങ്ങോട്ട് കൊണ്ടുവന്നു. വെള്ളം കുടഞ്ഞിട്ടൊന്നും തനിക്ക് അനക്കമില്ല. നോക്കുമ്പോ നല്ല ചൂടും പനിയും.ഞാൻ അപ്പുറത്തെ ക്ലിനിക്കിൽ നിന്നും ഡോക്ടറേ കൂട്ടിക്കൊണ്ടുവന്നു.\"
\"എന്നിട്ട്...!\"
\"എന്നിട്ടെന്താ തനിക്ക് ഒരു ഇൻജക്ഷൻ എടുത്തിട്ടുണ്ട്. പിന്നേ ഉണരുമ്പോൾ ചൂട് കഞ്ഞി കൊടുക്കാൻ പറഞ്ഞു. ഞാൻ ദേ തനിക്ക് കഞ്ഞിയുണ്ടാക്കുവാരുന്നു.\"
\"പെട്ടെന്നെങ്ങനെ പനി.... എനിക്കൊന്നും ഓർമ്മവരുന്നില്ല.. തലക്കകത്ത് എന്തോ ഒരു പെരുപ്പ് പോലെ നല്ല പെയിൻ. അല്ല സമയം കുറെയായോ?\"അവളുടെ ആവലാതിയോടെയുള്ള ചോദ്യം കേട്ട് ബെന്നി പുഞ്ചിരിച്ചു.\"
\"സമയം ആറുമണികഴിഞ്ഞു.\"
\"ആറുമണിയോ, അപ്പൊ ഞാൻ ഓർമ്മകെട്ട് വീണിട്ട് മൂന്നുമണിക്കൂറോളമായോ!!!!!\"
\"അതേല്ലോ...സത്യത്തിൽ ഞാൻ പേടിച്ചുപോയി. പേടിക്കാനൊന്നുമില്ലെന്നാ ഡോക്ടർ പറഞ്ഞത്
ചൂടുകുറയാൻ വേണ്ടി ഞാൻ ഒരു തുണി നനച്ചു നെറ്റിയിലിട്ടിരുന്നു.\"
അവൾ ബെന്നിയെതന്നെ നോക്കിനിന്നു. എത്രപെട്ടെന്നാണ് ബെന്നിക്ക് ഇത്രയും മാറ്റം വന്നത്. സാത്താന്റെ പിടിയിൽ നിന്നും അവൻ ദൈവത്തിന്റെ പാതയിലേക്ക് തിരിഞ്ഞിരിക്കുന്നു.ആ പഴയ ബെന്നി ഇപ്പോൾ ഓർമയിൽ പോലും ഇല്ല.അവൾക്ക് അവനോട് എന്തെന്നില്ലാത്ത ഒരു മമത തോന്നി.
\"ബെന്നിച്ചാ, എന്നെ വീട്ടിലാക്കിയേക്ക്... ഇത്രയും താമസിച്ചില്ലേ,...\"
\"ഇപ്പൊ ഇനി എങ്ങോട്ടും പോകണ്ട അനൂ ഈ കഞ്ഞിയും കുടിച്ച് മരുന്നും കഴിച്ച് ഉറങ്ങാൻ നോക്ക്. നാളെയും രാവിലെ കൊണ്ടാകാം നിന്നെ.\"
\"അത്... അതൊന്നും വേണ്ട ബെന്നിച്ചാ.... എന്നെ വീട്ടിലാക്കിയേക്ക്...\"അനു തിരിച്ചുപോകാനുള്ള തിടുക്കം കാട്ടി.
\"എന്താ അനു എന്നെ വിശ്വാസമില്ലാഞ്ഞിട്ടാണോ, അങ്ങനെയാണെങ്കിൽ നമുക്കിറങ്ങാം.\"
ബെന്നിയുടെ മുഖം പെട്ടെന്ന് മങ്ങി അവൻ എഴുന്നേറ്റ് ജീപ്പിന്റെ ചാവി എടുക്കാൻ തുനിഞ്ഞു.
\"അയ്യോ അങ്ങനെയല്ല ബെന്നിച്ചാ... ഞാൻ.... വീട്ടിലേക്ക്.......... ബെന്നിച്ചനെ എനിക്ക് വിശ്വാസക്കുറവില്ല.. പക്ഷെ....\"
\"എന്ത് പക്ഷെ... അനു... അന്ന് നിന്നോട് ഞാൻ മോശമായി പെരുമാറി അതിൽ ഇന്നും ഞാൻ ദുഖിക്കുന്നു. എന്നോട് ക്ഷമിക്ക് അനൂ..\"
\"ഇതിപ്പോ ഒത്തിരിയായി മാപ്പ്‌പറയുന്നു. ഇനിയത് വേണ്ട, ശരി നമുക്ക് രാവിലെ പോകാം. എന്താ?\"
\"താങ്ക്സ് എന്നെ അവിശ്വസിക്കാതിരുന്നതിന്, ഭൂതകാലം ഒരു ദുസ്വപ്നം എന്നിൽ ഉണ്ട്. പക്ഷെ ഇനിയൊരിക്കലും ഞാൻ....\"അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.
