Aksharathalukal

വളപൊട്ടുകൾ

പണ്ടുമുതൽക്കേ മനസ്സിൽ ഇടം പിടിച്ചൊരു സാധനം ആണ് കരിവള... സ്കൂളിൽ പഠിക്കുന്ന സമയം കൈ നിറയെ കരിവള ഇടാറുണ്ടായിരുന്നു കാലത്തിന്റെ കുത്തൊഴുക്കിനൊപ്പം സഞ്ചരിച്ചപ്പോൾ കരിവളകളും ജീവിതത്തിൽ നിന്ന് പടി ഇറങ്ങി.... എന്നാലും മനസിന്റെ കോണിൽ കരിവള എന്ന ആഗ്രഹം മായാതെ തന്നെ കിടന്നു.... വർഷങ്ങൾക് ശേഷം ഞാൻ ഒരുപാട് അന്നെഷിച്ചു കരിവള എവിടെ കിട്ടും എന്ന് എവിടേലും കണ്ടാലും എന്റെ കൈക്ക് ഇണങ്ങിയത് കിട്ടാറില്ല...അന്നെഷിച്ചു കിട്ടാതെ ആയെങ്കിലും ആ ഇഷ്ടം നെഞ്ചോട് ചേർത്ത് തന്നെ കൊണ്ടു നടന്നു....കരിവള പ്രിയം കൊണ്ടു തന്നെ ഞാൻ പുതുതായി തുടങ്ങിയ ബ്യൂട്ടിപാർലറിനും കരിവളയും കണ്മഷിയും എന്ന പേര് വരെ ഇട്ടു.അങ്ങനെ ഇരിക്കെ ഉത്സവ പറമ്പിലെ കാഴ്ചകൾ കണ്ടു നടക്കെ എന്റെ കണ്ണ് പല നിറത്തിൽ കൂട്ടി വെച്ചേക്കുന്ന കുപ്പിവളകൾക്കിടയിൽ ഉടക്കി അതിൽ നിന്നും കരിവള എടുക്കുമ്പോൾ മനസ്സിൽ ഉണ്ടായ സന്തോഷം വാക്കുകൾക്കും അതീതമാണ്... എന്റെ കൈക് ഇണങ്ങിയ കരിവള കൈയിൽ ഇടുമ്പോൾ സ്വാർഗ്ഗം കീഴടക്കിയ സന്തോഷം.... കുപ്പിവളയുടെ കിലുക്കത്തിനൊത്തു എന്റെ മനസും തുള്ളിചാടി അപ്പോൾ ഞാൻ വെറും കൊച്ചു കുട്ടി ആവുകയായിരുന്നു.... പിറ്റേന്ന് അതിൽ ഒരു വള പൊട്ടിപോയപ്പോൾ വലിയ സങ്കടം തോന്നി...ചെറുപ്പത്തിൽ ഈ കുപ്പിവളകൾ പൊട്ടി കൈയിൽ ഒരുപാട് മുറിവുകൾ ഉണ്ടായിട്ടുണ്ട് എന്നാലും അത്രേമേൽ പ്രിയപ്പെട്ടത് ആയതു കൊണ്ടു ഇന്നും ആ ഇഷ്ടം നെഞ്ചോട് ചേർന്ന് തന്നെ നില്കുന്നു.....പൊതുവെ മനുഷ്യർ അങ്ങനെ തന്നെ അല്ലെ ജീവിതത്തിൽ അത്രേമേൽ പ്രിയപ്പെട്ടത് എന്തായാലും അത് എത്ര ആഴത്തിൽ ഉള്ള മുറിവുകൾ നമ്മിൽ ഉണ്ടാക്കിയാലും അതിനോടുള്ള ഇഷ്ടം ഒരു തരി പോലും കുറയില്ല..... അത് പോലെ പ്രിയപ്പെട്ടത് ആണ് എന്റെ കരിവള എന്ന മോഹവും.....എന്റെ കൈയിലെ കരിവള കണ്ടു പലരും എവിടെ നിന്ന് കിട്ടി എന്ന് ചോദിച്ചപ്പോൾ ആണ് എനിക്കൊരു കാര്യം മനസ്സിൽ ആയെ എനിക്ക് ഉള്ള കരിവള പ്രണയം പോലെ തന്നെ മിക്കവർക്കും ഇത് പ്രിയപ്പെട്ടത് ആണെന്ന്....പണ്ടത്തെ
വളപൊട്ടുകളിൽ പലതും ഇന്നും ഉണ്ട് കൈയിൽ...മായാതെ മറയാതെ ഉള്ള ഓർമകളിലെ ഒരു ഏട് പോലെ.... ഇത് ഞാൻ എല്ലാ കരിവള പ്രേമികൾക്കും വേണ്ടി എഴുതിയത് ആണ് കേട്ടോ.....