\"അയ്യോ ബെന്നിച്ചാ..വിഷമിക്കരുത് പ്ലീസ്... \"
\"ഏയ്, വിഷമമൊന്നുമില്ല, എന്തെങ്കിലും വിഷമമുണ്ടായാൽ തന്നെ അതൊക്കെ ഞാൻ അർഹിക്കുന്നതാണെന്നു എനിക്കറിയാം അനൂ...\"
അവൾ അവനെ നോക്കി സഹതാപത്തോടെ നിന്നു.
അന്നത്തെ ദിവസം അവൾ ബെന്നിയുടെ വീട്ടിൽ കഴിച്ചുകൂട്ടി.വിഷ്ണുവിനെ ഒരുപാട് ട്രൈചെയ്തിട്ടും അവൻ ഫോൺ എടുത്തതേയില്ല.. അതവൾക്ക് വല്ലാത്ത വിഷമമായി. അവളയച്ച മെസേജുകൾക്ക് ഒരു റിപ്ലൈ പോലും കിട്ടിയില്ല. രണ്ടു ദിവസമായി അവനോട് സംസാരിക്കാൻ പറ്റാത്തതിൽ അവൾക്ക് സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇനി വിഷ്ണുവിനെന്തെങ്കിലും അപകടം പറ്റിയേക്കുമോ എന്നുപോലും അനു കാടുകയറി ചിന്തിച്ചു.
\'അന്ന് തന്നെ ബെന്നച്ചനോടൊപ്പം, തിരികെ മടങ്ങിയതിനു വിഷ്ണുവേട്ടനോട് ഒരുപാട് പ്രാവശ്യം സോറി പറഞ്ഞു യാചിക്കേണ്ടി വന്നു ഏട്ടന്റെ പിണക്കം മാറാൻ. പിന്നീടെല്ലാം പഴയപോലെയായി. തിരുവനതപുരത്തേക്ക് പോയപ്പോഴും ചെന്നിട്ടും തന്നെ തുടരേതുടരേ വിളിച്ചിരുന്നു.
ബെന്നിച്ചന്റെ സ്വഭാവം മാറി, നല്ലമനുഷ്യനായി എന്നൊക്കെ പറഞ്ഞിട്ടും വിഷ്ണുവേട്ടൻ അതൊന്നും അംഗീകരിച്ചില്ല
മേലിൽ ബെന്നിയോടൊപ്പം കണ്ടുപോകരുതെന്നാണ് പറഞ്ഞിട്ടുള്ളത്. ഞാനും അതനുസരിച്ച് ബെന്നിച്ചനോട് അകലം പാലിച്ചിരുന്നതുമാണ്.പക്ഷെ ഇത് ഒരത്യാവശ്യ ഘട്ടമായതുകൊണ്ടാണ് ഇറങ്ങിയത്. അതൊന്നുപറയാൻ വേണ്ടി രണ്ടുദിവസമായി വിളിക്കുന്നു. എന്നാൽ.... \"അവളുടെ ഉള്ളുവിങ്ങി നിൽക്കുകയായിരുന്നു. ഉറക്കം നശിച്ച് അവൾ ജനൽ വാതിലിൽ തന്നെ നിലയുറപ്പിച്ചും ഓരോന്ന് ചിന്തിച്ചു നേരം വെളുപ്പിച്ചു.
രാവിലെ വീട്ടിലേക്ക് പോകാൻ ഒരുങ്ങാവേയാണ് അവളുടെ ഫോണിലേക്ക് ഒരു കാൾ വരുന്നത്.
അത് വിഷ്ണുവാണെന്നറിഞ്ഞതും അവളുടെ സന്തോഷം അതിരുകവിഞ്ഞ്, കണ്ണിൽ നിന്നും ആനന്താശ്രുവായ് ഒഴുകി. അവൾ ആർത്തിയോടെ ഫോണെടുത്തു.
\"വിഷ്ണുവേട്ടാ, എന്താ രണ്ടു ദിവസായിട്ട് വിളിക്കണ്ടിരുന്നേ, ഞാനെത്ര വിഷമിച്ചൂന്നറിയോ, ഞാൻ..................\"
മറുഭാഗത്തുനിന്നും വിഷ്ണു അവളുടെ വാക്കുകളെ തടഞ്ഞുനിർത്തി. പിന്നീടവൻ സംസാരിച്ച ഓരോ വാക്കും അവളെ ഹൃദയത്തിൽ വെള്ളിടിപോലെ മിന്നുന്നുണ്ടെന്നു അനുവിന്റെ മുഖത്ത് പ്രകടമായി.....
(തുടരും)